അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം ബാറ്റ് കയ്യിലെടുത്തപ്പോള്‍ പേടി തോന്നിയതായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി.
2/ 7
ഐപിഎല്ലിന് മുന്‍പായി നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചതിന് പിന്നാലെയാണ് കോഹ്‌ലിയുടെ വാക്കുകള്‍.
3/ 7
എന്നാല്‍ പ്രതീക്ഷിച്ചതിലും നന്നായി കാര്യങ്ങള്‍ മുന്‍പോട്ട് പോയി. എനിക്ക് പേടിയുണ്ടായിരുന്നു. കഴിഞ്ഞ 5 മാസമായി ഞാന്‍ ബാറ്റ് കയ്യിലെടുത്തിട്ടില്ല, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് പങ്കുവെച്ച വീഡിയോയില്‍ കോഹ്ലി പറയുന്നു.
4/ 7
കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിന്റെ ടോപ് റണ്‍ സ്‌കോററായിരുന്നു കോഹ്‌ലി. ലോക്ക്ഡൗണ്‍ സമയത്ത് ഫിറ്റ്‌നസ് നിലനിര്‍ത്തിയത് നെറ്റിസില്‍ തുണച്ചതായും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ പറഞ്ഞു.
5/ 7
കൂടുതല്‍ നന്നായി പ്രതികരിക്കാന്‍ സാധിക്കുന്നു. പന്തില്‍ കൂടുതല്‍ സമയം ലഭിക്കുന്നു എന്ന തോന്നലാണ് ഉണ്ടാവുന്നത്..
6/ 7
ആദ്യ ദിവസത്തെ പരിശീലനത്തില്‍ സ്പിന്നര്‍മാര്‍ നല്ല നിലയില്‍ പന്തെറിയുന്നു എന്ന തോന്നലാണ് ഉണ്ടായത്. കൂടുതല്‍ സമയം ഒരേ ഏരിയയിലേക്ക് പന്തെറിയാന്‍ അവര്‍ക്കായി.
7/ 7
ഷഹബാസും, വാഷിങ്ടണും വളരെ നന്നായി എറിയുന്നു. ചഹല്‍ നന്നായി എറിയുന്നതും കണ്ടു. ക്യാംപിന് നല്ല തുടക്കം ലഭിച്ചതായാണ് മനസിലാക്കുന്നത് എന്നും കോഹ്ലി പറഞ്ഞു.