വെള്ളക്കെട്ടിൽ മുങ്ങി താഴ്ന്ന രണ്ടു വയസുകാരന് രക്ഷകനായി പ്ലസ് വൺ വിദ്യാർത്ഥി
താറാവ് കർഷകനായ അച്ഛൻ ബാബുവിന് ചായ കൊടുത്തിട്ട് മടങ്ങുകയായിരുന്ന ബിജോ വെള്ളക്കെട്ടിലെ അനക്കം കണ്ട് നടത്തിയ തിരച്ചിലാണ് കുട്ടിയെ കണ്ടെത്തിയത്. (റിപ്പോർട്ട് - ശരണ്യ സ്നേഹജൻ)
ആലപ്പുഴ: വെള്ളക്കെട്ടിൽ വീണ രണ്ട് വയസുകാരന് രക്ഷകനായി പ്ലസ് വൺ വിദ്യാർത്ഥി. തലവടി സ്വദേശി ബിജോയാണ് രണ്ട് വയസുകാരൻ അച്ചുവിനെ രക്ഷിച്ചത്. താറാവ് കർഷകനായ അച്ഛനൊപ്പം വയലിൽ എത്തിയതായിരുന്നു ബിജോ.
2/ 5
തലവടി കൊതപ്പുഴശ്ശേരി റോയിച്ചന്റെ രണ്ട് വയസുകാരൻ മകൻ അച്ചുവാണ് അപകടത്തിൽപ്പെട്ടത്. മൂത്ത മകനൊപ്പം വീട്ടുമുറ്റത്ത് കളിച്ചിരുന്ന കുട്ടി വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറത്തേക്ക് പോകുകയും സമീപത്തെ പാടശേഖരത്തിൽ വീഴുകയുമായിരുന്നു.
3/ 5
താറാവ് കർഷകനായ അച്ഛൻ ബാബുവിന് ചായ കൊടുത്തിട്ട് മടങ്ങുകയായിരുന്ന ബിജോ വെള്ളക്കെട്ടിലെ അനക്കം കണ്ട് നടത്തിയ തിരച്ചിലാണ് കുട്ടിയെ കണ്ടെത്തിയത്. ചെളിയിൽ താഴ്ന്ന അച്ചുവിനെ ബിജോ വാരിയെടുക്കുകയയിരുന്നു
4/ 5
ബിജോ കുട്ടിയെ വാരിയെടുത്ത് സമീപത്തെ വീട്ടിലേക്ക് ഓടിയെത്തുന്നത് കണ്ട് പരിസരവാസികളും എത്തി. അയൽവീട്ടുകാർ പ്രാഥമിക ശുശ്രൂഷ നൽകിയതോടെ കുട്ടി കരയുകയായിരുന്നു.
5/ 5
നിരവധി പേരാണ് അഭിനന്ദനങ്ങൾ അറിയിക്കാനായി ബിജോയെ തേടി എത്തിയത്. തലവടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ് ബിജോ.