ഞായറാഴ്ട മകളുടെ 28 കെട്ട് നിശ്ചയിച്ചതിന്റെ തലേദിവസമായ ശനിയാഴ്ച പിതാവ് ബൈക്കപകടത്തില്‍ മരിച്ചു.
advertisement
2/5
ആലപ്പുഴ ചെറിയനാട് ചെറുവല്ലൂര്‍ മഠത്തില്‍ കിഴക്കേതില്‍ വീട്ടില്‍ ഉണ്ണി ജി. നായര്‍ (33) ആണ് മരിച്ചത്. ഉണ്ണി സഞ്ചരിച്ച ബൈക്ക് മതിലില്‍ ഇടിച്ചാണ് അപകടം നടന്നത്.
advertisement
3/5
കഴിഞ്ഞ ദിവസം രാത്രിയില്‍ വെണ്മണി വരമ്പൂര്‍ ജങ്ഷനു സമീപത്തുവെച്ച് ബൈക്ക് നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു.
advertisement
4/5
തലക്കു ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യം കൊല്ലക്കടവിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരിക്കുകയായിരുന്നു.
advertisement
5/5
മകള്‍ ജനിച്ച് 28ാം ദിനമായ ഞായറാഴ്ച ചടങ്ങ് നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്. ഗള്‍ഫിലായിരുന്ന ഉണ്ണി രണ്ടു വര്‍ഷമായി നാട്ടിലാണുണ്ടായിരുന്നത്. ഭാര്യ: അശ്വതി.
advertisement
ഷെയർ ട്രേഡിങ്ങിൽ വൻലാഭം വാഗ്ദാനം ചെയ്ത് 55 ലക്ഷത്തിലധികം രൂപ തട്ടിയ പ്രതി പിടിയിൽ
കോഴിക്കോട് നടുവണ്ണൂർ സ്വദേശി ചെറിയപറമ്പിൽ സുബൈർ 55 ലക്ഷം തട്ടിയ കേസിൽ പിടിയിൽ.
പല തവണകളായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ട് 5,39,222 രൂപ തട്ടിയെടുത്തു.
കോട്ടയം സൈബർ ക്രൈം പോലീസ് പ്രതിയെ കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.