നായ കുറുകെ ചാടി; തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍ പെട്ടു വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Last Updated:
ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഓട്ടോയില്‍ യാത്ര ചെയ്ത അതിഥി തൊഴിലാളികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു
1/5
accident
നായ കുറുകെ ചാടിയതിനെ തുടർന്നാണ് ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്. തലകീഴായി മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍ പെട്ടു വനിതാ ഡ്രൈവര്‍ മരിച്ചു.
advertisement
2/5
accident, accident news, accident death, aiims doctors, വാഹനാപകടം, അപകട വാർത്ത, അപകടമരണം
ഉഴവൂര്‍ ടൗണ്‍ സ്റ്റാന്‍ഡില്‍ 6 വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്ന കരുനെച്ചി ശങ്കരാശ്ശേയില്‍ വിജയമ്മ (54) ആണ് വെളിയന്നൂര്‍ മംഗലത്താഴം റോഡില്‍ പടിഞ്ഞാറ്റെപ്പീടിക ഭാഗത്തു ഉണ്ടായ അപകടത്തില്‍ മരിച്ചത്.
advertisement
3/5
 ഇന്നു രാവിലെ ഉഴവൂരില്‍ നിന്നു രണ്ട് അതിഥി തൊഴിലാളികളെ കയറ്റി കൂത്താട്ടുകുളം ഭാഗത്തേക്കു പോകുമ്പോഴായിരുന്നു അപകടം. റോഡില്‍ തെറിച്ചു വീണ വിജയമ്മയുടെ ദേഹത്തേക്കാണു ഓട്ടോറിക്ഷ മറിഞ്ഞത്.
ഇന്നു രാവിലെ ഉഴവൂരില്‍ നിന്നു രണ്ട് അതിഥി തൊഴിലാളികളെ കയറ്റി കൂത്താട്ടുകുളം ഭാഗത്തേക്കു പോകുമ്പോഴായിരുന്നു അപകടം. റോഡില്‍ തെറിച്ചു വീണ വിജയമ്മയുടെ ദേഹത്തേക്കാണു ഓട്ടോറിക്ഷ മറിഞ്ഞത്.
advertisement
4/5
Ballia, Bhanu Dubey, birthday, BJP, celebratory firing, Golu Raja, uttar pradesh, ഉത്തർ പ്രദേശ്, ബിജെപി
ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഓട്ടോയില്‍ യാത്ര ചെയ്ത അതിഥി തൊഴിലാളികള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
advertisement
5/5
accident
കുടുംബശ്രീ വായ്പയിലൂടെ സ്വയംതൊഴില്‍ കണ്ടെത്താന്‍ വാങ്ങിയ ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്. കഴിഞ്ഞ 6 വര്‍ഷമായി വിജയമ്മ ഓട്ടോറിക്ഷ ഓടിക്കുന്നുണ്ട്. ഭര്‍ത്താവ് സോമന്‍. മക്കള്‍: ശ്രീജ, ശ്രുതി. മരുമക്കള്‍ : സജിനു (ഇലഞ്ഞി), ഷാല്‍ (മൂവാറ്റുപുഴ).
advertisement
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
സത്യപ്രതിജ്ഞ അള്ളാഹുവിന്റെ പേരിൽ; ​ഗുരുവായൂരിൽ ലീഗ് കൗൺസിലർമാരെ അയോഗ്യരാക്കണമെന്ന് പരാതി
  • ഗുരുവായൂർ നഗരസഭയിലെ രണ്ട് ലീഗ് കൗൺസിലർമാർ സത്യപ്രതിജ്ഞാ ചട്ടം ലംഘിച്ചതായി പരാതി ലഭിച്ചു

  • അള്ളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെതിരെ അയോഗ്യരാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

  • അന്തിമ തീരുമാനം വരുന്നത് വരെ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടു

View All
advertisement