കൊല്ലത്തു കൊണ്ടുവന്ന അറവുമാടുകൾ ചത്ത നിലയിൽ; നഗരസഭ നടപടിയെടുത്തില്ലെന്ന് പരാതി...
പോസ്റ്റു മോർട്ടം ഉൾപ്പെടെ നടപടികൾ പിന്നീട് നടത്തി. അതേസമയം, നഗരസഭ നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. അതിർത്തിയിൽ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനകൾ കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്. (റിപ്പോർട്ട് - വിനോദ് വി.വി)
കൊല്ലം: ആന്ധ്രയിൽ നിന്ന് കൊണ്ടു വന്ന അറവു മാടുകളെയാണ് കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. കൊല്ലത്ത് ചത്ത ഏഴ് പോത്തുകളെ കണ്ടെത്തി.
2/ 5
രോഗം ബാധിച്ച പോത്തുകളെ കൊണ്ടുവന്ന വഴി ചത്തതാണോ ആന്ധ്രയിൽ തന്നെ ചത്ത പോത്തുകളെ കൊണ്ടു വന്നതാണോ എന്ന് വ്യക്തമല്ല.
3/ 5
കൊല്ലത്തെ വിവിധ മാർക്കറ്റുകളിലേക്ക് എത്തിക്കാനാണ് പോത്തുകളെ കൊണ്ടുവന്നത്. ചില്ലറ വില്പന കേന്ദ്രങ്ങൾ വഴി വീടുകളിലേക്കും എത്തും.
4/ 5
അധികൃതരെ അറിയിക്കാതെ ചത്ത മാടുകളെ കുഴിച്ചുമൂടാനുള്ള ശ്രമവും നടന്നു. എന്നാൽ, വിവരമറിഞ്ഞെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കുഴിച്ചുമൂടാനുള്ള ശ്രമം തടഞ്ഞു.
5/ 5
പോസ്റ്റു മോർട്ടം ഉൾപ്പെടെ നടപടികൾ പിന്നീട് നടത്തി. അതേസമയം, നഗരസഭ നടപടി സ്വീകരിച്ചില്ലെന്നും പരാതിയുണ്ട്. അതിർത്തിയിൽ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനകൾ കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്.