കോട്ട കാക്കാൻ കുഞ്ഞാപ്പ; വെല്ലുവിളിച്ച് സാനു
Last Updated:
ന്യൂനപക്ഷ സുരക്ഷ മുൻനിർത്തിയുള്ള പ്രചാരണത്തിൽ മുത്തലാഖ് ഉൾപ്പടെയുള്ള വിഷയങ്ങൾ സജീവ ചർച്ചയാകുന്നുണ്ട്
മുസ്ലീം ലീഗ് കോട്ടയായ മലപ്പുറം പരമ്പരാഗതമായി യുഡിഎഫിനൊപ്പം നിൽക്കുന്ന മണ്ഡലമാണ്. മുമ്പ് മഞ്ചേരിയായിരുന്നപ്പോൾ 2004ൽ ടി.കെ. ഹംസയിലൂടെ ഇടതുമുന്നണി അട്ടിമറി ജയം നേടിയിട്ടുണ്ട്. സിറ്റിങ് എം.പി. പി.കെ. കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കി മണ്ഡലം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. എൽഡിഎഫ് ആകട്ടെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്‍റ് വി.പി സാനുവിനെയാണ് കളത്തിലറക്കിയിട്ടുള്ളത്. അട്ടിമറി ജയമാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നത്. വി. ഉണ്ണികൃഷ്ണനാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർത്ഥി
advertisement
advertisement
advertisement