പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് കാസർകോട്. മൂന്ന് തവണ എംപിയായിരുന്ന പി കരുണാകരന് പകരം തൃക്കരിപ്പൂർ മുൻ എംഎൽഎയായ കെപി സതീഷ് ചന്ദ്രനെയാണ് സിപിഎം ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. യുഡിഎഫിനായി രാജ്മോഹൻ ഉണ്ണിത്താനും ബിജെപിയ്ക്കായി രവീശ തന്ത്രി കുണ്ടാറും എത്തിയതോടെ മണ്ഡലം പോരാട്ട ചൂടിലേക്ക് എത്തിയിരിക്കുകയാണ്.
advertisement
ലോക്‌സഭാ മണ്ഡലപരിധിയില്‍ വരുന്ന കല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്ക് പന്ത്രണ്ടായിരത്തിനുമേല്‍ ഭൂരിപക്ഷമുണ്ട്. ഉദുമയില്‍ കോണ്‍ഗ്രസിനോട് ഇഞ്ചോടിഞ്ച് പോരാടിയായിരുന്നു ഇടതുപക്ഷത്തിന്റെ ജയം. ബിജെപി ശക്തമായ സ്വാധീനമുള്ള മഞ്ചേശ്വരത്ത് ത്രികോണ മത്സരമാണ് നടക്കാറുള്ളത്. കാസര്‍കോട് നിയമസഭാമണ്ഡലത്തില്‍ മാത്രമാണ് യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ.
advertisement
advertisement
advertisement