മാവേലിക്കര ആർക്കൊപ്പം നിൽക്കും?

Last Updated:
കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന മണ്ഡലം. പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങൾ ഉൾപ്പെടുന്ന മണ്ഡലം കൂടിയാണ് മാവേലിക്കര
1/5
 ഇരുമുന്നണികളെയും പിന്തുണച്ച ചരിത്രമാണ് മാവേലിക്കരയ്ക്ക് ഉള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന മണ്ഡലം. പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങൾ ഉൾപ്പെടുന്ന മണ്ഡലമാണിത്. ശബരിമല വിഷയം ഏറെ സ്വാധീനിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്ന്. സിറ്റിങ് എം.പി കൊടിക്കുന്നിൽ സുരേഷ് യുഡിഎഫിനായും അടൂർ എംഎൽഎ ചിറ്റയം ഗോപകുമാർ ഇടതു സ്ഥാനാർത്ഥിയായും പോരിന് ഇറങ്ങുന്നു. ബിഡിജെഎസിലെ തഴവ സഹദേവനാണ് എൻഡിഎ സ്ഥാനാർത്ഥി.

advertisement
2/5
 ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. മണ്ഡലത്തിലെ ഏഴിൽ ആറ് നിയോജകമണ്ഡലങ്ങളിലും എൽഡിഎഫാണ് വെന്നിക്കൊടി പാറിച്ചത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് പാറ്റേൺ വ്യത്യസ്തമാണെന്നാണ് യുഡിഎഫ് വാദം. ശബരിമല വിഷയം തുണയ്ക്കുമെന്നാണ് എൻഡിഎയുടെ പ്രതീക്ഷ.

3/5
 NSS, SNDP, KPMS തുടങ്ങിയ ജാതി സംഘടനകൾക്കും ക്രൈസ്തവസഭകൾക്കും നിർണായക സ്വാധീനമുള്ള മണ്ഡലമാണ് മാവേലിക്കര. യുഡിഎഫും എൻഡിഎയും എൻഎസ്എസ് ക്രൈസ്തവ വോട്ടുകളിൽ കണ്ണുവെക്കുമ്പോൾ പരമ്പരാഗത ഈഴവ, പിന്നാക്ക വോട്ടുകളിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.

4/5
 മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കൊപ്പം ശബരിമല വിഷയവും പ്രളയ ദുരിതാശ്വാസവും ഏറെ ചർച്ചയാകും. ഇതിന് പുറമെ കർഷക പ്രശ്നങ്ങളും കുട്ടനാട് പാക്കേജും മണ്ഡലത്തിലെ പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്ന വിഷയങ്ങളാണ്.

5/5
 കേന്ദ്രസഹമന്ത്രി, എം.പി എന്നീ നിലകളിൽ നടത്തിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കൊടിക്കുന്നിൽ സുരേഷ് വോട്ട് തേടുന്നത്. എന്നാൽ മണ്ഡലത്തിൽ കാര്യമായ വികസനം നടത്താനായില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് ഇടതുമുന്നണി പോരിനിറങ്ങുന്നത്. ശബരിമല വിഷയത്തിൽ എൻഎസ്എസിന്‍റെ ഉൾപ്പടെ വോട്ടുകൾ ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് എൻഡിഎ

'വഴിദീപമെരിയുന്ന നാളചുവപ്പിൻ നിറം'; വിനീത് ശ്രീനിവാസന്റെ 'കരം' സിനിമയിലെ ആദ്യ വീഡിയോ ഗാനം പുറത്ത്

  • വിനീത് ശ്രീനിവാസന്റെ 'കരം' സിനിമയിലെ ആദ്യ വീഡിയോ ഗാനം 'വെൽകം ടു ലെനാർക്കോ...' പുറത്തിറങ്ങി.

  • 'കരം' സിനിമയുടെ ട്രെയിലർ ആകാംക്ഷ നിറച്ച്, വിനീത് ആക്ഷൻ ത്രില്ലറുമായി എത്തുന്നുവെന്ന് സൂചിപ്പിക്കുന്നു.

  • 'കരം' സിനിമയുടെ ഷൂട്ടിങ് ജോർജിയ, റഷ്യ, അസർബൈജാൻ എന്നിവിടങ്ങളിൽ പൂർത്തിയായി.

View All
advertisement