സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. താഴെക്കാട് കണ്ണിക്കര ചാതേലി ജോര്‍ജ് ഡിക്സന്റെ ഭാര്യ ദീപയാണ് (34) അപകടത്തില്‍ മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പുല്ലൂര്‍ അണ്ടിക്കമ്പനി പരിസരത്തായിരുന്നു സംഭവം നടന്നത്. പിതാവിന് ഭക്ഷണവുമായി മകനോടൊപ്പം സ്കൂട്ടറില്‍ പോകവെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ദീപയെ പുല്ലൂരിലെയും തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് ഏഴോടെ മരിച്ചു. സ്കൂട്ടറില്‍ ഒപ്പം ഉണ്ടായിരുന്ന മകന് ആറ് വയസ്സുകാരനായ ഡോണ്‍ പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കഴിയുന്നത്. ഒരു വയസ്സുള്ള ഡിയോണ്‍ രണ്ടാമത്തെ മകനാണ്. ഇരിങ്ങാലക്കുട പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.