മുന്നിലെ ഡോര്‍ ലോക്കായി; ചില്ലു തകർക്കാനായില്ല; കണ്ണൂരിൽ ഗർഭിണിയും ഭർത്താവും വെന്തുമരിച്ച സംഭവത്തിൽ ദൃക്സാക്ഷികൾ
- Published by:Rajesh V
- news18-malayalam
Last Updated:
ജില്ലാ ആശുപത്രിക്കു സമീപം ഇന്നു രാവിലെയാണ് അപകടം. ഗര്‍ഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നുവെന്നാണ് വിവരം
കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചതില്‍, ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായെന്നു ദൃക്സാക്ഷികളായ നാട്ടുകാർ. ചില്ലുകള്‍ തകര്‍ത്തു രണ്ടു പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്.
advertisement
നടുറോഡിൽ കാർ നിന്നു കത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ. കാർ കത്തുന്നത് കണ്ട് ഓടികൂടിയ നാട്ടുകാർ കാറിനടുത്തുചെന്ന് രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞില്ല. ‘ഫയർഫോഴ്സിനെ വിളിയെടാ’ എന്നു നാട്ടുകാർ അലറുന്നത് വിഡിയോയിൽ കേൾക്കാം. കാറിൽനിന്ന് നിലവിളി ശബ്ദവും ഉയരുന്നുണ്ട്. കാറിന്റെ മുൻഭാഗം പൂർണമായും കത്തിനശിച്ചു.
advertisement
advertisement
advertisement
advertisement
advertisement
advertisement