സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിലുൾപ്പെടുത്തിയാണ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിന് തുടക്കം കുറിച്ചത്. എൻഐആർഎഫിന് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക്) തത്തുല്യമായ ഈ സംവിധാനത്തിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശീയവും അന്തർദേശീയവുമായ ഉയർന്ന റാങ്കിംഗിന് സജ്ജമാക്കുകയാണ്.