കേരളാതീരത്ത് 468 മത്സ്യയിനങ്ങൾ കണ്ടെത്തി; ഇവയിൽ 7 പുതിയ ഇനങ്ങളും

Last Updated:
അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ മെയ് 22ന് നടത്തിയ ഏകദിന സർവേയിൽ കേരള തീരത്ത് 468 മത്സ്യയിനങ്ങൾ കണ്ടെത്തി ,ഇവയിൽ 7 പുതിയ ഇനങ്ങളും ഉൾപ്പെടുന്നു.
1/5
 കേരളത്തിന്റെ സമുദ്ര ആവാസവ്യവസ്ഥയുടെ അത്ഭുതകരമായ വൈവിധ്യത്തെ തെളിയിക്കുന്നതാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (CMFRI) നടത്തിയ പഠനം. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ മെയ് 22ന് നടത്തിയ ഏകദിവസത്തെ സർവേയിൽ കേരള തീരത്ത് 468 ഇനം മത്സ്യങ്ങളെയാണ് കണ്ടെത്തിയത്.

advertisement
2/5
 സർവേയിൽ 370 ഇനം മീനുകളും (ഫിൻ ഫിഷ്) 98 ഇനം പുറന്തോടുള്ള മത്സ്യങ്ങളും (ഷെൽ ഫിഷ്) ഉൾപ്പെടുന്നു. മത്തി, ചൂര, കോഡ്, ചെമ്മീൻ, കണവ തുടങ്ങിയ പരിചിത മത്സ്യ ഇനങ്ങൾക്കൊപ്പം വിവിധയിനം സ്രാവുകൾ ഉൾപ്പെടെയുള്ള അടിത്തട്ടിൽ വസിക്കുന്ന മത്സ്യങ്ങളെയും സർവേയിൽ കണ്ടെത്തി. ഗവേഷകർ ഇതിനുമുമ്പ് രേഖപ്പെടുത്താത്ത ഏഴ് പുതിയ മത്സ്യ ഇനങ്ങളെയും കണ്ടെത്തിയത് ആവേശകരമായ വസ്തുതയാണ്. ഈ കണ്ടെത്തലോടെ, കേരള തീരത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള മത്സ്യ ഇനങ്ങളുടെ എണ്ണം 1027 ആയി ഉയർന്നു. ഒറ്റദിവസത്തെ സർവേയിൽ 370 ഇനം മീനുകളെ കണ്ടെത്തിയത് വലിയ നേട്ടമാണെന്ന് CMFRI ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.

3/5
 സിഎംഎഫ്ആർഐയിലെ മറൈൻ ബയോഡൈവേഴ്സിറ്റി ആൻഡ് എൻവയൺമെന്റ് മാനേജ്മെന്റ് ഡിവിഷനിലെ വിദഗ്ധർ ഉൾപ്പെട്ട വിവിധ സംഘങ്ങളാണ് രാവിലെ 5 മുതൽ ഉച്ചയ്ക്കു 12 വരെ 26 പ്രധാന ഹാർബറുകളിൽ സർവേ നടത്തിയത്.

4/5
 സംസ്ഥാനത്തിന്റെ മത്സ്യബന്ധന വ്യവസായത്തിന് ഈ കണ്ടെത്തലുകൾ പ്രധാനപ്പെട്ട ഉൾക്കാഴ്ചകൾ നൽകുകയും സുസ്ഥിര മത്സ്യബന്ധന രീതികൾ വികസിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.

5/5
 ഈ സർവേ കേരളത്തിലെ സമുദ്ര ജീവികളുടെ ലഭ്യതയുടെയും സമൃദ്ധിയുടെയും വിലയിരുത്തലിന് വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച്, സർക്കാരും മത്സ്യബന്ധന വ്യവസായവും കേരളത്തിന്റെ സമുദ്ര സമ്പത്തിന്റെ സംരക്ഷണത്തിനും ദീർഘകാല പരിപാലനത്തിനും ഫലപ്രദമായ തന്ത്രങ്ങൾ രൂപീകരിക്കാൻ സാധിക്കും. ഭാവി തലമുറകൾക്ക് ഈ സമ്പന്നമായ പ്രകൃതിവിഭവം ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ഈ പഠനം വിലപ്പെട്ട സംഭാവന നൽകും.

തൃശൂരിലെ പുലികളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി മൂന്നു ലക്ഷം രൂപ
തൃശൂരിലെ പുലിക്കളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി മൂന്നു ലക്ഷം രൂപ
  • തൃശൂർ ജില്ലയിൽ ഓണത്തിന് പുലികളി സംഘങ്ങൾക്ക് സുരേഷ് ഗോപിയുടെ ഓണസമ്മാനമായി 3 ലക്ഷം രൂപ.

  • എട്ടു സംഘങ്ങൾക്കായി 24 ലക്ഷം രൂപ അനുവദിച്ചു, ഇത് കേന്ദ്ര ഫണ്ടിന്റെ കീഴിലാണ്.

  • തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറൽ സെന്റർ അനുവദിക്കുന്ന 1 ലക്ഷം രൂപയ്ക്ക് പുറമേയാണ്.

View All
advertisement