കടവുപുഴ വെള്ളച്ചാട്ടം: പ്രകൃതിയുടെ സൗന്ദര്യവും അപകടവും ഒരുപോലെ ചേരുന്ന ആകർഷണം
- Published by:Warda Zainudheen
- local18
Last Updated:
എത്ര ആസ്വദിച്ചാലും വിസ്മയിപ്പിക്കുന്ന പ്രകൃതി കാഴ്ചകളുടെ പട്ടികയിൽ വെള്ളച്ചാട്ടങ്ങൾ എന്നും മുന്നിലാണ്. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൻ്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടവുപുഴ വെള്ളച്ചാട്ടം അത്തരം പ്രകൃതി സൗന്ദര്യത്തിൻ്റെ ഉത്തമ ഉദാഹരണമാണ്.
advertisement
advertisement
advertisement
advertisement
advertisement
വെള്ളച്ചാട്ടത്തിൻ്റെ മനോഹാരിതയിൽ നിരവധി വിനോദസഞ്ചാരികൾ, പലപ്പോഴും വെള്ളത്തിലേക്ക് ഇറങ്ങുന്നു. എന്നാൽ, അപകടകരമായ സാഹചര്യങ്ങൾ കാരണം പരിചയസമ്പന്നരായ നീന്തൽക്കാർ പോലും അപകടത്തിലാകാം. ഈ മാസം തന്നെ കൊച്ചിയിൽ നിന്നുള്ള ഒരു യുവാവ് ദാരുണമായി ഇവിടെ മുങ്ങിമരിച്ചിരുന്നു. കടവുപുഴ വെള്ളച്ചാട്ടം പ്രകൃതിരമണീയമായ ആകർഷണം എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയിട്ടുണ്ടെങ്കിലും, സന്ദർശകർ അതീവ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.