Kerala Beach | ബ്ലൂ ഫ്ലാഗ് പട്ടികയിൽ ഇടം; കാപ്പാട് ബീച്ച് ഇനി ലോക്കലല്ല, ഓൺലി ഇന്റർനാഷണൽ
Last Updated:
ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഓഫ് എന്‍വയോണ്‍മെന്റ് എജ്യുക്കേഷനാണ് കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് അംഗീകാരം നല്‍കിയത്. (റിപ്പോർട്ട് - വിനേഷ് കുമാർ എസ്)
advertisement
advertisement
advertisement
advertisement
വിദേശ ടൂറിസ്റ്റുകളെ ഉള്‍പ്പെടെ ആകര്‍ഷിക്കാനുതകുന്ന രീതിയിലുള്ള സൗന്ദര്യവത്കരണമാണ് കാപ്പാട് ബീച്ചില്‍ നടക്കുന്നതെന്ന് ഡിടിപിസി കോഴിക്കോട് സെക്രട്ടറി ബീന പറഞ്ഞു. ദിവസവും കാപ്പാട് ബീച്ച് പരിപാലനത്തിന് മുപ്പതിലധികം തൊഴിലാളികളുണ്ട്. വാസ്‌കോഡ ഗാമ സ്തൂപം മുതല്‍ തുവ്വപ്പാറയുടെ വടക്കുഭാഗം വരെയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍. ഇത്രത്തോളം മനോഹരമായൊരു കടലോരം കേരളത്തിൽ എവിടെയും കാണാന്‍ കഴിയില്ല.
advertisement
കാപ്പാട് കൂടാതെ കർണാടകയിലെ പദുബിട്രി, ആന്ധ്രയിലെ രുഷികോണ്ട, ഗുജറാത്തിലെ ശിവരാജ്പൂര്‍, ഡിയുവിലെ ഗോഗ്ല, ഒഡീഷയിലെ സുവർണ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപു സമൂഹത്തിലെ രാധാനഗര്‍ എന്നീ ബീച്ചുകള്‍ക്കും ബ്ലൂ ഫ്ലാഗ് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഡെന്‍മാര്‍ക്ക് ആസ്ഥാനമായുള്ള ഫൗണ്ടേഷന്‍ ഓഫ് എന്‍വയോണ്‍മെന്റ് എജ്യുക്കേഷനാണ് കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് അംഗീകാരം നല്‍കിയത്.