കൃഷി ചെയ്യാൻ തുടങ്ങിയതിൽ വച്ച് ഏറ്റവും മികച്ച വിളവ് ആണ് ഇത്തവണ ലഭിച്ചത്. ഒരേക്കറിൽ നിന്ന് 10 ടൺ വരെ തണ്ണിമത്തൻ ലഭിച്ചു. പക്ഷേ കോവിഡ് വ്യാപനവും ലോക് ഡൗണും കാലം തെറ്റി പെയ്ത കനത്ത മഴയും കർഷകർക്ക് ഇടിത്തീ ആയി. പാടത്ത് കിടന്ന് കേട് വന്ന് പോകരുത് എന്ന് കരുതി പറിച്ചെടുത്ത് കൂട്ടി വെക്കുക ആണ് കർഷകർ. ഇനി എന്ത് ചെയ്യണം എന്നും അറിയില്ല.
വേങ്ങര മേഖലയിൽ ആകെ 20 ഏക്കറിൽ തണ്ണിമത്തൻ കൃഷി ഇറക്കിയിട്ടുണ്ട്. ഊരകം മേഖലയിൽ 5 ഏക്കറിലും . ഒരേക്കറിൽ 10 ടൺ വച്ച് വിളവും കിട്ടി..ശാസ്ത്രീയ രീതിയിൽ കൃഷി ഇറക്കാൻ തന്നെ ഒരേക്കറിന് 60000 രൂപയിൽ ഏറെ ചെലവ് ഉണ്ട്..കൃഷി നാശം ഓൺലൈൻ ആയി റെജിസ്റ്റർ ചെയ്യാൻ ആണ് സര്‍ക്കാർ നിർദേശം. സാങ്കേതിക പ്രശ്നം കാരണം പലർക്കും അതിന് സാധിക്കുന്നില്ല.