വാളയാർ കേസ്: മന്ത്രി എ.കെ ബാലന്റെ വീട്ടിലേക്ക് പെൺകുട്ടികളുടെ അമ്മയുടെ നേതൃത്വത്തിൽ മാർച്ച് തുടങ്ങി
Last Updated:
വാളയാർ സംഭവത്തിൽ മുഖ്യമന്ത്രി കുടുംബത്തിന് നൽകിയ ഉറപ്പ് പാലിക്കുമെന്നും കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി. (പ്രസാദ് ഉടുമ്പിശ്ശേരി)
പാലക്കാട്: മന്ത്രി എ.കെ ബാലന്റെ പാലക്കാട്ടെ വസതിയിലേക്ക് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ നേതൃത്വത്തിൽ മാർച്ച് തുടങ്ങി. വാളയാർ സമരം എന്തിനാണെന്ന് മന്ത്രി എ.കെ ബാലൻ ചോദിച്ചതിന് മറുപടി നൽകാനാണ് മാർച്ച്.
advertisement
കേസിൽ നീതി കിട്ടുന്നത് വരെ പോരാട്ടം തുടരുമെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞു. പെൺകുട്ടികളുടെ വീട്ടിൽ നിന്നും ആരംഭിച്ച മാർച്ച് ഇന്ന് കഞ്ചിക്കോട് സത്രപ്പടിയിൽ അവസാനിക്കും. നാളെ കഞ്ചിക്കോട് മുതൽ സ്റ്റേഡിയം വരെയാണ് മാർച്ച്.
advertisement
നവംബർ 12നാണ് മാർച്ച് മന്ത്രിയുടെ വസതിക്ക് മുൻപിൽ എത്തുക. കേസിൽ നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ഒക്ടോബർ 25 മുതൽ 31 വരെ വീടിന് മുന്നിൽ സത്യഗ്രഹം നടത്തിയിരുന്നു.
advertisement
ഇതിന്റെ തുടർച്ചയാണ് മന്ത്രിയുടെ വസതിയിലേക്കുള്ള ലോംഗ് മാർച്ച്. എന്നാൽ, കേസിൽ പുനർ വിചാരണ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ വാദം തുടങ്ങിയതായി മന്ത്രി എ.കെ ബാലൻ പറഞ്ഞു.
advertisement
തന്നെ എപ്പോൾ വേണമെങ്കിലും വന്നു കാണാമെന്നും എന്നാൽ, വാളയാർ പെൺകുട്ടികളുടെ അമ്മയുടെ മാർച്ച് ഈ ശൈലിയിൽ വേണ്ടിയിരുന്നില്ലായെന്നും മന്ത്രി പറഞ്ഞു. വാളയാർ സംഭവത്തിൽ മുഖ്യമന്ത്രി കുടുംബത്തിന് നൽകിയ ഉറപ്പ് പാലിക്കുമെന്നും കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.