'കൈ ഒടിഞ്ഞെന്ന് പറഞ്ഞിട്ടും പൊലീസ് ക്രൂരമായി മർദ്ദിച്ചു'; KPCC അംഗത്തിന്റെ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- Published by:Rajesh V
- news18-malayalam
Last Updated:
''എന്റെ കൈക്ക് വയ്യ, പൊട്ടിയതാണ് എന്ന് പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ പൊലീസ് മർദ്ദിച്ചു'' (റിപ്പോർട്ട്- സി വി അനുമോദ്)
advertisement
advertisement
കഴിഞ്ഞ മാസം 31ന് പി എസ് സി ചെയർമാന്റെ വസതിയിലേക്ക് നടന്ന മാർച്ചിനിടയിലും ശിവരാമന് പൊലീസ് ലാത്തി ചാർജിൽ പരിക്കേറ്റിരുന്നു. തുടർന്ന് ഇടതു കൈവിരലുകൾക്ക് പൊട്ടൽ സംഭവിച്ച് കൈ പ്ലാസ്റ്ററിട്ട അവസ്ഥയിലായിരുന്നു ശിവരാമൻ. എന്റെ കൈക്ക് വയ്യ, പൊട്ടിയതാണ് എന്ന് പറഞ്ഞിട്ടും അതൊന്നും കേൾക്കാതെ പൊലീസ് മർദ്ദിച്ചുവെന്നും ശിവരാമൻ പരാതിയിൽ പറയുന്നു.
advertisement
കളക്ട്രേറ്റ് ഗേറ്റിൽ നിന്ന് ഏകദേശം 200 മീറ്റർ മാറി ഒഴിഞ്ഞ സ്ഥലമായിരുന്നു KSRTC യുടെ മുൻവശം. ഒരു പ്രകോപനവും ഇല്ലാതെയാണ് പൊലീസ് ആക്രമിച്ചത്. ആ പ്രദേശത്ത് ആൾക്കൂട്ടമോ സംഘർഷമോ യാതൊന്നും ഉണ്ടായിരുന്നില്ല. അത് മാത്രമല്ല കളക്‌ടറേറ്റിനു മുന്പിലെ യൂത്ത് കോൺഗ്രസ്സ് മാർച്ച് അവസാനിച്ച അവസ്ഥയിലുമായിരുന്നു- ശിവരാമൻ വിശദീകരിക്കുന്നു.
advertisement
ലാത്തി ചാർജിൽ പരിക്ക് പറ്റിയ ശിവരാമൻ മലപ്പുറം കോട്ടപ്പടി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നൽകുന്നതും മറ്റ് നിയമ നടപടികൾ തേടുന്നതും കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ചു ചെയ്യുമെന്ന് ശിവരാമൻ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച് ഒരു വിവരവും ഇല്ലെന്ന് മലപ്പുറം പൊലീസ് പ്രതികരിച്ചു