അക്ഷരപ്രേമികളെ വരവേറ്റ് കനകക്കുന്നിൽ ‘ക’ ഫെസ്റ്റ്
Last Updated:
ഫെബ്രുവരി 6 മുതൽ 9 വരെ കനകക്കുന്നിൽ നടന്ന മാതൃഭൂമി ഇൻ്റർനാഷണൽ ഫെസ്റ്റിവൽ ‘ക’ അതിൻ്റെ കെട്ടിലും മട്ടിലും വൈവിധ്യം പുലർത്തി. പലയിടങ്ങളിൽ പല സമയങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ.
നിയമസഭ അന്താരാഷ്ട്ര പുസ്തകോൽസവത്തിനും കേരള ലിറ്ററേച്ചർ ഫെസ്റ്റിനും പിന്നാലെ അക്ഷരങ്ങളുടെ കൂട്ടുകാർക്ക് ഒത്തൊരുമിക്കാൻ വീണ്ടുമൊരു വേദി. ഫെബ്രുവരി 6 മുതൽ 9 വരെ കനകക്കുന്നിൽ നടന്ന മാതൃഭൂമി ഇൻ്റർനാഷണൽ ഫെസ്റ്റിവൽ ‘ക’ അതിൻ്റെ കെട്ടിലും മട്ടിലും വൈവിധ്യം പുലർത്തി. പലയിടങ്ങളിൽ പല സമയങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ. Mathrubhumi hall, bamboo grove, the bard room, tree of life, house of books, under the tree, hall of letters, alphaverse, festival hall, ka corner എന്നിങ്ങനെ ഓരോ വേദിക്കും ഓരോ പേരിട്ടിട്ടുണ്ട്.
advertisement
advertisement
ആ കഥാപാത്രവും ഞാനും എന്ന വിഷയത്തിൽ TD രാമകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, ബെന്യാമിൻ എന്നിവർ പങ്കെടുത്ത ചർച്ച വളരെ രസകരമായിരുന്നു. തങ്ങളുടെ കൃതികളിലെ കഥാപാത്രങ്ങൾ എത്രകണ്ട് തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഓരോരുത്തരും പറഞ്ഞു. കഥാപാത്രത്തിൻ്റെ പരകായ പ്രവേശത്തെ പറ്റിയോക്കെ അവർ സംസാരിച്ചു. ചർച്ച നയിച്ചത് പ്രവീൺ ചന്ദ്രനായിരുന്നു. തങ്ങളുടെ പുസ്തകങ്ങൾ വാങ്ങിക്കൊണ്ട് വന്നവർക്ക് കൈയൊപ്പ് നൽകാനും ആരാധകരുമായി സംസാരിക്കാനുമൊക്കെ ഈ എഴുത്തുകാർ സമയം കണ്ടെത്തി.
advertisement
advertisement