കലാമാമാങ്കത്തിന് തിരശ്ശീല വീഴുമ്പോൾ കലോത്സവ കാഴ്ചകളിലേക്കൊരു തിരിഞ്ഞ് നോട്ടം

Last Updated:
പല ജില്ലകളിലേയും കുട്ടികൾ തങ്ങളുടെ പ്രവൃത്തി പരിചയ ക്ലാസുകളിലെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പല ഉൽപ്പനങ്ങളും ഉണ്ടാക്കികൊണ്ട് വന്ന് പ്രദർഷിപ്പിക്കുകയും വിൽക്കുകയും ചെയ്തു.
1/4
 ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്ത രൂപമാണ് കൂടിയാട്ടം. കൂടിയാട്ടത്തിനെ അഭിനയത്തിൻ്റെ അമ്മ എന്ന് വിശേഷിപ്പിക്കുന്നതിന് കാരണം നൃത്തത്തേക്കാൾ അഭിനയ കലയ്ക്കാണ് പ്രാധാന്യം നൽകുന്നത് എന്നത് കൊണ്ടാണ്. ഒന്നിൽ കൂടുതൽ ആളുകൾ രംഗത്ത് വരുന്നത് കൊണ്ടാവാം കൂടിയാട്ടം എന്ന പേര് കിട്ടിയത്. ക്ഷേത്ര മതിൽകെട്ടിനകത്ത് മാത്രം അവതരിപ്പിക്കാൻ അനുവാദമുണ്ടായിരുന്ന കൂടിയാട്ടം കലോത്സവ വേദിയിൽ എത്തിയതിന് പിന്നിൽ ധാരാളം കലാകാരന്മാരുടെ കഷ്ടപ്പാടുകൾ ഉണ്ടാവും. അതിൽ എടുത്തു പറയേണ്ട പേരാണ് പത്മശ്രീ മാണി മാധവ ചാക്യാർ.

advertisement
2/4
 കോഴിക്കോട് മുക്കം ഹയർ സെക്കൻ്ററി സ്കൂളിലെ കുട്ടികൾ ചവിട്ടുനാടക വേഷത്തിൽ. കേരളത്തിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ്‌ ചവിട്ടു നാടകം. തമിഴുകലർന്ന ഭാഷയാണ്‌ ചവിട്ടുനാടകങ്ങളിൽ അധികവും ഉപയോഗിക്കുന്നത്. പലകകൾ നിരത്തിയ അരങ്ങുകളിൽ അവതരിപ്പിക്കുന്നതിനാലാകണം തട്ടുപൊളിപ്പൻ എന്നും ഇതിനു പേരുണ്ട്.

3/4
 റെഡ് ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥി വിഭാഗമാണ് ജൂനിയർ റെഡ് ക്രോസ്. കേരളത്തിലെ ഒട്ടുമിക്ക സ്റ്റേറ്റ് സിലബസ് സ്കൂളുകളിലും ഇതിൻ്റെ പ്രവർത്തനം ഉണ്ട്. ഏത് സമയത്തും മാനുഷികമായ എല്ലാ പ്രവർത്തനങ്ങളെയും പ്രോത്സഹിപ്പിക്കാനും സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാനും ഒക്കെ ഈ സംഘടന ലക്ഷ്യമിടുന്നു. കലോത്സവ വേദിയിൽ തങ്ങളാലാവുന്നതെല്ലാം ഈ കുട്ടികൾ ചെയ്യുന്നുണ്ട്.

4/4
 പല ജില്ലകളിലേയും കുട്ടികൾ തങ്ങളുടെ പ്രവൃത്തി പരിചയ ക്ലാസുകളിലെ അനുഭവത്തിൻ്റെ വെളിച്ചത്തിൽ പല ഉൽപ്പനങ്ങളും ഉണ്ടാക്കികൊണ്ട് വന്ന് പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട്. ആടയാഭരണങ്ങൾ മുതൽ പെയിൻ്റിങ്ങുകൾ വരെ ഉണ്ട് ഇക്കൂട്ടത്തിൽ. കൂടാതെ അച്ചാറുകൾ, വയനാട്ടിൽ നിന്ന് കാട്ടുതേൻ, തേയില ഇങ്ങനെ നീളുന്നു സാധനങ്ങളുടെ പട്ടിക.

മുഖ്യമന്ത്രിക്കസേരയ്ക്ക് പിടിവലി നടത്താൻ സമയമായോ? കോൺഗ്രസ് സഹയാത്രികർക്ക് ഓർമകൾ ഉണ്ടായിരിക്കണം

  • 2025 ഒക്ടോബർ 27-ന് AICC ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾക്കായി അടിയന്തര യോഗം വിളിച്ചു.

  • 2015-ലെ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വിജയം അമിത ആത്മവിശ്വാസം നൽകി.

  • 2021-ൽ എൽഡിഎഫ് 99 സീറ്റുകൾ നേടി തുടർച്ചയായി രണ്ടാമതും അധികാരം പിടിച്ചു.

View All
advertisement