ഭർത്താവിന്റെ വിദേശ ബിസിനസ് നോക്കണ്ടതിനാൽ സഹോദരനെ പിൻഗാമിയാക്കണം; പിണറായിക്ക് തോമസ് ചാണ്ടിയുടെ ഭാര്യയുടെ കത്ത്
വിദേശത്തെ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാൽ തനിക്കോ മൂന്ന് മക്കൾക്കോ സ്ഥാനാർത്ഥിയാകാൻ താല്പര്യമില്ലെന്ന് തോമസ് ചാണ്ടിയുടെ ഭാര്യ കത്തിൽ വ്യക്തമാക്കുന്നു... റിപ്പോർട്ട് എൻ. ശ്രീനാഥ്
News18 Malayalam | January 7, 2020, 10:18 AM IST
1/ 3
കൊച്ചി: തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ കുട്ടനാട് ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി ചർച്ചകൾ സജീവമായി. തോമസ് ചാണ്ടിയുടെ പിൻഗാമിയായി സഹോദരൻ തോമസ് കെ.തോമസിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി മുഖ്യമന്ത്രിക്ക് കത്തു അയച്ചു. എൻ.സി.പി ടിക്കറ്റിൽ മത്സരിപ്പിക്കാനാണ് താല്പര്യമെന്നും കത്തിൽ പറയുന്നുണ്ട്.
2/ 3
തനിക്കോ മൂന്ന് മക്കൾക്കോ സ്ഥാനാർത്ഥിയാകാൻ താല്പര്യമില്ലെന്ന് മേരി ചാണ്ടി കത്തിൽ വ്യക്തമാക്കുന്നു. ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്പര്യം. മാത്രമല്ല ബിസിനസുമായി ബന്ധപ്പെട്ട് മിക്കപ്പോഴും വിദേശത്തും ആയിരിക്കും. തോമസ് ചാണ്ടിയുടെ നിർദ്ദേശപ്രകാരം മണ്ഡലത്തിലെ പ്രവർത്തനങ്ങൾ കുറച്ചു കാലമായി നന്നായി നോക്കി നടത്തിയത് തോമസ് കെ.തോമസ് ആയിരുന്നുവെന്ന് മേരി കത്തിൽ പറയുന്നുണ്ട്.
3/ 3
തോമസ് ചാണ്ടി 2016 ൽ മത്സരിച്ചപ്പോൾ ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയതും തോമസ് കെ.തോമസ് ആയിരുന്നു.തോമസ് പിൻഗാമിയാകണമെന്ന് തോമസ് ചാണ്ടിയും ആഗ്രഹിച്ചിരുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.