ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് വടകര. പി. ജയരാജനെ സ്ഥാനാർത്ഥിയാക്കി പ്രചാരണത്തിൽ ഇടതുമുന്നണി മുന്നിലെത്തിയെങ്കിലും, കെ മുരളീധരനെ രംഗത്തിറക്കി യുഡിഎഫ് ട്വിസ്റ്റ് വടകരയെ ശ്രദ്ധേയമാക്കുന്നു. അക്രമരാഷ്ട്രീയം, കോലിബി സഖ്യം തുടങ്ങിയ പരാമർശങ്ങളുമായി ഇതിനോടകം വാർത്തകളിൽ വടകര നിറഞ്ഞുകഴിഞ്ഞു. എൻഡിഎ സ്ഥാനാർത്ഥി വി.കെ സജീവനും ഇവിടെ പ്രചാരണത്തിൽ സജീവമായി കഴിഞ്ഞു
2004ൽ പി. സതീദേവി വൻ ഭൂരിപക്ഷത്തിൽ ജയിച്ച വടകര മണ്ഡലം 2009ൽ മുല്ലപ്പള്ളിയിലൂടെയാണ് യുഡിഎഫ് തിരിച്ചുപിടിച്ചത്. 2014ലെ തെരഞ്ഞെടുപ്പിൽ 3306 വോട്ടിന് മുല്ലപ്പള്ളി ജയിച്ച മണ്ഡലത്തിൽ ഇത്തവണ മികച്ച വിജയം നേടാമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. 2016 നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്നത്. എന്നാൽ കെ. മുരളീധരൻ സ്ഥാനാർത്ഥിയായി എത്തിയതോടെ വടകര പ്രവചനാതീതമായി മാറി കഴിഞ്ഞു