"നിങ്ങള് ഏത് പാർട്ടിയുടെ പ്രതിനിധി ആണ്? കലക്ടർ ചോദിച്ചു "യുവ മോർച്ച" അനിൽകുമാർ പറഞ്ഞു." ഞാൻ കഴിഞ്ഞ ആഴ്ച പ്രശ്നത്തിൽ എല്ലാ കക്ഷികളുടെയും യോഗം വിളിച്ചിരുന്നു. പക്ഷേ ബിജെപി മാത്രം പങ്കെടുത്തില്ല. കുടിവെള്ളം മുടങ്ങിയ കാര്യവും പ്രശ്നങ്ങളും അടക്കം ഉള്ള കാര്യങ്ങളിൽ പരാതി നൽകിയോ?" കളക്ടർ ചോദിച്ചു. ഇല്ലെന്ന് മറുപടി.
"കുടിവെള്ള പ്രശ്നത്തിൽ പരിഹാരം ഉണ്ടാകും. വെള്ളം വിതരണം ചെയ്യാൻ കുറ്റിപ്പുറം പഞ്ചായത്തിന് നിർദേശം നൽകിയിട്ടുണ്ട്. റെയിൽവെയുടെ അനുമതി കിട്ടിയാൽ ഉടൻ കോളനിയിലേക്ക് കുടിവെള്ള പൈപ്പ് ഇടും. പിന്നെ എന്തെങ്കിലും വിവേചനം നിങ്ങൾക്ക് നേരിട്ടു എങ്കിൽ ഉടൻ പരാതി നൽകണം. ഞാൻ നേരിട്ട് കോളനിയിലേക്ക് വരുന്നുണ്ട്." കളക്ടർ വിശദമാക്കി.
പുറത്തിറങ്ങിയ കോളനിക്കാർ മാധ്യമങ്ങളോട് അരിശം തീർത്തു. " ഒന്നും പറയാനില്ല, ഇന്നലെ അവിടെ വന്ന് കുറെ പേര് ഞങ്ങളോട് കാര്യങ്ങള് ചോദിച്ചു പോയി. പക്ഷേ ഒന്നും കൊടുത്തില്ല. മറുവശത്ത് ഉള്ളത് വിശദമായി കൊടുത്ത് ചർച്ചയും ചെയ്തു. ഞങ്ങൾ മോശക്കാർ ആവുകയല്ലേ? ഞങ്ങൾ നുണ പറയുന്നു എന്നല്ലേ എല്ലാവരും കരുതുക. അത് കൊണ്ട് നിങ്ങൾ വാർത്ത കൊടുക്കും എന്ന് ഉറപ്പ് തന്നാലെ സംസാരിക്കൂ" പിന്നെ അൽപ സമയം കഴിഞ്ഞ് സംസാരിച്ചു. കളക്ടറുടെ ഇടപെടൽ പ്രതീക്ഷ നൽകുന്നു. അദ്ദേഹം വരും എന്ന് പറഞ്ഞത് ആശ്വാസം നൽകുന്ന കാര്യം ആണ്." അവർ പറഞ്ഞു നിർത്തി.