ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ ഒരു ചെറിയ ശ്രമം നടത്തുകയും ആശയവിനിമയത്തില്‍ സൂക്ഷ്മത പാലിക്കുകയും ചെയ്താല്‍ കാര്യങ്ങളെല്ലാം സുഗമമായി മുന്നോട്ട് നീങ്ങും. ജോലിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും യാത്രക്കായി നിങ്ങള്‍ പദ്ധതി ഇടുന്നുവെങ്കില്‍ അത് ചെയ്യാനുള്ള സമയമാണിത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നോ ജോലിയില്‍ നിന്നോ ചെറിയ ലാഭം ലഭിച്ച് തുടങ്ങും. ഭാഗ്യചിഹ്നം - ഒരു പെയിന്റിങ്.
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ നിരവധി അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ ഏതെങ്കിലും ഒന്ന് വിജയമാവുകയും നിങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. വീടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇപ്പോള്‍ അധികം ശ്രദ്ധ കൊടുക്കാതിരിക്കുന്നതാണ് നല്ലത്. ആരോഗ്യം ശ്രദ്ധിക്കുന്നതിന്റെ ഭാഗമായി എല്ലാ ദിവസവും വ്യായാമം ചെയ്ത് തുടങ്ങുക. ഭാഗ്യചിഹ്നം - ഒരു അണ്ണാന്‍.
ജെമിനി (Gemini - മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: പെട്ടെന്ന് സാഹചര്യങ്ങള്‍ മാറിമറിയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ അപ്പോഴും നിങ്ങള്‍ ശാന്തമായി തന്നെ ഇടപെടാന്‍ പരിശ്രമിക്കുക. നിങ്ങളെ മനപൂര്‍വം പ്രകോപിപ്പിക്കുന്നതിനായി ചിലര്‍ ശ്രമിച്ചേക്കും. അത് അവഗണിക്കുന്നതാണ് നല്ലത്. ആരെങ്കിലും എന്തെങ്കിലും മോശം അഭിപ്രായം പറഞ്ഞുവെന്ന് കരുതി തളരാന്‍ നില്‍ക്കരുത്. ഭാഗ്യ ചിഹ്നം - ഒരു വളര്‍ത്തുമൃഗം.
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പഴയ കാമുകന്‍ അല്ലെങ്കില്‍ കാമുകി ജീവിതത്തിലേക്ക് വീണ്ടും കടന്ന് വന്നേക്കും. നിങ്ങള്‍ക്ക് പെട്ടെന്ന് പ്രതികരിക്കാനോ ഇടപെടാനോ സാധിച്ചേക്കില്ല. പഴയ ചില ഓര്‍മ്മകള്‍ നിങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചേക്കും. നിങ്ങള്‍ സ്വകാര്യ മേഖലയിലാണ് ജോലി ചെയ്യുന്നതെങ്കില്‍ വെല്ലുവിളിയേറിയ പുതിയ അസൈന്‍മെന്റുകളാണ് വരാന്‍ പോവുന്നത്. ഭാഗ്യ ചിഹ്നം - ടൈം സ്റ്റാമ്പ്.
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: പ്രതീക്ഷകള്‍ക്കൊത്ത തരത്തിലുള്ള പ്രകടനം നടത്തുന്നതിന് ഇത് വരെ നിങ്ങള്‍ക്ക് ഒരുവിധം സാധിച്ചിട്ടുണ്ട്. പുതിയ ചില വെല്ലുവിളികള്‍ നിങ്ങളെ തേടി വരുന്നുണ്ട്. അതിനായി മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തുന്നത് നല്ലതായിരിക്കും. ജോലിസ്ഥലത്ത് ഉണ്ടാവുന്ന ചില വിഷയങ്ങളെ നിങ്ങള്‍ വളരെ പ്രായോഗികമായി കൈകാര്യം ചെയ്യും. ഭാഗ്യചിഹ്നം - ഒരു സ്വര്‍ണനാണയം.
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പഴയ നിക്ഷേപങ്ങള്‍ക്ക് ഇപ്പോള്‍ പ്രതിഫലം ലഭിച്ച് തുടങ്ങും. അത് മാനസികമായും വൈകാരികമായും നിങ്ങള്‍ക്ക് ഏറെ സന്തോഷം പകരുന്ന കാര്യമായിരിക്കും. പുതിയ പദ്ധതികള്‍ തല്‍ക്കാലം മാറ്റിവെച്ച് അല്‍പം വിശ്രമത്തിനായി സമയം കണ്ടെത്തുക. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട ചില ആലോചനകളുടെ ഭാഗമായി നിങ്ങള്‍ എല്ലാ കഴിവും പുറത്തെടുക്കേണ്ടതായി വരും. ഭാഗ്യചിഹ്നം - ഒരു കസേര.
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ലക്ഷ്യത്തിലേക്ക് വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും മുന്നേറിത്തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ തന്നെ നിങ്ങള്‍ വലിയൊരു ഘട്ടം പിന്നിട്ട് കഴിഞ്ഞു. ടീമിലുള്ള പുതിയ ആള്‍ ചെറുതെങ്കിലും വളരെ പോസിറ്റീവായ ചില കാര്യങ്ങള്‍ നടപ്പിലാക്കും. നിങ്ങള്‍ ജോലിക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അതിന് അനുകൂലമായ മറുപടിയെത്തും. ഭാഗ്യചിഹ്നം - ഒരു ക്ലോക്ക്.
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മുമ്പ് ചെയ്തിട്ടുള്ള ജോലിയുടെയും പ്രവര്‍ത്തികളുടെയോ ഫലം നിങ്ങളെ പോലും അമ്പരപ്പിക്കുന്നതായിരിക്കും. മികച്ച പ്രകടനത്തിന് സഹപ്രവര്‍ത്തകരില്‍ നിന്നും മുതിര്‍ന്നവരില്‍ നിന്നും നിങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ ലഭിക്കും. നിയമപരമായ ഒരു തര്‍ക്കം പരിഹരിക്കപ്പെടുന്നത് നിങ്ങള്‍ക്ക് വലിയ ആശ്വാസമാവും. നിങ്ങളുടെ പങ്കാളിക്ക് നിങ്ങളോട് ചില പ്രശ്‌നങ്ങളുണ്ടാവും. അത് എത്രയും പെട്ടെന്ന് തന്നെ ശ്രദ്ധയോടെ മനസ്സിലാക്കി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുക. ഭാഗ്യചിഹ്നം: ഒരു മരതകക്കല്ല്.
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വലിയ ധാരണയില്ലാത്ത ഒരു കാര്യം ചെയ്യുന്നതിന് വേണ്ടി അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാവും. അത്തരത്തിലുള്ള സമ്മര്‍ദ്ദം ഏറ്റെടുക്കേണ്ട കാര്യമില്ല. ആവശ്യത്തിന് സമയമെടുത്ത് ആലോചിച്ച് ധൈര്യമായി തന്നെ നോ പറയുക. ചില സാഹചര്യങ്ങളില്‍ അനാവശ്യമായി നാടകീയമായി ഇടപെടുന്ന രീതി അവസാനിപ്പിക്കാന്‍ ശ്രദ്ധിക്കുക. ഒരു സോഷ്യല്‍ ഇവന്റില്‍ ഇന്ന് നിങ്ങള്‍ പങ്കെടുക്കാനുള്ള സാധ്യതയുണ്ട്. ഭാ?ഗ്യചിഹ്നം - ഒരു പിരമിഡ്.
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ഉപബോധ മനസ്സില്‍ നിന്ന് ഉരുത്തിരിയുന്ന ചില കാര്യങ്ങള്‍ വലിയ ആത്മവിശ്വാസം പകരും. നിങ്ങള്‍ക്ക് വല്ലാത്ത പ്രചോദനം ഉണ്ടാവുകയും ഊര്‍ജ്ജസ്വലമായി മുന്നോട്ട് പോവാനുള്ള കരുത്ത് പകരുകയും ചെയ്യും. നിങ്ങളുടെ സ്വന്തം വസ്തുവകകള്‍ വളരെ ശ്രദ്ധയോടെ തന്നെ എപ്പോഴും എവിടെയും സൂക്ഷിക്കുന്നതാണ് നല്ലത്. ഭാ?ഗ്യചിഹ്നം - ഒരു പുതിയ ബാഗ്.
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ജീവിതത്തോടുള്ള വല്ലാത്ത താല്‍പര്യവും ആസക്തിയും അഭിനന്ദിക്കപ്പെടേണ്ട കാര്യമാണ്. മനോഹരമായാണ് നിങ്ങള്‍ ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്നത്. നിങ്ങള്‍ എങ്ങനെയാണ് ഇത്ര മനോഹരമായി ജീവിക്കുന്നതെന്ന് ചുറ്റുമുള്ളവര്‍ക്ക് ചിലപ്പോഴെങ്കിലും അത്ഭുതം തോന്നും. നിങ്ങള്‍ക്ക് ഒരാളോട് ഇടപെടാന്‍ വല്ലാത്ത ആഗ്രഹം തോന്നും. എന്നാല്‍ അയാളോട് ആശയവിനിമയം നടത്താന്‍ വല്ലാത്ത മടിയുണ്ടാവും. വൈകാരികമായ അവസ്ഥകളില്‍ സംയമനം പാലിക്കുക. ഭാഗ്യചിഹ്നം - ഒരു ഫിഷ് ടാങ്ക്.
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് മനസ്സിന് സന്തോഷം പകരുന്ന ഒരു വാര്‍ത്ത ഇന്ന് കേള്‍ക്കും. നിങ്ങളുടെ ശ്രമം വിഫലമായില്ലെന്ന് അതോടെ മനസ്സിലാവും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു പരിഹാരം കാണാന്‍ സാധിക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എപ്പോഴും ജാഗ്രത പുലര്‍ത്തുക. വിദേശത്ത് നിന്നും നല്ല വാര്‍ത്തയ്ക്കുള്ള സാധ്യതയുണ്ട്. ഭാഗ്യചിഹ്നം - ഒരു മെഴുകുതിരി സ്റ്റാന്റ്. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com.