Astrology May 15 | കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും; ലക്ഷ്യബോധത്തോടെ മുന്നേറുക; ഇന്നത്തെ ദിവസഫലം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2023 മെയ് 15ലെ ദിവസഫലം അറിയാം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക)
1/13
Astrology, Astrology Today, Yours today's Astrology, News18 Astrology, Astrology Predictions Today 12 may 2023, 12 മേയ് 2023, ഇന്നത്തെ ദിവസഫലം, ജ്യോതിഷഫലം, 2023 മേയ് 12, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ, ജ്യോതിഷം
ഈ ദിവസത്തെ പൊതുഫലം : നിലവിലെ സാഹചര്യത്തിൽ കഠിനാധ്വാനം ഫലം ചെയ്യും. നിങ്ങളുടെ ലക്ഷ്യങ്ങൾക്കായി നിങ്ങൾ നടത്തിയ പരിശ്രമത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിഫലം കിട്ടുന്ന സമയമാണിത്. കൂടാതെ ഒരു പുതിയ ബന്ധം ഉണ്ടാക്കാനുള്ള സാധ്യതയും ഉണ്ട്. ഇത് നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും പോസിറ്റിവ് ആയ അനുഭവങ്ങളും കൊണ്ടു വരുന്ന വളരെ പ്രണയാതുരമായ ഒരു ബന്ധമായിരിക്കും. ഈ പുതിയ ബന്ധത്തിന്റെ കാര്യത്തിൽ തുറന്ന മനസ്സോടെയുള്ള സമീപനമാണ് ഉചിതം. ഭൂതകാലത്തെ ഓർമ്മകളെ പൂർണമായി കുഴിച്ചുമൂടുകയും നിങ്ങളുടെ മുന്നോട്ട് പോക്കിനെ തടഞ്ഞുനിർത്താനിടയുള്ള ഏതെങ്കിലും നിഷേധാത്മകമായ വികാരങ്ങളും അനുഭവങ്ങളും ബാക്കി ഉണ്ടെങ്കിൽ അവയെല്ലാം ഉപേക്ഷിക്കാനും തയ്യാറാവുക. തെളിഞ്ഞ മനസ്സോടെയും പുതിയൊരു ലക്ഷ്യബോധത്തോടെയും മുന്നോട്ട് പോകാൻ ഇത് നിങ്ങളെ സഹായിക്കും.
advertisement
2/13
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഉള്ളിലുള്ള ഭയത്തെ നേരിടേണ്ടി വരുന്ന ദിവസമായിരിക്കും. പൊതുസ്ഥലങ്ങളിലെ സംഭാഷണങ്ങളോ അല്ലെങ്കിൽ വലിയൊരു ആൾക്കൂട്ടത്തെ അഭിസംബോന്ധന ചെയ്യുമ്പോഴോ ഭയം ഉണ്ടായേക്കാം. നിങ്ങളുടെ സ്വതസിദ്ധമായ കഴിവിനെ മാത്രം വിശ്വസിക്കുക. നിങ്ങളുടെ ഉള്ളിലുള്ള കഴിവുകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക. ഭാഗ്യചിഹ്നം : കാന്തം
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: കരിയറിലും സാമ്പത്തിക സ്ഥിതിയിലും വളർച്ചയുടെയും വികാസത്തിന്റെയും ഒരു പുതിയ കാലഘട്ടത്തിലേക്കുള്ള ചുവടുവയ്പ്പിലാണ് നിങ്ങൾ. നിങ്ങൾക്ക് വലിയ വിജയം നേടാനുള്ള കഴിവുണ്ട്, എന്നാൽ അതിനാവശ്യമായ അടിസ്ഥാനവും ശ്രദ്ധയും നിലനിർത്താൻ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യത്തിനും ക്ഷേമത്തിനും പ്രതിരോധശേഷിയും ശക്തിയും ആവശ്യമാണ്. വെല്ലുവിളികളോ തടസ്സങ്ങളോ നേരിട്ടേക്കാം എങ്കിലും ശക്തമായി തന്നെ മുന്നോട്ട് പോവുക. ഭാഗ്യചിഹ്നം - മയിൽപ്പീലി, ഭാഗ്യ നിറം - ഇൻഡിഗോ, ഭാഗ്യ സംഖ്യ - 2
advertisement
3/13
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുകയും പഴയകാലങ്ങളുടെ ഓർമ്മകൾ അയവിറക്കുന്നതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യും. കരുതലോടെ കാത്തിരുന്നാൽ കരിയറിൽ വലിയ കുതിച്ചുചാട്ടത്തിന് സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം : ആമ
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍ : ഒരു പുതിയ പ്രണയബന്ധം വളർത്തിയെടുക്കുകയോ നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുകയോ ചെയ്യും. പ്രിയപ്പെട്ടവരോടുള്ള നിങ്ങളുടെ വൈകാരികമായ ബന്ധങ്ങൾ കൂടുതൽ ആഴത്തിലുള്ളതാകും. ഇന്ന് നിങ്ങൾക്ക് സമ്പത്തും സമൃദ്ധിയും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കരിയറിൽ സാമ്പത്തിക വിജയം ഉണ്ടാകാനിടയുണ്ട്. ചെലവുകളിൽ പ്രത്യേകം ശ്രദ്ധിക്കുകയും വിവേകപൂർവം നിക്ഷേപം നടത്തുകയും വേണം. ശാരീരികവും മാനസികവുമായ ക്ഷേമത്തിന് സഹായകമായ ഒരു ദിനചര്യ ശീലിക്കുക. മികച്ച ബന്ധങ്ങൾ വളർത്തിയെടുക്കാൻ അവസരം ലഭിക്കുന്ന യാത്രകൾ നടത്തിയേക്കാം. ഭാഗ്യചിഹ്നം - രുദ്രാക്ഷ മാല, ഭാഗ്യ നിറം - പിങ്ക്, ഭാഗ്യ സംഖ്യ - 66.
advertisement
4/13
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരു വസ്തുതയും മറച്ചുവെക്കാതെ സത്യം തുറന്നു പറയേണ്ട ദിവസമാണിത്. മറിച്ച് ചെയ്യാൻ നിങ്ങൾ ചിലപ്പോൾ നേരത്തെ നിർബന്ധിതനായിരിക്കാം, എന്നാൽ ഇനിമേലിൽ അങ്ങനെയല്ല എന്ന തീരുമാനം എടുക്കണം. വ്യാപാര സംബന്ധിയായ അനുമതികൾക്ക് കാലതാമസം നേരിടാം. ഭാഗ്യ ചിഹ്നം: ഫെങ്ഷൂയി ഒട്ടകം
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധത്തിൽ ആശയവിനിമയം വളരെ പ്രധാനമാണ്. മറ്റുള്ളവരോടും സ്വന്തം മനസ്സിനോടും സത്യസന്ധത പുലർത്താൻ സാധിക്കണം. ഇത് ആഴമേറിയതും അർഥവത്തായതുമായ ഒരു പ്രണയബന്ധത്തിനുള്ള യോഗ്യതയായി മാറിയേക്കാം. നിങ്ങളുടെ തൊഴിലിൽ നിങ്ങൾക്ക് പുതിയ അവസരങ്ങളും ആശയങ്ങളും കിട്ടിയേക്കാം. ചെലവുകളിൽ പ്രത്യേകം ശ്രദ്ധിക്കുകയും വിവേകപൂർവം നിക്ഷേപം നടത്തുകയും വേണം.പുതിയൊരു സ്ഥലം ലക്ഷ്യം വച്ച് ഒരു യാത്ര നടത്തുന്നതാണ് നല്ലത്. ശാരീരികവും മാനസികവുമായ ആരോഗ്യത്തെ സഹായിക്കുന്ന തരത്തിലുള്ള ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കണം. വളരെയധികം ട്രാഫിക് ഉള്ള സ്ഥലങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കുക. ഭാഗ്യ ചിഹ്നം - ഒറ്റയാൾ പ്രകടനം, ഭാഗ്യ നിറം - തവിട്ട്, ഭാഗ്യ സംഖ്യ - 26.
advertisement
5/13
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പുതുതായി എന്തെങ്കിലും പരിശ്രമം നടത്തും മുൻപ് ആവശ്യമായ പരിശീലനം ഉറപ്പ് വരുത്തുക, അല്ലാത്തപക്ഷം അതിന്റെ ഫലവും യഥാർഥ്യവും അടുത്ത് തന്നെ നിങ്ങൾക്ക് ബോധ്യപ്പെടും. നിങ്ങളുടെ പുരോഗമന മനോഭാവം ചുറ്റുമുള്ള എല്ലാവരും വിലമതിച്ചേക്കില്ല. ഭാഗ്യ ചിഹ്നം: വജ്രം
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയവുമായി ബന്ധപ്പെട്ട ഒരു പുതിയ തുടക്കത്തിനുള്ള സാധ്യത ഉണ്ട്. അത് ഒരു പുതിയ ബന്ധത്തെയോ, നിലവിലുള്ള ബന്ധത്തിലെ വളരെ സുപ്രധാനമായ ഒരു സാഹചര്യത്തെയോ അതുമല്ലെങ്കിൽ പ്രണയവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്വയം ഒരുകണ്ടെത്തലിന്റെയോ ആയ തീർത്തും വ്യക്തിഗതമായ ഒരു തുടക്കമായിരിക്കാം. ഏതായാലും അത് പുരോഗതിയെയും മുന്നോട്ട് പോക്കിന്റെയും സാധ്യതയെ കാണിക്കുന്നു. തൊഴിൽ മേഖലയിൽ ക്ഷമ കാണിക്കാനും സ്വാഭാവികമായ വളർച്ചയ്ക്കും മാറ്റത്തിനും വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നതാണ് ഉചിതം. നിങ്ങൾക്ക് ചുറ്റുമുള്ള പിന്തുണ നിങ്ങളുടെ ക്ഷേമത്തിന് പ്രയോജനകരമാകുമെന്ന് കരുതാം. ഭാഗ്യചിഹ്നം - പുതിയ ഒരു പരിചയക്കാരൻ, ഭാഗ്യ നിറം - വെള്ളി, ഭാഗ്യ സംഖ്യ - 17
advertisement
6/13
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് പുതിയ വഴികൾ തുറന്ന് കിട്ടും. നിങ്ങൾക്ക് മുമ്പ് അറിയാത്ത അവസരങ്ങൾ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടേക്കാം. കേട്ടുകേൾവികളെ അന്ധമായി വിശ്വസിക്കുന്നത് അവസാനിപ്പിക്കും. വസ്തുതകൾ സ്വയം അന്വഷിച്ച് ഉറപ്പ് വരുത്തുക. ഭാഗ്യ ചിഹ്നം : ചായം പൂശിയ ഗ്ലാസ്
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളിൽ അഭിവ്യദ്ധിയും നേട്ടവും വിജയവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പങ്കാളിയോട് വ്യക്തമായും സത്യസന്ധമായും ആശയവിനിമയം നടത്താൻ ശ്രദ്ധിക്കുക. നിങ്ങളുടെ കരിയറിൽ അപ്രതീക്ഷിതമായ വളർച്ച ഉണ്ടാകാനിടയുണ്ട്. നിങ്ങൾ നടത്തുന്ന പരിശ്രമങ്ങളിൽ ക്ഷമയും സ്ഥിരോത്സാഹവും കാണിക്കണം. യാത്രകളിലൂടെ ജോലിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും അറിവും നേടാനിടയുണ്ട്, ആ അറിവുകളിൽ നിന്ന് നേട്ടമുണ്ടാക്കാനും അവസരം വന്ന് ചേരും. സ്ഥിരമായി ആരോഗ്യപരിപാലന കാര്യങ്ങൾ പരിശീലിക്കുന്നതിനുള്ള ശരിയായ മാർഗ്ഗങ്ങളോ അതിന് സഹായിക്കുന്ന സ്ഥലമോ കണ്ടെത്താൻ ശ്രദ്ധിക്കണം. അയൽപക്കത്ത് നടക്കാനിടയുള്ള ചെറിയ മോഷണങ്ങളെക്കുറിച്ച് നിങ്ങൾ ജാഗ്രത പാലിക്കണം. ഭാഗ്യചിഹ്നം - കലണ്ടർ, ഭാഗ്യ നിറം - നീല, ഭാഗ്യ സംഖ്യ - 25
advertisement
7/13
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രതിഫലം കിട്ടുന്ന അപ്രതീക്ഷിതമായ അവസരം വന്ന് ചേർന്നേക്കാം. അവസരം കിട്ടുമ്പോൾ അമിതമായി ആലോച്ചിച്ച് സമയം പാഴാക്കരുത്. ഒരു അടുത്ത സുഹൃത്ത് അസൂയയുടെ ലക്ഷണങ്ങൾ കാണിച്ചേക്കാം. ഭാഗ്യ ചിഹ്നം - നദിക്കരയിലെ കല്ലുകൾ
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളിൽ ഉണ്ടാകാനിടയുള്ള സഹകരണമനോഭാവവും സന്തുലിതാവസ്ഥയും നിലവിലെ ബന്ധത്തിന്റെ ഐക്യത്തിന്റെ സൂചനയായി കാണണം. വിയോജിപ്പുള്ള രണ്ട് ആളുകൾക്കിടയിൽ മധ്യസ്ഥത വഹിക്കാനും തർക്കം പരിഹരിക്കാനും നിങ്ങളെ വിളിക്കാനിടയുണ്ട്. പഴയ നിക്ഷേപങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് . യാത്രയിൽ നിന്നോ പുതിയ അവസരങ്ങൾ തേടിയുള്ള അന്വേഷണത്തിനിടയിലോ നിങ്ങൾക്ക് പ്രയോജനമുള്ള കാര്യങ്ങൾ നേടാനായേക്കാം. ആത്മീയമായ ഒരു പരിശീലനത്തിൽ നിന്നോ ആത്മീയ അന്വേഷകനോ ഗുരുവുമായോ ബന്ധപ്പെടുന്നതിൽ നിന്നോ നിങ്ങൾക്ക് ചില നേട്ടങ്ങൾ ലഭിച്ചേക്കാം. ഭാഗ്യചിഹ്നം - ലാംപ് ഷെയിഡ്, ഭാഗ്യ നിറം - പീച്ച്, ഭാഗ്യ സംഖ്യ - 4.
advertisement
8/13
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുന്ന ദിവസമാണിത്. നിങ്ങൾ വളരെയേറെ ശ്രദ്ധിക്കപ്പെടാൻ മതിയായ കാരണങ്ങൾ ഇന്നുണ്ടാകും. നിങ്ങൾ ആരുടെയെങ്കിലും അംഗീകാരത്തിനായി കാത്തിരിക്കുന്നുണ്ടെങ്കിൽ അതിനുള്ള അവസരം ഇന്നുണ്ടായേക്കാം. ജോലിയോടുള്ള ആത്മാർഥത അഭിനന്ദിക്കപ്പെടും. ഭാഗ്യ ചിഹ്നം : പദപ്രശ്നം
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ക്ഷമ, അനുകമ്പ എന്നിവ അവശ്യം വേണ്ട സമയമാണ്, അതിനായി ഒരു ആത്മീയ പരിശീലനത്തിന് പോലും നിങ്ങൾ പോകാനിടയുണ്ട്. സാമ്പത്തിക സുരക്ഷിതത്വവും കരിയറിൽ പുതിയ അവസരങ്ങൾക്കുള്ള സാധ്യതയും കാണുന്നുണ്ട്. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വേണ്ടി ശാന്തിയും മാർഗനിർദേശവും തേടാനിടയുണ്ട് . ആത്മീയവഴികൾ നിങ്ങൾക്ക് അല്പം ആശ്വാസം തരാനിടയുണ്ട്. നല്ല നിലയ്ക്കുള്ള മാറ്റങ്ങൾ ഉണ്ടാകാനിടയുണ്ട് . റിസ്ക് എടുക്കാനും കംഫർട്ട് സോണിന് പുറത്തേയ്ക്ക് പോകാനും തയ്യാറാകണം. നിങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെ കുറിച്ച് സാഹസികതയും ജിജ്ഞാസയും തോന്നും. ഭാഗ്യചിഹ്നം - കലാരൂപം, ഭാഗ്യ നിറം - ചുവപ്പും നീലയും കലര്‍ന്ന ഒരു ഇളം നിറം, ഭാഗ്യ സംഖ്യ - 18
advertisement
9/13
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പണ്ടെപ്പോഴോ ഉണ്ടായ ചില കാര്യങ്ങൾ വെളിപ്പെടാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് പ്രിയപ്പെട്ട രണ്ട് കാര്യങ്ങളിൽ ഒന്ന് മാത്രം തിരഞ്ഞെടുക്കേണ്ട സാഹചര്യം വന്ന് ചേർന്നേക്കാം. ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഭാഗ്യ ചിഹ്നം : അക്വേറിയം
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: എല്ലായ്പോഴും ശക്തവും ഉറച്ച പിന്തുണ നൽകുന്നതുമായ സൗഹൃദങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അത് വിശ്വസ്തതയെ ശക്തിപ്പെടുത്തുകയും മറ്റുള്ളവരുമായി ആഴമേറിയതും അർത്ഥവത്തായതുമായ ബന്ധം സ്ഥാപിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും. കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതിന് പുതിയ ഉപദേശങ്ങൾ സ്വീകരിക്കുകയോ കൂടുതൽ വിദ്യാഭ്യാസം നേടാനുള്ള നടപടികൾ ആരംഭിക്കുകയോ ചെയ്യുക. വിജയത്തിലേക്ക് കുതിക്കാൻ മറ്റുള്ളവരിൽ നിന്നുള്ള പാഠങ്ങൾ പഠിക്കാനും തയ്യാറാവുക. മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിങ്ങളുടെ ചിന്തകളെയും വികാരങ്ങളെയും നിയന്ത്രിക്കാൻ ശീലിക്കുക. പുതിയ സ്ഥലങ്ങളിലേക്കോ പുതിയ അനുഭവങ്ങൾ തേടിയോ ഉള്ള ഒരു യാത്ര നടത്താനിടയുണ്ട്. ഭാഗ്യചിഹ്നം - ഫ്ലോറൽ ഡിസൈൻ, ഭാഗ്യ നിറം - സിയാൻ, ഭാഗ്യ സംഖ്യ - 8
advertisement
10/13
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രതിസന്ധികളെ അതിവിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്ന ആളാണ് നിങ്ങൾ, എന്നാൽ മറ്റുള്ളവർ അത് അംഗീകരിച്ച് തന്നേക്കില്ല. എല്ലാ കാര്യവും രണ്ട് തവണ ആലോചിച്ച് തീരുമാനം എടുക്കേണ്ട സമയമാണിത്. ആവശ്യമായ സമയത്ത് നിങ്ങൾ ആഗ്രഹിക്കുന്ന പോലൊരു സഹായം കിട്ടി എന്ന് വരില്ല. ഭാഗ്യ ചിഹ്നം : മാണിക്യം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ തുറന്ന മനസ്സോടെയുള്ള സമീപനം പ്രിയപെട്ടവരുമായുള്ള വൈകാരികബന്ധം ദൃഢമായി തുടരാൻ സഹായിക്കും. നൂതനമായ ജോലികളിൽ ആകർഷണം തോന്നാനിടയുണ്ട്. വിജയത്തിലേക്ക് നീങ്ങാനുള്ള വഴികൾ കണ്ടെത്തുന്നതിന് നൂതനമായ തൊഴിലവസരങ്ങളെ കുറിച്ച് ചിന്തിക്കേണ്ടത് ആവശ്യമാണ്. പുതിയ അനുഭവങ്ങൾ വളർച്ചയെ സഹായിക്കും. വ്യക്തിഗത വളർച്ചയ്ക്കും പരിവർത്തനത്തിനും അവസരം നൽകിക്കൊണ്ട് പുതിയതും ആവേശകരവുമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ നിങ്ങൾ ആകർഷിക്കപ്പെട്ടേക്കാം. ഭാഗ്യചിഹ്നം - തേക്കിൻ തടികൊണ്ടുള്ള മേശ, ഭാഗ്യ നിറം - കുങ്കുമം, ഓറഞ്ച്, ഭാഗ്യ സംഖ്യ - 77
advertisement
11/13
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സഹോദരന്റെയോ സുഹൃത്തിന്റെയോ പ്രശ്നം പരിഹരിക്കാൻ ദിവസങ്ങൾ ചിലവഴിക്കും. നിങ്ങൾ നിങ്ങളുടെ തൊഴിലിൽ അലംഭാവം കാണിച്ചേക്കാം. ആഴ്ചയുടെ അവസാനത്തോടെ പണത്തിന്റെ ലഭ്യത വർദ്ധിക്കും. ഭാഗ്യചിഹ്നം : റൗണ്ട് ടേബിൾ
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിലവിലെ പ്രണയബന്ധം കൂടുതൽ ശക്തിപ്പെടാനോ അല്ലെങ്കിൽ പുതിയൊരു ബന്ധം ആരംഭിക്കാനോ ഉള്ള സാധ്യതയുണ്ട്. ഏതായാലും തുറന്ന മനസോടെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നതാണ് ഉചിതം. സ്വന്തം കഴിവിലുള്ള വിശ്വാസവും ലക്ഷ്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമവും ആവശ്യമാണ്. സ്വന്തം മേഖലയിൽ നിന്നുള്ളവരുടെ ഉപദേശമോ മാർഗനിർദ്ദേശമോ സ്വീകരിക്കുന്നതിൽ സങ്കോചം കാണിക്കരുത്. നിങ്ങളെ തന്നെ സ്നേഹിക്കുകയും നിങ്ങളുടെ അതുല്യമായ ഗുണങ്ങൾ മനസ്സ് കൊണ്ട് സ്വീകരിക്കുകയും ചെയ്യുക. പ്രിയപ്പെട്ടവരിൽ നിന്നുള്ള പിന്തുണ ഈ അവസരത്തിൽ നിങ്ങൾക്ക് വലിയ ആശ്വാസമായിരിക്കും എന്നോർക്കുക. വിശ്രമത്തിനും പുനരുജ്ജീവനത്തിനുമുള്ള ഒരു മാർഗമെന്ന നിലയിൽ യാത്രകൾ നിങ്ങളെ സഹായിക്കും. ഭാഗ്യചിഹ്നം - വലിയ കോഫി കപ്പ്, ഭാഗ്യ നിറം - ക്രീം, ഭാഗ്യ സംഖ്യ - 22
advertisement
12/13
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സമീപകാലത്തെ ചില അനുഭവങ്ങൾ ഓർത്ത് നിങ്ങൾ അസ്വസ്ഥനായിരിക്കാം, പക്ഷേ അത് ഉടൻ തന്നെ പരിഹരിക്കപ്പെടുകയും, അതിന്റെ ഗുണങ്ങൾ അനുഭവിക്കാൻ സാധിക്കുകയും ചെയ്യും. നിങ്ങളുടെ ഒരു പുതിയ ആശയം വിപ്ലവം സൃഷ്ടിച്ചേക്കാം. ആത്മവിശാസത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുക. ഏത് കാര്യവും നന്നായി പഠിച്ചും മനസ്സിലാക്കിയും ചെയ്യുന്നതാവും നല്ലത്. ഭാഗ്യചിഹ്നം : ഗിത്താർ
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയബന്ധത്തിൽ ആഴത്തിലുള്ള വിശ്വാസവും സുരക്ഷിതത്വവും നിങ്ങൾക്ക് അനുഭവപ്പെട്ടേയ്ക്കാം. നിങ്ങളുടെ ബന്ധങ്ങളിൽ വിശ്വസം അർപ്പിക്കുകയും സ്നേഹത്തിന്റെ ശക്തിയിൽ വിശ്വസിക്കുകയും ചെയ്യുക. കരിയറിൽ വിജയം നേടുമെങ്കിലും സ്വയം സംശയമോ അല്ലെങ്കിൽ നിങ്ങളുടെ കഴിവുകളിലുള്ള ആത്മവിശ്വാസക്കുറവോ നിങ്ങളെ അലട്ടിയേക്കാം. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വന്നേക്കാം. യാത്ര നിങ്ങൾക്ക് പ്രയോജനകരമാവുകയും വിശ്രമത്തിനും പുനരുജ്ജീവനത്തിനും കാരണമാവുകയും ചെയ്യും. നിങ്ങളുടെ സാധാരണ ദിനചര്യയിൽ നിന്ന് ഒരു ഇടവേള എടുക്കുന്നത് നല്ലതാണ് . ഭാഗ്യ ചിഹ്നം - മണി പ്ലാന്റ്, ഭാഗ്യ നിറം - തവിട്ട്, ഭാഗ്യ സംഖ്യ - 45
advertisement
13/13
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പരിസ്ഥിതിയിൽ ചില അപ്രതീക്ഷിത മാറ്റങ്ങൾ അക്കാദമിക് വിദഗ്ദ്ധരായവർക്ക് നേരിടേണ്ടി വന്നേക്കാം. നന്നായി ഗവേഷണം നടത്തുകയും പഠിക്കുകയും ചെയ്ത ശേഷം മാത്രമേ പുതിയൊരു ആശയം അവതരിപ്പിക്കാൻ പാടുള്ളു. നിങ്ങൾ ഒഴിവാക്കിയ ചിലത് മാതാപിതാക്കൾ വീണ്ടും നിങ്ങളോട് പരിഗണിക്കാൻ ആവശ്യപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം : റോസ് ഗോൾഡ് വാച്ച്. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു പുതിയ പ്രണയബന്ധം ആരംഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കരിയറിൽ നിങ്ങൾക്ക് വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം, എന്നാൽ അവയെ തരണം ചെയ്യാനും വിജയം നേടാനുമുള്ള പിന്തുണ നിങ്ങൾക്ക് കിട്ടും. സാഹസികത, ഗവേഷണം, അജ്ഞാതമായ ചില കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ നിങ്ങൾ സമയം കണ്ടെത്തിയേക്കാം. പുതിയ കാര്യങ്ങൾ പഠിക്കാനും പുതിയ കാഴ്ചപ്പാട് നേടാനുമുള്ള അവസരം നൽകുന്ന യാത്ര പ്രയോജനകരമായ അനുഭവമായി മാറും. ഭാഗ്യചിഹ്നം - ഒരു വള്ളിച്ചെടി, ഭാഗ്യ നിറം - കടും ചാരനിറം, ഭാഗ്യ സംഖ്യ - 3.
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
• കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

• കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

• പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement