ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങൾ പങ്കാളിയുമായി മനസ്സ് തുറന്ന് ആശയവിനിമയം നടത്തുന്നതിനും ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ഇന്ന് നിങ്ങൾക്ക് ഒരു പുതിയ അവസരമോ സാമ്പത്തിക നേട്ടമോ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. കൂടാതെ നിങ്ങളുടെ മനസ്സിന് സ്ഥിരത കൈവരാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതേസമയം ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. സ്വയം പരിചരണവും ഈ ദിവസം നിങ്ങൾക്ക് ആവശ്യമായി വരും. അതോടൊപ്പം പൊള്ളലും ക്ഷീണവും ഒഴിവാക്കാനുള്ള മാർഗങ്ങളും സ്വീകരിക്കുക. ഭാഗ്യ ചിഹ്നം - ഒരു സ്ഫടികക്കല്ല്. ഭാഗ്യ സംഖ്യ - 5, ഭാഗ്യ നിറം - നീല
ടോറസ് (Taurus - ഇടവം രാശി): ഏപ്രിൽ 20നും മേയ്20നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് അടുത്തിടെ പരിചയപ്പെട്ട ഒരാളുമായി ഒരു ശക്തമായ പ്രണയബന്ധം ഉടലെടുക്കാം. എന്നാൽ ഏതു ബന്ധത്തിലായാലും ക്ഷമ ഒരു പ്രധാന ഘടകമാണെന്ന് മനസ്സിലാക്കി മുന്നോട്ട് പോകുക. ഈ ദിവസം നിങ്ങൾ സാമ്പത്തിക പുരോഗതി കൈവരിക്കാൻ ഉള്ള സാധ്യതയുമുണ്ട്. നിലവിൽ ജോലി ചെയ്യുന്നവർക്ക് ഒരു പ്രമോഷൻ ഉള്ള സാധ്യതയും പുതിയ അവസരങ്ങൾക്കായി കാത്തിരിക്കുന്നവർക്ക് ഇന്ന് അനുകൂലമായ സമയവുമാണ്. അതേസമയം ചെലവ് കാര്യങ്ങളിൽ നിങ്ങൾ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തുക. നിക്ഷേപങ്ങളും ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യേണ്ടതാണ്. മുൻകൂട്ടി ആസൂത്രണം ചെയ്ത് ഈ ദിവസം മുന്നോട്ടു പോകേണ്ടതാണ്. ഭാഗ്യ ചിഹ്നം: വയലറ്റ് നിറമുള്ള രത്നകല്ല്, ഭാഗ്യ സംഖ്യ - 7, 8, ഭാഗ്യ നിറം - നീല
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് മികച്ച രീതിയിലുള്ള സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ പ്രവർത്തന മേഖലയിൽ സാമ്പത്തിക വിജയവും പ്രതീക്ഷിക്കാം. അതേസമയം ഈ ദിവസം നിങ്ങൾ രേഖകൾ കൃത്യമായി സൂക്ഷിക്കുന്നതും ഹ്രസ്വകാല നിക്ഷേപങ്ങൾ ഒഴിവാക്കേണ്ടതും വളരെ പ്രധാനമാണ്. ഒരു യാത്ര മനശാന്തി വീണ്ടെടുക്കാൻ നിങ്ങളെ സഹായിക്കും. അതേസമയം ഇന്ന് നിങ്ങളുടെ ശരീര ഭാരം കുറക്കുന്നതിനാവശ്യമായ ഭക്ഷണക്രമം പാലിക്കുന്നതാണ് ഉത്തമം. ഭാഗ്യ ചിഹ്നം - സിർക്കോൺ, ഭാഗ്യ സംഖ്യ - 6, ഭാഗ്യ നിറം : വെളുപ്പ്
കാൻസർ (Cancer -കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഈ ദിവസം മറ്റുള്ളവർ നിങ്ങളെ ബഹുമാനിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന സാഹചര്യം വന്നുചേരും. എന്നാൽ ഈ ദിവസം നിങ്ങൾ നിക്ഷേപ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധയോടെ ഇടപെടേണ്ടതും ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടതും വളരെ പ്രധാനമാണ്. അതേസമയം നിങ്ങളുടെ ക്ഷമ കൈവിടാതെ മുന്നോട്ടുപോകുക. കൂടാതെ ഈ ദിവസം നിങ്ങൾ സ്വയം പരിചരണത്തിന് ശ്രദ്ധ നൽകുക. നിങ്ങളുടെ ആരോഗ്യ കാര്യത്തിലും കൂടുതൽ ശ്രദ്ധ നൽകേണ്ടതാണ്. ഭാഗ്യ ചിഹ്നം - ഒരു വജ്രം, ഭാഗ്യ സംഖ്യ: 3, 7, ഭാഗ്യ നിറം - സ്വർണ്ണം
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾ ചില പുതിയ ബന്ധങ്ങൾക്ക് തുടക്കം കുറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ ദുർബലതകൾ ഉൾക്കൊള്ളാനും ഉള്ളിലെ വികാരങ്ങൾ പ്രകടിപ്പിക്കാനും ശ്രമിക്കുക. ഈ ദിവസം മുതൽ നിങ്ങൾക്ക് സാമ്പത്തിക സ്ഥിരതയും സുരക്ഷിതത്വവും കൈവരും. കൂടാതെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലവും നിങ്ങൾക്ക് ഈ ദിവസം പ്രതീക്ഷിക്കാം. ഇന്ന് കുടുംബാംഗങ്ങളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും പിന്തുണയും മാർഗ്ഗനിർദ്ദേശവും നിങ്ങൾക്ക് ലഭിച്ചേക്കാം. ഈ സമയം ഒരു യാത്രയോ പ്രകൃതിയുമായി കൂടുതൽ ഇടപഴകുന്നതോ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്തേക്കാം. ഭാഗ്യ ചിഹ്നം - ലോഹശില, ഭാഗ്യ സംഖ്യ - 8, ഭാഗ്യ നിറം - തവിട്ടുനിറം കലർന്ന ചുവപ്പ് നിറം.
വിർഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായി പ്രവർത്തിച്ചേക്കാം. എങ്കിലും ഈ ദിവസം ചില ദുർബലതകൾ അനുഭവപ്പെടും. എല്ലാ കാര്യങ്ങളിലും വേഗത കുറയാനുള്ള സാധ്യതയുമുണ്ട്. അതിനാൽ മികച്ച സമയത്തിനായി നിങ്ങൾ കാത്തിരിക്കേണ്ടതുണ്ട്. അതേസമയം നിങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കുമ്പോഴും ശ്രദ്ധിക്കുക. ജോലിയുമായി ബന്ധപ്പെട്ട ഒരു യാത്രയ്ക്കുള്ള അവസരം നിങ്ങളെ തേടിയെത്തും. ഭാഗ്യചിഹ്നം - ഒരു സ്പടിക കല്ല്, ഭാഗ്യ സംഖ്യ : 1,9, ഭാഗ്യ നിറം -വയലറ്റ്
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് കരിയറുമായി ബന്ധപ്പെട്ട് വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നേക്കാം. എങ്കിലും അവയെ തരണം ചെയ്യാനുള്ള ധൈര്യവും കരുത്തും നിങ്ങൾക്ക് ലഭിക്കും. ഈ ദിവസം നിങ്ങളുടെ തൊഴിൽപരമായ ചില ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അതേസമയം മനസ്സിന് ശാന്തത അനുഭവപ്പെടും. എന്നാൽ ഒരു യാത്ര നിങ്ങൾക്ക് ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് ചുവട് വയ്ക്കാനുള്ള അവസരം നൽകിയേക്കും. പുതിയ അനുഭവങ്ങളും കാഴ്ചപ്പാടുകളും നിങ്ങൾക്ക് ഈ ദിവസം കൈവന്നേക്കാം. ഭാഗ്യ ചിഹ്നം - ഒരു ചുവന്ന സൂര്യകാന്ത കല്ല്, ഭാഗ്യ സംഖ്യ - 5, ഭാഗ്യ നിറം - ഇളം ചുവപ്പ് നിറം
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയുമായി വളരെ ദൃഢവും സംതൃപ്തവുമായ ഒരു ബന്ധം കെട്ടിപ്പടുക്കാൻ സാധിക്കും. ഭാവി ജീവിതത്തിൽ സമൃദ്ധിയും വിജയവും നേടിയെടുക്കാനുള്ള കഴിവും നിങ്ങൾക്കുണ്ട്. അതേസമയം നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഈ ദിവസം മുന്നോട്ടു പോകേണ്ടതാണ്. കൂടാതെ മനസ്സിലെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും വിജയം നേടിയെടുക്കുന്നതിന് വേണ്ടി പ്രയത്നിക്കുക. നിങ്ങളുടെ ആരോഗ്യപാലനത്തിന് കൂടുതൽ ശ്രദ്ധ നൽകുക. രോഗമുക്തി നേടുന്നതിനുള്ള മാർഗങ്ങളും സ്വീകരിക്കേണ്ടതാണ്. കൂടാതെ വിശ്രമവും ഈ ദിവസം ആവശ്യമാണ്. ഭാഗ്യ ചിഹ്നം - ഒരു കറുത്ത കല്ല്, ഭാഗ്യ സംഖ്യ - 1, ഭാഗ്യ നിറം - മഞ്ഞ കലർന്ന പച്ച
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ഈ രാശിക്കാർ പങ്കാളിയോട് ക്ഷമിച്ചും പൊറുത്തും മുന്നോട്ടു പോകേണ്ടതാണ്. ഇത് നിങ്ങളുടെ ബന്ധത്തിലെ വിളളലുകളെ മാറ്റി ബന്ധം കൂടുതൽ ദൃഢമാക്കാൻ സഹായിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളെ കുറിച്ച് ഈ ദിവസം കൂടുതൽ വ്യക്തത കൈവരും. ഈ ദിവസം നിങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയോടെ മുന്നോട്ടുപോകാം. അത് നിങ്ങളെ വിജയത്തിലേക്കും നയിക്കും. ഭാഗ്യ ചിഹ്നം- മൂങ്ങ, ഭാഗ്യ സംഖ്യ- 7, ഭാഗ്യ നിറം - പച്ച കലർന്ന നീല നിറം
കാപ്രികോൺ (Capricorn -മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: പുതിയ പ്രണയ ബന്ധത്തിലേക്ക് ചുവട് വയ്ക്കുകയോ നിലവിലുള്ള ബന്ധം ദൃഢമാവുകയോ ചെയ്യാനുള്ള സാഹചര്യമുണ്ടാകും. നിങ്ങളുടെ പങ്കാളിയുമായി സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറയാനും ആശയവിനിമയം നടത്താനും ചില വിട്ടുവീഴ്ചകൾ ചെയ്യാനും നിങ്ങൾ തയ്യാറാകണം. കൂടാതെ ഈ ദിവസം പുതിയ ചില അവസരങ്ങൾക്കും കരിയറുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾക്കും സാധ്യത നിലനിൽക്കുന്നുണ്ട്. കൂടാതെ നിങ്ങളിലെ വിശ്വാസം കൈവിടാതെ ഈ ദിവസം മുന്നോട്ടു പോകേണ്ടതാണ്. അതേസമയം ഈ ദിവസം നിങ്ങളുടെ ദിനചര്യയിൽ വ്യായാമം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ പ്രയോജനകരമായി മാറും. കൂടാതെ നിങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുക. പ്രകൃതിയുമായി ബന്ധപ്പെട്ട് കൂടുതൽ സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് മനശാന്തി ലഭിക്കാൻ സഹായിക്കും. കൂടാതെ ആത്മീയ കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നത് ഈ ദിവസം നിങ്ങൾക്ക് ഉത്തമമായി മാറും. ഭാഗ്യ ചിഹ്നം - പൂത്തുനിൽക്കുന്ന ഒരു പൂന്തോട്ടം, ഭാഗ്യ സംഖ്യ-13, ഭാഗ്യ നിറം - മജന്ത
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ബന്ധങ്ങളിൽ ചില മാറ്റങ്ങൾക്ക് സാധ്യതയുള്ള ഒരു കാലഘട്ടത്തിലൂടെ ആയിരിക്കും നിങ്ങൾ ഈ ദിവസം മുതൽ കടന്നുപോകുക. അതിനാൽ ആ മാറ്റങ്ങളെ ഉൾക്കൊള്ളാനും വിശ്വാസത്തോടെ മുന്നോട്ടുപോകാനും നിങ്ങൾ ശ്രമിക്കേണ്ടതാണ്. ഇതിലൂടെ നിങ്ങളുടെ ബന്ധം ശക്തിപ്പെടാനുള്ള സാഹചര്യവും വന്നുചേരും. നിങ്ങൾ ഈ ദിവസം ക്രിയാത്മകതയോടുകൂടി പ്രവർത്തിക്കുന്ന കാര്യങ്ങളിൽ വിജയം നേടാനാകും. അതേസമയം ഈ ദിവസം ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. എന്നാൽ ഈ ദിവസം നിങ്ങൾക്ക് യഥാർത്ഥ ജീവിത ലക്ഷ്യം കണ്ടെത്തുന്നതിൽ പ്രയാസം അനുഭവപ്പെടും. ഭാഗ്യ ചിഹ്നം - പോൾക്ക ഡോട്ട് ഡിസൈൻ, ഭാഗ്യ സംഖ്യ - 15, ഭാഗ്യം നിറം - ചുവപ്പും വെള്ളയും ചേർന്ന നിറം
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം നിങ്ങളുടെ ബന്ധങ്ങൾക്ക് കൂടുതൽ ശക്തി കൈവരും. കൂടാതെ നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട് മാറ്റങ്ങൾക്കും പുരോഗതിക്കും ഈ ദിവസം സാധ്യതയുണ്ട്. ഇന്ന് വലിയ നേട്ടങ്ങൾ സമ്പാദിക്കാനുള്ള കഴിവും നിങ്ങൾക്ക് ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ ചില അസ്വസ്ഥതകൾ രൂപപ്പെടാം. എന്നാൽ ആത്മീയ കാര്യങ്ങളിൽ കൂടുതൽ വിശ്വാസം അർപ്പിക്കുന്നത് നിങ്ങൾക്ക് സമാധാനം ലഭിക്കാൻ സഹായിക്കും. ഭാഗ്യ ചിഹ്നം - ഒരു ടൈപ്പ് റൈറ്റർ, ഭാഗ്യ സംഖ്യ - 9, ഭാഗ്യ നിറം - പീച്ച്