ഇന്നത്തെ ദിവസത്തെ പൊതുഫലം: വ്യക്തികളുടെ സര്‍ഗാത്മക നിലവാരം ഉന്നതിയിലെത്താന്‍ സാധ്യതയുള്ള ദിവസമാണിന്ന്. വിദ്യാഭ്യാസം, ജോലി, പ്രണയം എന്നിവയില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്ന ദിവസം. വളരെ സര്‍ഗാത്മകമായി ചിന്തിക്കാനും സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താനും ശ്രമിക്കും. അതോടൊപ്പം ഇടുങ്ങിയ ചിന്താഗതികൾ ഉപേക്ഷിച്ചേക്കാം. വിശാലമായ രീതിയില്‍ വ്യക്തികള്‍ ചിന്തിക്കാന്‍ തുടങ്ങുന്ന ദിവസമാണിത്. കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും വൈകാരികമായി എല്ലാവരോടും അടുക്കുന്നതിനും അനുകൂല സമയം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ വേണം. സ്വയം അച്ചടക്കത്തിലൂടെയും ആത്മീയതിലൂടെയും അത് നേടിയെടുക്കാനും ശ്രദ്ധിക്കണം. സാംസ്‌കാരിക ആത്മീയ കാര്യങ്ങള്‍ കൂടുതലറിയാന്‍ യാത്രകള്‍ ചെയ്യേണ്ടി വന്നേക്കാവുന്ന ദിവസമാണ്.
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: പ്രണയ ബന്ധത്തില്‍പ്പെട്ടവര്‍ക്ക് അപ്രതീക്ഷിതമായ അനുഭവങ്ങള്‍ ഉണ്ടാകാനിടയുണ്ട്. അപ്രതീക്ഷിതമായ സര്‍പ്രൈസുകളെ നേരിടാന്‍ തയ്യാറായിരിക്കുക. നിങ്ങളുടെ സര്‍ഗാത്മകതയും ഊര്‍ജവും വര്‍ധിക്കും. നിങ്ങളുടെ ഉള്‍ബോധങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ട് പോകണം. എല്ലാ കാര്യങ്ങളും അറിയാനും പഠിക്കാനുമുള്ള നിങ്ങളുടെ ആവേശം വര്‍ധിക്കും. മികച്ച രീതിയിലുള്ള പ്രവര്‍ത്തനം ലക്ഷ്യം നേടാന്‍ നിങ്ങളെ സഹായിച്ചേക്കും. നിങ്ങളുടെ പങ്കാളിയോട് തുറന്ന മനസോടെ സംസാരിക്കണം. അവരുടെ ആവശ്യങ്ങള്‍ നിറവേറ്റി കൊടുക്കാനും ശ്രദ്ധിക്കണം. കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഉത്തമമാണ്. അപ്രതീക്ഷിതമായി ഒരു യാത്ര പോകാന്‍ സാധ്യതയുണ്ട്. അത് നിങ്ങള്‍ക്ക് വളരെയധികം സമാധാനം നല്‍കിയേക്കും.
ഭാഗ്യ ചിഹ്നം: ഗോള്‍ഡന്‍ ത്രെഡ്
ഭാഗ്യ നിറം: മഞ്ഞ
ഭാഗ്യ സംഖ്യ: 66
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയ ജീവിതം സുസ്ഥിരമാകും. ദമ്പതികള്‍ തങ്ങളുടെ ദാമ്പത്യ ജീവിതത്തിലും ഈ ഊര്‍ജം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കും. പഠന സംബന്ധമായ ലക്ഷ്യങ്ങള്‍ നേടാന്‍ അല്‍പം കൂടി കഠിനാധ്വാനം ചെയ്യണമെന്ന് നിങ്ങള്‍ക്ക് തോന്നിത്തുടങ്ങും. എപ്പോഴും ലക്ഷ്യത്തില്‍ തന്നെ ഉറച്ച് നില്‍ക്കണം. പാതിവഴിയ്ക്ക് വെച്ച് നിങ്ങളുടെ ശ്രമം നിര്‍ത്തരുത്. നിങ്ങളില്‍ നിന്നുള്ള ശ്രദ്ധ കുറയുന്നതായി പങ്കാളിയ്ക്ക് തോന്നും. അതിനാല്‍ അവരെ എല്ലാ കാര്യത്തിലും പിന്തുണച്ച് കൂടെത്തന്നെ നില്‍ക്കാന്‍ ശ്രമിക്കണം. വിശ്രമിക്കാനും സമയം കണ്ടെത്തണം. ശരീരം ശ്രദ്ധിക്കണം. സുഹൃത്തുക്കളുമായി ഒരു യാത്ര പോകാന്‍ സാധ്യതയുള്ള ദിവസമാണിന്ന്.
ഭാഗ്യ ചിഹ്നം: മുത്ത്
ഭാഗ്യ നിറം: മജന്ത
ഭാഗ്യ സംഖ്യ: 12
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് വളരെയധികം ആത്മവിശ്വാസവും ഊര്‍ജവും തോന്നുന്ന സമയമാണിന്ന്. നിങ്ങളുടെ ആശയവിനിമയശേഷി വര്‍ധിക്കും. അത് പരമാവധി പ്രയോജനപ്പെടുത്തണം. സങ്കീര്‍ണ്ണമായ ആശയങ്ങള്‍ വളരെ മികച്ച രീതിയില്‍ മനസ്സിലാക്കിയെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ദമ്പതികള്‍ പരസ്പരം മനസ്സിലാക്കാന്‍ ശ്രമിക്കണം. ഇരുവരുടെയും ഭാഗം കേള്‍ക്കാനും ആവശ്യങ്ങള്‍ നിറവേറ്റാനും ശ്രദ്ധിക്കണം. നിങ്ങളുടെ ശാരീരിക-മാനസിക ആരോഗ്യത്തില്‍ ശ്രദ്ധ വേണം. മനസ്സമാധാനം ലഭിക്കാന്‍ യോഗ പോലുള്ളവ ചെയ്യുന്നതും നല്ലതാണ്. പുതിയൊരു സ്ഥലത്തേക്ക് യാത്ര പോകുന്നത് ഉന്മേഷം നല്‍കും. പുതിയ കാഴ്ചകളും സംസ്‌കാരവും അറിയാനും അത് സഹായിക്കും.
ഭാഗ്യ ചിഹ്നം: കണ്ണാടി
ഭാഗ്യ നിറം: ക്രിംസണ്‍
ഭാഗ്യ സംഖ്യ: 4
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങൾ ഇന്ന് വളരെ വൈകാരികമായി എല്ലാ കാര്യത്തിലും ഇടപെടുന്ന ദിവസമായിരിക്കും. ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ പ്രയോഗിക്കുന്നത് ഉത്തമമാണ്. മറ്റുള്ളവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം സ്ഥാപിച്ച് മുന്നോട്ട് പോകണം. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള നിങ്ങളുടെ ശേഷി നന്നായി വികസിക്കും. ബന്ധങ്ങളില്‍ വിശ്വസിച്ച് മുന്നോട്ട് പോകണം. പങ്കാളിയുമായി എല്ലാ കാര്യവും തുറന്ന് സംസാരിക്കാന്‍ ശ്രമിക്കണം. നിങ്ങളുടെ എല്ലാ വികാരങ്ങളും പങ്കാളിയെ അറിയിക്കണം. നിങ്ങളുടെ ഹൃദയം പറയുന്നത് കേള്‍ക്കണം. ഒപ്പം മാനസികാരോഗ്യം ശ്രദ്ധിക്കുകയും വേണം. വളരെ സമാധാനമുള്ള ഒരിടത്തേക്ക് യാത്ര പോകുന്നത് ഉത്തമമാണ്.
ഭാഗ്യ ചിഹ്നം: വാള്‍ പാര്‍ട്ടീഷന്‍
ഭാഗ്യ നിറം: ഗ്രേ
ഭാഗ്യ സംഖ്യ: 29
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ വ്യക്തിത്വത്തിന്റെ മാസ്മരിക പ്രഭാവം ബിസിനസ് പങ്കാളികളില്‍ ആകര്‍ഷണമുണ്ടാക്കും. ഈ ഊര്‍ജം പരമാവധി പ്രയോജനപ്പെടുത്തണം. നേതൃപരമായ കഴിവ് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയും. നിങ്ങളുടെ ടീമിനെ വിജയത്തിലേക്ക് നയിക്കാനും നിങ്ങള്‍ക്ക് സാധിക്കും. ഇതേ ഊര്‍ജം നിങ്ങളുടെ പഠനത്തിലും പ്രയോഗിക്കണം. പ്രണയിനിയ്ക്ക് നിങ്ങളുടെ കൂടെ കൂടുതല്‍ സമയം ചെലവഴിക്കണമെന്ന് തോന്നും. അവരോട് നിങ്ങളുടെ സ്‌നേഹവും പിന്തുണയും പ്രകടിപ്പിക്കണം. നിങ്ങളുടെ കായികശേഷി വര്‍ധിക്കും. ഊര്‍ജം കൂട്ടാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇനിയും ഏര്‍പ്പെടണം.
ഭാഗ്യ ചിഹ്നം: സെറാമിക് വെയ്‌സ്
ഭാഗ്യ നിറം: ബീജ്
ഭാഗ്യ സംഖ്യ: 19
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ വിശ്വാസം വര്‍ധിപ്പാക്കാനാവശ്യമായ കാര്യങ്ങള്‍ ചെയ്യണം. ജോലി സ്ഥലത്ത് നിങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം ലഭിക്കും. ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കണം. അതേ ഊര്‍ജം പഠനമേഖലയിലും കാണിക്കണം. വിശ്വാസവും, സത്യസന്ധതയും ആണ് എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാന ഘടകം. അക്കാര്യം ഇന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെടും. എല്ലാകാര്യവും പങ്കാളിയോട് തുറന്ന് പറയാന്‍ ശ്രദ്ധിക്കണം. മാനസിക-ശാരീരിക ആരോഗ്യം നല്ലനിലയിലാകും. ആരോഗ്യകരമായ ശീലങ്ങളുമായി മുന്നോട്ട് പോകണം. പ്രകൃതിരമണീയമായ സ്ഥലത്തേക്ക് യാത്ര പോകാന്‍ സാധിക്കും.
ഭാഗ്യ ചിഹ്നം: വജ്രം
ഭാഗ്യ നിറം: നീല
ഭാഗ്യ സംഖ്യ: 5
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധങ്ങള്‍ സുസ്ഥിരമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. എല്ലാ ബന്ധങ്ങളിലും ഇതേ ഊര്‍ജം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വ്യക്തിത്വവും, നയതന്ത്രപരമായ സംസാരവും നിര്‍ണ്ണായകമായ മീറ്റീംഗുകളില്‍ വിജയം കൈവരിക്കാന്‍ സഹായിക്കും. നിങ്ങളുടെ ഈ ആശയവിനിമയ ശേഷി പരമാവധി ഉപയോഗപ്പെടുത്തണം. കലാപരമായ മേഖലയില്‍ താല്‍പ്പര്യം കാണിക്കും. പഠന നിലവാരം ഉയര്‍ത്താന്‍ ശ്രദ്ധിക്കണം. മറ്റുള്ളവരോട് സ്‌നേഹവും ദയയും കാണിക്കാന്‍ ശ്രമിക്കണം. പങ്കാളി നിങ്ങളില്‍ നിന്ന് പൂര്‍ണ പിന്തുണ ആഗ്രഹിക്കും. സമാധാനവും സന്തോഷവും ലഭിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകണം.
ഭാഗ്യ ചിഹ്നം: എമറാള്‍ഡ്
ഭാഗ്യ നിറം: വയലറ്റ്
ഭാഗ്യ സംഖ്യ: 14
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബന്ധങ്ങളില്‍ നല്ല രീതിയില്‍ ഇടപെടാന്‍ നിങ്ങള്‍ ശ്രമിക്കുന്നതാണ്. ഇതേ ഊര്‍ജം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിക്കണം. പൂര്‍ത്തിയാക്കാത്ത ജോലികള്‍ പെട്ടെന്ന് തീര്‍ക്കാന്‍ ശ്രമിക്കും. ലക്ഷ്യങ്ങള്‍ നേടാൻ പരിശ്രമിക്കണം. പഠനനിലവാരം ഉയര്‍ത്താനായി നന്നായി പരിശ്രമിക്കേണ്ടി വരും. വിശ്വാസവും സത്യസന്ധതയും നിങ്ങളുടെ ബന്ധത്തിന് അടിസ്ഥാനമായ വര്‍ത്തിക്കും. നിങ്ങളുടെ പങ്കാളിയോട് എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കണം. ബന്ധം സുതാര്യമായിരിക്കാന്‍ ശ്രദ്ധിക്കണം. സ്വയം ഒരു വിചിന്തനത്തിന് നിങ്ങള്‍ ശ്രമിക്കുന്ന ദിവസമായിരിക്കും ഇന്ന്. നിഗൂഢമായ സ്ഥലങ്ങളിലേക്ക് യാത്ര പോകാന്‍ നിങ്ങള്‍ താല്‍പര്യം കാണിക്കുന്നതാണ്.
ഭാഗ്യ ചിഹ്നം: ക്രിസ്റ്റല്‍ ബോള്‍
ഭാഗ്യ നിറം: പച്ച
ഭാഗ്യ സംഖ്യ: 22
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സ്വതന്ത്രമായ നിങ്ങളുടെ ചിന്തയും സാഹസികമായ പെരുമാറ്റവും ബിസിനസ് പങ്കാളികളില്‍ ആകര്‍ഷണം ഉണ്ടാക്കും. ഇത് നിങ്ങളുടേതിന് സമാനമായ ചിന്താഗതിയുള്ളവരുമായി അടുക്കുന്നതിന് സഹായിക്കും. നിങ്ങളുടെ ശുഭാപ്തി വിശ്വാസം നിറഞ്ഞ പെരുമാറ്റം ജോലി സ്ഥലത്തും വ്യാപിക്കും. സഹപ്രവര്‍ത്തകരെ ആകര്‍ഷിക്കാന്‍ ഈ കഴിവ് പ്രയോജനപ്പെടുത്തണം. ഈ കഴിവുകള്‍ നിങ്ങളുടെ വളര്‍ച്ചയ്ക്കായി പ്രയോജനപ്പെടുത്തണം. പങ്കാളി നിങ്ങളുടെ സാമിപ്യം ആഗ്രഹിക്കും. അവര്‍ക്ക് എല്ലാ പിന്തുണയും സ്‌നേഹവും നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളെ ആവേശത്തിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കും. അപ്രതീക്ഷിതമായി യാത്ര പോകാനിട വരും.
ഭാഗ്യ നിറം: നിയോണ്‍ പിങ്ക്
ഭാഗ്യ സംഖ്യ: 20
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സുസ്ഥിരമായി നില്‍ക്കാനുള്ള നിങ്ങളുടെ കഴിവ് നിങ്ങളുടെ ബന്ധങ്ങളിലും പ്രതിഫലിച്ചേക്കാം. ഇത് നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ അടുക്കാന്‍ ഉപകരിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രായോഗിക ബുദ്ധിയ്ക്ക് അംഗീകാരം ലഭിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കരുത്. നിങ്ങളുടെ അച്ചടക്കവും കഠിനാധ്വാനവും മറ്റുള്ളവര്‍ക്ക് പ്രചോദനമാകും. ഇത് നിങ്ങള്‍ക്ക് പ്രൊഫഷണല്‍ രംഗത്ത് നേട്ടങ്ങളുണ്ടാക്കാന്‍ സഹായിക്കും. പങ്കാളി നിങ്ങളുടെ സാമിപ്യം ആഗ്രഹിക്കും. അവരോട് സംസാരിക്കാന്‍ സമയം കണ്ടെത്തണം. ആരോഗ്യത്തിന് പ്രാധാന്യം കൊടുക്കണം. അതിന് പറ്റിയ ആരോഗ്യ ശീലങ്ങള്‍ പിന്തുടരുകയും വേണം. സാംസ്‌കാരിക പ്രാധാന്യമുള്ള ചില സ്ഥലങ്ങളിലേക്ക് യാത്ര പോകാന്‍ സാധിക്കും.
ഭാഗ്യ ചിഹ്നം: വിളക്ക്
ഭാഗ്യ സംഖ്യ: 9
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്വതന്ത്രമായ നിലപാടുകള്‍ പങ്കാളിയില്‍ ആകര്‍ഷണമുണ്ടാക്കും. ഇതിലൂടെ സമാന ചിന്താഗതിക്കാരുമായി അടുക്കാന്‍ സാധിക്കും. നിങ്ങളുടെ സര്‍ഗാത്മകതയും കഴിവും ജോലി സ്ഥലത്ത് അംഗീകരിക്കപ്പെടും. പുതിയ ആശയങ്ങള്‍ മുന്നോട്ട് വെയ്ക്കും. നിങ്ങളുടെ പങ്കാളി കുറച്ച് സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കും. അതിനാല്‍ അവരുടെ കാര്യങ്ങളില്‍ അമിതമായി ഇടപെടുന്നത് ഒഴിവാക്കണം. മാനസികാരോഗ്യം ശ്രദ്ധിക്കണം. യാത്ര പോകാന്‍ സാധ്യതയുള്ള ദിവസമാണിന്ന്.
ഭാഗ്യ ചിഹ്നം: യെല്ലോ സഫയര്‍
ഭാഗ്യ നിറം: നാരങ്ങയുടെ നിറം
ഭാഗ്യ സംഖ്യ: 4
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിയുമായി ആഴത്തിലുള്ള ബന്ധമുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ സര്‍ഗ്ഗാത്മക ആശയങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. നിങ്ങളെ ഏല്‍പ്പിച്ച ചുമതലകള്‍ സര്‍ഗാത്മക ആശയത്തിലധിക്ഷ്ഠിതമായി പൂര്‍ത്തിയാക്കും. നിങ്ങളില്‍ നിന്ന് അധികം ശ്രദ്ധയും പരിചരണവും പങ്കാളി ആഗ്രഹിക്കും. അവരോട് ദയയോടെ പെരുമാറണം. സമാധാനം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകാന്‍ ശ്രദ്ധിക്കണം. ആത്മീയമായ സമാധാനം ലഭിക്കുന്ന സ്ഥലങ്ങളിലേക്ക് യാത്ര പോകാന്‍ സാധ്യതയുണ്ട്.
ഭാഗ്യ ചിഹ്നം: റൂബി
ഭാഗ്യ നിറം: ഡാര്‍ക്ക് ബ്ലൂ
ഭാഗ്യ സംഖ്യ: 16