Astrology June 19 | സ്വന്തം കഴിവിൽ വിശ്വസിക്കുക; മറ്റുള്ളവരെ കേൾക്കുക; ഇന്നത്തെ ദിവസഫലം

Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2023 ജൂൺ 19ലെ ദിവസഫലം അറിയാം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക)
1/12
Astrology, 2023 Astrology Today, Yours today's Astrology, News18 Astrology,
ദിവസസംഗ്രഹം: പരിതസ്ഥിതികളോട് ഇണങ്ങിച്ചേരുന്നതു വഴി കുടുംബജീവിതം ശുഭകരമാകും. പ്രണയ ബന്ധങ്ങളും ആകർഷണങ്ങളും ശക്തിപ്പെടും. തുറന്ന ആശയവിനിമയം വഴി ബന്ധുക്കൾ സന്തോഷവും തിരിച്ചറിവുമുണ്ടാക്കും. കൂട്ടായ പ്രവർത്തനവും പ്രായോഗികതയും തൊഴിൽ മേഖലയെ മെച്ചപ്പെടുത്തും. സഹജാവബോധം മുന്നിട്ടു നിൽക്കുന്നത് ബിസിനസ് ആശയങ്ങളെ വളർത്താൻ സഹായിക്കും. നടത്തുന്ന നിക്ഷേപങ്ങളിൽ ലാഭവിഹിതം വന്നു തുടങ്ങും. ചിന്താശേഷിയെ വളർത്തുന്ന ശീലങ്ങളിൽ ഏർപ്പെടുക. മനസ്സമാധാനത്തിനായി പ്രകൃതിയുമായി ബന്ധം പുലർത്തുക. സർഗാത്മകമായ ആത്മാവിഷ്‌കാരത്തിലൂടെ കുടുംബബന്ധങ്ങൾ ശക്തിപ്പെടും. ഭാഗ്യസംഖ്യകളുടെയും നിറങ്ങളുടെയും ഓമനമൃഗങ്ങളുടെയും സഹായത്തോടെ ഇന്നത്തെ ദിവസത്തെ അനുഭവങ്ങളും അനുഗ്രഹങ്ങളും സ്വീകരിക്കാൻ തയ്യാറെടുക്കാം.
advertisement
2/12
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഉള്ളിലുള്ള ഭയത്തെ നേരിടേണ്ടി വരുന്ന ദിവസമായിരിക്കും. പൊതുസ്ഥലങ്ങളിലെ സംഭാഷണങ്ങളോ അല്ലെങ്കിൽ വലിയൊരു ആൾക്കൂട്ടത്തെ അഭിസംബോന്ധന ചെയ്യുമ്പോഴോ ഭയം ഉണ്ടായേക്കാം. നിങ്ങളുടെ സ്വതസിദ്ധമായ കഴിവിനെ മാത്രം വിശ്വസിക്കുക. നിങ്ങളുടെ ഉള്ളിലുള്ള കഴിവുകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക. ഭാഗ്യചിഹ്നം : കാന്തം
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: മാറ്റങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുക. അങ്ങനെ ചെയ്താൽ, നിങ്ങളുടെ ഗാർഹിക ജീവിതത്തിൽ അയവുകൾ കാണാൻ കഴിയും. സാഹചര്യങ്ങളോട് പൊരുത്തുകപ്പെടുകയാണ് പ്രധാനമായും ചെയ്യേണ്ടത്. അക്കാര്യം മനസ്സിലോർക്കുക. ബന്ധങ്ങളിൽ സുതാര്യത നിലനിർത്താൻ നിങ്ങളുടെ മനസ്സിലുള്ളത് ആത്മാർത്ഥതയോടെ തുറന്നു പ്രകടിപ്പിക്കുക. കുടുംബാംഗങ്ങളുമായി യോജിപ്പോടെയുള്ള സമ്പർക്കം ആഹ്ലാദകരമായ നിമിഷങ്ങൾ ഉണ്ടാക്കും. കൂട്ടുചേർന്നുള്ള പദ്ധതികൾ വിജയിക്കും. ആശയങ്ങൾ പങ്കുവച്ച് ഒന്നിച്ചു ജോലിചെയ്യുന്നതായിരിക്കും നല്ലത്. തോന്നലുകളെ വിശ്വസിക്കുക. റിസ്‌കുകൾ എടുക്കുക. ഗുണകരമായ ഫലങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ക്ഷമയോടെയിരിക്കുക. കുടുംബബന്ധങ്ങളെ പരിചരിക്കുന്നതുവഴി സ്ഥിരതയും സൗഖ്യവും ലഭിക്കും.ഭാഗ്യ നമ്പർ - 7 ഭാഗ്യ നിറം - ചുവപ്പ് ഭാഗ്യ മൃഗം - കുസൃതിയുള്ള നായ
advertisement
3/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുകയും പഴയകാലങ്ങളുടെ ഓർമ്മകൾ അയവിറക്കുന്നതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യും. കരുതലോടെ കാത്തിരുന്നാൽ കരിയറിൽ വലിയ കുതിച്ചുചാട്ടത്തിന് സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം : ആമ
ടോറസ് (Taurus ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: ഒറ്റയ്ക്കിരുന്നുകൊണ്ട് ഉന്മേഷം വീണ്ടെടുക്കാനും സമാധാനം കണ്ടെത്താനുമുള്ള സൗകര്യപ്രദമായ ഒരിടം ഉണ്ടാക്കിയെടുക്കുക. നിങ്ങളുടെ ബന്ധങ്ങളിൽ രണ്ടുപക്ഷത്തും വൈകാരിക സ്ഥിരതയും വിശ്വസ്തതയും ഉണ്ടാക്കുക. തുറന്ന ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുക. പ്രായോഗിതകയിലും കാര്യക്ഷമതയിലും ശ്രദ്ധ ചെലുത്തുക. നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുന്നത് കാണാം. സ്വന്തം സഹജാവബോധത്തിൽ വിശ്വാസമർപ്പിക്കുക, വിജയം നിങ്ങളെ പിന്തുടരും. ദീർഘകാല നിക്ഷേപങ്ങൾ ഫലപ്രാപ്തിയിലെത്തും. പ്രകൃതിയുമായി ബന്ധം സ്ഥാപിക്കുക, ലളിത ജീവിതത്തിൽ സമാധാനം കണ്ടെത്തുക. സ്ഥിരതയും സുരക്ഷിതത്വവും നിലനിൽക്കും.ഭാഗ്യ നമ്പർ - 5 ഭാഗ്യ നിറം - പച്ച ഭാഗ്യ മൃഗം - സൗമ്യനായ പൂച്ച
advertisement
4/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരു വസ്തുതയും മറച്ചുവെക്കാതെ സത്യം തുറന്നു പറയേണ്ട ദിവസമാണിത്. മറിച്ച് ചെയ്യാൻ നിങ്ങൾ ചിലപ്പോൾ നേരത്തെ നിർബന്ധിതനായിരിക്കാം, എന്നാൽ ഇനിമേലിൽ അങ്ങനെയല്ല എന്ന തീരുമാനം എടുക്കണം. വ്യാപാര സംബന്ധിയായ അനുമതികൾക്ക് കാലതാമസം നേരിടാം. ഭാഗ്യ ചിഹ്നം: ഫെങ്ഷൂയി ഒട്ടകം
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂൺ21നും ഇടയിൽ ജനിച്ചവർ: വീട്ടിലെ തകർക്കങ്ങൾ പരിഹരിക്കാനായി തുറന്ന സംഭാഷണങ്ങളിൽ ഏർപ്പെടുക. ആദ്യം മടി തോന്നിയേക്കാമെങ്കിലും, പുതിയ ബന്ധങ്ങൾ പരീക്ഷിക്കുകയും പ്രണയത്തിന്റെ ആവേശം ആസ്വദിക്കുകയും ചെയ്യുക. ആശയവിനിമയമാണ് ഏറ്റവും പ്രധാനം. മറ്റുള്ളവരെ കേൾക്കുകയും സ്വന്തം ചിന്തകൾ പങ്കുവയ്ക്കുകയും ചെയ്യണം. പുതിയ സൗഹൃദ ശൃംഖലകൾ സൃഷ്ടിക്കുകയും കൂട്ടായി പ്രവർത്തിക്കുകയും ചെയ്താൽ ആവേശകരമായ പല അവസരങ്ങളും ലഭിക്കും. നിങ്ങളുടെ ഉദ്യമങ്ങളിൽ വൈവിധ്യവും പരിതസ്ഥിതികളോട് പൊരുത്തപ്പെടാനുള്ള കഴിവും സൂക്ഷിക്കുക. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനായി റിസ്‌കുകളും ലാഭവും ബുദ്ധിപരമായി സമീകരിക്കുക. വിഷയങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ ബോധ്യം വികസിപ്പിക്കാനായി ബുദ്ധിപരമായ കാര്യങ്ങളിൽ ഏർപ്പെടുക. ബുദ്ധിപരമായ ചർച്ചകൾ പ്രോത്സാഹിപ്പിക്കുക. നിങ്ങൾക്ക് പ്രിയപ്പെട്ടവരുമായി ഒന്നിച്ച് ചെയ്യാവുന്ന കാര്യങ്ങൾ കഴിവതും ചെയ്യുക.ഭാഗ്യ നമ്പർ - 3 ഭാഗ്യ നിറം - മഞ്ഞ ഭാഗ്യ മൃഗം - ബുദ്ധിയുള്ള തത്ത
advertisement
5/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പുതുതായി എന്തെങ്കിലും പരിശ്രമം നടത്തും മുൻപ് ആവശ്യമായ പരിശീലനം ഉറപ്പ് വരുത്തുക, അല്ലാത്തപക്ഷം അതിന്റെ ഫലവും യഥാർഥ്യവും അടുത്ത് തന്നെ നിങ്ങൾക്ക് ബോധ്യപ്പെടും. നിങ്ങളുടെ പുരോഗമന മനോഭാവം ചുറ്റുമുള്ള എല്ലാവരും വിലമതിച്ചേക്കില്ല. ഭാഗ്യ ചിഹ്നം: വജ്രം
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: ഒരുമയുടെ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനായി വൈകാരിക ബന്ധങ്ങളെ ശക്തിപ്പെടുത്തുക. ആത്മാർത്ഥമായ വൈകാരിക ബന്ധങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ന്യൂനതകൾ തുറന്നു പറയുക. കുടുംബാംഗങ്ങളുമായി നല്ല സമ്പർക്കം സൂക്ഷിക്കുക. നിങ്ങളുടെ സഹജാവബോധത്തെ വിശ്വസിക്കുക. നിങ്ങൾ അന്വേഷിക്കുന്ന ഉത്തരങ്ങളിലേക്കായിരിക്കാം അത് നിങ്ങളെ നയിക്കുക. ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കാനായി നിങ്ങളുടെ വൈകാരിക ബുദ്ധി മെച്ചപ്പെടുത്തുക. സുസ്ഥിരമായ പുരോഗതി സാമ്പത്തിക സ്ഥിരതയുണ്ടാക്കും. തന്നോടു തന്നെ നല്ല ബന്ധം സൂക്ഷിക്കാൻ ശ്രമിക്കുക. വൈകാരിക പിന്തുണയും ശ്രദ്ധയും കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കും.ഭാഗ്യ നമ്പർ - 2 ഭാഗ്യ നിറം - വെള്ളിനിറം ഭാഗ്യ മൃഗം - സൗമ്യനായ മുയൽ
advertisement
6/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് പുതിയ വഴികൾ തുറന്ന് കിട്ടും. നിങ്ങൾക്ക് മുമ്പ് അറിയാത്ത അവസരങ്ങൾ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടേക്കാം. കേട്ടുകേൾവികളെ അന്ധമായി വിശ്വസിക്കുന്നത് അവസാനിപ്പിക്കും. വസ്തുതകൾ സ്വയം അന്വഷിച്ച് ഉറപ്പ് വരുത്തുക. ഭാഗ്യ ചിഹ്നം : ചായം പൂശിയ ഗ്ലാസ്
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഒളിച്ചുവച്ച സർഗശേഷി വീട്ടിൽ പ്രകടിപ്പിക്കുക. എല്ലാവർക്കും പ്രചോദനമാകുന്ന ഒരു പരിതസ്ഥിതി ഉണ്ടാക്കിയെടുക്കുക. നിങ്ങളുടെ ഉള്ളിലെ അഗ്നി ആളിക്കത്തിക്കുന്ന ആത്മവിശ്വാസമുള്ള നല്ല പങ്കാളികളെ അന്വേഷിക്കുക. കുടുംബസംഗമങ്ങളിൽ സന്തോഷമുണ്ടാക്കാൻ സൗഹൃദപരമായും വിശാലമനസ്‌കതയോടെയും പെരുമാറുക. നേതൃസ്ഥാനങ്ങളേക്ക് മാറുക, നിങ്ങളുടെ വ്യക്തിപ്രഭാവം മറ്റുള്ളവർക്ക് പ്രചോദനമാകും. ധൈര്യം പ്രകടിപ്പിക്കാൻ തയ്യാറാവുക. നിങ്ങൾ അവതരിപ്പിക്കുന്ന പുതിയ ആശയങ്ങൾ കാരണം മറ്റുള്ളവർ നിങ്ങളെ ശ്രദ്ധിക്കും. ബുദ്ധിപരമായ നിക്ഷേപങ്ങൾ വഴി സാമ്പത്തിക ലാഭമുണ്ടാകും. സ്വത്വം വെളിപ്പെടുത്താൻ ഭയക്കരുത്. കുടുംബത്തോടൊപ്പം നല്ല നിമിഷങ്ങൾ ചെലവഴിക്കാൻ മുൻകൈയെടുക്കുക.ഭാഗ്യ നമ്പർ - 9 ഭാഗ്യ നിറം - സ്വർണനിറം ഭാഗ്യ മൃഗം - വിശ്വസ്തനായ, കുസൃതിയുള്ള നായ
advertisement
7/12
വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രതിഫലം കിട്ടുന്ന അപ്രതീക്ഷിതമായ അവസരം വന്ന് ചേർന്നേക്കാം. അവസരം കിട്ടുമ്പോൾ അമിതമായി ആലോച്ചിച്ച് സമയം പാഴാക്കരുത്. ഒരു അടുത്ത സുഹൃത്ത് അസൂയയുടെ ലക്ഷണങ്ങൾ കാണിച്ചേക്കാം. ഭാഗ്യ ചിഹ്നം - നദിക്കരയിലെ കല്ലുകൾ
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നല്ല അടുക്കും ചിട്ടയുമുള്ള വീട്ടിൽ സമാധാനമുണ്ടാകും. പ്രായോഗികവും സ്ഥിരതയുള്ളതുമായ ബന്ധങ്ങൾ തെരഞ്ഞെടുക്കുക. സ്വന്തം പൊരുത്തവും വിലയിരുത്തുക. പ്രായോഗികമായ ആശയവിനിമയം തെറ്റിദ്ധാരണകൾ ഒഴിവാക്കും. കാര്യക്ഷമതയും കൃത്യതയും അംഗീകാരങ്ങളിലേക്കും പുരോഗതിയിലേക്കും നയിക്കും. പ്രായോഗികതയും വിശദമായ ആസൂത്രണവും വിജയം ഉറപ്പാക്കും. ശ്രദ്ധയോടെയുള്ള നിക്ഷേപങ്ങൾ സുസ്ഥിരമായ സാമ്പത്തിക ലാഭമുണ്ടാക്കും. ഭക്ഷണകാര്യത്തിലടക്കം നല്ല ശീലങ്ങൾ ഉണ്ടാക്കുന്നത് ജീവിതത്തിൽ വ്യക്തതയും സന്തുലിതാവസ്ഥയും കണ്ടെത്താൻ സഹായിക്കും. സഹായമനസ്‌കതയോടെയുള്ള പ്രവൃത്തികൾ കുടുംബബന്ധങ്ങൾ ശക്തിപ്പെടുത്തും.ഭാഗ്യ നമ്പർ - 6 ഭാഗ്യ നിറം - നീല ഭാഗ്യ മൃഗം - ബുദ്ധിയുള്ള, വിശ്വസ്തനായ നായ
advertisement
8/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുന്ന ദിവസമാണിത്. നിങ്ങൾ വളരെയേറെ ശ്രദ്ധിക്കപ്പെടാൻ മതിയായ കാരണങ്ങൾ ഇന്നുണ്ടാകും. നിങ്ങൾ ആരുടെയെങ്കിലും അംഗീകാരത്തിനായി കാത്തിരിക്കുന്നുണ്ടെങ്കിൽ അതിനുള്ള അവസരം ഇന്നുണ്ടായേക്കാം. ജോലിയോടുള്ള ആത്മാർഥത അഭിനന്ദിക്കപ്പെടും. ഭാഗ്യ ചിഹ്നം : പദപ്രശ്നം
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: പ്രിയപ്പെട്ടവരുമായുള്ള ബന്ധങ്ങളിൽ ചില അഴിച്ചുപണികൾ ആവശ്യമായി വരും. നിർവികാരത കാണിക്കുന്നതിനു പകരം സ്വന്തം ന്യൂനതകൾ വ്യക്തമായി തുറന്നുകാട്ടുക. ദീർഘകാലം നിലനിൽക്കാനായി തീവ്രമായ ബന്ധങ്ങൾ കണ്ടെത്തുക. നിങ്ങളുടെ ഉള്ളിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ള മാർഗ്ഗനിർദ്ദേശ ശക്തിയെ വിശ്വസിക്കുക, അത് നിങ്ങളെ മുന്നോട്ട് നയിക്കും. നിങ്ങളുടെ ശക്തിയെയും സഹജാവബോധത്തെയും ചേർത്തു പിടിക്കുക, വിജയം നിങ്ങളെത്തേടിയെത്തും. നിങ്ങളുടെ ധീരമായ തെരഞ്ഞെടുപ്പുകളെ വിശ്വസിക്കുക. അവയാണ് നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ. പഴയ നിക്ഷേപങ്ങൾ ധാരാളം വരുമാനം ഉണ്ടാക്കും. നിങ്ങളുടെ വികാരങ്ങളെ ആഴത്തിൽ മനസ്സിലാക്കുക. അതുവഴി, നിങ്ങൾക്ക് നിങ്ങളെ സ്വയം മനസ്സിലാക്കാനാകും. വൈകാരിക പിന്തുണ വഴി കുടുംബബന്ധങ്ങൾ ശക്തിപ്പെടും. ഭാഗ്യ നമ്പർ - 8 ഭാഗ്യ നിറം - കറുപ്പ് ഭാഗ്യ മൃഗം - ഗൂഢഭാവമുള്ള, അന്തർജ്ഞാനമുള്ള പൂച്ച
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രതിസന്ധികളെ അതിവിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്ന ആളാണ് നിങ്ങൾ, എന്നാൽ മറ്റുള്ളവർ അത് അംഗീകരിച്ച് തന്നേക്കില്ല. എല്ലാ കാര്യവും രണ്ട് തവണ ആലോചിച്ച് തീരുമാനം എടുക്കേണ്ട സമയമാണിത്. ആവശ്യമായ സമയത്ത് നിങ്ങൾ ആഗ്രഹിക്കുന്ന പോലൊരു സഹായം കിട്ടി എന്ന് വരില്ല. ഭാഗ്യ ചിഹ്നം : മാണിക്യം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: വീടിനകത്തെ ജീവിതത്തിൽ സാഹസികതയും എന്തിനും തയ്യാറായിട്ടുള്ള രീതിയും സ്വീകരിക്കുക. ബൗദ്ധികമായ വളർച്ചയും തുറന്ന മനസ്സുള്ള പങ്കാളികളെയും കണ്ടെത്തുക. കുടുംബത്തിനകത്ത് വൈവിധ്യം നിലനിർത്തുക. മറ്റുള്ളവരിൽ നിന്നും പഠിക്കുക. പുതിയ സാധ്യതകൾ പരിശോധിക്കുക, ആവേശകരമായ പല അവസരങ്ങളും കൈവന്നേക്കാം. റിസ്‌കുകൾ എടുക്കുക, അതേസമയം, വിജയത്തിനായി വഴിമാറി ചിന്തിക്കുക. വിവിധ മേഖലകളിൽ നിക്ഷേപങ്ങൾ നടത്തിയാൽ അത് സാമ്പത്തിക വളർച്ചയക്ക് സഹായിക്കും. വിവിധ ചിന്താപദ്ധതികൾ പരീക്ഷിക്കുക, പുതിയ സാധ്യതകൾ പരിശോധിക്കുക. പ്രിയപ്പെട്ടവർക്കൊപ്പം ജീവിതത്തിലെ സാഹസികതകൾ ആസ്വദിക്കുക.ഭാഗ്യ നമ്പർ - 11 ഭാഗ്യ നിറം - പർപ്പിൾ ഭാഗ്യ മൃഗം - ഊർജ്ജസ്വലനായ, സാഹസികനായ നായ
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സഹോദരന്റെയോ സുഹൃത്തിന്റെയോ പ്രശ്നം പരിഹരിക്കാൻ ദിവസങ്ങൾ ചിലവഴിക്കും. നിങ്ങൾ നിങ്ങളുടെ തൊഴിലിൽ അലംഭാവം കാണിച്ചേക്കാം. ആഴ്ചയുടെ അവസാനത്തോടെ പണത്തിന്റെ ലഭ്യത വർദ്ധിക്കും. ഭാഗ്യചിഹ്നം : റൗണ്ട് ടേബിൾ
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: വീട്ടിൽ സ്ഥിരത, ഉത്തരവാദിത്തബോധം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രതിജ്ഞാബദ്ധതയുള്ള വ്യക്തികളെ പങ്കാളികളായി സ്വീകരിക്കുക. ആരോഗ്യകരമായ കുടുംബ ബന്ധങ്ങൾ നിലനിർത്താനായി ബന്ധങ്ങളിൽ വ്യക്തമായ അതിർവരമ്പുകൾ നിശ്ചയിക്കുക. അച്ചടക്കവും കഠിനാധ്വാനവും അംഗീകാരങ്ങളിലേക്കും വിജയത്തിലേക്കും നയിക്കും. പ്രായോഗികതയും ദീർഘകാല ആസൂത്രണവും ബിസിനസ്സിൽ വളർച്ചയുണ്ടാകാൻ സഹായിക്കും. ക്ഷമയോടെ നടത്തുന്ന നിക്ഷേപങ്ങൾ ദീർഘകാലം നിലനിൽക്കുന്ന ലാഭം നൽകും. ദൈനംദിന ജീവിതത്തിലെ ശീലങ്ങളിൽ അച്ചടക്കം കൊണ്ടുവരിക. അത് മനസ്സമാധാനം നൽകും. ഉത്തരവാദിത്തപരമായ പ്രവർത്തികൾ കുടുംബബന്ധങ്ങൾ ശക്തമാക്കും.ഭാഗ്യ നമ്പർ - 1 ഭാഗ്യ നിറം - തവിട്ട് ഭാഗ്യ നമ്പർ - അച്ചടക്കമുള്ള, വിശ്വസ്തനായ നായ
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സമീപകാലത്തെ ചില അനുഭവങ്ങൾ ഓർത്ത് നിങ്ങൾ അസ്വസ്ഥനായിരിക്കാം, പക്ഷേ അത് ഉടൻ തന്നെ പരിഹരിക്കപ്പെടുകയും, അതിന്റെ ഗുണങ്ങൾ അനുഭവിക്കാൻ സാധിക്കുകയും ചെയ്യും. നിങ്ങളുടെ ഒരു പുതിയ ആശയം വിപ്ലവം സൃഷ്ടിച്ചേക്കാം. ആത്മവിശാസത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുക. ഏത് കാര്യവും നന്നായി പഠിച്ചും മനസ്സിലാക്കിയും ചെയ്യുന്നതാവും നല്ലത്. ഭാഗ്യചിഹ്നം : ഗിത്താർ
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: വീട്ടിൽ വ്യത്യസ്തതയും നൂതനത്വവും കൊണ്ടുവരിക. ബൗദ്ധികമായി നിങ്ങളെ പ്രചോദിപ്പിക്കുന്ന, സ്വയംപര്യാപ്തരായ പങ്കാളികളെ തേടുക. കുടുംബാംഗങ്ങളുമായുള്ള ഇടപെടലുകളിൽ തുറന്ന മനസ്സ് സൂക്ഷിക്കുക. നിങ്ങൾ കണ്ടെത്തുന്ന പുതിയ ആശയങ്ങൾ മുന്നോട്ടു കൊണ്ടുപോകുക. നിങ്ങളുടെ സർഗാത്മകത ഏറെ മികച്ചതാണ്. സാമ്പ്രദായിക ശൈലികളിൽ നിന്നും പുറത്തുവരിക. വ്യത്യസ്തമായ ആശയങ്ങളാണ് വിജയത്തിലെത്തുക. വ്യത്യസ്തമായ നിക്ഷേപങ്ങൾ അപ്രതീക്ഷിത സാമ്പത്തിക ലാഭം കൊണ്ടുവരും. നിങ്ങളുടെ സ്വത്വത്തെ അതേപടി സ്വീകരിക്കുക. ഓരോ കുടുംബാംഗങ്ങളുടെയും വ്യത്യസ്തതയും സ്വത്വവും ആഘോഷിക്കുക.ഭാഗ്യ നമ്പർ - 3 ഭാഗ്യ നിറം - ഇലക്ട്രിക് ബ്ലൂ ഭാഗ്യ മൃഗം - ബുദ്ധിയുള്ള തത്ത
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പരിസ്ഥിതിയിൽ ചില അപ്രതീക്ഷിത മാറ്റങ്ങൾ അക്കാദമിക് വിദഗ്ദ്ധരായവർക്ക് നേരിടേണ്ടി വന്നേക്കാം. നന്നായി ഗവേഷണം നടത്തുകയും പഠിക്കുകയും ചെയ്ത ശേഷം മാത്രമേ പുതിയൊരു ആശയം അവതരിപ്പിക്കാൻ പാടുള്ളു. നിങ്ങൾ ഒഴിവാക്കിയ ചിലത് മാതാപിതാക്കൾ വീണ്ടും നിങ്ങളോട് പരിഗണിക്കാൻ ആവശ്യപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം : റോസ് ഗോൾഡ് വാച്ച്. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: വീടിനകത്ത് സഹാനുഭൂതിയും സർഗാത്മകതയും വളർത്തുക. ആഴത്തിലുള്ള വൈകാരിക ബന്ധങ്ങളും ആത്മീയമായ പൊരുത്തവും തേടുക. കുടുംബാംഗങ്ങളുമായുള്ള ഇടപെടലിൽ സഹാനുഭൂതിയും പരസ്പരം മനസ്സിലാക്കാനുള്ള കഴിവും വളർത്തിയെടുക്കുക. നിങ്ങളുടെ സഹജാവബോധത്തെ വിശ്വസിക്കുക, അത് നിങ്ങളെ വിജയത്തിലേക്ക് നയിക്കും. വിജയകരമായ സംരംഭങ്ങൾക്കായി നിങ്ങളുടെ ഭാവനയും സഹജാവബോധവും ഒന്നിച്ചു കൊണ്ടുവരിക. നിങ്ങൾക്ക് മനസ്സിൽ തോന്നുന്ന നിക്ഷേപങ്ങളായിരിക്കും ലാഭം കൊണ്ടുവരിക. കലാപരവും സർഗാത്മകവുമായ ശീലങ്ങൾ ഉണ്ടാക്കുന്നതുവഴി മനസ്സിൽ സന്തോഷമുണ്ടാക്കാം. നിങ്ങളുടെ വൈകാരിക ബന്ധങ്ങൾ പരിപാലിക്കുക, സ്‌നേഹവും സഹാനുഭൂതിയും പ്രകടിപ്പിക്കുക.ഭാഗ്യ നമ്പർ - 7 ഭാഗ്യ നിറം - കടൽപ്പച്ച ഭാഗ്യ മൃഗം - സൗമ്യനായ മത്സ്യം
advertisement
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം
• കാസർ​ഗോഡ് പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു.

• അപകടത്തിൽ പരുക്കേറ്റവരെ മംഗലാപുരത്തും കാസർഗോട്ടും ഉള്ള ആശുപത്രികളിലേക്ക് മാറ്റി.

• ഫാക്ടറിയിൽ 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്.

View All
advertisement