Astrology May 19 | ജീവിതം അനുകൂലമായ വഴിത്തിരിവിലെത്തും; പ്രണയബന്ധത്തിൽ മാറ്റങ്ങളുണ്ടാകും; ഇന്നത്തെ ദിവസഫലം

Last Updated:
ദിവസസംഗ്രഹം: പ്രണയജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചില രാശിക്കാർക്ക് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മറ്റു ചില രാശിക്കാർക്ക് ചില വെല്ലുവിളികളും പ്രതീക്ഷിക്കാവുന്നതാണ്.
1/13
Astrology, Astrology Today, Yours today's Astrology, News18 Astrology, Astrology Predictions Today 12 may 2023, 12 മേയ് 2023, ഇന്നത്തെ ദിവസഫലം, ജ്യോതിഷഫലം, 2023 മേയ് 12, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ, ജ്യോതിഷം
ദിവസസംഗ്രഹം: പ്രണയജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചില രാശിക്കാർക്ക് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. മറ്റു ചില രാശിക്കാർക്ക് ചില വെല്ലുവിളികളും പ്രതീക്ഷിക്കാവുന്നതാണ്. തുറന്ന ആശയവിനിമയവും വിശ്വാസവുമാണ് ഇവിടെ ആവശ്യമായി വരിക. ജോലിക്കാര്യത്തിൽ പുതിയ അവസരങ്ങൾ ഉണ്ടായേക്കാം. എന്നാൽ, സ്ഥിരോത്സാഹവും സാഹചര്യങ്ങൾക്കനുസരിച്ച് മാറാനുള്ള കഴിവും പ്രധാനമാണ്. പുതിയ കാര്യങ്ങൾ പഠിക്കാനും വളരാനുമുള്ള അവസരങ്ങൾ വിദ്യാഭ്യാസമേഖലയിലുണ്ടാകും. അറിവ് വർദ്ധിപ്പിക്കാൻ പ്രതീക്ഷിക്കാത്ത തരത്തിലുള്ള അവസരങ്ങൾ ലഭിച്ചേക്കാം. ആത്മാർത്ഥവും പിന്തുണ നൽകുന്നതുമായ ആശയവിനിമയം വഴി ബന്ധങ്ങളെ പരിപോഷിപ്പിക്കണം. സ്വയം പരിപാലിക്കുന്നതിലൂടെ ശാരീരികവും വൈകാരികവുമായ സൌഖ്യം ഉണ്ടാക്കിയെടുക്കണം. മിക്ക രാശിക്കാർക്കും യാത്ര അഭികാമ്യമല്ല. വ്യക്തിപരമായ ബന്ധങ്ങളിലും താൽപര്യങ്ങളിലും കൂടുതൽ പരിശോധന നടത്തുന്നത് നല്ലതാണ്.
advertisement
2/13
 ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ഉള്ളിലുള്ള ഭയത്തെ നേരിടേണ്ടി വരുന്ന ദിവസമായിരിക്കും. പൊതുസ്ഥലങ്ങളിലെ സംഭാഷണങ്ങളോ അല്ലെങ്കിൽ വലിയൊരു ആൾക്കൂട്ടത്തെ അഭിസംബോന്ധന ചെയ്യുമ്പോഴോ ഭയം ഉണ്ടായേക്കാം. നിങ്ങളുടെ സ്വതസിദ്ധമായ കഴിവിനെ മാത്രം വിശ്വസിക്കുക. നിങ്ങളുടെ ഉള്ളിലുള്ള കഴിവുകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക. ഭാഗ്യചിഹ്നം : കാന്തം
ഏരീസ് (Arise - മേടം രാശി) മാർച്ച് 21നും ഏപ്രിൽ 19നും ഇടയിൽ ജനിച്ചവർ: നിങ്ങൾ സ്‌നേഹിക്കുന്നവരോട് നിങ്ങളുടെ മനസ്സിലുള്ളത് പ്രകടിപ്പിക്കാൻ നല്ല ദിവസമാണിന്ന്. മുൻപ് പലപ്പോഴും നിങ്ങൾക്കത് തുറന്നു സംസാരിക്കാൻ കഴിഞ്ഞിട്ടില്ലായിരിക്കാം. നിങ്ങളുടെ ഭയങ്ങളെക്കുറിച്ച് ആത്മാർത്ഥതയോടെ തുറന്നു സംസാരിക്കുക. അടുത്തിടെ നിങ്ങൾക്ക് ജോലിസ്ഥലത്ത് ചില വെല്ലുവിളികളുണ്ടായെന്നു വരാം. എങ്കിലും അവ താൽക്കാലികമായ ചില പ്രശ്‌നങ്ങൾ മാത്രമാകാനാണ് സാധ്യത. അതുകൊണ്ടുതന്നെ, തോറ്റു പിന്മാറരുത്. മുന്നോട്ടു തന്നെ നീങ്ങുക. പ്രതിസന്ധികളെല്ലാം പതിയെ ഇല്ലാതായിക്കൊള്ളും. ഇന്ന് പുതിയതായി എന്തെങ്കിലും പഠിക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. തുറന്ന മനസ്സ് സൂക്ഷിക്കുക. നിങ്ങളുടെ ബന്ധങ്ങളുടെ ശക്തി ചിലപ്പോൾ ഉടൻ തന്നെ പരീക്ഷിക്കപ്പെട്ടേക്കാം. എങ്കിലും, സ്വയം നിയന്ത്രിച്ച് തുറന്ന് സംസാരിക്കുക. ഇന്ന് നിങ്ങൾക്ക് ചെറിയ അസ്വസ്ഥതകളും ക്ഷോഭവും അനുഭവപ്പെട്ടേക്കാം. അതുകൊണ്ടുതന്നെ, സംയമനം പാലിക്കുക. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുൻഗണന നൽകുക. യാത്ര ചെയ്യാൻ ഇന്ന് നല്ല ദിവസമല്ല. അതിനാൽ, വീടിനു പരിസരത്തു തന്നെ സമയം ചെലവഴിക്കുന്നതാകും നല്ലത്. ഭാഗ്യ ചിഹ്നം - നായ്ക്കുട്ടി ഭാഗ്യ നിറം - പച്ച ഭാഗ്യ നമ്പർ - 4
advertisement
3/13
 ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുകയും പഴയകാലങ്ങളുടെ ഓർമ്മകൾ അയവിറക്കുന്നതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യും. കരുതലോടെ കാത്തിരുന്നാൽ കരിയറിൽ വലിയ കുതിച്ചുചാട്ടത്തിന് സാധ്യതയുണ്ട്. ഭാഗ്യ ചിഹ്നം : ആമ
ടോറസ് (Taurus ഇടവം രാശി) ഏപ്രിൽ 20നും മെയ് 20നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പ്രണയ ജീവിതത്തിൽ അനുകൂലമായ ചില വഴിത്തിരിവുകൾ ഉണ്ടാകാം. പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും സംഭവിക്കാനുള്ള സാധ്യതകളുണ്ട്. തനിയേ തുറന്നു വരുന്ന പുതിയ അവസരങ്ങൾ സ്വീകരിക്കുക. ഇന്നത്തെ ദിവസം ജോലിസ്ഥലത്ത് അല്പം തിരക്കേറിയതാകാം, അതിൽ സംഭ്രമിച്ചു പോകരുത്. അടുക്കോടെയും ചിട്ടയോടെയും കാര്യങ്ങൾ ചെയ്യുക. അക്കാദമിക് കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ നല്ല ദിവസമാണിന്ന്. കാര്യങ്ങൾ പെട്ടന്ന് പഠിച്ചെടുക്കാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. എങ്കിലും അക്കാര്യം വീണ്ടും വീണ്ടും സ്വയം ഓർമപ്പെടുത്തണം. നിങ്ങളുടെ ബന്ധം നിലനിർത്താനുള്ള പ്രധാന വഴി ശരിയായ ആശയവിനിമയമാണ്. തർക്കങ്ങളുണ്ടായാൽ പങ്കാളിയോട് ആത്മാർത്ഥതയോടെ തുറന്നു സംസാരിക്കുക. ഇന്ന് അല്പ സമയം സ്വയം പരിചരിക്കാനായി മാറ്റിവയ്ക്കുക. അനാവശ്യ സമ്മർദ്ദം കുറയ്ക്കാൻ വിശ്രമത്തിനുള്ള മാർഗ്ഗങ്ങൾ പരിശീലിക്കുക. യാത്രകൾക്ക് നല്ല ദിവസമാണിന്ന്. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അടുത്തേക്കാണെങ്കിൽ പ്രത്യേകിച്ചും. ഭാഗ്യ ചിഹ്നം - പരുന്ത് ഭാഗ്യ നിറം - റോയൽ ബ്ലൂ ഭാഗ്യ നമ്പർ - 25
advertisement
4/13
 ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഒരു വസ്തുതയും മറച്ചുവെക്കാതെ സത്യം തുറന്നു പറയേണ്ട ദിവസമാണിത്. മറിച്ച് ചെയ്യാൻ നിങ്ങൾ ചിലപ്പോൾ നേരത്തെ നിർബന്ധിതനായിരിക്കാം, എന്നാൽ ഇനിമേലിൽ അങ്ങനെയല്ല എന്ന തീരുമാനം എടുക്കണം. വ്യാപാര സംബന്ധിയായ അനുമതികൾക്ക് കാലതാമസം നേരിടാം. ഭാഗ്യ ചിഹ്നം: ഫെങ്ഷൂയി ഒട്ടകം
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂൺ21നും ഇടയിൽ ജനിച്ചവർ: പങ്കാളിയ്‌ക്കൊപ്പമോ പ്രണയിതാവിനൊപ്പമോ പുതിയതായി എന്തെങ്കിലും ചെയ്യാൻ പറ്റിയ ദിവസമാണിന്ന്. ലഭിക്കുന്ന സന്ദർഭം ഉപയോഗപ്പെടുത്തുക. നിങ്ങളതിൽ ആനന്ദം കണ്ടെത്തിയേക്കാം. ജോലിസ്ഥലത്ത് ഇന്ന് നിങ്ങൾക്ക് അനുകൂലമായ ചില പ്രതികരണങ്ങൾ ലഭിച്ചേക്കും. മികച്ച കാര്യങ്ങൾ ചെയ്യുന്നത് ഇനിയും തുടരുക. പലതും പഠിക്കാനുള്ള ചില അപ്രതീക്ഷിതമായ അവസരങ്ങൾ ഇന്ന് നിങ്ങളെത്തേടിയെത്തും, അത് പരമാവധി ഉപയോഗപ്പെടുത്തുക. തുറന്ന മനസ്സു സൂക്ഷിക്കുക, ശ്രദ്ധയോടെയിരിക്കുക. നിങ്ങളുടെ ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഇന്നത്തെ ദിവസം നിങ്ങൾക്കുപയോഗിക്കാം. പങ്കാളിയ്‌ക്കൊപ്പം സമയം ചെലവിടുക. ആരോഗ്യകരമായ ഭക്ഷണം കഴിച്ചും വ്യായാമം ചെയ്തും ശാരീരികാരോഗ്യം പരിപാലിക്കുക. യാത്ര ചെയ്യാൻ അനുയോജ്യമായ ദിവസമല്ല ഇത്. കഴിയുന്നതും വീട്ടിൽത്തന്നെ ചെലവഴിക്കുക. ഭാഗ്യ ചിഹ്നം - ഇരുമ്പു പണപ്പെട്ടി ഭാഗ്യ നിറം - ലൈലാക് ഭാഗ്യ നമ്പർ - 12
advertisement
5/13
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: പുതുതായി എന്തെങ്കിലും പരിശ്രമം നടത്തും മുൻപ് ആവശ്യമായ പരിശീലനം ഉറപ്പ് വരുത്തുക, അല്ലാത്തപക്ഷം അതിന്റെ ഫലവും യഥാർഥ്യവും അടുത്ത് തന്നെ നിങ്ങൾക്ക് ബോധ്യപ്പെടും. നിങ്ങളുടെ പുരോഗമന മനോഭാവം ചുറ്റുമുള്ള എല്ലാവരും വിലമതിച്ചേക്കില്ല. ഭാഗ്യ ചിഹ്നം: വജ്രം
കാൻസർ (Cancer കർക്കിടകം രാശി) ജൂൺ 22നും ജൂലൈ 22നും ഇടയിൽ ജനിച്ചവർ: പ്രണയജീവിതത്തിൽ അപ്രതീക്ഷിതമായ പല വെല്ലുവിളികളും നേരിട്ടേക്കാം. എങ്കിലും പ്രതീക്ഷ കൈവിടരുത്. തുറന്നു സംസാരിക്കുക. നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങൾക്കായി ചെലവഴിക്കാൻ പറ്റിയ ദിവസമാണിത്. ഉത്സാഹത്തോടെയിരിക്കുക. പുതിയതായെന്തെങ്കിലും പഠിക്കാൻ ഇന്ന് നിങ്ങൾക്ക് പ്രചോദനമുണ്ടായേക്കാം. ആ അവസരം നന്നായി ഉപയോഗപ്പെടുത്തുക. ഔദ്യോഗിക ബന്ധങ്ങളിലെ ആശയവിനിമയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ സഹപ്രവർത്തകന്റെ ആവശ്യങ്ങൾക്ക് ശ്രദ്ധയോടെ ചെവികൊടുക്കുക. ഇന്നത്തെ ദിവസം നിങ്ങളുടെ വൈകാരിക ആരോഗ്യം കാര്യമായി പരിപാലിക്കണം. തന്നെക്കുറിച്ചു തന്നെ ചിന്തിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും ശ്രമിക്കുക. ഇന്ന് യാത്രകൾക്ക് പറ്റിയ ദിവസമല്ല. ജേണലുകൾ എഴുതുകയോ മൗനമായി ധ്യാനിക്കുകയോ ചെയ്യുക. ഭാഗ്യ ചിഹ്നം - കുരുവി ഭാഗ്യ നിറം - ലാവൻഡർ ഭാഗ്യ നമ്പർ - 19
advertisement
6/13
 ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവർക്ക് പുതിയ വഴികൾ തുറന്ന് കിട്ടും. നിങ്ങൾക്ക് മുമ്പ് അറിയാത്ത അവസരങ്ങൾ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ടേക്കാം. കേട്ടുകേൾവികളെ അന്ധമായി വിശ്വസിക്കുന്നത് അവസാനിപ്പിക്കും. വസ്തുതകൾ സ്വയം അന്വഷിച്ച് ഉറപ്പ് വരുത്തുക. ഭാഗ്യ ചിഹ്നം : ചായം പൂശിയ ഗ്ലാസ്
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയിൽ ജനിച്ചവർ: ഇന്ന് നിങ്ങളുടെ ജീവിതത്തിൽ അനുകൂലമായ ഒരു വഴിത്തിരിവുണ്ടായേക്കാം. പുതിയ സാധ്യതകളെ സ്വീകരിക്കാൻ തുറന്ന മനസ്സോടെയിരിക്കുക. മറ്റുള്ളവർക്കൊപ്പം ഒന്നിച്ച് ജോലി ചെയ്യുന്നതിന് പറ്റിയ ദിവസമാണിന്ന്. പുതിയ ആശയങ്ങൾ സ്വീകരിക്കുക. നിങ്ങളുടെ നിരന്തരമായ പരിശ്രമങ്ങൾ ഇന്ന് വിജയം കണ്ടേക്കാം. ശ്രദ്ധയോടെയിരിക്കുക. വ്യക്തികൾക്കിടയിലുള്ള ബന്ധങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നല്ല ദിവസമാണിന്ന്. നിങ്ങളുടെ ജീവിതത്തിലെ ആ പ്രത്യേക വ്യക്തിയുമായി ആത്മാർത്ഥവും തുറന്നതുമായ സംഭാഷണങ്ങളിൽ ഏർപ്പെടുക. നന്നായി ഭക്ഷണം കഴിച്ചും വ്യായാമം ചെയ്തും ശാരീരികാരോഗ്യം കാത്തുസൂക്ഷിക്കുക. യാത്രകൾക്ക് അനുയോജ്യമായ ദിവസമാണ്. പുതിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്ക് ഇന്നത്തെ ദിവസം വളരെ ഉചിതമാണ്. ഭാഗ്യ ചിഹ്നം - ഒഴിഞ്ഞ ക്യാൻവാസ് ഭാഗ്യ നിറം - ഇലക്ട്രിക് ബ്ലൂ ഭാഗ്യ നമ്പർ - 6
advertisement
7/13
 വിര്‍ഗോ (Virgo കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: പ്രതിഫലം കിട്ടുന്ന അപ്രതീക്ഷിതമായ അവസരം വന്ന് ചേർന്നേക്കാം. അവസരം കിട്ടുമ്പോൾ അമിതമായി ആലോച്ചിച്ച് സമയം പാഴാക്കരുത്. ഒരു അടുത്ത സുഹൃത്ത് അസൂയയുടെ ലക്ഷണങ്ങൾ കാണിച്ചേക്കാം. ഭാഗ്യ ചിഹ്നം - നദിക്കരയിലെ കല്ലുകൾ
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബർ 22നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ബന്ധങ്ങളിൽ മുൻപുണ്ടായിട്ടുള്ള തെറ്റായ ആശയവിനിമയങ്ങൾ തിരുത്താനായി ഇന്നത്തെ ദിവസം മാറ്റിവയ്ക്കാം. അതിനു ചേർന്ന ദിവസമാണിത്. പങ്കാളിയ്ക്കു മേൽ കുറ്റങ്ങളാരോപിക്കാതെ, ആത്മാർത്ഥതയോടെ തുറന്നു സംസാരിക്കാം. ജോലിസ്ഥലത്ത് ചില വെല്ലുവിളികൾ ഇന്ന് നേരിട്ടേക്കാം. പക്ഷേ, തോറ്റു പിന്മാറരുത്. മുന്നോട്ടു തന്നെ നീങ്ങുക. നിങ്ങളുടെ പഴയ സുഹൃത്തുക്കൾക്കു വേണ്ടി അല്പ സമയം മാറ്റിവയ്ക്കാൻ ഇന്നത്തെ ദിവസം തെരഞ്ഞെടുക്കാം. ചുരുങ്ങിയ സമയത്തിനുള്ളിൽ അവരെയെല്ലാവരെയും വിളിച്ചുകൂട്ടാനുള്ള കഴിവ് നിങ്ങൾക്കുണ്ട്. നിങ്ങൾക്ക് ലഭിക്കാനിടയുള്ള അവസരങ്ങളുടെ നല്ല വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ പങ്കാളിയെ ആവശ്യമായത്ര അഭിനന്ദിക്കുക. വിശ്രമത്തിനുള്ള മാർഗ്ഗങ്ങൾ പരിശീലിക്കുന്നതുവഴി നിങ്ങളുടെ മാനസികാരോഗ്യത്തെ പരിപാലിക്കുക. ഇന്നത്തെ വൈകുന്നേരം പുറത്തു ചെലവഴിക്കാൻ പദ്ധതിയിടുക. ഭാഗ്യ ചിഹ്നം - പൂച്ചക്കണ്ണ് ഭാഗ്യ നിറം - പച്ച ഭാഗ്യ നമ്പർ - 11
advertisement
8/13
 ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിക്കുന്ന ദിവസമാണിത്. നിങ്ങൾ വളരെയേറെ ശ്രദ്ധിക്കപ്പെടാൻ മതിയായ കാരണങ്ങൾ ഇന്നുണ്ടാകും. നിങ്ങൾ ആരുടെയെങ്കിലും അംഗീകാരത്തിനായി കാത്തിരിക്കുന്നുണ്ടെങ്കിൽ അതിനുള്ള അവസരം ഇന്നുണ്ടായേക്കാം. ജോലിയോടുള്ള ആത്മാർഥത അഭിനന്ദിക്കപ്പെടും. ഭാഗ്യ ചിഹ്നം : പദപ്രശ്നം
ലിബ്ര (Libra - തുലാം രാശി) സെപ്തംബർ 23നും ഒക്ടോബർ 23നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ബന്ധങ്ങളിൽ എക്കാലവും നിലനിൽക്കുന്ന ഒരു കെട്ടുപാട് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ദിവസമാണിന്ന്. ജോലിയുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടിട്ടുള്ള ചില പുതിയ അവസരങ്ങളുണ്ടാകാം. അവയെ ആവേശത്തോടെ സ്വീകരിക്കുക. കഠിനാധ്വാനത്തിന്റെ ഫലം പ്രതീക്ഷിച്ചിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ സ്ഥിരോത്സാഹം കാലക്രമത്തിൽ ഫലം കാണുക തന്നെ ചെയ്യും. നിലവിലുള്ള ബന്ധങ്ങൾ നിലനിർത്തണമെങ്കിൽ, ശരിയായ ആശയവിനിമയം അത്യാവശ്യമാണ്. നിങ്ങളുടെ ജീവിതപങ്കാളിയുടെ ആവശ്യങ്ങൾക്ക് കാതോർക്കുക, അവയെ പിന്തുണയ്ക്കുക. നല്ല ഉറക്കത്തിനും നല്ല വ്യായാമത്തിനും മുൻഗണന നൽകിക്കൊണ്ട് ശാരീരികാരോഗ്യം പരിപാലിക്കുക. ഇന്ന് യാത്രകൾക്ക് നല്ല ദിവസമാണ്, ബന്ധുക്കളെയും കൂട്ടുകാരെയും സന്ദർശിക്കാനാണെങ്കിൽ പ്രത്യേകിച്ചും. ഭാഗ്യ ചിഹ്നം - ഇന്ദ്രനീലം ഭാഗ്യ നിറം - ചാരനിറം ഭാഗ്യ നമ്പർ - 9
advertisement
9/13
 സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പണ്ടെപ്പോഴോ ഉണ്ടായ ചില കാര്യങ്ങൾ വെളിപ്പെടാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് പ്രിയപ്പെട്ട രണ്ട് കാര്യങ്ങളിൽ ഒന്ന് മാത്രം തിരഞ്ഞെടുക്കേണ്ട സാഹചര്യം വന്ന് ചേർന്നേക്കാം. ആരോഗ്യകാര്യത്തിൽ നല്ല ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഭാഗ്യ ചിഹ്നം : അക്വേറിയം
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24നും നവംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പ്രണയജീവിതത്തിന് ഇന്ന് ചില വെല്ലുവിളികൾ നേരിട്ടേക്കാം. എങ്കിലും, പങ്കാളിയോട് കൂറുപുലർത്തുക. തെറ്റിദ്ധാരണകൾ ഒഴിവാക്കാനാകും. ജോലിസ്ഥലത്ത് ചില കഠിനമായ തീരുമാനങ്ങൾ ഇന്ന് നേരിടേണ്ടി വന്നേക്കും. നിങ്ങളുടെ സഹജാവബോധത്തെ വിശ്വസിക്കുക. ആത്മവിശ്വാസത്തോടെയിരിക്കുക. സഹപാഠികൾക്കും അധ്യാപകർക്കുമൊപ്പം ചേർന്നു പ്രവർത്തിക്കാൻ നല്ല ദിവസമാണിന്ന്. തുറന്ന മനസ്സ് സൂക്ഷിക്കുക. ബിസിനസ് പങ്കാളികളെയും സഹപ്രവർത്തകരെയും ഇടയ്ക്കിടെ അഭിനന്ദിക്കുക, അവർക്ക് പിന്തുണ നൽകുക. ഇന്നത്തെ ദിവസം നിങ്ങളുടെ വൈകാരികാരോഗ്യത്തെ പരിപാലിക്കുക. ഇന്ന് യാത്രകൾക്ക് പറ്റിയ ദിവസമല്ല. ദിനചര്യകൾ പാലിച്ച് വീട്ടിൽത്തന്നെയിരിക്കുക. ഭാഗ്യ ചിഹ്നം - പൂന്തോട്ടം ഭാഗ്യ നിറം - മഞ്ഞ ഭാഗ്യ നമ്പർ - 21
advertisement
10/13
 സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രതിസന്ധികളെ അതിവിദഗ്ദ്ധമായി കൈകാര്യം ചെയ്യുന്ന ആളാണ് നിങ്ങൾ, എന്നാൽ മറ്റുള്ളവർ അത് അംഗീകരിച്ച് തന്നേക്കില്ല. എല്ലാ കാര്യവും രണ്ട് തവണ ആലോചിച്ച് തീരുമാനം എടുക്കേണ്ട സമയമാണിത്. ആവശ്യമായ സമയത്ത് നിങ്ങൾ ആഗ്രഹിക്കുന്ന പോലൊരു സഹായം കിട്ടി എന്ന് വരില്ല. ഭാഗ്യ ചിഹ്നം : മാണിക്യം
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ ജീവിതപങ്കാളിയുമായോ പ്രണയിതാവുമായോ ആഴത്തിൽ ബന്ധം സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അതിനു പറ്റിയ ദിവസമാണിന്ന്. തുറന്ന് സംസാരിക്കുക. ജോലിയിൽ ഇന്ന് അല്പം വഴക്കം കാണിക്കേണ്ടി വന്നേക്കും. തുറന്ന മനസ്സു സൂക്ഷിക്കുക, മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറായിരിക്കുക. പുതിയ വിഷയങ്ങളും ആശയങ്ങളും കണ്ടെത്താനും പരിശോധിക്കാനും ഇന്ന് നല്ല ദിവസമാണ്. കൗതുകവും തുറന്ന മനസ്സും കാത്തുസൂക്ഷിക്കണം. ഇന്ന് നിങ്ങളുടെ പങ്കാളിയുമായി അല്പനേരം വിനോദത്തിൽ ഏർപ്പെടാൻ സമയം കണ്ടെത്തണം. എന്തെങ്കിലും പുതിയ കാര്യം ഒന്നിച്ചു ചെയ്യാം. സജീവമായിരിക്കുക, നന്നായി ഭക്ഷണം കഴിക്കുക. അതുവഴി നിങ്ങളുടെ ശാരീരികാരോഗ്യം ശ്രദ്ധിക്കുക. പുറത്തിറങ്ങി സമയം ചെലവഴിക്കാനും യാത്ര ചെയ്യാനും പറ്റിയ ദിവസമാണിന്ന്. പുതിയ സ്ഥലങ്ങളിൽ സമയം ചെലവഴിക്കാൻ പ്രത്യേകിച്ചും. ഭാഗ്യ ചിഹ്നം - ചെമ്പ് ഉരുപ്പടി ഭാഗ്യ നിറം - വെള്ള ഭാഗ്യ നമ്പർ - 30
advertisement
11/13
 കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: സഹോദരന്റെയോ സുഹൃത്തിന്റെയോ പ്രശ്നം പരിഹരിക്കാൻ ദിവസങ്ങൾ ചിലവഴിക്കും. നിങ്ങൾ നിങ്ങളുടെ തൊഴിലിൽ അലംഭാവം കാണിച്ചേക്കാം. ആഴ്ചയുടെ അവസാനത്തോടെ പണത്തിന്റെ ലഭ്യത വർദ്ധിക്കും. ഭാഗ്യചിഹ്നം : റൗണ്ട് ടേബിൾ
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22നും ജനുവരി 19നും ഇടയിൽ ജനിച്ചവർ: നിങ്ങളുടെ പ്രണയജീവിതം ആദ്യഘട്ടത്തിൽ ചില പ്രതിസന്ധികൾ നേരിട്ടേക്കാം. പരസ്പരമുള്ള വിശ്വാസമാണ് ബന്ധങ്ങളുടെ അടിസ്ഥാനം. നിങ്ങളുടെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ഇന്ന് കഠിനപ്രയത്നം ചെയ്യേണ്ടി വന്നേക്കാം. അനാവശ്യ സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതെ, നിശ്ചയദാർഢ്യം കാത്തുസൂക്ഷിക്കുക. നിങ്ങളുടെ രക്ഷിതാവുമായി ഹൃദയം തുറന്നു സംസാരിക്കാൻ ഇന്ന് നല്ല ദിവസമാണ്. നിങ്ങൾക്ക് വാക്കുകൾ കൃത്യമായി ഉപയോഗിക്കാനറിയാം. നിങ്ങളുടെ ബന്ധങ്ങളിൽ വ്യക്തമായ ആശയവിനിമയം നടത്താൻ ശ്രദ്ധിക്കുക. പങ്കാളിയോട് ആത്മാർത്ഥതയോടെ തുറന്നു സംസാരിക്കുക. ശ്രദ്ധ കേന്ദ്രീകരിക്കലും സ്വയം പരിപാലനവും പരിശീലിച്ചുകൊണ്ട് നിങ്ങളുടെ മാനസികാരോഗ്യം സൂക്ഷിക്കുക. യോഗ, ധ്യാനം പോലുള്ളവ പരിശീലിക്കുന്നതും നല്ലതാണ്. ഭാഗ്യ ചിഹ്നം - വിളക്കുമൂടി ഭാഗ്യ നിറം - മരതകപ്പച്ച ഭാഗ്യ നമ്പർ - 40
advertisement
12/13
 അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: സമീപകാലത്തെ ചില അനുഭവങ്ങൾ ഓർത്ത് നിങ്ങൾ അസ്വസ്ഥനായിരിക്കാം, പക്ഷേ അത് ഉടൻ തന്നെ പരിഹരിക്കപ്പെടുകയും, അതിന്റെ ഗുണങ്ങൾ അനുഭവിക്കാൻ സാധിക്കുകയും ചെയ്യും. നിങ്ങളുടെ ഒരു പുതിയ ആശയം വിപ്ലവം സൃഷ്ടിച്ചേക്കാം. ആത്മവിശാസത്തോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുക. ഏത് കാര്യവും നന്നായി പഠിച്ചും മനസ്സിലാക്കിയും ചെയ്യുന്നതാവും നല്ലത്. ഭാഗ്യചിഹ്നം : ഗിത്താർ
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയിൽ ജനിച്ചവർ: നഷ്ടപ്പെട്ടുപോയ സൗഹൃദത്തെ തിരിച്ചുപിടിക്കാനായി വിശ്വാസവും ആശയവിനിമയവും ഉണ്ടാക്കിയെടുക്കാൻ ഇന്നത്തെ ദിവസം നിങ്ങൾക്ക് ശ്രദ്ധിക്കാവുന്നതാണ്. ജോലിസ്ഥലത്തെ നിങ്ങളുടെ കഴിവുകൾ പരീക്ഷിക്കുന്ന ചില കൗതുകകരമായ അവസരങ്ങൾ നിങ്ങൾക്കുണ്ടാകാം. അവയെ ആവേശത്തോടെ സ്വീകരിക്കണം. നിങ്ങളുടെ ശ്രദ്ധ തിരിച്ചുപിടിക്കുന്നതിൻമേൽ പ്രവർത്തിക്കാൻ പറ്റിയ ദിവസമാണിത്. സ്വയം പുരോഗതി കൈവരിക്കാനുള്ള നിങ്ങളുടെ പരിശ്രമങ്ങൾ കാലക്രമത്തിൽ ഫലം കാണും. നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കുന്നത് പ്രശ്‌നങ്ങൾ പരിഹരിക്കാൻ സഹായിച്ചേക്കും. ഉറക്കത്തിനും വ്യായാമത്തിനും മുൻഗണന നൽകിക്കൊണ്ട് നിങ്ങളുടെ ശാരീരികാരോഗ്യം പരിപാലിക്കുക. ഇന്നത്തെ ദിവസം യാത്രകൾക്ക് അനുയോജ്യമാണ്. പഴയ സുഹൃത്തുക്കളുമായുള്ള ബന്ധം പുതുക്കാൻ വേണ്ടിയുള്ള യാത്രയാണെങ്കിൽ പ്രത്യേകിച്ചും. ഭാഗ്യ ചിഹ്നം - ജമന്തിപ്പൂ ഭാഗ്യ നിറം - മജന്ത ഭാഗ്യ നമ്പർ - 44
advertisement
13/13
 പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: പരിസ്ഥിതിയിൽ ചില അപ്രതീക്ഷിത മാറ്റങ്ങൾ അക്കാദമിക് വിദഗ്ദ്ധരായവർക്ക് നേരിടേണ്ടി വന്നേക്കാം. നന്നായി ഗവേഷണം നടത്തുകയും പഠിക്കുകയും ചെയ്ത ശേഷം മാത്രമേ പുതിയൊരു ആശയം അവതരിപ്പിക്കാൻ പാടുള്ളു. നിങ്ങൾ ഒഴിവാക്കിയ ചിലത് മാതാപിതാക്കൾ വീണ്ടും നിങ്ങളോട് പരിഗണിക്കാൻ ആവശ്യപ്പെട്ടേക്കാം. ഭാഗ്യ ചിഹ്നം : റോസ് ഗോൾഡ് വാച്ച്. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര - ദി വെൽനസ്സ് സ്റ്റുഡിയോ സ്ഥാപക) www.citaaraa.com
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19നും മാർച്ച് 20നും ഇടയിൽ ജനിച്ചവർ: ഒരു വ്യക്തിയോടുള്ള പ്രതിജ്ഞാബദ്ധത ഒരു പ്രശ്‌നമായി മാറുന്ന സാഹചര്യത്തിൽ നിങ്ങൾ അകപ്പെടാൻ സാധ്യതയുണ്ട്. പുതിയ സാധ്യതകളെയും നല്ലതിനായുള്ള അവസാനങ്ങളെയും സ്വീകരിക്കാൻ തയ്യാറാവുക. ജോലിസ്ഥലത്ത് ചില പ്രതിസന്ധികൾ നേരിട്ടേക്കാം, എങ്കിലും പ്രതീക്ഷ കൈവിടരുത്. മുന്നോട്ടു തന്നെ നീങ്ങുക. പുതിയ കാര്യങ്ങൾ പഠിക്കാനും കഴിവുകൾ മെച്ചപ്പെടുത്താനുമുള്ള ശേഷി നിങ്ങൾക്കുണ്ട്. തുറന്ന മനസ്സ് സൂക്ഷിക്കുക. പങ്കാളിയുമായി രസകരമായി സമയം ചെലവഴിക്കാൻ ശ്രദ്ധിക്കുക. പുതിയ കാര്യങ്ങളെന്തെങ്കിലും ഒന്നിച്ച് ചെയ്യുക. ഇന്നത്തെ ദിവസം നിങ്ങളുടെ വൈകാരിക ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. സ്വയം പരിപാലനം പരിശീലിക്കുക. ആവശ്യമെങ്കിൽ സഹായം തേടുക. സ്ഥലക്കച്ചവടത്തിൽ പണം നിക്ഷേപിക്കാനുള്ള സമയമാണിത്. ഭാഗ്യ ചിഹ്നം - തത്ത ഭാഗ്യ നിറം - ചുവപ്പ് ഭാഗ്യ നമ്പർ - 15
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement