Astrology June 16 | സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും; ആരോഗ്യം ശ്രദ്ധിക്കുക; ഇന്നത്തെ ദിവസഫലം
- Published by:Rajesh V
- trending desk
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 ജൂൺ 16 ലെ ദിവസഫലം അറിയാം. തയ്യാറാക്കിയത്: പൂജ ചന്ദ്ര (സിത്താര- ദി വെല്‍നസ്സ് സ്റ്റുഡിയോ സ്ഥാപക)
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം നിങ്ങളുടെ പങ്കാളിയിൽ നിന്ന് ജ്ഞാനവും മാർഗ്ഗനിർദ്ദേശവും തേടുന്നത് നിങ്ങൾക്ക് ഗുണം ചെയ്യും. ദാമ്പത്യ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന് ഇത് അനുകൂലമായ സമയമാണ്. തൊഴിൽപരമായുള്ള നിങ്ങളുടെ എല്ലാ കഠിനാധ്വാനവും ഇന്ന് വിജയിക്കും. എന്നാൽ ഭയവും അനാവശ്യ സംശയങ്ങളും ഒഴിവാക്കുക. നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട് ഇപ്പോൾ അംഗീകാരത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ഇന്ന് പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്താം. ബിസിനസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അപകടസാധ്യതകൾ മുൻകൂട്ടി മനസ്സിലാക്കി പ്രവർത്തിക്കുക. അതോടൊപ്പം നിങ്ങള്‍ക്ക് വരുന്ന പുതിയ അവസരങ്ങള്‍ വിനിയോഗിക്കാന്‍ ശ്രമിക്കുക. ഇന്ന് നിങ്ങളുടെ വൈകാരിക ക്ഷേമത്തിന് പ്രാധാന്യം കല്‍പ്പിക്കേണ്ടതുണ്ട്. സ്വയം പരിചരണത്തിന് മുന്‍ഗണന നല്‍കി ഇന്ന് നിങ്ങളുടെ ആരോഗ്യം പരിപാലിക്കുക. ഈ ദിവസം നിങ്ങളുടെ കുടുംബ ജീവിതത്തില്‍ ഐക്യവും സന്തോഷവും നിലനില്‍ക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 25 ആണ്, മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരും.
advertisement
ടോറസ് (Taurus - ഇടവം രാശി) ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാർ ഈ ദിവസം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പരസ്പര ധാരണയോടെയും ഐക്യത്തോടെയും മുന്നോട്ടുപോകാൻ ശ്രമിക്കുക. ചില മിഥ്യാധാരണകൾ ഉണ്ടാകാമെങ്കിലും കാര്യങ്ങൾ കൂടുതൽ ചിന്തിച്ച് മനസ്സിലാക്കുക. പ്രണയം ജീവിതം നയിക്കുന്നവർക്കും ഇത് അനുകൂലമായ സമയമാണ്. ഇന്ന് ഓഫീസിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ നിങ്ങൾ സജീവമായി പങ്കെടുക്കണം. നിങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും ഇപ്പോൾ തൊഴിൽ മേഖലയിൽ അംഗീകരിക്കപ്പെടും. പുതിയ ബിസിനസ് സംരംഭങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ട സമയം കൂടിയാണിത്. ഇന്ന് സ്വന്തം കാര്യങ്ങൾക്കായി കുറച്ച് സമയം നീക്കി വയ്ക്കേണ്ടതും പ്രധാനമാണ്. നിങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെ പരിപോഷിപ്പിക്കുന്ന കാര്യങ്ങൾക്ക് മുൻഗണന നൽകുക. നിങ്ങളുടെ കുടുംബ ജീവിതവുമായി ബന്ധപ്പെട്ട് ഇന്ന് അപ്രതീക്ഷിതമായ മാറ്റങ്ങളോ വെല്ലുവിളികളോ ഉണ്ടാകാം. അതുമായി പൊരുത്തപ്പെട്ട് മുന്നോട്ടുപോകാൻ നിങ്ങൾ ഇന്ന് ശ്രമിക്കുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 52 ആണ്, വെള്ളി നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരും
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുന രാശിക്കാർക്ക് ഈ ദിവസം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പങ്കാളികൾ പരസ്പര സ്നേഹത്തോടെ ഇന്ന് മുന്നോട്ടുപോകാനും ശ്രമിക്കുക. പ്രതീക്ഷകൾ ഒഴിവാക്കുന്നതായിരിക്കും ഉചിതം. കൂടാതെ നിങ്ങളുടെ പങ്കാളിത്ത ജീവിതത്തിൽ അമിതമായ പ്രതീക്ഷകൾ ഒഴിവാക്കാനും നിർദ്ദേശിക്കുന്നു. നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട് ഈ ദിവസം ഒരു വഴിത്തിരിവായി മാറാം. ഇന്ന് നിങ്ങൾക്ക് ലഭിക്കുന്ന പുതിയ അവസരങ്ങളും ആശയങ്ങളും നിങ്ങളെ വിജയത്തിലേക്ക് നയിക്കും. ഇന്ന് പങ്കാളിത്തത്തോടെയും സഹകരണത്തോടെയും ഉള്ള പ്രവർത്തനങ്ങളിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും ഉചിതം. മുൻധാരണകൾ ഉപേക്ഷിച്ച് പുതിയ കാഴ്ചപ്പാടോടെ ബിസിനസുകാർ പ്രവർത്തിക്കേണ്ടതും വളരെ പ്രധാനമാണ്. നിങ്ങളുടെ മാനസികവും ശാരീരികവുമായ ക്ഷേമത്തെ പരിപോഷിപ്പിക്കാൻ ശ്രമിക്കുക. ഇന്ന് നിങ്ങളുടെ കുടുംബജീവിതത്തിൽ വളരെ ആവേശകരമായ ഒരു ദിവസമായിരിക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 11 ആണ്, പർപ്പിൾ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരാം,
advertisement
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: ഈ രാശിക്കാർ ഈ ദിവസം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ മനസ്സ് തുറന്നുള്ള ആശയവിനിമയവും പങ്കാളിയോട് സത്യസന്ധത പുലർത്തേണ്ടതും വളരെ പ്രധാനമാണ്. പങ്കാളിത്ത ജീവിതത്തിൽ പരസ്പര ധാരണയോടെ മുന്നോട്ടുപോകുന്നത് നിങ്ങളുടെ ബന്ധം ദൃഢമാക്കും. നിങ്ങളുടെ കരിയറിൽ ഇന്ന് ക്ഷമയും സ്ഥിരോത്സാഹവും നിലനിർത്തി മുന്നോട്ടുപോകാൻ സാധിക്കും. നിങ്ങളുടെ പരിശ്രമങ്ങൾക്കുള്ള പ്രതിഫലം ഇന്ന് നിങ്ങൾക്ക് തീർച്ചയായും വന്നുചേരും. പുതിയ ബിസിനസ് സംരംഭങ്ങൾ ഇന്ന് നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരാം. കൂടാതെ ഇന്ന് നിങ്ങൾ ശാരീരികവും വൈകാരികവുമായ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങൾക്കും മുൻഗണന നൽകുക. കുടുംബ ജീവിതത്തിൽ ഐക്യം നിലനിർത്താനും ഇപ്പോൾ ശ്രമിക്കുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 13 ആണ്, ചാര നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിക്കാർ ഇന്ന് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ഇന്ന് പുതിയ അനുഭവങ്ങൾ വന്നുചേരും. ജോലിസ്ഥലത്ത് ഐക്യത്തോടെ പ്രവർത്തിക്കാൻ ശ്രമിക്കുക. ബിസിനസ് സംരംഭങ്ങൾക്ക് ഇന്ന് പുതിയ സാധ്യതകൾ വഴി തുറക്കും. ഇപ്പോൾ നിങ്ങൾക്ക് ഏതുകാര്യത്തിലും ധൈര്യത്തോടെ മുന്നോട്ട് പോകാം. നിങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള സ്വപ്നങ്ങൾ ഈ സമയം യാഥാർത്ഥ്യമാകാം. നിങ്ങളുടെ ശാരീരികമായും മാനസികമായും ക്ഷേമം നിലനിർത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ ഇന്ന് നിങ്ങൾ സ്വീകരിക്കുക. ഇന്ന് നിങ്ങളുടെ കുടുംബ ജീവിതത്തിൽ സമാധാനവും ഐക്യവും സൂചിപ്പിക്കുന്നു. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 23 ആണ്, തവിട്ട് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതാണ് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരിക, പല നിറങ്ങളോടുകൂടിയ കർട്ടനുകൾ ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം
advertisement
വിർഗോ (Virgo - കന്നി രാശി)ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: ഈ ദിവസം കന്നി രാശിക്കാർ നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ പങ്കാളിയോട് സൗഹാർദ്ദപരമായ സമീപനത്തോടെ ഇടപെടുക. ഈ ദിവസം പുതിയ അനുഭവങ്ങളും ഓർമ്മകളും നിങ്ങൾക്ക് സമ്മാനിക്കാം. നിങ്ങൾക്ക് തൊഴിൽപരമായി പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഇത് ഉചിതമായ സമയമാണ്. ഇതിലൂടെ നിങ്ങൾ പുരോഗതിയും കൈവരിക്കും. എന്നാൽ നിങ്ങളുടെ ഓഫീസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട അനാവശ്യ സംഘർഷങ്ങളിൽ നിന്ന്ഒഴിവാകാൻ പ്രത്യേകം ശ്രദ്ധിക്കുക. ബിസിനസ്സുകാർക്ക് ഇന്ന് സാമ്പത്തിക നേട്ടങ്ങളും പുരോഗതിയും സൂചിപ്പിക്കുന്നു. ഇന്ന് നിങ്ങളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ഇന്ന് ആരോഗ്യസ്ഥിതി മോശമായാൽ വൈദ്യസഹായം തേടാനും മടിക്കരുത്. ഇപ്പോൾ നിങ്ങളുടെ അനാവശ്യ ആശങ്കകളും സമ്മർദ്ദവും ഒഴിവാക്കാനും നിർദ്ദേശിക്കുന്നു. അല്ലാത്തപക്ഷം ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ഇന്ന് നിങ്ങളുടെ കുടുംബത്തിൽ നിന്ന് പൂർണ പിന്തുണ നിങ്ങൾക്ക് പ്രതീക്ഷിക്കാം. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 12 ആണ്, വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23 നും ഒക്ടോബർ 23 നും ഇടയിൽ ജനിച്ചവർ: തുലാം രാശിക്കാർ ഈ ദിവസം നിങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ അമിത പ്രതീക്ഷകൾ ഒഴിവാക്കാനും പങ്കാളിയെ സ്വതന്ത്രമായി മുന്നോട്ടു പോകാനും അനുവദിക്കുക. നിങ്ങളുടെ പങ്കാളിത്ത ജീവിതം ദൃഢമാക്കുന്നതിന് മനസ്സ് തുറന്നുള്ള ആശയവിനിമയും സത്യസന്ധതയും വളരെ പ്രധാനമാണ്. ജോലിസ്ഥലത്ത് ഇന്ന് നിങ്ങളുടെ കഴിവുകൾക്കുള്ള അംഗീകാരം നിങ്ങളെ തേടിയെത്തും. കൂടാതെ ഈ ദിവസം സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി ഐക്യത്തോടെ പ്രവർത്തിക്കാനും ഇപ്പോൾ സാധിക്കും. ബിസിനസ്സിൽ നിങ്ങളുടെ ക്രിയാത്മകമായ കഴിവുകൾ പ്രകടിപ്പിക്കാൻ നിങ്ങൾക്ക് ഇപ്പോൾ അവസരം ലഭിക്കും. നിങ്ങളുടെ വൈകാരിക ക്ഷേമത്തിന് ഇന്ന് പ്രാധാന്യം കൽപ്പിക്കുക. ഇന്ന് നിങ്ങളുടെ കുടുംബത്തോടൊപ്പം സന്തോഷകരമായി ചെലവഴിക്കാൻ നിങ്ങൾക്ക് സാധിക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 6 ആണ്, പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരാം
advertisement
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21 നും ഇടയിൽ ജനിച്ചവർ: വൃശ്ചിക രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ ഈ ദിവസം അനാവശ്യ പ്രശ്നങ്ങൾ ഒഴിവാക്കാനും പങ്കാളിയുമായി ഐക്യത്തോടെ മുന്നോട്ട് പോകാനും നിർദ്ദേശിക്കുന്നു. നിങ്ങളുടെ കരിയറുമായി ബന്ധപ്പെട്ട് ഇപ്പോൾ ചില മാറ്റങ്ങൾ സൂചിപ്പിക്കുന്നു. ഇത് നിങ്ങൾക്ക് അനുകൂലമായി മാറും. കൂടാതെ ഇതുവഴി പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്തും. നിങ്ങളുടെ കഴിവുകളിൽ ഉറച്ചു വിശ്വസിച്ച് ഇന്ന് മുന്നോട്ടുപോകുക. ഇപ്പോൾ നിങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടേക്കാം. ഈ ദിവസം നിങ്ങൾക്ക് പുതിയ ഓർമ്മകളും അനുഭവങ്ങളും വന്നുചേരും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 44 ആണ്, പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21 നും ഇടയി ജനിച്ചവർ: ധനു രാശിക്കാർക്ക് ഈ ദിവസം ദാമ്പത്യ ജീവിതത്തിൽ പരസ്പര വിശ്വാസത്തോടെ മുന്നോട്ടു പോകാൻ സാധിക്കും. ഇത് നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കുകയും സുരക്ഷിതത്വം നിലനിർത്തുകയും ചെയ്യും. ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുക. ഇത് നിങ്ങൾക്ക് ഗുണം ചെയ്യും. ബിസിനസ്സിൽ സാമ്പത്തിക നേട്ടങ്ങൾ ഈ ദിവസം സൂചിപ്പിക്കുന്നു. ഇന്ന് മാറ്റങ്ങൾ നിങ്ങൾക്ക് അനുകൂലമായി മാറും. ഇന്ന് നിങ്ങളുടെ ആരോഗ്യം പരിപാലിക്കുക. ഇപ്പോൾ നിങ്ങളുടെ യഥാർത്ഥ സുഹൃത് ബന്ധങ്ങൾ തിരിച്ചറിയാൻ ശ്രമിക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 7 ആണ്, സ്വർണ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരും.
advertisement
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22 നും ജനുവരി 19 നും ഇടയിൽ ജനിച്ചവർ: മകരം രാശിക്കാർക്ക് ഇന്ന് നിങ്ങളുടെ പങ്കാളിത്ത ജീവിതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പങ്കാളികൾ തമ്മിൽ പരസ്പരം സ്നേഹം നിലനിൽക്കും. നിയന്ത്രണങ്ങൾ ഇല്ലാതെ നിങ്ങളുടെ ബന്ധം സ്വാഭാവികമായും സ്വതന്ത്രമായും മുന്നോട്ടു പോകാൻ അനുവദിക്കുക. തൊഴിൽപരമായി ഇപ്പോൾ നിങ്ങൾക്ക് പുരോഗതിയും വളർച്ചയും സൂചിപ്പിക്കുന്നു. നിങ്ങളുടെ കഠിനാധനവും പരിശ്രമവും ഇന്ന് വിജയിക്കും. എന്നാൽ ഓഫീസ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഇപ്പോൾ പ്രത്യേകം നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. മറിച്ച് നിങ്ങളുടെ സ്വന്തം കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുന്നതായിരിക്കും ഉചിതം. ബിസിനസിൽ ഇപ്പോൾ പുതിയ ആശയങ്ങളും പദ്ധതികളും ആവിഷ്കരിക്കുന്നത് നിങ്ങൾക്ക് പ്രയോജനം ചെയ്യും. ഇന്ന് മൊത്തത്തിലുള്ള നിങ്ങളുടെ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുക. കുടുംബജീവിതത്തിൽ പരസ്പര ധാരണയും സമാധാനവും നിലനിൽക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 80 ആണ്, ഓറഞ്ച് നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരും
advertisement
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം കുംഭ രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ നിങ്ങൾ മൗനം പാലിച്ച് മുന്നോട്ടുപോകുന്നതായിരിക്കും ഉചിതം. പങ്കാളികൾ തമ്മിലുള്ള അനാവശ്യ സംഘർഷങ്ങൾ ഒഴിവാക്കുക. നൂതനമായ ആശയങ്ങൾ ഇന്ന് തൊഴിൽപരമായി നിങ്ങൾക്ക് വിജയം കൊണ്ടുവരും. ജോലിസ്ഥലത്ത് ഇന്ന് ഐക്യത്തോടെ പ്രവർത്തിക്കാനും നിങ്ങൾക്ക് സാധിക്കും. ബിസിനസ്സുകാർ ഇപ്പോൾ കൂടുതൽ ആളുകളുമായി ഇടപഴകുന്നത് ഭാവിയിൽ ഗുണം ചെയ്യും. ആരോഗ്യത്തെക്കുറിച്ചുള്ള അനാവശ്യ ആശങ്കകളും സമ്മർദ്ദങ്ങളും ഇന്ന് നിങ്ങൾ ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു. ഇന്ന് നിങ്ങളുടെ കുടുംബജീവിതത്തിൽ സന്തോഷവും ഐക്യവും നിലനിൽക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 10 ആണ്, നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ഇന്ന് നിങ്ങൾക്ക് ഭാഗ്യം കൊണ്ടു വരും.
advertisement
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: ഈ ദിവസം മീന രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സ്നേഹം നിലനിൽക്കും. പങ്കാളിയോട് മനസ്സ് തുറന്ന് വികാരങ്ങൾ പ്രകടിപ്പിക്കാനും ശ്രമിക്കുക. നിങ്ങളുടെ കഴിവുകളിൽ ഉറച്ചു വിശ്വസിക്കുക. ജോലി സ്ഥലത്ത് സഹപ്രവർത്തകരുമായി മികച്ച രീതിയിൽ ഇടപഴകുന്നതും നിങ്ങൾക്ക് ഗുണകരമായി മാറാം . ബിസിനസുകാർക്ക് ഈ ദിവസം ഒരു പുതിയ വഴിത്തിരിവായി മാറാം. പുരോഗതി കൈവരിക്കാനുള്ള പുതിയ അവസരങ്ങൾ ഇന്ന് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പരിപോഷിപ്പിച്ചു കൊണ്ട് നിങ്ങളുടെ വൈകാരിക ക്ഷേമത്തിന് ഇന്ന് മുൻഗണന നൽകുക. കുടുംബ ജീവിതത്തിൽ ഇന്ന് പങ്കാളിയുമായി പരസ്പര ധാരണയോടെ മുന്നോട്ടുപോകാൻ നിങ്ങൾക്ക് സാധിക്കും. കുടുംബ ജീവിതത്തിൽ സമാധാനവും ഐക്യവും നിലനിൽക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 18 ആണ്, തവിട്ട് നിറം ആണ് ഇന്നത്തെ നിങ്ങളുടെ ഭാഗ്യചിഹ്നം