Horoscope June 20| സഹപ്രവര്‍ത്തകരില്‍ നിന്നുള്ള പിന്തുണ ഗുണം ചെയ്യും; ചില വെല്ലുവിളികള്‍ നേരിട്ടേക്കാം: ഇന്നത്തെ രാശിഫലം അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ജൂണ്‍ 20-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഓരോ രാശിക്കാരുടെയും ജീവിതത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകും. രാശിഫലം നോക്കി അതിനായി തയ്യാറെടുക്കാം. മേടം രാശിക്കാര്‍ക്ക് സഹപ്രവര്‍ത്തരില്‍ നിന്നുള്ള പിന്തുണ ഗുണം ചെയ്യും. ഇടവം രാശിക്കാര്‍ ജീവിത ലക്ഷ്യങ്ങളിലേക്ക് നീങ്ങുകയും ബന്ധങ്ങള്‍ ശക്തമാക്കുകയും വേണം. മിഥുനം രാശിക്കാര്‍ സാമ്പത്തികമായി ചിന്തിച്ച് തീരുമാനങ്ങള്‍ എടുക്കണം. കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് ചെറിയ വെല്ലുവിളികള്‍ അഭിമുഖീകരിക്കേണ്ടി വന്നേക്കും. ചിങ്ങം രാശിക്കാര്‍ക്ക് മാനസിക സന്തോഷം ലഭിക്കും. കന്നി രാശിക്കാരെ സംബന്ധിച്ച് തുറന്ന മനസ്സോടെയിരിക്കേണ്ടതും ക്ഷമ പാലിക്കേണ്ടതും പ്രധാനമാണ്. തുലാം രാശിക്കാരെ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ക്ഷമയും ധാരണയും പുലര്‍ത്തേണ്ടത് പ്രധാനമാണ്. പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ വൃശ്ചികം രാശിക്കാര്‍ക്ക് ഇന്ന് അവസരം ലഭിക്കും. ധനു രാശിക്കാര്‍ക്ക് പുതിയ സുഹൃത്തുക്കളെ കാണാന്‍ ഇന്ന് അവസരം ലഭിക്കും. മകരം രാശിക്കാരുടെ പ്രണയ ബന്ധത്തില്‍ മാധുര്യം നിലനില്‍ക്കും. പുതിയ പദ്ധതികളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് കുംഭം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. യോഗയും ധ്യാനവും ചെയ്യുന്നത് മീനം രാശിക്കാര്‍ക്ക് മാനസിക സമാധാനം നല്‍കും.
advertisement
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ നിങ്ങളൊരു പുതിയ പദ്ധതിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ സഹപ്രവര്‍ത്തകരില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. നിങ്ങളുടെ ചിന്തകളില്‍ വ്യക്തത ഉണ്ടാകും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം തേന്നും. ആരോഗ്യത്തില്‍ ശ്രദ്ദിക്കേണ്ടതുണ്ട്. യോഗയും വ്യായാമവും മാനസികമായും ശാരീരികമായും നിങ്ങള്‍ക്ക് ഗുണം ചെയ്യും. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഇത് നല്ല സമയമാണ്. പഴയ പങ്കാളിയെ കണ്ടുമുട്ടാന്‍ ഇന്ന് അവസരം ലഭിക്കും. ഇത് പഴയ ഓര്‍മ്മകളെ വീണ്ടും ഉണര്‍ത്തും. നിങ്ങളില്‍ ഇന്ന് പോസിറ്റീവ് മാറ്റങ്ങള്‍ കാണാനാകും. ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുക. പുതിയ അവസരങ്ങള്‍ തേടാന്‍ മടിക്കേണ്ടതില്ല. ഭാഗ്യ നമ്പര്‍: 10, ഭാഗ്യ നിറം: കറുപ്പ്
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ബന്ധുക്കളുമായി സമയം ചെലവിടാന്‍ ഇന്ന് ഇടവം രാശിക്കാര്‍ക്ക് അവസരം ലഭിക്കും. കുടുംബക്കാരുമായി സമയം ചെലവഴിക്കുന്നതും സുഹൃത്തുക്കള്‍ക്കൊപ്പം ആസ്വദിക്കുന്നതും നിങ്ങളെ സന്തോഷവാനാക്കും. വ്യായാമവും ഡയറ്റും തുടരുക. തിരക്കുപിടിച്ച് നിക്ഷേപം നടത്താതിരിക്കുക. ചിന്തിച്ച് മുന്നോട്ടു പോകുക. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങാനും ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള ദിവസമാണിന്ന്. നിങ്ങളുടെ ചിന്തകള്‍ പോസിറ്റീവ് ആയിരിക്കാന്‍ ശ്രദ്ധിക്കുക. ഭാഗ്യം നമ്പര്‍: 6, ഭാഗ്യ നിറം: മഞ്ഞ
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പ്രശംസിക്കപ്പെടും. അതുകൊണ്ട് നിങ്ങളുടെ വാദം നന്നായി അവതരിപ്പിക്കുക. ബന്ധങ്ങളില്‍ മാധുര്യം നിലനിര്‍ത്താനാകും. നിങ്ങള്‍ പ്രിയപ്പെട്ട ഒരാളുമായി സമയം ചെലവഴിക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ഇന്നത്തെ ദിവസം അതിന് അനുയോജ്യമാണ്. നിങ്ങളുടെ വികാരങ്ങള്‍ തുറന്ന് പ്രകടിപ്പിക്കുക. ഇത് നിങ്ങളുടെ ബന്ധം ശക്തമാക്കും. നിങ്ങള്‍ സ്വയം റിഫ്രഷ് ആകാനുള്ള ദിവസമാണിന്ന്. നിങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി സമം ചെലവഴിക്കുക. സാമ്പത്തികകാര്യങ്ങളില്‍ ചിന്തിച്ച് തീരുമാനങ്ങള്‍ എടുക്കുക. നിക്ഷേപിക്കുന്നതിനും എന്തെങ്കിലും വാങ്ങുന്നതിനും മുമ്പ് നന്നായി ചിന്തിക്കുക. ഇന്ന് പുതിയ അവസരങ്ങളും സാധ്യതകളും നിറഞ്ഞ ദിവസമാണ്. ഭാഗ്യ നമ്പര്‍: 11, ഭാഗ്യ നിറം: നീല
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആശയവിനിമയം മെച്ചപ്പെടും. ചില പഴയ കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ ഇന്നത്തെ ദിവസം അവസരം ലഭിക്കും. ജോലി കാര്യത്തില്‍ നിങ്ങളുടെ ആശയങ്ങള്‍ ശ്രദ്ധിക്കുകയും മറ്റുള്ളവരുടെ കാഴ്ച്ചപ്പാടുകളെ ബഹുമാനിക്കുകയും ചെയ്യുക. ചെറിയ ചില വെല്ലുവിളികള്‍ നിങ്ങള്‍ നേരിട്ടേക്കാം. എന്നാല്‍ നിങ്ങളുടെ ക്ഷമ വിജയത്തിലേക്ക് നയിക്കും. ആരോഗ്യം ശ്രദ്ധിക്കണം. യോഗയ്ക്കും ധ്യാനത്തിനും സമയം കണ്ടെത്തുക. ഇത് മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് പുറമേ നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്യും. ഇന്ന് നിങ്ങള്‍ക്ക് മൊത്തത്തില്‍ പോസിറ്റിവിറ്റി നിറഞ്ഞ ദിവസമാണ്. ഭാഗ്യ സംഖ്യ: 5, ഭാഗ്യ നിറം: ചുവപ്പ്
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് പോസിറ്റീവ് മാറ്റത്തിന്റെ സൂചനകളാണ് രാശിഫലം നല്‍കുന്നത്. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് വേഗത്തില്‍ നീങ്ങാന്‍ നിങ്ങള്‍ക്ക് സാധിക്കും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നത് മാനസികമായി സന്തോഷം നല്‍കും. എന്തെങ്കിലും പ്രശ്‌നം നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ചുറ്റുമുള്ളവരോട് സഹായം അഭ്യര്‍ത്ഥിക്കുക. അവരുടെ ഉപദേശങ്ങള്‍ ആ സാഹചര്യം മാറ്റും. ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. വ്യായാമം ചെയ്യാനും നല്ല ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. ധ്യാനിക്കുന്നത് മാനസികമായി സുഖപ്പെടുത്തും. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഇന്ന് ഉന്മേഷം നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ സ്വപ്‌നങ്ങളിലേക്ക് ചലിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഭാഗ്യ സംഖ്യ: 7, ഭാഗ്യ നിറം: കടുംപച്ച
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം യോഗയ്ക്കും ധ്യാനത്തിനും സമയം കണ്ടെത്തണം. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കും. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നത് നിങ്ങളുടെ വൈകാരിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും. സുഹൃത്തുക്കളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് നിങ്ങളെ പ്രചോദിപ്പിക്കും. നിങ്ങളുടെ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാന്‍ ഏറ്റവും നല്ല സമയമാണിത്. നിങ്ങളുടെ മനസ്സില്‍ സംരംഭകത്വ ആശയങ്ങള്‍ക്ക് ഇടം നല്‍കുക. പുതിയ അവസരങ്ങളിലേക്ക് തേടുക. സഹകരിക്കാനും സര്‍ഗ്ഗാത്മകതയ്ക്കും ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുമുള്ള ദിവസമാണിന്ന്. പോസിറ്റീവായി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. ഭാഗ്യ സംഖ്യ: 12, ഭാഗ്യ നിറം: ഓറഞ്ച്
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാരെ സംബന്ധിച്ച് ജോലിയില്‍ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്യുന്നത് പുതിയ ആശയങ്ങളും പരിഹാരങ്ങളും നല്‍കും. വ്യക്തി ജീവിതത്തില്‍ ചിന്തകളും വികാരങ്ങളും വ്യക്തമായി പ്രകടിപ്പിക്കേണ്ടത് പ്രധാനമാണ്. ശരിയായി നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞാല്‍ അത് നിങ്ങളുടെ ബന്ധം ശക്തമാക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ യോഗയും ധ്യാനവും നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. നിങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ മറക്കരുത്. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ക്ഷമയും ധാരണയും പുലര്‍ത്തേണ്ടത് ആവശ്യമാണെന്ന് ഓര്‍മ്മിക്കുക. ഭാഗ്യ സംഖ്യ: 4, ഭാഗ്യ നിറം: പിങ്ക്
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരുമായി സംസാരിക്കാനുള്ള ദിവസമാണ്. അവരുമായി സത്യസന്ധമായി സംസാരിക്കുകയും അവരുടെ ചിന്തകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. പ്രൊഫഷണല്‍ ജീവിതത്തില്‍ നിങ്ങളുടെ ജോലിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരം നിങ്ങള്‍ക്ക് ലഭിക്കും. ഇത് പ്രയോജനപ്പെടുത്തുക. നിങ്ങളുടെ കഴിവുകളില്‍ വിശ്വസിച്ച് സമര്‍പ്പണത്തോടെ നിങ്ങളുടെ ജോലികള്‍ ചെയ്യുക. കുറച്ച് വ്യായാമവും യോഗയും നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. സാമ്പത്തികകാര്യങ്ങളില്‍ സ്ഥിരത കാണാനാകും. എന്നാല്‍, അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കുക. നിങ്ങളുടെ ഉള്ളിലെ ശക്തിയില്‍ വിശ്വസിക്കുക. നിങ്ങള്‍ക്ക് ഇന്ന് ഒരു പോസിറ്റീവ് ദിവസമായിരിക്കും. ഭാഗ്യ സംഖ്യ: 17, ഭാഗ്യ നിറം: മെറൂണ്‍
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനാകും. നിങ്ങളുടെ സാമൂഹിക ജീവിതത്തിലും ഇന്നത്തെ ദിവസം തിളക്കം കാണാനാകും. പഴയ ചില സുഹൃത്തുക്കളെ കാണാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. പഴ സുഹൃത്തുക്കളുമായി രസകരമായ നിമിഷങ്ങള്‍ ആസ്വദിക്കാനാകും. എന്നാല്‍ ആവേശത്തിന്റെ പുറത്ത് വലിയ തീരുമാനങ്ങള്‍ എടുക്കരുത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധിക്കേണ്ട സമയമാണിത്. കുറച്ച് നേരം വിശ്രമിക്കുക. യോഗയും ധ്യാനവും മാനസിക സമാധാനം നല്‍കും. ഹൃദയം പറയുന്നത് ശ്രദ്ധിച്ച് ഒഴുക്കിന് അനുസരിച്ച് മുന്നോട്ടുപോകുക. ഭാഗ്യ സംഖ്യ: 13, ഭാഗ്യ നിറം: നേവി ബ്ലൂ
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാരെ സംബന്ധിച്ച് വ്യക്തിജീവിതത്തില്‍ പ്രിയപ്പെട്ടവരുമായി ഇന്നത്തെ ദിവസം പ്രത്യേക സമയം ചെലവഴിക്കുന്നത് നല്ലതായിരിക്കും. അടുപ്പമുള്ളവരുമായി സമയം ചെലവഴിക്കുന്നതിലൂടെ നിങ്ങളുടെ വികാരം ആഴത്തിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. പ്രണയ ബന്ധത്തില്‍ മാധുര്യം നിലനിര്‍ത്താനും നിങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ ആശയവിനിമയത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ വ്യായാമങ്ങളും സമീകൃത ആഹാരവും നിങ്ങളെ ഫ്രഷ് ആക്കും. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഇന്ന് പോസിറ്റീവ് ദിവസമായിരിക്കും. ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ട് പോകുക. ഭാഗ്യ സംഖ്യ: 8, ഭാഗ്യ നിറം: ആകാശ നീല
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാരെ സംബന്ധിച്ച് ബന്ധങ്ങള്‍ മെച്ചപ്പെടും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് നിങ്ങളെ സന്തോഷിപ്പിക്കും. പഴയ ഒരു പ്രശ്‌നം പരിഹരിക്കപ്പെടുന്നതിന്റെ സൂചനകളും ഉണ്ട്. ഈ സമയത്ത് നിങ്ങളുടെ വികാരങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കുന്നത് നിങ്ങളുടെ ബന്ധങ്ങള്‍ക്ക് പുതുമ നല്‍കും. കരിയറിന്റെ കാര്യത്തില്‍ പുതിയ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഗുണകരമാണെന്ന് തെളിയിക്കപ്പെടും. പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ട സമയമാണിത്. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് വിജയത്തിലേക്ക് വഴിയൊരുക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പ്പം സമാധാനവും ധ്യാനവും നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തും. സ്വയം ശ്രദ്ധിക്കുകയും സമ്മര്‍ദ്ദം ഒഴിവാക്കുകയും ചെയ്യുക. ഇന്ന് നിങ്ങള്‍ക്ക് ഒരു പോസിറ്റീവും പ്രചോദനാത്മകവുമായ ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുക. ആത്മവിശ്വാസം നിലനിര്‍ത്തുക. ഭാഗ്യ സംഖ്യ: 15, ഭാഗ്യ നിറം: പര്‍പ്പിള്‍
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാരെ സംബന്ധിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശരിയായ സമയമാണിത്. പഴയ സംഭാഷണം അവസാനിപ്പിക്കുകയോ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുകയോ ചെയ്യുന്നത് നല്ല മാറ്റങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ ഹൃദയം ശ്രദ്ധിക്കുകയും നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്യുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ സമീകൃതാഹാരവും പതിവ് വ്യായാമവും ശ്രദ്ധിക്കുക. യോഗയോ ധ്യാനമോ ചെയ്യുന്നത് മാനസിക സമാധാനം നല്‍കും. നിങ്ങള്‍ക്ക് ഉന്മേഷം തോന്നും. ഇത് ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജ്ജസ്വലമായി നിലനിര്‍ത്തും. ഒടുവില്‍ നിങ്ങളുടെ സ്വപ്നങ്ങളിലേക്കും അഭിലാഷങ്ങളിലേക്കും ഒരു ചുവട് വയ്‌ക്കേണ്ട സമയമാണിത്. നിങ്ങളുടെ ചിന്തകള്‍ വ്യക്തമാക്കുമ്പോള്‍ അവ നിങ്ങളുടെ യാഥാര്‍ത്ഥ്യത്തിലേക്ക് രൂപാന്തരപ്പെടാന്‍ തയ്യാറാണ്. അത്തരമൊരു സാഹചര്യത്തില്‍ ഈ ദിവസം നിങ്ങള്‍ക്ക് വളരെ അനുകൂലമായിരിക്കും. ഭാഗ്യ സംഖ്യ: 9, ഭാഗ്യ നിറം: പച്ച