Horoscope May 17| ബന്ധങ്ങളില് ആശയവിനിമയത്തിന് പ്രാധാന്യം നല്കുക; സംതൃപ്തി അനുഭവപ്പെടും: ഇന്നത്തെ രാശിഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മേയ് 17-ലെ രാശിഫലം അറിയാം
നിങ്ങളുടെ വിധിയില്‍ എന്താണ് എഴുതിയിരിക്കുന്നത്? ജ്യോതിഷിയായ ചിരാഗ് ധാരുവാലയില്‍ നിന്നും ഇന്നത്തെ രാശിഫലം അറിയാം. മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങളുടെ കഠിനാധ്വാനവും ഉത്സാഹവും നിങ്ങള്‍ക്ക് പുതിയ വിജയങ്ങള്‍ നല്‍കും. ഇടവം രാശിയില്‍ ജനിച്ചവരുടെ സാമൂഹിക ബന്ധങ്ങള്‍ ഇന്നത്തെ ദിവസം ശക്തിപ്പെടുത്തും. മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും. മാനസിക സമാധാനവും സന്തുലിതാവസ്ഥയും നിലനിര്‍ത്താന്‍ കര്‍ക്കിടകം രാശിക്കാര്‍ ധ്യാനവും യോഗയും ശീലിക്കേണ്ടത് പ്രധാനമാണ്.
advertisement
ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ജോലി സ്ഥലത്ത് പുതിയ അവസരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. കന്നി രാശിക്കാര്‍ വ്യക്തിപരമായ ബന്ധങ്ങളില്‍ വികാരങ്ങള്‍ക്കും ആശയവിനിമയത്തിനും പ്രാധാന്യം നല്‍കണം. തുലാം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷവും സംതൃപ്തിയും ലഭിക്കും. വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. ധനു രാശിയില്‍ ജനിച്ചവര്‍ ധ്യാനവും ഏകാഗ്രതയും നിങ്ങളുടെ മനസ്സിന് സമാധാനവും സ്ഥിരതയും നല്‍കും. മകരം രാശിക്കാര്‍ക്ക് ഇന്ന് ചില അപ്രതീക്ഷിത കാര്യങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞേക്കാം. കുംഭം രാശിക്കാര്‍ക്ക് ഈ ദിവസം പുതിയ സാധ്യതകള്‍ നിറഞ്ഞതായിരിക്കും. മീനം രാശിയില്‍ ജനിച്ചവര്‍ ധ്യാനവും യോഗയും ശീലിക്കുക. ഇത് നിങ്ങളെ ഊര്‍ജ്ജസ്വലരാക്കും.
advertisement
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് വളരെ പോസിറ്റീവും വാഗ്ദാനപ്രദവുമായ ദിവസമായിരിക്കും. ഇന്ന് നിങ്ങള്‍ ഊര്‍ജ്ജസ്വലരും ആത്മവിശ്വാസം നിറഞ്ഞവരുമായിരിക്കുമെന്നും നിങ്ങളുടെ രാശിഫലം പറയുന്നു. നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ക്ക് നിങ്ങളുടെ ചടുലതയും ഉത്സാഹവും അനുഭവപ്പെടും. ഇത് അവരെ പ്രചോദിപ്പിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് പ്രതിഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനവും ഉത്സാഹവും നിങ്ങള്‍ക്ക് പുതിയ വിജയങ്ങള്‍ കൊണ്ടുവന്നേക്കാം. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തിലും സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങളുടെ ദിനചര്യയില്‍ യോഗയോ ധ്യാനമോ ഉള്‍പ്പെടുത്തുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. നിക്ഷേപ കാര്യങ്ങളില്‍ ചിന്തിച്ച് തീരുമാനം എടുക്കുക. ഭാഗ്യ നിറം: ഓറഞ്ച് ഭാഗ്യ സംഖ്യ: 4
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവര്‍ക്കും ഇന്ന് പോസിറ്റീവ് ദിവസമാണ്. നിങ്ങള്‍ ഇന്നത്തെ ദിവസം ആത്മവിശ്വാസം നിറഞ്ഞവരായിരിക്കും. നിങ്ങളുടെ ചുറ്റുമുള്ള ആളുകളില്‍ നിങ്ങളെ കുറിച്ച് മതിപ്പ് ഉണ്ടാകും. നിങ്ങളുടെ സാമൂഹിക ബന്ധങ്ങളും ശക്തിപ്പെടും. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സമയം ചെലവഴിക്കുന്നത് നിങ്ങള്‍ ആസ്വദിക്കും. പതിവ് വ്യായാമവും ധ്യാനവും നിങ്ങളുടെ ഊര്‍ജ്ജ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ ശ്രമിക്കുക. കാരണം ഇത് നിങ്ങളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കും. ഈ ദിവസം പോസിറ്റീവിറ്റിയോടും സര്‍ഗ്ഗാത്മകതയോടും കൂടി ചെലവഴിക്കുക. നിങ്ങള്‍ പുതിയ അവസരങ്ങള്‍ക്ക് തയ്യാറാകുക. ഭാഗ്യ നിറം: പിങ്ക് ഭാഗ്യ സംഖ്യ: 10
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റീവും ഉത്സാഹം നിറഞ്ഞതുമായിരിക്കും. നിങ്ങളുടെ ബന്ധങ്ങളില്‍ പുതിയ ഊര്‍ജ്ജം അനുഭവപ്പെടുകയും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കുകയും ചെയ്യും. ജോലിസ്ഥലത്ത് നിങ്ങളുടെ ആശയങ്ങള്‍ വിലമതിക്കപ്പെടുകയും പുതിയ അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും. നിങ്ങളുടെ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യവുമായി ബന്ധിപ്പിക്കേണ്ടത് പ്രധാനമാണ്. ആരോഗ്യ ബോധമുള്ളവരായിരിക്കേണ്ടത് പ്രധാനമാണ്. അല്‍പ്പം വിശ്രമവും ധ്യാനവും നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഈ ദിവസം പോസിറ്റീവ് ഊര്‍ജ്ജം അനുഭവിക്കുകയും നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങുകയും ചെയ്യുക. പുതിയ ആശയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അവ നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഭാഗ്യ നിറം: ചുവപ്പ് ഭാഗ്യ സംഖ്യ: 5
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സമ്മിശ്ര ഫലങ്ങള്‍ നിറഞ്ഞതായിരിക്കും. നിങ്ങളുടെ കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവും ഉള്‍ക്കാഴ്ചയും ഇന്ന് നിങ്ങള്‍ക്ക് പ്രയോജനപ്പെടും. നിങ്ങള്‍ കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കും. അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. മാനസിക സമാധാനവും സന്തുലിതാവസ്ഥയും നിലനിര്‍ത്താന്‍ ധ്യാനവും യോഗയും ശീലിക്കുക. മൊത്തത്തില്‍ ആത്മപരിശോധന നടത്താന്‍ ഈ ദിവസം ഉപകരിക്കും. നിങ്ങള്‍ നിങ്ങളുടെ അവബോധത്തെ വിശ്വസിക്കുക. നിഷേധാത്മകതയില്‍ നിന്നും അകന്നുനില്‍ക്കുക. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഈ ദിവസം നല്ലതായിരിക്കും. ഈ ദിവസം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തുക. ഭാഗ്യ നിറം: കടും പച്ച ഭാഗ്യ സംഖ്യ: 12
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് നല്ല ദിവസമായിരിക്കുമെന്നാണ് നിങ്ങളുടെ രാശിഫലം പറയുന്നത്. മുന്നേട്ടേക്ക് പോകാന്‍ നിങ്ങളുടെ ഊര്‍ജ്ജവും ആത്മവിശ്വാസവും നിങ്ങള്‍ക്ക് പ്രചോദനമാകും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. നിങ്ങളുടെ പദ്ധതികള്‍ വ്യക്തമായി മനസ്സിലാക്കാനും മറ്റുള്ളവരുമായി പങ്കിടാനുമുള്ള സമയമാണിത്. നിങ്ങളുടെ ആത്മവിശ്വാസവും ദൃഢനിശ്ചയവും എല്ലാ വെല്ലുവിളികളെയും നേരിടാന്‍ നിങ്ങളെ സഹായിക്കും. ഈ ദിവസം നിങ്ങളെ പ്രചോദിപ്പിക്കുകയും നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങാന്‍ സഹായിക്കുകയും ചെയ്യും. നിങ്ങളുടെ മനസ്സ് പറയുന്നത് കേട്ട് മുന്നോട്ട് പോകുക. നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് എത്താനാകും. ഭാഗ്യ നിറം: മഞ്ഞ ഭാഗ്യ സംഖ്യ: 6
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാര്‍ക്ക് ഇന്ന് വളരെ പ്രാധാന്യമുള്ള ദിവസമാണെന്നാണ് രാശിഫലം പറയുന്നത്. നിങ്ങളുടെ മാനസിക വ്യക്തയും വിശകലന ശേഷിയും വര്‍ദ്ധിക്കും. ഇത് സങ്കീര്‍ണ്ണമായ സാഹചര്യങ്ങളെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കും. ജോലി സ്ഥലത്ത് നിങ്ങളുടെ ശ്രമങ്ങളുടെ ഫലം കാണാനാകും. നിങ്ങളുടെ ശ്രമങ്ങളെ വിശ്വസിക്കുക. വ്യക്തിബന്ധങ്ങളില്‍ വികാരത്തിനും ആശയവിനിമയത്തിനും പ്രാധാന്യം നല്‍കുക. ഇത് നിങ്ങളുടെ ബന്ധങ്ങളെ കൂടുതല്‍ ശക്തമാക്കും. അതിനാല്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു സമ്മിശ്ര ദിവസമായിരിക്കും. അവിടെ നിങ്ങളുടെ ഊര്‍ജ്ജം ശരിയായ ദിശയില്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നല്ല മാറ്റം കൊണ്ടുവരാന്‍ കഴിയും. ഭാഗ്യ നിറം: നീല ഭാഗ്യ സംഖ്യ: 15
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് സാമൂഹികവും വ്യക്തിപരവുമായ നിങ്ങളുടെ ബന്ധങ്ങള്‍ മെച്ചപ്പെടും. സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും നല്‍കും. നിങ്ങളുടെ ചിന്താശേഷിയും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും വര്‍ദ്ധിക്കും. നിങ്ങളുടെ ചുറ്റുമുള്ള ആളുകളില്‍ നിങ്ങളോട് മതിപ്പുണ്ടാകും. പുതിയ പദ്ധതികള്‍ ആരംഭിക്കാനുള്ള സമയമാണിത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ദിനചര്യ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. യോഗയും ധ്യാനവും നിങ്ങളുടെ മാനസികാവസ്ഥയെ ശക്തമായി നിലനിര്‍ത്താന്‍ സഹായിക്കും. സ്വയം വിശ്വസിക്കുകയും മാറ്റങ്ങള്‍ തുറന്ന മനസ്സോടെ സ്വീകരിക്കുകയും ചെയ്യുക. പോസിറ്റീവിറ്റിയോടെ കാര്യങ്ങളെ സമീപിക്കുക. ഭാഗ്യ നിറം: പച്ച ഭാഗ്യ സംഖ്യ: 7
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ സര്‍ഗ്ഗാത്മകത പ്രകടിപ്പിക്കാനുള്ള സമയമാണിത്. നിങ്ങളുടെ ആശയങ്ങള്‍ നിങ്ങളെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കും. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ ഉയര്‍ന്നുവന്നേക്കാം. നിങ്ങളുടെ സാമൂഹിക ബന്ധങ്ങളും ശക്തിപ്പെടും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് നിങ്ങളുടെ വൈകാരികാവസ്ഥയെ സ്ഥിരപ്പെടുത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ പതിവ് വ്യായാമത്തിലും സമീകൃതാഹാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക. അതുവഴി നിങ്ങള്‍ക്ക് ഉന്മേഷവും ഊര്‍ജ്ജസ്വലതയും അനുഭവപ്പെടും. മൊത്തത്തില്‍ ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് നല്ലതായിരിക്കും. ഭാഗ്യ നിറം: കറുപ്പ് ഭാഗ്യ നമ്പര്‍: 3
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് നിങ്ങള്‍ക്ക് പ്രതീക്ഷയും പുതിയ അവസരങ്ങളും നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ പോസിറ്റീവ് എനര്‍ജിയും അഭിലാഷവും നിങ്ങളെ ലക്ഷ്യങ്ങളിലേക്ക് നയിക്കും. പുതിയ ആളുകളെ കണ്ടുമുട്ടാനും ബന്ധങ്ങള്‍ ഉണ്ടാക്കാനും ശ്രമിക്കുക. ധ്യാനവും ഏകാഗ്രതയും നിങ്ങളുടെ മനസ്സിന് സമാധാനം നല്‍കും. എന്നാല്‍, എന്തെങ്കിലും കാര്യത്തെ കുറിച്ച് തീരുമാനം എടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കുക. തിടുക്കത്തിലുള്ള തീരുമാനങ്ങള്‍ വെല്ലുവിളി നിറഞ്ഞതായിരിക്കും. ക്ഷമയോടെ എല്ലാ വശങ്ങളും പരിഗണിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രദ്ധിക്കുക. ഇന്ന് നിങ്ങള്‍ക്ക് സാധ്യതകളും അവസരങ്ങളും നിറഞ്ഞതായിരിക്കും. ഭാഗ്യ നിറം: നേവി ബ്ലൂ ഭാഗ്യ സംഖ്യ: 8
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവര്‍ക്ക് വെല്ലുവിളികളും അവസരങ്ങളും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. ജോലി സ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് അഭിനന്ദനം ലഭിക്കും. സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ഉണ്ടാകും. നിങ്ങളുടെ ആഗ്രഹങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട സമയമാണിത്. വ്യക്തിബന്ധങ്ങളില്‍ ചില അപ്രതീക്ഷിക കാര്യങ്ങള്‍ നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. പക്ഷേ, നിങ്ങളുടെ പരിധികള്‍ മനസ്സില്‍ വെക്കുക. സാമ്പത്തികകാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുക. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക. നിങ്ങളുടെ പരിശ്രമങ്ങള്‍ ഫലം കാണും. ക്ഷമയോടെ മുന്നോട്ട് പോകുക. ഭാഗ്യ നിറം: ആകാശനീല ഭാഗ്യ നമ്പര്‍: 16
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പ്രത്യേകത നിറഞ്ഞതായിരിക്കും. നിങ്ങളുടെ സര്‍ഗ്ഗാത്മകതയും സ്വതന്ത്ര ചിന്തയും നിങ്ങളുടെ ജീവിതത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കും. നിങ്ങളുടെ സാമൂഹിക ബന്ധങ്ങള്‍ മെച്ചപ്പെട്ടേക്കാം. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് പദ്ധതിയിടാം. നിങ്ങള്‍ ഉറച്ച പദ്ധതികള്‍ ആസൂത്രണം ചെയ്താല്‍ നിങ്ങളുടെ ശ്രമങ്ങള്‍ വിജയിക്കും. മൊത്തത്തില്‍ ഈ ദിവസം നിങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ കൊണ്ടുവരും. ഒരു പോസിറ്റീവ് മനോഭാവം നിലനിര്‍ത്തുകയും നിങ്ങളുടെ ലക്ഷ്യത്തിലേക്ക് നീങ്ങുകയും ചെയ്യുക. ഭാഗ്യ നിറം: വെള്ള ഭാഗ്യ സംഖ്യ: 2
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സമാധാനം കണ്ടെത്താനുള്ളതാണ്. നിങ്ങളുടെ ചിന്തകള്‍ക്കും വികാരങ്ങള്‍ക്കുമിടയില്‍ ഐക്യം സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങള്‍ക്ക് നിങ്ങളെ സ്വയം മനസ്സിലാക്കാനും സൃഷ്ടിപരമായ നിങ്ങളുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരാനുമുള്ള സമയമാണിത്. പരസ്പര ചിന്തകളും വികാരങ്ങളും പങ്കിടുന്നത് നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കുമിടയില്‍ പുതിയ ധാരണ വളര്‍ത്തിയെടുക്കാന്‍ സഹായിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ യോഗയും ധ്യാനവും നിങ്ങള്‍ക്ക് ഗുണം ചെയ്യും. ധ്യാനിക്കുകയും സമാധാനം വീണ്ടെടുക്കുകയും ചെയ്യുക. സ്വയം കണ്ടെത്താനും കഴിവുകള്‍ പുറത്തുകൊണ്ടുവരാനുമുള്ള സമയമാണിത്. നിങ്ങളുടെ ഉള്‍ക്കാഴ്ചകളില്‍ വിശ്വസിച്ച് മുന്നോട്ടുപോകുക. ഭാഗ്യ നിറം: പര്‍പ്പിള്‍ ഭാഗ്യ സംഖ്യ: 9