Love Horoscope May 23| പങ്കാളിയെ സന്തോഷിപ്പിക്കാന് അവസരം കണ്ടെത്തണം; അഭിനന്ദനം ബന്ധം ദൃഢമാക്കും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മേയ് 23-ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവര്‍ വളരെ തിരക്കിലാണെങ്കിലും നിങ്ങൾ നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ അവസരം കണ്ടെത്തണം. മറ്റുള്ളവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയുന്നത്ര സ്നേഹം നിങ്ങളുടെ ബന്ധത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ബന്ധത്തിന്റെ മൂല്യം മനസ്സിലാകാത്തത്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കായി ഒരു ഗാനം രചിക്കാം. അവര്‍ക്ക് ഒരു ഫോട്ടോ ഫ്രെയിം ചെയ്ത് നല്‍കാം.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് പ്രണയത്തിനായി നിങ്ങൾക്ക് എല്ലാ വശങ്ങളിലും അവസരങ്ങള്‍ ലഭിക്കും. എന്നാല്‍, ഭാവിയില്‍ നിങ്ങളുടെ ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് നിങ്ങളുടെ മുന്‍ഗണനകളെ കുറിച്ച് നന്നായി ചിന്തിക്കണം. നിങ്ങള്‍ ഇതിനോടകം ഒരു ബന്ധത്തിലാണെങ്കില്‍ അതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ നിങ്ങൾക്ക് ഇന്നത്തെ ദിവസം കഴിയും. നിങ്ങളുടെ പങ്കാളി നിങ്ങളോട് വളരെ പോസിറ്റീവായാണ് പെരുമാറുന്നത്. നിങ്ങളുടെ പ്രതികരണം അനുസരിച്ചായിരിക്കും ഈ ബന്ധത്തിന്റെ ഭാവി. നന്നായി ചിന്തിച്ച് പ്രണയത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കുക. അത് നിങ്ങളുടെ ബന്ധത്തെ മുന്നോട്ടു നയിക്കും.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് നിങ്ങള്‍ ഇന്നത്തെ ദിവസം പ്രണയത്തിന്റെ കാര്യത്തിൽ വളരെ ശുഭാപ്തി വിശ്വാസമുള്ളവരായിരിക്കും. അതിനാല്‍, നിങ്ങള്‍ക്ക് കുടുംബത്തിലോ ബന്ധങ്ങളിലോ ഉണ്ടായേക്കാവുന്ന എല്ലാ സാഹചര്യങ്ങളെയും നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. നിങ്ങളുടെ പങ്കാളി നിങ്ങളെ കുറിച്ച് തെറ്റായി ചിന്തിച്ചേക്കാം. നിങ്ങളോട് പരിഹരിക്കപ്പെടാത്ത പരാതി ഉന്നയിക്കുകയും ചെയ്തേക്കും. പക്ഷേ, നിങ്ങള്‍ സഹാനുഭൂതിയോടെ ഈ പ്രശ്നം പരിഹരിക്കും. ഇത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തും.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവര്‍ക്കും ഇന്ന് നല്ല ദിവസമായിരിക്കുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. നിങ്ങളുടെ പങ്കാളിക്കൊപ്പം ശാന്തമായ സമയം ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം കഴിയും. ഉള്ളതുകൊണ്ട് ജീവിതത്തിൽ സന്തുഷ്ടരായിരിക്കുക. ചെറിയ വീട്ടുജോലികളില്‍ നിങ്ങൾ നിങ്ങളുടെ പങ്കാളിയെ സഹായിക്കുന്നത് നിങ്ങളുടെ ബന്ധത്തില്‍ സംതൃപ്തി നിറയ്ക്കും. ഇത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ പ്രണയത്തിന് പുതിയ ദിശ നല്‍കുകയും ചെയ്യും.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരും നിങ്ങളുടെ പങ്കാളിയും ഇന്നത്തെ ദിവസം വളരെ തിരക്കിലായിരിക്കും. അതിനാല്‍ ഇന്ന് പരസ്പരം സമയം ചെലവഴിക്കാന്‍ നിങ്ങൾ ശ്രമിക്കുക. നിങ്ങളുടെ പങ്കാളിക്ക് താല്‍പ്പര്യം തോന്നുന്ന നല്ല സമയത്ത് അവരുമായി അത്താഴത്തിന് പോകുക. അഭിനന്ദനം നിങ്ങളുടെ ബന്ധത്തെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകും. അവിവാഹിതര്‍ നിങ്ങളുമായുള്ള ബന്ധം മുന്നോട്ടപുകൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊപ്പം പുറത്തുപോകുന്നതും പ്രധാനമാണ്. ഇത് ബന്ധത്തിന് ഗുണം ചെയ്യും.
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയോട് സംസാരിക്കാന്‍ വളരെയധികം ക്ഷമ വേണം. ബന്ധത്തിൽ സമാധാനം നിലനിര്‍ത്തണമെങ്കില്‍ പങ്കാളിയോട് ബുദ്ധിപൂര്‍വ്വം സംസാരിക്കുക. നിങ്ങളുടെ പങ്കാളിയുമായി ഉണ്ടാകുന്ന ചെറിയ തര്‍ക്കങ്ങള്‍ പോലും ഗുരുതരമായ വഴിത്തിരിവിലേക്ക് നയിച്ചേക്കാം. എന്നിരുന്നാലും ഇത് വളരെ അപൂര്‍വ്വമായി മാത്രമേ സംഭവിക്കു. അതിന് വലിയ പ്രാധാന്യം നല്‍കരുത്. അങ്ങനെ ചെയ്താല്‍ ജീവിതത്തില്‍ ചില നല്ല കാര്യങ്ങള്‍ നിങ്ങള്‍ക്ക് നഷ്ടമാകും. ഇന്ന് നിശബ്ദത പാലിക്കുന്നതാണ് നല്ലത്.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ക്ക് ഇന്ന് വളരെ ആത്മവിശ്വാസം തോന്നും. നിങ്ങളുടെ പ്രണയബന്ധങ്ങളില്‍ നിങ്ങളുടെ വ്യക്തിത്വം മനസ്സിലാക്കേണ്ടതുണ്ട്. അതിരുകള്‍ ഉണ്ടാകുന്നത് ബന്ധത്തില്‍ ആദരവും അന്തസ്സും വര്‍ദ്ധിപ്പിക്കും. ഇത്തരം അതിരുകള്‍ നിര്‍മ്മിക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. നിങ്ങളുടെ ബന്ധത്തില്‍ എന്താണ് വേണ്ടതെന്ന് നിങ്ങള്‍ക്ക് വളരെ വ്യക്തമാണ്.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിക്കാര്‍ ഒരു വിഷമ ഘട്ടത്തിലാണ്. നിങ്ങളുടെ വഴിയോ പങ്കാളിയുടെ വഴിയോ തിരഞ്ഞെടുക്കേണ്ടി വന്നാല്‍ അത് ഒരു വിഷമ സാഹചര്യത്തിലായിരിക്കുമെന്ന് നിങ്ങളുടെ പ്രണയ ഫലം പറയുന്നു. സമാധാനം നിലനിര്‍ത്തുക. എല്ലാ വിഷയങ്ങളിലും പങ്കാളിയെ ചോദ്യം ചെയ്യരുത്. അയാള്‍ക്ക് നിങ്ങളോടുള്ള സ്നേഹം തിരികെ നല്‍കാന്‍ ശ്രമിക്കുക. മറ്റൊരാളുടെ വാക്ക് സ്വീകരിക്കുന്നതിനുപകരം നിങ്ങള്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച പ്രയാസകരമായ സമയങ്ങളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുക.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാരെ ജോലിയിലെ സമ്മര്‍ദ്ദമോ മറ്റ് കാര്യങ്ങളോ നിങ്ങളുടെ ബന്ധത്തെ ബാധിച്ചേക്കും. ചെറുതും അപ്രധാനമായി തോന്നുന്ന വിഷയങ്ങളും നിങ്ങള്‍ക്ക് പ്രാധാന്യമുള്ളതായി തോന്നും. ചെറിയ കാര്യങ്ങള്‍ പോലും വലിയ തര്‍ക്കങ്ങളിലേക്ക് നയിച്ചേക്കാം. നിങ്ങള്‍ ഒറ്റയ്ക്കാണെങ്കില്‍ സ്വയം ചെയ്യാന്‍ പറ്റുന്ന വിശ്രമ നിമിഷങ്ങള്‍ കണ്ടെത്തുക. ആരോടും സംസാരിക്കാതിരിക്കുന്നതാണ് നല്ലത്. നിങ്ങള്‍ തെറ്റിദ്ധരിക്കപ്പെടും.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കാന്‍ വളരെയധികം ക്ഷമ ആവശ്യമാണ്. വളരെയധികം വിഷയങ്ങളെക്കുറിച്ച് സംസാരിക്കരുത്. കാരണം ഇത് നിങ്ങളുടെ ബന്ധത്തിന്റെ സമാധാനം തകര്‍ക്കും. വളരെ ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ പോലും ഗുരുതരമായ തര്‍ക്കങ്ങളായി മാറും. ഇന്ന് മൗനം പാലിക്കുന്നതാണ് ഏറ്റവും നല്ല പരിഹാരം. സമാധാനം നിലനിര്‍ത്തുകയും നിങ്ങളുടെ ബന്ധത്തിന്റെ സഹജമായ ശക്തിയില്‍ വിശ്വസിക്കുകയും ചെയ്യുക. ദുഷ്കരമായ ഈ സമയവും കടന്നുപോകും.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ എങ്ങനെയുള്ള ജീവിത പങ്കാളിയുമായി ജീവിതം ചെലവഴിക്കണമെന്ന് ഇന്ന് മനസ്സിലാക്കും. നിങ്ങള്‍ക്ക് സ്നേഹം ആവശ്യമാണ്. നിങ്ങള്‍ ആ വ്യക്തിയെ കണ്ടെത്തി. അദ്ദേഹത്തെ കാണുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ഉടലെടുക്കുന്ന വികാരങ്ങള്‍ ഇതിന് തെളിവാണ്. ആകര്‍ഷണം നിര്‍ണ്ണയിക്കുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ നിങ്ങളുടെ മനസ്സ് പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ മനസ്സില്‍ വിപരീത വികാരങ്ങള്‍ അനുഭവപ്പെടും. നിരവധി പ്രണയ പങ്കാളികളില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നത് നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാകും. ചിലപ്പോള്‍ നിങ്ങള്‍ വ്യത്യസ്ത വികാരങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ച് ഒരു പ്രധാന തീരുമാനവും എടുക്കരുത്.