Love Horoscope April 13 | ബന്ധത്തില് ആശയക്കുഴപ്പമുണ്ടാകും; സംയമനം പാലിക്കുക: ഇന്നത്തെ പ്രണയഫലം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഏപ്രില് 13ലെ രാശിഫലം അറിയാം
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഗ്രഹങ്ങളുടെ സ്ഥാനമാറ്റം കാരണം നിങ്ങളുടെ ബന്ധത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കിടയില്‍ ധാരാളം കാര്യങ്ങള്‍ സംഭവിച്ചു. സമാധാനം നിലനിര്‍ത്താന്‍ നിങ്ങള്‍ ഒരു പ്രതിരോധനിലപാട് സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, നിങ്ങളുടെ ബന്ധത്തിന്റെ ആഴം പര്യവേഷണം ചെയ്യുന്നതിന് നിങ്ങള്‍ കൂടുതല്‍ ആക്രമണാത്മക നിലപാട് സ്വീകരിക്കേണ്ട സമയമാണിത്.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇതിനോടകം പ്രണയത്തിലായവര്‍ക്ക് അവരുടെ സ്വകാര്യ ജീവിതം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ വിവാഹം കഴിക്കുകയോ അല്ലെങ്കില്‍ പുതിയൊരു വീട്ടില്‍ താമസമാരംഭിക്കുകയോ ചെയ്യും. ഈ രണ്ട് സാഹചര്യങ്ങളിലും വീട് പുനര്‍നിര്‍മിക്കേണ്ടി വരും. അതിനാല്‍ വലിയൊരു അളവില്‍ പണം കണ്ടെത്തേണ്ടി വരും. അവിവാഹിതര്‍ ഇന്ന് തങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്തും.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ബന്ധം പരിശോധിക്കാനും നല്ല അതിരുകള്‍ നിശ്ചയിക്കാനും ഇന്ന് ശരിയായ സമയമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ കഴിവിനപ്പുറവും നിങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഇന്ന് നിങ്ങള്‍ മനസ്സിലാക്കും. എങ്കിലും നിങ്ങളുടെ പങ്കാളി തൃപ്തനാകില്ല. അയാളുടെ ആവശ്യങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരും. ഈ ആവശ്യങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്നത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുകയും നിങ്ങളുടെ ബന്ധത്തിന് പുതിയ മാനം നല്‍കുകയും ചെയ്യും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയോട് സംസാരിക്കുമ്പോള്‍ വളരെയധികം ക്ഷമപാലിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. ബന്ധത്തില്‍ സമാധാനം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നന്നായി ആലോചിച്ച ശേഷം മാത്രം സംസാരിക്കുക. ചെറിയ തര്‍ക്കം പോലും ഗുരുതരമായ പ്രശ്നങ്ങളിലേക്ക് നയിക്കേക്കാം. അതിനാല്‍ ജാഗ്രത പാലിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ ഒരു നല്ല കാര്യം നിങ്ങള്‍ക്ക് നഷ്ടമാകും. അന്ന് സംയമനം പാലിക്കുന്നതാണ് നല്ലത്.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് ചില നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. അല്ലെങ്കില്‍ പങ്കാളിയില്‍ നിന്ന് സമ്മാനം ലഭിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ കഴിവുള്ള ഒരു വ്യക്തിയെ നിങ്ങള്‍ കണ്ടുമുട്ടും. നിങ്ങള്‍ മനസ്സ് തുറന്നിരുന്നാല്‍ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ നിന്നുപോലും സ്നേഹം ലഭിക്കും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ട പങ്കാളിയുമായി ചില പ്രണയനിമിഷങ്ങള്‍ ആസ്വദിക്കണമെന്ന് നിങ്ങള്‍ സ്വപ്നം കണ്ടിരുന്നുവെങ്കില്‍ ഇന്ന് അതിനുള്ള ശരിയായ സമയമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ വീടിനുള്ളിലോ പ്രകൃതിമനോഹരമായ ഒരു സ്ഥലത്തോ ഈ ദിവസം ആസ്വദിക്കുക. ചെറിയ വെളിച്ചവും സുഗന്ധവും നിങ്ങളുടെ പ്രണയം ആഴത്തിലാക്കും. ഇന്ന് ഒരു നല്ല ദിവസമായിരിക്കും.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ജോലിഭാരം കാരണം ഇന്ന് നിങ്ങള്‍ക്ക് തിരക്കേറിയ ദിവസമായിരിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. ഇന്ന് നിങ്ങള്‍ക്ക് മേലുള്ള സമ്മര്‍ദം കുറഞ്ഞേക്കും. ഈ ദിവസം നിങ്ങളുടെ പങ്കാളിയോടൊത്തോ കുടുംബവുമൊത്തോ സന്തോഷത്തോടെ ചെലവഴിക്കുക. ഇത് നിങ്ങളെ സന്തോഷിപ്പിക്കും. പങ്കാളിയോടൊപ്പം ശാന്തമായ സായാഹ്നം ആസ്വദിക്കുക. നിങ്ങളുടെ പ്രണബന്ധം ശക്തിപ്പെടും.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയുടെ മനസ്സ് ചില മാറ്റങ്ങള്‍ ആഗ്രഹിക്കും. ഇപ്പോള്‍ അയാള്‍ സാഹസിക ജീവിതം നയിക്കാന്‍ ആഗ്രഹിക്കും. ഈ ലക്ഷ്യം കൈവരിക്കാന്‍ അയാള്‍ ധാരാളം പരീക്ഷണങ്ങള്‍ നടത്തേണ്ടി വരും. നിങ്ങളുടെ ഭക്ഷണക്രമവും ജീവിതരീതിയും മാറ്റേണ്ടി വരും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് പ്രിയപ്പെട്ട വ്യക്തി നിങ്ങളുടെ ജീവിതത്തില്‍ എത്ര പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് അയാളോട് പറയുക. ഇന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ അവസരങ്ങളും പൂര്‍ണമായി പ്രയോജനപ്പെടുത്തുക. ഇന്ന് ഒഴുക്കിനൊപ്പം പോകാന്‍ നിങ്ങള്‍ തയ്യാറാകും. നിങ്ങളുടെ പങ്കാളിയോടൊപ്പമുള്ള യാത്ര വളരെ മനോഹരവും അവിസ്മരണീയവുമായിരിക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സമീപമുള്ള ഒരാള്‍ നിങ്ങളോട് വളരെ അടുക്കാന്‍ ആഗ്രഹിക്കും. എന്നാല്‍ നിങ്ങള്‍ അത് ഒരു സൗഹൃദം മാത്രമാക്കി നിലനിര്‍ത്താന്‍ ആഗ്രഹിക്കും. ഈ പുരുഷനില്‍ നിന്ന് നിങ്ങള്‍ക്ക് ധാരാളം സ്നേഹവും കരുതലും ലഭിച്ചിട്ടുണ്ടെങ്കിലും, നിങ്ങളുടെ പ്രയാസകരമായ സമയങ്ങളില്‍ അദ്ദേഹം നിങ്ങളെ പലതവണ പരിപാലിച്ചിട്ടുണ്ടെങ്കിലും, നിങ്ങളുടെ വികാരങ്ങളെക്കുറിച്ച് ഈ പുരുഷന്റെ മുന്നില്‍ തുറന്നു സംസാരിക്കുന്നതാണ് നല്ലത്. ഒരു പ്രണയ പങ്കാളിയുമൊത്തുള്ള ഇന്നത്തെ സായാഹ്നം സന്തോഷകരമായിരിക്കും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പങ്കാളിയെക്കുറിച്ച് ഇന്ന് നിങ്ങള്‍ക്ക് ചില പ്രധാന വിവരങ്ങള്‍ ലഭിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. അത് അദ്ദേഹത്തെക്കുറിച്ച് ഒരു അഭിപ്രായം രൂപപ്പെടുത്താന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെ പങ്കാളി കുറച്ചുകാലമായി നിങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന ചിലകാര്യങ്ങള്‍ പറഞ്ഞിരിക്കാം. ഇന്ന് നിങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ നിങ്ങളുടെ പങ്കാളി എന്തുകൊണ്ടാണ് ഇങ്ങനെ പെരുമാറിയതെന്ന് മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കുകയും. അയാള്‍ ഭാവി ആസൂത്രണം ചെയ്യാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഒരു തമാശക്കാരനായ വ്യക്തിയുമായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുമെന്ന് പ്രണയഫലത്തില്‍ പറയുന്നു. അദ്ദേഹം നിങ്ങളുടെ ഹൃദയത്തോട് വളരെ അടുത്തയാളാണ്. നിങ്ങള്‍ അദ്ദേഹത്തെപ്പോലെയുള്ള ഒരാളെ അന്വേഷിക്കുകയാണ്. അനുയോജ്യമായ പങ്കാളിയെക്കുറിച്ച് മറ്റുള്ളവര്‍ എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കേണ്ടതില്ല. യാഥാര്‍ത്ഥ്യം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍, അത് മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും.