Love Horoscope April 20| പ്രണയബന്ധത്തില് ഇന്ന് നിങ്ങള്ക്ക് വലിയൊരു മാറ്റം സംഭവിച്ചേക്കും; യാത്രകള് ഗുണം ചെയ്യും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഏപ്രില് 20ലെ പ്രണയ ഫലം അറിയാം
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍:മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ദിവസം നിങ്ങള്‍ക്ക് ധാരാളം വളരെ നല്ലതായി തോന്നുന്നുണ്ട്. നിങ്ങള്‍ നിങ്ങളുടെ പങ്കാളിക്കൊപ്പം ഒരു യാത്ര പോകുന്നതിനെ കുറിച്ച് ചിന്തിക്കും. ഒരു നല്ല വീട്ടിലേക്ക് താമസം മാറ്റുന്നതിനെ കുറിച്ചുള്ള പദ്ധതിയില്‍ നിങ്ങളുടെ പങ്കാളിക്ക് നിങ്ങളെ വളരെയധികം സഹായിക്കാനാകും. എന്നിരുന്നാലും, നിങ്ങളുടെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തുന്നതിനും സന്തോഷമായി ഇരിക്കുന്നതിനും ഒരു യാത്ര പോകുന്നതിനെ കുറിച്ച് ആലോചിക്കാവുന്നതാണ്. പ്രകൃതിരമണീയ സ്ഥലമോ സാഹസികത നിറഞ്ഞ ഇടങ്ങളോ യാത്രയ്ക്കായി തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റത്തിന് വഴിയൊരുക്കും.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍:ഇടവം രാശിയില്‍ ജനിച്ചിട്ടുള്ളവര്‍ നിങ്ങളുടെ ബന്ധത്തില്‍ അനാവശ്യമായ പിടിവാശികള്‍ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങളുടെ പ്രണയത്തിലെയോ ജീവിതത്തിലെയോ പങ്കാളി ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറായ മാനസികാവസ്ഥയിലല്ല. അതുകൊണ്ടുതന്നെ വളരെ അനുകൂലമായ മനോഭാവമായിരിക്കണം നിങ്ങള്‍ക്ക് ഉണ്ടായിരിക്കേണ്ടത്. പങ്കാളിയെ മനസ്സിലാക്കുന്ന രീതിയില്‍ വേണം അവരോട് പെരുമാറാന്‍. നിങ്ങള്‍ സ്വീകരിക്കുന്ന ഇത്തരം നടപടികള്‍ നിങ്ങളുടെ പ്രണയബന്ധം മെച്ചപ്പെടുത്തും. നിങ്ങളുടെ പൊരുത്തപ്പെടല്‍ മനോഭാവം നിങ്ങളുടെ പങ്കാളിക്കും അനുഭവപ്പെടും. അര്‍ത്ഥവത്തായ പ്രവൃത്തികളിലൂടെ നിങ്ങളുടെ ബന്ധത്തിന് പുതിയ അര്‍ത്ഥം നല്‍കാന്‍ ശ്രമിക്കുക.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍:മിഥുനം രാശിയില്‍ ജനിച്ചവര്‍ നിങ്ങളുടെ ബന്ധങ്ങളില്‍ നിന്നും ഒരു പടി പിന്നോട്ട് മാറി ജീവിതത്തെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ചുതുടങ്ങേണ്ട സമയമാണിത്. ഒരു കുഴപ്പത്തില്‍ കുടുങ്ങിയിരിക്കുന്നതായി നിങ്ങള്‍ മനസ്സിലാക്കും. നിങ്ങളുടെ പ്രണയബന്ധത്തില്‍ എന്താണ് വേണ്ടതെന്നും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. എല്ലാ മോശം കാര്യങ്ങളെയും മാറ്റി നിര്‍ത്താനുള്ള സമയമാണിത്. നിങ്ങളുടെ പ്രണയബന്ധം കൂടുതല്‍ വ്യക്തതയോടെ പരിശോധിക്കേണ്ട സമയം. അതുവഴി നിങ്ങള്‍ക്ക് ജീവിതത്തില്‍ ശരിയായ തീരുമാനം എടുക്കാന്‍ കഴിയും.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍:കര്‍ക്കിടകം രാശിയിലുള്ളവര്‍ക്ക് ഈ ദിവസം നിങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാനായി മാറ്റിവെക്കുക. കുടുംബവുമായി ബന്ധപ്പെട്ട് ചെയ്തുതീര്‍ക്കാനുള്ള പ്രധാന കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഇന്ന് പൂര്‍ത്തീകരിക്കാനാകും. നിങ്ങളുടെ കുട്ടികളെ അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുക. അവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുകയോ ഉല്ലാസയാത്രയ്ക്ക് കൊണ്ടുപോകുകയോ ചെയ്യുക. നിങ്ങള്‍ രക്ഷിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം സമയം ചെലവഴിക്കുക. ഈ സായാഹ്നം പ്രണയത്തിന്റെയും കൂടിക്കാഴ്ചയുടേതുമാക്കി മാറ്റുക. ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയും.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍:ചിങ്ങം രാശിയില്‍ ജനിച്ചവര്‍ ഏതൊരു ബന്ധത്തിലും വൈകാരികമായി വളരെയധികം അടുപ്പം കാണിക്കുന്നു. എന്നിട്ടും ആ ബന്ധം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെടുന്നു. നിങ്ങള്‍ രസകരമായ ഇടങ്ങളിലേക്ക് പോകേണ്ടി വരും. അത് നിങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞതായി തോന്നും. നിങ്ങള്‍ വളരെ കാലമായി ആരാധിച്ചിരുന്ന ഒരാളുടെ അടുത്തെത്താന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നതില്‍ നിങ്ങള്‍ക്ക് വളരെയധികം സന്തോഷം തോന്നും. ഇന്ന് നിങ്ങള്‍ക്ക് താരതമ്യേന നല്ല ദിവസമായിരിക്കും.
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍:നിങ്ങളുടെ പങ്കാളിയുമായി മികച്ച ബന്ധം കെട്ടിപടുക്കുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനാകും. അതേസമയം, നിങ്ങള്‍ മറ്റൊരാളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. പക്ഷേ, അത് ഒരു താല്‍ക്കാലിക ആകര്‍ഷണം മാത്രമാണെന്ന് നിങ്ങള്‍ തിരിച്ചറിയുക. നിങ്ങളുടെ പങ്കാളി വളരെ നല്ലവനാണ്. നിങ്ങള്‍ അവരോടൊപ്പമുണ്ടായിരിക്കണം. നിങ്ങള്‍ അവര്‍ക്കൊപ്പം സമയം ചെലവഴിക്കുക. ഇത് നിങ്ങളെ ശാന്തരാക്കും. ജീവിതത്തില്‍ മനസ്സമാധാനം കൊണ്ടുവരും
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍:തുലാം രാശിക്കാരെ സംബന്ധിച്ച് ഇന്ന് നിങ്ങളുടെ പങ്കാളിയുടെ ചിരിയും സന്തോഷവും നിങ്ങളുടെ ബന്ധത്തില്‍ നിറയും. വ്യക്തിജീവിതത്തില്‍ ചില തടസങ്ങള്‍ നേരിട്ടേക്കാം. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കുക. ഒരുമിച്ച് ചിരിക്കാനും സന്തോഷിക്കാനും ശ്രമിക്കുക. നിങ്ങളുടെ എല്ലാ ആശങ്കകളെയും ഇത് ഇല്ലാതാക്കും.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍:നിങ്ങള്‍ നിങ്ങളുടെ പങ്കാളിക്കൊപ്പം സമയം ചെലവഴിച്ചിട്ട് വളരെ കാലമായി. നിങ്ങളുടെ തിരക്കേറിയ ജീവിതത്തില്‍ പങ്കാളിക്കായി കുറച്ച് സമയം മാറ്റിവെക്കുക. നിങ്ങളുടെ പങ്കാളിക്ക് ഒരു സമ്മാനമോ അവര്‍ക്ക് ഉപകാരപ്പെടുന്ന എന്തെങ്കിലുമോ വാങ്ങാനും കഴിയും. ഇത് അവരോടുള്ള നിങ്ങളുടെ സ്നേഹവും കരുതലും പ്രതിഫലിപ്പിക്കും. നിങ്ങളുടെ പ്രവര്‍ത്തികളിലൂടെ പങ്കാളിയില്‍ നിങ്ങളെ കുറിച്ച് മതിപ്പുണ്ടാകും.
advertisement
സാജിറ്റെറിയസ് (Sagttiarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ പങ്കാളി നിങ്ങളെ അത്ഭുതപ്പെടുത്തും. നിങ്ങളുടെ ആഗ്രഹവും ഏകാന്തതയും ഇന്ന് അവസാനിക്കും. നിങ്ങളുടെ ബന്ധത്തില്‍ ഒരു ചുവടുമുന്നോട്ടുവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അത് എന്തുകൊണ്ട് നല്ലതാണെന്ന് നിങ്ങളുടെ പങ്കാളിയുമായി ചര്‍ച്ച ചെയ്യുക. നിങ്ങളുടെ കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയുമാണ് നിങ്ങള്‍ക്ക് ഈ സ്നേഹം ലഭിച്ചത്. ആര്‍ത്തി ഒഴിവാക്കുക. നിങ്ങളുടെ പങ്കാളിയെ ചുറ്റിപ്പറ്റി ചില ഗൂഢാലോചനകള്‍ നടക്കുന്നുണ്ട്.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: കുറച്ചുകാലത്തേക്ക് നീണ്ടുനില്‍ക്കുന്ന താല്‍ക്കാലിക ബന്ധങ്ങളില്‍ സംതൃപ്തനാണ് നിങ്ങള്‍. എന്നാല്‍, നിങ്ങള്‍ക്കിപ്പോള്‍ യഥാര്‍ത്ഥ സ്നേഹം കണ്ടെത്താനുള്ള ആഗ്രഹമുണ്ട്. നിങ്ങള്‍ക്ക് വളരെ വേഗത്തില്‍ ദേഷ്യം വരുന്നു. ഒരു നല്ല ബന്ധം കണ്ടെത്താനുള്ള നിങ്ങളുടെ ശ്രമത്തിന് നിങ്ങളുടെ ദേഷ്യം വെല്ലുവിളിയാകും. നിങ്ങളുടെ മാനസികാവസ്ഥയിലെ മാറ്റങ്ങള്‍ നിയന്ത്രിക്കുക. നിങ്ങള്‍ വളരെ നല്ലൊരു വ്യക്തിയുമായുള്ള ബന്ധത്തില്‍ സ്വയം കണ്ടെത്തും.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസത്തിന്റെ തുടക്കം നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ പങ്കാളിയുടെ സന്തോഷവും ചിരിയും നിങ്ങളുടെ ബന്ധത്തില്‍ വ്യാപിക്കും. നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ ഒരു പ്രയാസകരമായ ഘട്ടമുണ്ടാകും. അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി സമയം ചെലവഴിക്കുക. അവരോടൊപ്പം ആസ്വദിക്കുകയും വേണം. പരസ്പരം ഒരുമിച്ച് ചിരിക്കുന്നത് നിങ്ങളുടെ ആശങ്കകളെ ഒറ്റയടിക്ക് അപ്രത്യക്ഷമാക്കും.
advertisement
പിസെസ് (Piscse മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിന്റെ മാന്ത്രികത ഇപ്പോള്‍ നിങ്ങളുടെ മനസ്സിലുണ്ട്. നിങ്ങള്‍ അവിവാഹിതനാണെങ്കിലും ഒരു പ്രണയപങ്കാളിയെ കണ്ടെത്തുന്നതിനുള്ള ചിന്തയിലാണ് ഇപ്പോള്‍. നിങ്ങള്‍ ഇതിനകം ഒരു പ്രണയബന്ധത്തിലാണെങ്കില്‍ അതിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. അല്ലെങ്കില്‍ ആ ബന്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച്. നിങ്ങളുടെ പ്രണയ ബന്ധത്തിന്റെ കാര്യത്തില്‍ ഇന്ന് വലിയൊരു മാറ്റം സംഭവിക്കാനിടയുണ്ട്.