Love Horoscope May 24| പ്രണയത്തില് സത്യസന്ധരായിരിക്കുക; പഴയകാര്യങ്ങളില് ദുഃഖിക്കാതിരിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മേയ് 24-ലെ പ്രണയഫലം അറിയാം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിന് പറ്റിയ ദിവസമാണ്. ഒരു ഫാന്‍സി റസ്റ്റോറന്റില്‍ ഒരു റൊമാന്റിക് മെഴുകുതിരി വെളിച്ചത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ഇരുന്ന് അത്താഴം കഴിക്കുക അല്ലെങ്കില്‍ മൃദുവായ സംഗീതം, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ വീട്ടില്‍ ആകര്‍ഷകമായ അല്ലെങ്കില്‍ റൊമാന്റിക് അന്തരീക്ഷം സൃഷ്ടിക്കുക.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ എന്തോ ഒന്ന് സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിങ്ങളുടെ പ്രണയ ഫലം പറയുന്നത്. നിങ്ങള്‍ക്കും പങ്കാളിക്കുമിടയില്‍ പ്രണയം ഉണ്ടാകും. പക്ഷേ ഒരു പ്രതിബദ്ധതയിലേക്ക് എടുത്തുചാടുന്നതിന് മുമ്പ് നിങ്ങള്‍ ജാഗ്രത പാലിക്കണം. ഈ ബന്ധത്തിന് കുറച്ച് സമയം നല്‍കുക. എടുത്തുചാടി തീരുമാനങ്ങള്‍ എടുക്കുന്നത് ജീവിതത്തിൽ നിങ്ങൾക്ക് നല്ലതായിരിക്കില്ല.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളിയെ അത്ഭുതപ്പെടുത്തും. നിങ്ങളുടെ കഴിവും ഭാവനയും ഉപയോഗിച്ച് നിങ്ങള്‍ നിങ്ങളുടെ ബന്ധത്തെ മുന്നോട്ടുകൊണ്ടുപോകും. എന്നാല്‍, അമിതമായി പരിശ്രമിക്കരുത്. കാരണം നിങ്ങളുടെ ചില പ്രവര്‍ത്തനങ്ങള്‍ പരിഹസിക്കപ്പെട്ടേക്കാം. ഇതൊഴിവാക്കാൻ പ്രവൃത്തികളിൽ മിതത്വം പാലിക്കുക.
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയിൽ ജനിച്ചവരെ സംബന്ധിച്ച് പ്രണയത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ട ദിവസമാണിന്ന്. നിങ്ങള്‍ നിങ്ങളുടെ ബന്ധത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പങ്കാളിയോട് നന്നായി സംസാരിക്കന്‍ ശ്രദ്ധിക്കുക. മുന്‍കാലങ്ങളില്‍ അഭിമുഖീകരിച്ച പ്രശ്നങ്ങളെ കുറിച്ചോര്‍ത്ത് നിങ്ങള്‍ ദുഃഖിക്കാതിരിക്കുക. അതുകൊണ്ട് പ്രയോജനമില്ല. നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലാണ് നിങ്ങള്‍ക്ക് ശ്രദ്ധവേണ്ടത്.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ നിങ്ങളുടെ വികാരങ്ങളെ കുറിച്ച് അടുപ്പമുള്ളവരോട് സംസാരിക്കുക. നിങ്ങളുടെ കാഴ്ച്ചപ്പാടില്‍ നിന്ന് നിങ്ങളുടെ ദേഷ്യം ന്യായമുള്ളതായി തോന്നും. എന്നാല്‍ ജീവിതത്തിലെ നിഷേധാത്മകതയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് നിങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. ജിവിതം ചെറുതാണ് അത് ആസ്വദിക്കാന്‍ ശ്രമിക്കുക. വാശിയും ദേഷ്യവും മാറ്റി നിർത്തി കാര്യങ്ങളെ സമീപിക്കുക.
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ ആശയവിനിമയത്തില്‍ ശ്രദ്ധിക്കണം. നിങ്ങളുടെ സംസാര ശൈലി നല്ലതായിരിക്കണം. ശരിയായ വാക്കുകള്‍ ശരിയായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അതായത്, സംസാരത്തില്‍ വാക്കുകളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. അവസരത്തിനനുസരിച്ച് ഉചിതമായി വസ്ത്രം ധരിക്കുക. നിങ്ങള്‍ നിങ്ങളായിരിക്കുക. കൂടുതല്‍ കേള്‍ക്കുന്നത് ആരുടെയും ഹൃദയത്തില്‍ ഇടം നേടാനുള്ള മന്ത്രിക തന്ത്രമാണ്.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ വളരെ കാലമായി സംസാരിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയോട് സംസാരിക്കാന്‍ അവസരം ലഭിക്കും. ആദ്യം സംസാരിക്കുമ്പോള്‍ തന്നെ നിങ്ങളെ കുറിച്ച് അവരില്‍ ഒരു നല്ല മതിപ്പ് ഉണ്ടാക്കേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ട് ആശയവിനിമയത്തില്‍ നിങ്ങള്‍ സൂക്ഷ്മത പുലര്‍ത്തുക. നേരിട്ട് വളരെ വ്യക്തിപരമായ ചോദ്യങ്ങള്‍ അവരോട് ചോദിക്കരുത്. ഇത് നിങ്ങളുടെ വില താഴ്ത്തും.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിക്കാര്‍ വളരെയധികം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇത് ഒരു നല്ല ശീലമാണ്. അത്തരമൊരു സംസാരത്തിനിടയില്‍ ഇന്നത്തെ ദിവസം പ്രണയത്തിന്റെ ഒരു സ്പാര്‍ക്ക് നിങ്ങള്‍ക്ക് അനുഭവപ്പെടും. ഇത് ഒരു നല്ല സൂചനയാണ്. നിങ്ങള്‍ നിങ്ങളുടെ വികാരങ്ങളെ കുറിച്ച് കാര്യമായി ചിന്തിക്കും. അവ പ്രകടിപ്പിക്കുമ്പോള്‍ വളരെ സത്യസന്ധത പുലര്‍ത്തുക. ഇത് മറ്റേ വ്യക്തിക്ക് വളരെ ആകര്‍ഷകമായി തോന്നുകയും ചെയ്യും.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങൾക്ക് പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ ഒരു അപരിചിതനെ കണ്ടുമുട്ടിയേക്കാം. അത് ഒരു കൗതുകകരമായ സാഹചര്യത്തില്‍ ആയിരിക്കും. ഈ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ നിങ്ങള്‍ക്ക് അവരോട് പ്രണയം തോന്നും. വീണ്ടും കണ്ടുമുട്ടുമ്പോള്‍ നിങ്ങള്‍ക്കിടയില്‍ പ്രണയത്തിന്റെ സ്പാര്‍ക്ക് ഉണ്ടാകും. ഈ പുതിയ ബന്ധം ആസ്വദിക്കാന്‍ ശ്രമിക്കുക.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാര്‍ ഇന്ന് വളരെ ശ്രദ്ധിക്കേണ്ട ദിവസമാണെന്നാണ് നിങ്ങളുടെ പ്രണയ ഫലം പറയുന്നത്. ഏത് ബന്ധത്തിലും തര്‍ക്കങ്ങള്‍ പ്രതികൂലമായി ബാധിക്കും. ഇത്തരം തര്‍ക്കങ്ങള്‍ ഇന്നത്തെ ദിവസം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ചെറിയ കാര്യങ്ങളില്‍ തര്‍ക്കിക്കാനും വഴക്കിടാനും എളുപ്പമാണ്. പക്ഷേ, ഇത് നിങ്ങളുടെ ബന്ധത്തിലെ അഭിനിവേശത്തെ ഇല്ലാതാക്കും. ഇന്ന് ക്ഷമിക്കാനും മറക്കാനും പഠിക്കൂ. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എല്ലാം സാധാരണമായി അനുഭവപ്പെടും.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവര്‍ക്കും ഇന്നത്തെ ദിവസം ശുഭകരമാണ്. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ സത്യസന്ധത പാലിക്കുക. നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മില്‍ ചില സംസാരങ്ങള്‍ ഉണ്ടായേക്കും. അത് ഇന്നത്തെ ദിവസം വഴിത്തിരിവാകും. നിങ്ങള്‍ സംസാരിക്കുന്ന വിഷയങ്ങള്‍ വ്യത്യസ്തമായിരിക്കും. നിങ്ങളുടെ പഴയകാല ഓര്‍മ്മകളിലേക്ക് തിരിച്ച് പോകാനും പഴയ കാലത്തെ ഓര്‍മ്മിക്കാനും ഇന്നത്തെ ദിവസം മികച്ചതാണ്.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം നിങ്ങളോട് സത്യസന്ധത പുലര്‍ത്തുക. നിങ്ങളുടെ വികാരങ്ങള്‍ സത്യസന്ധമായി പ്രകടിപ്പിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കാന്‍ നേരത്തെ അവധിയെടുക്കുകയോ അല്ലെങ്കില്‍ വീട്ടിലിരുന്ന് ജോലി നോക്കുകയോ ചെയ്യുക. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം പൂളില്‍ ഒരു നല്ല റൊമാന്റിക് സായാഹ്ന അത്താഴം ആസൂത്രണം ചെയ്യാന്‍ ഇതൊരു മികച്ച ദിവസമാണ്.