Money Mantra Feb 5 | മത്സരപരീക്ഷകളില്‍ വിജയിക്കും; ലാഭശതമാനം കൂടും; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:Rajesh V
- trending desk
Last Updated:
വിവിധ രാശികളിൽ ജനിച്ചവരുടെ 2024 ഫെബ്രുവരി 5ലെ സാമ്പത്തിക ഫലം അറിയാം. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരോ കാർഡ് റീഡർ)
ഏരീസ് (മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍): ബിസിനസില്‍ അല്‍പ്പം വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ അവ നേരിടാന്‍ നിങ്ങള്‍ക്ക് ആകും. ബിസിനസുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കാര്യങ്ങള്‍ സമയബന്ധിതമായി പരിഹരിക്കണം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ഭദ്രാമായിരിക്കും. ജോലിഭാരം വര്‍ധിക്കാന്‍ സാധ്യതയുള്ള ദിവസമാണിന്ന്. ദോഷ പരിഹാരം: മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങിയ ശേഷം വീട്ടില്‍ നിന്നിറങ്ങുക. (Image: Shutterstock)
advertisement
ടോറസ് (ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ് സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ രഹസ്യാത്മകമായി വെയ്ക്കണം. വെല്ലുവിളികള്‍ നേരിടേണ്ടിവന്നേക്കാം. അവയെ പരിഹരിക്കാനും നിങ്ങള്‍ക്ക് സാധിക്കും. നികുതിയുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിച്ച് വെയ്ക്കണം. ഓഫീസിലെ സഹപ്രവര്‍ത്തകരുമായി അകല്‍ച്ചയുണ്ടാകും. ദോഷ പരിഹാരം: ശിവലിംഗത്തിൽ ജലം സമര്‍പ്പിക്കുക. (Image: Shutterstock)
advertisement
ജെമിനി (മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍): നിങ്ങളുടെ ബിസിനസ് പങ്കാളികളുമായി നല്ല ബന്ധം പുലര്‍ത്തുക. നിങ്ങള്‍ക്ക് ചില നേട്ടങ്ങള്‍ ലഭിക്കുന്ന ദിവസമായിരിക്കും ഇന്ന്. ഇന്നത്തെ കഠിനാധ്വാനത്തിന്റെ ഫലം സമീപഭാവിയില്‍ നിങ്ങള്‍ക്ക് ലഭിക്കും. ദോഷ പരിഹാരം: ഹനുമാന്‍ സ്വാമിയ്ക്ക് കുങ്കുമം നിവേദിക്കുക.(Image: Shutterstock)
advertisement
കാന്‍സര്‍ (ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ് സംബന്ധമായ സര്‍ക്കാര്‍ കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ രേഖകളെല്ലാം സൂക്ഷിച്ച് വെയ്ക്കണം. വിദേശ രാജ്യങ്ങളിലെ ബിസിനസില്‍ നിന്ന് ലാഭമുണ്ടാകും. മുടങ്ങിക്കിടന്ന പല ബിസിനസും വീണ്ടും തുടങ്ങാന്‍ സാധ്യതയുണ്ട്. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുകൂലകാലമല്ല. ദോഷ പരിഹാരം: ഗണപതിക്ക് മോദകം നിവേദിക്കുക. (Image: Shutterstock)
advertisement
ലിയോ (ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍): മുടങ്ങിക്കിടന്ന ബിസിനസ് പ്രവര്‍ത്തനങ്ങളെ പൂര്‍വ്വാധികം ശക്തിയോടെ വീണ്ടും ആരംഭിക്കും. ഓഫീസിലെ ജീവനക്കാരുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ചെറിയ തടസ്സങ്ങള്‍ നേരിട്ടേക്കാം. ജോലിയില്‍ മാത്രം ശ്രദ്ധിക്കണം. അധികാരികളുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വരാതെ നോക്കണം. ദോഷ പരിഹാരം: ഗണപതിയ്ക്ക് ലഡ്ഡൂ സമര്‍പ്പിക്കുക. (Image: Shutterstock)
advertisement
വിര്‍ഗോ (ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ്സില്‍ വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. യുവാക്കള്‍ക്ക് മത്സര പരീക്ഷകളില്‍ വിജയം ലഭിക്കും. മാത്രമല്ല ജോലി ലഭിക്കാനും സാധ്യതയുണ്ട്. അമിതമായി പുകഴ്ത്തി സംസാരിക്കുന്നവരെ അകറ്റി നിര്‍ത്തണം. ദോഷ പരിഹാരം: പശുവിന് പച്ചപ്പുല്ല് കൊടുക്കുക. (Image: Shutterstock)
advertisement
ലിബ്ര (സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍): ബിസിനസ്സ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും. ഒരു പ്രത്യേക സ്ഥാപനത്തിലോ കമ്മിറ്റിയിലോ ചേരുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. അപകടകരമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക. വകുപ്പുതല അന്വേഷണത്തിന് സാധ്യതയുണ്ട്. ഓഫീസില്‍ മറ്റുള്ളവരുമായി തര്‍ക്കം ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ദോഷ പരിഹാരം: ശ്രീകൃഷ്ണ ഭഗവാനെ ആരാധിക്കുക (Image: Shutterstock)
advertisement
സ്‌കോര്‍പിയോ (ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): ഭൂമി സംബന്ധമായ ബിസിനസ് ചെയ്യുന്നവര്‍ക്ക് വലിയ കരാറുകള്‍ ലഭിച്ചേക്കാം. യുവാക്കളുടെ തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ജോലിയില്‍ കാര്യക്ഷമത വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ദോഷ പരിഹാരം: ഹനുമാന്‍ സ്വാമിയെ ആരാധിക്കുക. (Image: Shutterstock)
advertisement
സാജിറ്റെറിയസ് (നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍): ഇന്ന് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെയധികം തിരക്ക് അനുഭവപ്പെടും. മറ്റ് ചില ജോലികളില്‍ നിങ്ങള്‍ താല്‍പ്പര്യം കാണിക്കുന്ന ദിവസമായിരിക്കും ഇന്ന്. അത്തരം ജോലികളില്‍ വിജയം നേടാനും സാധിക്കും. ചില പദ്ധതികളില്‍ പണം നിക്ഷേപിക്കും. നിയമപരമായ കേസുകളില്‍ അല്‍പ്പം ശ്രദ്ധയോടെ ഇടപെടണം. ദോഷ പരിഹാരം: യോഗ, പ്രണായാമം എന്നിവ പരിശീലിക്കുക. (Image: Shutterstock)
advertisement
advertisement
അക്വാറിയസ് (ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍): ബിസിനസില്‍ പുതിയ ആശയങ്ങള്‍ നടപ്പിലാക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. വസ്ത്രവുമായി ബന്ധപ്പെട്ട് ബിസിനസ് ചെയ്യുന്നവര്‍ക്ക് ലാഭമുണ്ടാകും. ഓഫീസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടും. ദോഷ പരിഹാരം: ശിവലിംഗത്തിന് ജലം സമര്‍പ്പിക്കുക. (Image: Shutterstock)
advertisement
പിസെസ് (ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍): ബിസിനസില്‍ വലിയ കരാറുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആത്മവിശ്വാസത്തോടെ തീരുമാനങ്ങളെടുക്കും. സര്‍ക്കാര്‍ ജോലിക്കാരുടെ ജോലിഭാരം വര്‍ധിക്കും. ബിസിനസ് മേഖലയിലുള്ളവര്‍ക്ക് യാത്ര പോകാന്‍ അവസരം ലഭിക്കും. ദോഷ പരിഹാരം: മുതിര്‍ന്നവരുടെ അനുഗ്രഹം വാങ്ങുക. (Image: Shutterstock)