മേയ് ഏഴിന് ബുധന് മേടം രാശിയിലേക്ക് സംക്രമിക്കുന്നു; ഈ രാശിക്കാരെ കാത്തിരിക്കുന്നത് വലിയ മാറ്റങ്ങള്
- Published by:Sarika N
- news18-malayalam
Last Updated:
ബുധന് മേടം രാശിയിലേക്ക് പ്രവേശിക്കുമ്പോള് അതിന്റെ സ്വാധീനം ഓരോരുത്തരിലും വ്യത്യസ്തമായ രീതിയില് ഗുണം ചെയ്യുകയോ വെല്ലുവിളികള് സൃഷ്ടിക്കുകയോ ചെയ്യും
2025 മേയ് ഏഴിന് ബുധന്‍ മേടം രാശിയിലേക്ക് സംക്രമിക്കും. ഇത് എല്ലാ രാശികളിലും കാര്യമായ സ്വാധീനം ചെലുത്തും. ആശയവിനിമയം, ചിന്ത, ആസൂത്രണം, ആശയങ്ങള്‍ അവതരിപ്പിക്കല്‍ എന്നിവയുടെ ഗ്രഹമായി ബുധന്‍ കരുതപ്പെടുന്നു. അതിനാല്‍ ബുധന്‍ മേടം രാശിയിലേക്ക് പ്രവേശിക്കുമ്പോള്‍ അതിന്റെ സ്വാധീനം ഓരോരുത്തരിലും വ്യത്യസ്തമായ രീതിയില്‍ ഗുണം ചെയ്യുകയോ വെല്ലുവിളികള്‍ സൃഷ്ടിക്കുകയോ ചെയ്യും. ഈ സംക്രമണം ഓരോ രാശിക്കാരെയും എങ്ങനെയാണ് സ്വാധീനിക്കുന്നതെന്നും അത് ഏത് തരത്തിലുള്ള ഊര്‍ജം കൊണ്ടുവരുമെന്നും മനസ്സിലാക്കാം.
advertisement
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ബുധന്‍ നേരിട്ട് സ്വാധീനം ചെലുത്തും. ഈ സമയം നിങ്ങളുടെ ചിന്തകളിലും ആശയവിനിമയത്തിലും വ്യക്തതയുണ്ടാകും. നിങ്ങളുടെ ആശയങ്ങള്‍ തുറന്ന് പങ്കുവയ്ക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ പദ്ധതികള്‍ വേഗത്തിലാകും. എന്നാല്‍, ഈ സമയം അല്‍പം തീക്ഷ്ണതയേറിയതാകും. അതിനാല്‍ സംസാരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ബുധന്‍ നിങ്ങളുടെ പന്ത്രണ്ടാം ഭാവത്തില്‍ സഞ്ചരിക്കും. അതിനാല്‍ ആത്മപരിശോധനയും ആഴത്തിലുള്ള ചിന്തകളും പ്രകടിപ്പിക്കും. നിങ്ങളുടെ ആന്തരിക ഭയങ്ങളും സംശയങ്ങളും നിങ്ങള്‍ സ്വയം കൈകാര്യം ചെയ്യും. നിങ്ങളുടെ മാനസികാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പതിനൊന്നാം ഭാവത്തിലൂടെ ബുധന്‍ സഞ്ചരിക്കും. സൗഹൃദം, സാമൂഹികബന്ധങ്ങള്‍, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള സമയമാണിത്.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കരിയറും പൊതുജീവിതവുമായും ബന്ധപ്പെട്ട പത്താംഭാവത്തിലൂടെ ബുധന്‍ സഞ്ചരിക്കും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ ആശയവിനിമയത്തിലും ചിന്തകളിലും വ്യക്തതയുണ്ടാകും. ജോലി സ്ഥലത്ത് നിങ്ങളുടെ ആശയങ്ങള്‍ വിലമതിക്കപ്പെടും. നിങ്ങള്‍ക്ക് നയിക്കാനുള്ള അവസരം ലഭിച്ചേക്കും.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഉന്നതവിദ്യാഭ്യാസം, തത്വചിന്ത എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ ഒന്‍പതാം ഭാവത്തിലൂടെയായിരിക്കും ബുധന്‍ സംക്രമിക്കുക. അറിവ് നേടുന്നതിനും പുതിയ കാഴ്ചപ്പാടുകള്‍ സ്വീകരിക്കുന്നതിനും വിദേശ യാത്രകള്‍ ചെയ്യുന്നതിനും ഈ സമയം അനുയോജ്യമായിരിക്കും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നിരാശിക്കാരുടെ എട്ടാം ഭാവത്തിലേക്കാണ് ബുധന്‍ സംക്രമിക്കുന്നത്. ആഴത്തിലുള്ള മാനസികവും വൈകാരികവുമായ മാറ്റം നിങ്ങള്‍ക്ക് ഉണ്ടാകും. ഒരു വിഷയത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കേണ്ട സമയമാണിത്. വ്യക്തിപരമായ മാറ്റങ്ങളും സാമ്പത്തിക കാര്യങ്ങളും നിങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാരുടെ ഏഴാം ഭാവത്തിലാണ് ബുധന്‍ സംക്രമിക്കുക. വിവാഹം, പങ്കാളിത്തം, ബന്ധങ്ങള്‍ എന്നിവയെയാണ് ഇത് സ്വാധീനിക്കുക. ബന്ധങ്ങളില്‍ വ്യക്തമായ ആശയവിനിമയം നിലനിര്‍ത്തേണ്ട സമയമാണിത്. നിങ്ങള്‍ ഇതിനോടകം തന്നെ ഒരു ബന്ധത്തിലാണെങ്കില്‍ ഈ സമയം നിങ്ങളുടെ പങ്കാളികളുമായി മികച്ച ഐക്യം സ്ഥാപിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിക്കാരുടെ ജോലി, ദിനചര്യ, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ആറാം ഭാവത്തിലേക്കാണ് ബുധന്‍ സംക്രമിക്കുക. ഈ സമയം നിങ്ങളുടെ ചിന്തകൾ കൂടുതല്‍ സജീവമാകും. നിങ്ങളുടെ ജോലിയിലും ആരോഗ്യത്തിലും നിങ്ങള്‍ ശ്രദ്ധ ചെലുത്തണം.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: സര്‍ഗാത്മകത, സ്നേഹം, സന്തോഷം എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ അഞ്ചാം ഭാവത്തിലേക്കാണ് ബുധന്‍ സംക്രമിക്കുക. ഇത് നിങ്ങള്‍ ആശയങ്ങള്‍ വ്യക്തമായി പ്രകടിപ്പിക്കാനും കലയിലും ക്രിയാത്മക പ്രവര്‍ത്തനങ്ങളിലും വിജയം നേടാനുള്ള അവസരം ഉണ്ടാക്കും.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വീട്, കുടുംബം, കുടുംബജീവിതം എന്നി എന്നിവയുമായി ബന്ധപ്പെ നിങ്ങളുടെ നാലാം ഭാവത്തിലേക്കാണ് ബുധന്‍ സംക്രമിക്കും. നിങ്ങളുടെ വീടും കുടുംബകാര്യങ്ങളും ശ്രദ്ധാപൂര്‍വം പരിഗണിക്കേണ്ട സമയമാണിത്. മകരം രാശിക്കാര്‍ക്ക് അവരുടെ കുടുംബത്തിന്റെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ കഴിയും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ആശയവിനിമയം, ബന്ധങ്ങള്‍, സഹോദരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങളുടെ മൂന്നാം ഭാവത്തില്‍ ബുധന്‍ സംക്രമിക്കും. നിങ്ങളുടെ ചിന്തകള്‍ കൂടുതല്‍ വ്യക്തവും സജീവവുമാകും. നിങ്ങളുടെ പ്രത്യയശാസ്ത്രം മറ്റുള്ളവരുമായി പങ്കിടാന്‍ കഴിയും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പണം, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ രണ്ടാം ഭാവത്തിലേക്ക് ബുധന്‍ സംക്രമിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതിന് നല്ല ആശയങ്ങള്‍ നടപ്പിലാക്കേണ്ട സമയമാണിത്.