Monthly Horoscope December 2024 | ബിസിനസില് വിജയമുണ്ടാകും; ആരോഗ്യം ശ്രദ്ധിക്കുക; ഡിസംബര് മാസഫലം
- Published by:Vishnupriya S
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2024 ഡിസംബര് മാസത്തിലെ രാശിഫലം
ഏരീസ് (Aries മേടം രാശി) മാര്‍ച്ച് 21 നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ക്ക് ഈ മാസം മികച്ച ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കുടുംബ ജീവിതത്തില്‍ സമാധാനം നിലനില്‍ക്കും. പ്രണയ ജീവിതം നയിക്കുന്നവര്‍ക്കും ഇപ്പോള്‍ അനുകൂലമായ സമയമാണ്. എന്നാല്‍ മാതാവിന്റെ ആരോഗ്യ കാര്യത്തില്‍ നിങ്ങള്‍ ഈ കാലയളവില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ട സാഹചര്യം ഉണ്ടാകും. ബിസിനസ് ചെയ്യുന്നവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാനുള്ള അവസരവും വന്നുചേരും. സാമ്പത്തികമായി ഈ മാസം നിങ്ങള്‍ക്ക് പുരോഗതി പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അതിലൂടെ പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കാന്‍ സാധിക്കും. നിങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. എങ്കിലും ഉദര സംബന്ധമായ മറ്റു ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും. ഈ മാസത്തിലെ ആരംഭത്തിലും മൂന്നാം ആഴ്ചയിലും യാത്രകള്‍ തിരഞ്ഞെടുക്കാന്‍ അനുയോജ്യമാണ്.
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20 നും മേയ് 20 നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാര്‍ക്ക് ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ സാധിക്കുന്ന സമയമാണിത്. കുറഞ്ഞ പ്രയ്തനത്തിലൂടെ തന്നെ ഈ മാസം വിജയം കൈവരിക്കാന്‍ സാധിക്കും. അതനുസരിച്ച് നിങ്ങളുടെ കഴിവുകള്‍ നന്നായി വിനിയോഗിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഇടവം രാശിക്കാര്‍ക്ക് ഈ മാസം ബിസിനസില്‍ വന്‍ വിജയമുണ്ടാകും. മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് നിങ്ങളുടെ ആരോഗ്യസ്ഥിതി കൂടി ഇടയ്ക്കിടെ പരിശോധിക്കുക. മാനസിക സമ്മര്‍ദ്ദമുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ എത്രയും വേഗം അത് മറികടക്കാന്‍ ശ്രമം നടത്തണം. നിങ്ങളുടെ മനസ്സിനെ വഴിതിരിച്ചുവിട്ടുകൊണ്ട് നിങ്ങള്‍ക്ക് മെച്ചപ്പെട്ട പ്രവര്‍ത്തനം പുറത്തെടുക്കാന്‍ കഴിയും. വലിയ കാര്യങ്ങള്‍ നേടാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു മാര്‍ഗമാണിത്. എന്നാല്‍, ജീവിതത്തില്‍ പെട്ടെന്നുള്ള വിജയം നേടാന്‍ കഴിഞ്ഞെന്ന് വരില്ല. എല്ലാക്കാര്യങ്ങളും എളുപ്പത്തില്‍ സംഭവിക്കില്ലെന്ന് കൂടി ഓര്‍ക്കുക. അതിനായി നിങ്ങള്‍ കഠിനാധ്വാനം ചെയ്യണം.
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ക്ക് ഈ മാസം ജീവിതത്തില്‍ എല്ലാം നേടാന്‍ ഭാഗ്യമുണ്ടാകും. നക്ഷത്രങ്ങളെല്ലാം നിങ്ങള്‍ക്ക് അനുകൂലമായതിനാല്‍ റിസ്കുകള്‍ എടുക്കുന്നതിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. ആളുകളുമായി ആശയവിനിമയം നടത്തുന്നതിലൂടെ നിങ്ങള്‍ക്ക് അവരുടെ വികാരങ്ങള്‍ മനസ്സിലാക്കാനും അതനുസരിച്ച് പ്രതികരിക്കാനും കഴിയും. നിങ്ങളുടെ വാക്കുകള്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. അതിനാല്‍ വാക്കുകളും സംസാരങ്ങളും നിയന്ത്രിക്കുക. ജീവിതം മെച്ചപ്പെട്ട രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ ചില സുപ്രധാന തീരുമാനങ്ങളെടുക്കും. വ്യക്തിപരമായ സംതൃപ്തി ലഭിക്കുന്നതിനും വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനും മികച്ച സമയമാണിത്. ജീവിതത്തില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ക്കും സ്വപ്നങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നത് എത്ര പ്രധാനമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയില്ല. എന്നാല്‍ മനസ്സിന് സമാധാനം ലഭിക്കാനും ശക്തനും സ്വതന്ത്രനുമായ വ്യക്തിയാകാനും ഇത് നിങ്ങളെ സഹായിക്കും. ഇക്കാലത്ത് നിങ്ങള്‍ക്ക് സാമ്പത്തികമായി വലിയ മെച്ചപ്പെടലുകള്‍ ഉണ്ടാകില്ല. ഇത് നിങ്ങളില്‍ നിരാശയും മാനസിക സമ്മര്‍ദ്ദവമുണ്ടാക്കും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22 നും ജൂലൈ 22 നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ മാസം സമാധാനവും സംതൃപ്തിയുമുണ്ടാകും. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതം മെച്ചപ്പെടും. ഇത് പുതിയൊരു തുടക്കം കുറിക്കുന്നതിന് സഹായിക്കും. നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും സ്വയം പരിഹരിച്ചുകൊണ്ടാണ് ഇത്രയും ദൂരം എത്തിയത് എന്നത് അഭിനന്ദനാര്‍ഹമാണ്. നല്ല ജോലിയില്‍ തുടരുകയും ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ കഴിവുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുക. വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് പ്രശസ്തിയും അംഗീകാരവും നേടാനുള്ള ശരിയായ സമയമാണിത്. ഇക്കാലയളവില്‍ സാമ്പത്തിക ഇടപാടുകള്‍ ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്യണം. നിങ്ങളുടെ നിക്ഷേപവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രശ്നങ്ങള്‍ക്കൊപ്പം നിങ്ങളുടെ സാമ്പത്തികം അസ്ഥിരമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ചില ബന്ധങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സമയമാണിത്. എന്നാല്‍ ഏകപക്ഷീയമായ തീരുമാനമെടുക്കരുത്. മുതിര്‍ന്നവരുടെ അഭിപ്രായം കൂടി മാനിക്കണം. ആത്മവിശ്വാസം നിലനിര്‍ത്താനും കഠിനാധ്വാനം തുടരാനും സഹായിക്കുന്ന ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസം മികച്ചതായിരിക്കും. പുതിയ ഉയരങ്ങള്‍ താണ്ടാനുള്ള കഴിവുകളും നൈപുണ്യവും നിങ്ങള്‍ക്കുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിലും തീരുമാനത്തിലും ഉറച്ചുനില്‍ക്കുക. നിങ്ങളുടെ വ്യക്തിഗത, പ്രൊഫഷണല്‍ വളര്‍ച്ചയ്ക്ക് ഈ മാസം അനുകൂലമായതിനാല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ക്കായി ശ്രമിക്കുക. ഏതെങ്കിലും കാര്യം ചെയ്യാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍ അക്കാര്യത്തില്‍ നിങ്ങള്‍ ഉറപ്പായും വിജയിക്കും. നിങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും സ്ഥിരമായി ഉറച്ചുനില്‍ക്കാനുള്ള കഴിവും അത്യാവശ്യമാണ്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് ആരും നിങ്ങള്‍ക്ക് തടസമാകില്ല. അതിനാല്‍ വിഷമിക്കാതെ നിങ്ങളെട മികച്ചതിനായി ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ മാതാപിതാക്കള്‍ നിങ്ങളെ പിന്തുണയ്ക്കും. ജീവിതത്തില്‍ നിങ്ങള്‍ ശരിയായ പാതയിലാണെന്ന് അവര്‍ ഉറപ്പുവരുത്തുകയും ചെയ്യും. നിങ്ങള്‍ക്ക് ശോഭിക്കാന്‍ കഴിയുന്ന മാസമാണിത്. ചുറ്റുമുള്ള ആളുകളുടെ പ്രവര്‍ത്തനങ്ങളില്‍ ബോധമുള്ളവരായിരിക്കണം. പ്രത്യേകിച്ച് നിങ്ങളുടെ പദവി ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ളവരെക്കുറിച്ച് ബോധവാനായിരിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തെ അത് ബാധിക്കും. ആരോഗ്യത്തില്‍ ശ്രദ്ധ വേണം. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് മെച്ചപ്പെട്ട രീതിയിലുള്ള പ്രവര്‍ത്തനം പുറത്തെടുക്കാന്‍ കഴിയൂ.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബര്‍ 22 നും ഇടയില്‍ ജനിച്ചവര്‍: കന്നിരാശിക്കാരുടെ ജീവിതത്തില്‍ വളരെ മനോഹരമായ ഒരു കാര്യം ഈ മാസം സംഭവിക്കും. അത് നിങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറമായിരിക്കും. തുടര്‍ന്ന് നിങ്ങള്‍ക്ക് വിജയം ആസ്വദിക്കാന്‍ സാധിക്കും. നിങ്ങള്‍ എല്ലാവിധത്തിലുള്ള സന്തോഷത്തിനും അര്‍ഹനാണ്. അതിനാല്‍ ഏറ്റവും മികച്ച ജീവിതം തെരഞ്ഞെടുക്കാന്‍ എല്ലാ അവസരങ്ങളും ഉപയോഗിക്കുക. സാഹചര്യം എത്ര പ്രതിസന്ധി നിറഞ്ഞതാണെന്നത് ഇവിടെ വിഷയമല്ല. എന്നാല്‍ ഈ മാസം നിങ്ങള്‍ക്ക് നേട്ടം വന്നു ചേരും. ഇത് മനസ്സിലാക്കുകയും ഏറ്റവും മികച്ച ഫലം നേടുന്നതിന് നിങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തിലെ ഒട്ടേറെ പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിനും നിലവിലെ നിങ്ങളുടെ സാഹചര്യം മെച്ചപ്പെടുന്നതിനും നിങ്ങളുടെ പങ്കാളി നിങ്ങളെ സഹായിക്കും. ഭാവിയെക്കുറിച്ച് തുടര്‍ച്ചയായി ചിന്തിക്കുന്നതും ദുഃഖിക്കുന്നതും അവസാനിപ്പിക്കുക. നിങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടെങ്കില്‍ എളുപ്പത്തില്‍ എല്ലാ കാര്യങ്ങളിലും പുരോഗതിയുണ്ടാകും. നിങ്ങള്‍ക്കുവേണ്ടി നിക്ഷേപം നടത്താനുള്ള മികച്ച സമയമാണിത്. നിങ്ങളുടെ പ്രൊഫഷണല്‍ ജീവിതത്തില്‍ എന്തൊക്കെയാണ് വേണ്ടതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക. സാമ്പത്തിക കാര്യങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക.
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23 നും ഒക്ടോബര്‍ 23 നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവര്‍ തങ്ങളുടെ ജീവിതത്തെ ശരിയായ പാതയിലേക്ക് നയിക്കാന്‍ ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കണം. പോസിറ്റീവായ ചിന്താഗതി വെച്ചുപുലര്‍ത്തുന്നത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. ഈ പോസിറ്റിവിറ്റി ജീവിതത്തിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകളെ നേരിടാന്‍ നിങ്ങളെ സഹായിക്കും. ശുഭാപ്തി വിശ്വാസം എപ്പോഴും വെച്ചുപുലര്‍ത്തുക. നിങ്ങളുടെ പ്രണയബന്ധത്തില്‍ ഈ മാസം ആശയവിനിയമയം ഏറെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളുടെ പങ്കാളിയോട് പ്രകടിപ്പിക്കുക. അതിലൂടെ നിങ്ങളുടെ ബന്ധം ആഴത്തിലാകും. നിങ്ങള്‍ക്ക് അതിലൂടെ സന്തോഷവും സംതൃപ്തിയും ലഭിക്കും. ഒരു സുഹൃത്തിനൊപ്പം സമയം ചെലവഴിക്കണം. അല്ലെങ്കില്‍ കുടുംബവുമായി സംസാരിക്കാനും സമയം ചെലവഴിക്കാനും ശ്രമിക്കണം. ശരിയായ രീതിയില്‍ നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നിങ്ങളില്‍ വലിയ മാറ്റമുണ്ടാക്കും. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തിലെ സുപ്രധാന അവസരങ്ങള്‍ പ്രയോജനപ്പെടുത്താനായി നിങ്ങള്‍ തയ്യാറാകണം. അതുവഴി മുമ്പെങ്ങുമില്ലാത്തവിധം നിങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാകും.
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24 നും നവംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചിക രാശിക്കാര്‍ ഈ മാസം വ്യക്തിഗത വളര്‍ച്ചയ്ക്കും വികാസത്തിനുമായി സമയം കണ്ടെത്തണം. നിങ്ങളെ പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന വായന അല്ലെങ്കില്‍ പുതിയ കഴിവുകള്‍ പഠിക്കാന്‍ കഴിയുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. നിങ്ങളുടെ ശക്തി എന്തെന്ന് മനസ്സിലാക്കുകയും മെച്ചപ്പെടേണ്ട മേഖലകള്‍ ഏതൊക്കെയെന്ന് തിരിച്ചറിയുകയും ചെയ്യുക. സ്വയം മെച്ചപ്പെടുത്തലിനുള്ള നടപടികള്‍ സ്വീകരിക്കുക. നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പായി മാറാന്‍ നിങ്ങള്‍ പരിശ്രമിക്കുമ്പോള്‍ മാറ്റങ്ങള്‍ സ്വീകരിക്കുകയും വളര്‍ച്ചയെ കേന്ദ്രീകരിച്ചുള്ള മാനസികാവസ്ഥ വളര്‍ത്തുകയും ചെയ്യുക. ഈ സമയത്ത്, നിങ്ങളുടെ കഴിവുകള്‍, അറിവ് അല്ലെങ്കില്‍ വ്യക്തിഗത ഗുണങ്ങള്‍ എന്നിവ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന മേഖലകള്‍ നിങ്ങള്‍ തിരിച്ചറിയുക. സ്വയം പ്രതിഫലിപ്പിക്കുന്നതിനും നിങ്ങളുടെ ആന്തരിക നിലയെ പരിപോഷിപ്പിക്കുന്നതിനും സമയം ചെലവഴിക്കുക. വിവാഹത്തെക്കുറിച്ച് ആലോചിക്കാനുള്ള മികച്ച സമയമാണിത്.മറ്റൊരാളോട് പ്രണയം തോന്നാനും നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ പങ്കാളിയെ കണ്ടത്താനും അനുകൂലമായ സമയമാണ് ഈ മാസം.
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22 നും ഡിസംബര്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാര്‍ക്ക് വ്യക്തിഗത വളര്‍ച്ചക്കും പുരോഗതിക്കും ഈ മാസം വളരെയധികം അവസരങ്ങള്‍ ലഭിക്കും. സ്വയം മെച്ചപ്പെടലിനുള്ള സാധ്യതകള്‍ പരിഗണിക്കുക. സെമിനാറുകള്‍, ശില്‍പശാലകള്‍, ഓണ്‍ലൈന്‍ കോഴ്സുകള്‍ എന്നിവയില്‍ പങ്കെടുത്ത് വ്യക്തിഗത വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ തേടുക. വ്യക്തിപരമായ വളര്‍ച്ചയിലേക്കുള്ള ചുവടുകളായി വെല്ലുവിളികളെ സ്വീകരിക്കുക. നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പായി വികസിപ്പിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍ ശ്രദ്ധ ചെലുത്തുക. നിങ്ങളുടെ കരിയര്‍, സാമ്പത്തികം, പ്രണയം എന്നിവ നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തില്‍ ചെലുത്തുന്ന സ്വാധീനം പരിശോധിക്കുക. നിങ്ങളുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിക്കുന്നതിലൂടെ, എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും വരാനിരിക്കുന്ന അവസരങ്ങളെ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നും നിങ്ങള്‍ക്ക് മനസ്സിലാകും. നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം നിലനിര്‍ത്തുന്നതില്‍ ആത്മീയ ജീവിതം പ്രധാന പങ്കുവഹിക്കും. ധ്യാനം, യോഗ പോലുള്ള കാര്യങ്ങള്‍ പരിശീലിക്കുന്നതിനായി സമയം നീക്കിവെക്കുക.
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22 നും ജനുവരി 19 നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാരുടെ ജീവിതത്തില്‍ വളരെയധികം പോസിറ്റിവിറ്റിയും ശക്തിയും കൈവരും. നിങ്ങളുടെ വ്യക്തിപരവും പ്രൊഫഷണല്‍ ജീവിതവും മെച്ചപ്പെടുത്തുന്നതിന് ഇവ ഒന്നിച്ചുകൊണ്ടുപോകുന്ന സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തണം. നിങ്ങള്‍ക്ക് ഇപ്പോള്‍ എന്തെങ്കിലും നഷ്ടമായാല്‍ അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ വിനാശകരമായ സ്വാധീനം ചെലുത്തും. ജീവിതത്തില്‍ നിങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് നിങ്ങളുടെ കഴിവുകള്‍ ഉപയോഗിക്കുന്നത് തുടരുക. നിങ്ങളുടെ ആവശ്യങ്ങള്‍ നിങ്ങളുടെ ഏറ്റവും അടുത്തയാളുകളെ അറിയിക്കുകയും ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ അവരുടെ പിന്തുണ തേടുകയും ചെയ്യുക. നിങ്ങള്‍ക്കായി സമയം കണ്ടെത്തുന്നത് അനിവാര്യമാണെന്ന ഓര്‍ക്കണം. നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് അത് അത്യന്താപേക്ഷിതമാണ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് നിങ്ങള്‍ക്ക് നേട്ടമായി തീരും. ജീവിതം ഒരു തുടര്‍ച്ചയായ പഠന പ്രക്രിയയാണെന്നും നാമെല്ലാവരും ഉയര്‍ച്ച താഴ്ചകളെ അഭിമുഖീകരിക്കേണ്ടി വരുമെന്നതും ഓര്‍ക്കുക.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ക്ക് ഈ മാസം വളരെ മികച്ച ജീവിതം നയിക്കാനാകും. പോസിറ്റീവായിരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ എല്ലാ ദിവസവും കുറച്ച് സമയം മാറ്റിവയ്ക്കുക. ആരോഗ്യകരമായ ഒരു മാനസികാവസ്ഥ വളര്‍ത്തിയെടുക്കുന്നത് ജീവിതത്തെ നെഗറ്റിവിറ്റിയില്‍ നിന്ന് പോസിറ്റിവിറ്റിയിലേക്ക് മാറ്റാന്‍ സഹായിക്കും. നന്ദി പ്രകടിപ്പിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്താനും സഹായിക്കും. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിങ്ങള്‍ എന്താണ് നേടാന്‍ ആഗ്രഹിക്കുന്നതെന്ന് അറിയുകയും അതിനനുസരിച്ച് മുന്‍ഗണനകള്‍ നിശ്ചയിക്കുകയും ചെയ്യുക. ശ്രദ്ധ കേന്ദ്രീകരിക്കാനും മികച്ച തീരുമാനങ്ങള്‍ എടുക്കാനും ഈ മാസം നിങ്ങള്‍ക്ക് സാധിക്കും. ഈ സമയത്ത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സ്വയം പരിചരണം വളരെ അത്യാവശ്യമാണ്. സ്വയം പരിപാലനം നിങ്ങളുടെ പ്രധാന മുന്‍ഗണനകളില്‍ ഒന്നായിരിക്കണം. വ്യക്തിഗത വികസനത്തിനും സ്വയം മെച്ചപ്പെടുത്തലിനും സമയം കണ്ടെത്തണം.
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാര്‍ക്ക് ഈ മാസം സ്വയം പരിചരണത്തിനും വളര്‍ച്ചയ്ക്കും കൂടിയുള്ള മാസമാണ്. അത് കരിയറിലെ നേട്ടമോ സാമ്പത്തിക ലക്ഷ്യങ്ങളോ വ്യക്തിഗത വികസനമോ എന്തും ആകട്ടെ, ശരിയായ ലക്ഷ്യങ്ങളിലെത്താന്‍ സാധിക്കുന്ന സമയമാണ്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടം ആസ്വദിക്കാന്‍ തയ്യാറായിരിക്കുക. പ്രൊഫഷണല്‍ നേട്ടങ്ങള്‍ക്ക് ഇത് മികച്ച സമയമാണ്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളും മനോഭാവവുമാണ് നിങ്ങളുടെ ജീവിതത്തെ മൂന്നോട്ടുനയിക്കുന്നത്. അതിനാല്‍, ഓരോ ദിവസത്തെയും പോസിറ്റീവ് ചിന്താഗതിയോടെ സമീപിക്കുക. വെല്ലുവിളികളെ വളര്‍ച്ചയ്ക്കുള്ള അവസരങ്ങളായി സ്വീകരിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങള്‍ ആസ്വദിക്കുക. ശരിയായ തന്ത്രങ്ങളിലൂടെയും മാനസികാവസ്ഥയിലൂടെയും ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളെ നേരിടാന്‍ സാധിക്കും. നല്ല മനോഭാവങ്ങള്‍ ജീവിതത്തില്‍ നിലനിര്‍ത്തുകയും സമ്മര്‍ദ്ദം ഫലപ്രദമായി നിയന്ത്രിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ശ്വസന വ്യായാമങ്ങള്‍, ധ്യാനം എന്നിവ പോലുള്ള സ്ട്രെസ് റിലീഫ് ടെക്നിക്കുകള്‍ ദിനചര്യയുടെ ഭാഗമാക്കുക. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്ന ഹോബികളില്‍ ഏര്‍പ്പെടുക.