Numerology Dec 21| സാമ്പത്തിക നേട്ടമുണ്ടാകും; പണം കടം കൊടുക്കരുത്:സംഖ്യാശാസ്ത്രപ്രകാരം ഇന്നത്തെ ദിവസഫലം അറിയാം
- Published by:Sneha Reghu
- news18-malayalam
Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 ഡിസംബര് 21ലെ നിങ്ങളുടെ ദിവസഫലം അറിയാം
നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ പ്രണയബന്ധം ശക്തമാകും. വളരെ സന്തോഷകരമായ ദിവസമായിരിക്കും ഇത്. എതിരാളികളുമായി തര്‍ക്കിക്കുന്നത് ഒഴിവാക്കണം. വിദേശബിസിനസുകളില്‍ നിന്ന് നിങ്ങള്‍ക്ക് ലാഭം പ്രതീക്ഷിക്കാം. ഭാഗ്യസംഖ്യ: 6, ഭാഗ്യനിറം: പീച്ച്.
advertisement
നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20 അല്ലെങ്കില്‍ 29 തീയതികളില്‍ ജനിച്ചവര്‍): സര്‍ക്കാരുദ്യോഗസ്ഥരുടെ കൈയിലുള്ള നിങ്ങളുടെ ഫയലുകളില്‍ തീരുമാനം ആകും. നിങ്ങള്‍ക്ക് നിറയെ ആശങ്കകള്‍ തോന്നുന്ന ദിവസമാണിന്ന്. നിങ്ങളുടെ ആരോഗ്യകാര്യത്തില്‍ അല്‍പ്പം ശ്രദ്ധ വേണം. പുതിയ ചില പ്രോജക്ടുകള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഭാഗ്യസംഖ്യ: 18, ഭാഗ്യനിറം: ചുവപ്പ്.
advertisement
നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍): വൈകുന്നേരത്തോടെ സാമൂഹിക പരിപാടികളില്‍ പങ്കെടുക്കും. മാറുന്ന പരിതസ്ഥിതിയുമായി നിങ്ങള്‍ വേഗം ഇണങ്ങിച്ചേരും. പുതിയ വീട് വാങ്ങാന്‍ അനുകൂല ദിവസം. നിങ്ങളുടെ കരിയറിലും പുരോഗതിയുണ്ടാകും. നിങ്ങളുടെ എതിരാളികളെ സൂക്ഷിക്കണം. ഭാഗ്യസംഖ്യ: 2, ഭാഗ്യനിറം: പിങ്ക്.
advertisement
നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22 അല്ലെങ്കില്‍ 31 തീയതികളില്‍ ജനിച്ചവര്‍): ചില തര്‍ക്കങ്ങളിലും വഴക്കുകളിലും നിങ്ങള്‍ക്ക് ചെന്നുപെടും. നിങ്ങളുടെ ആശങ്കയും വര്‍ധിക്കും. പുതിയ വീട് വാങ്ങാന്‍ അനുകൂല ദിവസമാണിന്ന്. വിദേശ ബിസിനസുകളില്‍ നിന്ന് നേട്ടമുണ്ടാകും. നിരവധി അംഗീകാരങ്ങള്‍ നിങ്ങളെ തേടിയെത്തും. പങ്കാളിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. ഭാഗ്യസംഖ്യ: 7, ഭാഗ്യനിറം: വെള്ള.
advertisement
നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ സഹോദരങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കണം. തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുതിയ വീട് വാങ്ങാന്‍ നിങ്ങള്‍ പദ്ധതിയിടും. പണം അനാവശ്യമായി ചെലവാക്കരുത്. ഭാവിയ്ക്കായി പണം സൂക്ഷിച്ച് വെയ്ക്കണം. ഭാഗ്യസംഖ്യ: 5, ഭാഗ്യനിറം: പച്ച.
advertisement
നമ്പര്‍ 6 (ഏത് മാസത്തിലും 6, 15 അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ചവര്‍): സഹോദരങ്ങളും സുഹൃത്തുക്കളുമായുള്ള ബന്ധം നല്ല രീതിയിലാകും. നിങ്ങള്‍ക്ക് ചില ആശങ്കകള്‍ തോന്നുന്ന സമയമാണിത്. വയറുസംബന്ധമായ രോഗങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാകും. സാമ്പത്തിക നേട്ടം കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഭാഗ്യസംഖ്യ: 2.ഭാഗ്യനിറം; ഓറഞ്ച്.
advertisement
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ മേലുദ്യോഗസ്ഥര്‍ പറയുന്നത് അനുസരിക്കണം. അവരെ ധിക്കരിക്കരുത്. നിങ്ങള്‍ക്ക് ചില ആശങ്കകള്‍ ഉണ്ടാകും. സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. പങ്കാളിയില്‍ നിന്ന് സര്‍പ്രൈസ് സമ്മാനങ്ങള്‍ ലഭിക്കും. ഭാഗ്യസംഖ്യ; 4, ഭാഗ്യനിറം: ഇന്‍ഡിഗോ.
advertisement
നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): വീട്ടില്‍ തര്‍ക്കങ്ങളുണ്ടാകും. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാനും സാധ്യതയുണ്ട്. നിങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. അനാവശ്യമായ തര്‍ക്കങ്ങളില്‍ ചെന്നുപെടരുത്. ബിസിനസില്‍ കടം കൊടുക്കുന്ന രീതി ഒഴിവാക്കണം. ജോലിസ്ഥലത്ത് നിങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കാന്‍ സാധിക്കും. ഭാഗ്യസംഖ്യ: 1, ഭാഗ്യനിറം: വയലറ്റ്.
advertisement
നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍): സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും, ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പാലിക്കണം. അനാവശ്യമായി പണം ചെലവാക്കരുത്. ഭാവിയിലേക്കായി പണം സ്വരൂപിച്ച് വെയ്ക്കണം. നിങ്ങളെ മനസിലാക്കുന്ന പങ്കാളിയെ ലഭിക്കും. ഭാഗ്യസംഖ്യ: 5, ഭാഗ്യനിറം: നീല.