മേയ് 18ന് രാഹു കുംഭം രാശിയിലേക്ക് സംക്രമിക്കുന്നു; ഈ രാശിക്കാര്‍ക്ക് വലിയ സാമ്പത്തിക നേട്ടങ്ങള്‍
- Published by:Sarika N
- news18-malayalam
Last Updated:
രാഹു രാശി മാറുമ്പോള്‍ അത് മറ്റ് 12 രാശികളിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തും
2025 മേയ് 18ന് രാഹു മീനം രാശിയില്‍ നിന്ന് കുംഭംരാശിയിലേക്ക് സംക്രമിക്കും. രാഹു ഒരു നിഴല്‍ ഗ്രഹമായതിനാല്‍ ഇത് ജ്യോതിഷത്തില്‍ വളരെ പ്രധാനപ്പെട്ട സംഭവമാണ്. രാഹു രാശി മാറുമ്പോള്‍ അത് 12 രാശികളിലും ആഴത്തിലുള്ള സ്വാധീനം ചെലുത്തും. രാഹു ഓരോ 18 മാസത്തിലും രാശി മാറുന്നു. ജീവിതത്തിലെ പെട്ടെന്നും മാറ്റങ്ങള്‍, ആശയക്കുഴപ്പം, സാങ്കേതികമായ പുരോഗതി, വിദേശയാത്ര, മാനസിക സമ്മര്‍ദം എന്നിവയില്‍ മാറ്റങ്ങളുണ്ടാകും. പുരോഗമന ചിന്ത, ശാസ്ത്രീയ ചിന്ത, സാമൂഹികമാറ്റം, വിപ്ലവം എന്നിവയുടെ പ്രതീകമാണ് കുംഭം. ചില രാശിക്കാര്‍ക്ക് ഈ സംക്രമണം സാമ്പത്തിക നേട്ടങ്ങള്‍, തൊഴില്‍ രംഗത്തെ പുരോഗതി, വിദേശബന്ധങ്ങളില്‍ നിന്നുള്ള വിജയം എന്നിവ കൊണ്ടുവരും. അതേസമയം, ചിലരില്‍ മാനസികമായ ആശയക്കുഴപ്പം, ബന്ധങ്ങളിലെ സ്വരചേര്‍ച്ചയില്ലായ്മ, അനാവശ്യമായ ചെലവുകള്‍ എന്നിവയ്ക്കും കാരണമാകും.
advertisement
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക ലാഭം, ആഗ്രഹപൂര്‍ത്തീകരണം, സാമൂഹിക ബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിങ്ങളുടെ പതിനൊന്നാം ഭാവത്തിലേക്കാണ് രാഹു പ്രവേശിക്കുന്നത്. ഈ സമയത്ത് നിങ്ങളുടെ ബന്ധങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. മൂത്ത സഹോദരങ്ങളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ സാമ്പത്തിക ലാഭത്തിനോ സഹകരണത്തിനോയുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ പുരോഗതിയുണ്ടാകും. പക്ഷേ, അത്യാഗ്രഹത്തില്‍ നിന്നും തെറ്റായ കൂട്ടുകെട്ടില്‍ നിന്നും അകലം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. പണം നിക്ഷേപിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: രാഹു ഇപ്പോള്‍ നിങ്ങലുടെ പത്താം ഭാവത്തിലേക്ക് മാറും. അത് നിങ്ങളുടെ തൊഴില്‍ മേഖലയിലും സാമൂഹിക അന്തസ്സിലും മാറ്റങ്ങളുണ്ടാക്കും. ഈസ മയം പുതിയ ഉത്തരവാദിത്തങ്ങള്‍, അപ്രതീക്ഷിത അവസരങ്ങള്‍, പുരോഗതി എന്നിവ ഉണ്ടാകാം. എന്നിരുന്നാലും ഓഫീസ് രാഷ്ട്രീയമോ മേലുദ്യോഗസ്ഥരുമായുള്ള തര്‍ക്കമോ ഉണ്ടായേക്കാം. പെട്ടെന്നുള്ള തൊഴില്‍ മാറ്റങ്ങള്‍ സാധ്യമാണ്. അതിനാല്‍ വിവേകപൂര്‍വം തീരുമാനങ്ങള്‍ എടുക്കുക. അഹങ്കാരം ഒഴിവാക്കുക.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: രാഹുവിന്റെ സംക്രമണം നിങ്ങളുടെ ജീവിതത്തില്‍ വിദ്യാഭ്യാസം, മതം, വിദേശ യാത്ര എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സജീവമാക്കും. ഉന്നതവിദ്യാഭ്യാസത്തില്‍ സ്‌കോളര്‍ഷിപ്പ് നേടാന്‍ സാധ്യതയുണ്ട്. മതപരമോ ആത്മീയമോ ആയി ബന്ധപ്പെട്ട യാത്രകളുണ്ടാകും. ജോലിയുമായി ബന്ധപ്പെട്ട് വിദേശയാത്ര നടത്താന്‍ സാധ്യതയുണ്ട്. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. മിഥ്യാധാരണകളില്‍ നിന്നോ തെറ്റായ കാര്യങ്ങളില്‍നിന്നോ അകന്നു നില്‍ക്കുക.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: ഏട്ടാം ഭാവത്തിലേക്കുള്ള രാഹുവിന്റെ സംക്രമണം ജീവിതത്തില്‍ ആഴമേറിയതും നിഗൂഢവുമായ മാറ്റം കൊണ്ടുവരും. ഇത് പരിവര്‍ത്തനത്തിന്റെ സമയമാണ്. അഴിടെ നിങ്ങള്‍ക്ക് നിങ്ങളെ തന്നെ ഒരു പുതിയ രൂപത്തില്‍ കാണാന്‍ കഴിയും. ഇന്‍ഷുറന്‍സ്, നികുതി, സ്റ്റോക്ക് മാര്‍ക്കറ്റ് എന്നിവയില്‍ നിന്ന് ലാഭം ലഭിക്കും. ആരോഗ്യപ്രശ്‌നങ്ങള്‍, പ്രത്യേകിച്ച് ലൈംഗിക രോഗങ്ങള്‍, മാനസിക സമ്മര്‍ദം അല്ലെങ്കില്‍ അപകടങ്ങള്‍ എന്നിവയുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കുക.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാരുടെ ഏഴാം ഭാവത്തിലൂടെയാണ് രാഹു സഞ്ചരിക്കുക. ഇത് ദാമ്പത്യജീവിതം, പങ്കളിത്തം, സാമൂഹിക ബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദാമ്പത്യബ്‌നധം അല്ലെങ്കില്‍ ബിസിനസ് പങ്കാളിയുമായുള്ള ബന്ധത്തില്‍ ആശയക്കുഴപ്പം, വഴക്ക്, അല്ലെങ്കില്‍ ബന്ധത്തില്‍ നിന്ന് അകന്നുപോകുക എന്നിവ സാധ്യമാകും. പുതിയ ബന്ധങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. അവ സുസ്ഥിരമാകുമോ ഇല്ലയോ എന്ന് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ആറാം ഭാവത്തിലെ രാഹുവിന്റെ സംക്രമണം നിങ്ങള്‍ക്ക് മത്സരങ്ങളിലും ശ്ത്രുക്കളുമേലും വിജയം നല്‍കും. ആരോഗ്യം മോശമായേക്കാം. ഉദരരോഗങ്ങള്‍ അല്ലെങ്കില്‍ ചര്‍മ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കുക. ജോലി മാറാന്‍ ഇത് അനുകൂലമായ സമയമാണ്. സഹപ്രവര്‍ത്തകരില്‍ നിന്ന് അകലം പാലിക്കുക. നിയപരമായ കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാരുടെ അഞ്ചാം ഭാവത്തിലേക്ക് രാഹു പ്രവേശിക്കുന്നതോടെ പ്രണയം, കുട്ടികള്‍, സര്‍ഗാത്മകത എന്നീ മേഖലകളെ സ്വാധീനിക്കും. പ്രണയബന്ധത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കുന്ന ബന്ധത്തില്‍ കുടുങ്ങിപ്പോയേക്കാം. കുട്ടികളെ കാര്യമോര്‍ത്ത് ആശങ്കകള്‍ ഉണ്ടായേക്കും. കല, അഭിനയം, എഴുത്ത് തുടങ്ങിയ മേഖലകളില്‍ വിജയിക്കും. നിക്ഷേപം നടത്തുമ്പോള്‍ ജാഗ്രത പാലിക്കുക.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികരാശിക്കാരുടെ വീട്, അമ്മ, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട നാലാമത്തെ ഭാവത്തിലേക്കാണ് സംക്രമിക്കുന്നത്. കുടുംബത്തില്‍ അസ്ഥിരത, അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക, സ്വത്ത് സംബന്ധമായ തര്‍ക്കങ്ങള്‍ എന്നിവയുണ്ടായേക്കാം. വീട് മാറാനുള്ള സാധ്യതയുമുണ്ട്. മാനസിക സമാധാനത്തിന് ധ്യാനം പരിശീലിക്കാവുന്നതാണ്. വാഹനസംബന്ധമായ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വം എടുക്കുക.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനുരാശിക്കാരുടെ മൂന്നാം ഭാവത്തിലേക്കാണ് രാഹു സംക്രമിക്കുന്നത്. ഇത് ധൈര്യം, ആശയവിനിമയം, യാത്ര, ഇളയ സഹോദരങ്ങളുമായുള്ള ബന്ധം എന്നിവയെ സ്വാധീനിക്കും. യാത്ര നടത്താന്‍ അനുകൂലമായ സമയമാണിത്. എഴുത്ത്, പത്രപ്രവര്‍ത്തനം, സോഷ്യല്‍ മീഡിയ, മാര്‍ക്കറ്റിംഗ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നേട്ടങ്ങള്‍ ലഭിക്കും. അനാവശ്യമായ ചര്‍ച്ചകളിലും വ്യാജ വാര്‍ത്തകളില്‍ നിന്നും ജാഗ്രത പാലിക്കുക.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാര്‍ക്ക് ഏറെ അനുകൂലമായ സമയമാണിത്. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. പക്ഷേ, ചെലവും വര്‍ധിക്കും. സംസാരരീതിയില്‍ മാറ്റമുണ്ടാകും. അത് നല്ല രീതിയിലും മോശം രീതിയിലും സ്വാധീനിക്കും. കുടുംബത്തില്‍ കലഹമോ അല്ലെങ്കില്‍ പൂര്‍വിക സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കമോ ഉണ്ടാകാം. സംസാരഭാഷയില്‍ സംയമനം പാലിക്കുക.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: രാഹുവിന്റെ സംക്രമണം കുംഭം രാശിക്കാര്‍ക്ക് ഗുണകരമാകും. ഈ സമയം നിങ്ങളുടെ വ്യക്തിത്വം, ചിന്താ ശേഷി എന്നിവയില്‍ മാറ്റം ദൃശ്യമാകും. നിങ്ങളിലേക്ക് മറ്റുള്ളവര്‍ ആകര്‍ഷിക്കപ്പെടും. ആത്മവിശ്വാസം വര്‍ധിക്കും. എന്നാല്‍ ആശയക്കുഴപ്പം അനുഭവപ്പെടും. കരിയറിലും ബന്ധങ്ങളിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകും. അഹങ്കാരവും സ്വാര്‍ത്ഥതയും ദോഷം ചെയ്യും.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാര്‍ക്ക് രാഹു സംക്രമണം സാമ്പത്തിക നഷ്ടമുണ്ടാക്കും. വിദേശ യാത്രകള്‍ നടത്താന്‍ അവസരം ലഭിക്കും. മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെടും. ഈ സമയം ആത്മീയത, ധ്യാനം, സേവനപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ താത്പര്യമുണ്ടാകും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ അവസരം ലഭിക്കും. ഏകാന്തതയും വിഷാദവും ഒഴിവാക്കാന്‍ ധ്യാനം നല്ലതാണ്.