ജൂലൈ 16ന് സൂര്യന് കര്ക്കിടകം രാശിയിലേക്ക് സംക്രമിക്കുന്നു; ഈ രാശിക്കാരുടെ കുടുംബബന്ധങ്ങള് ശക്തമാകും
- Published by:Sneha Reghu
- news18-malayalam
Last Updated:
കുടുംബ ജീവിതത്തില് സമാധാനവും സന്തോഷവും സ്ഥാപിക്കാനുമുള്ള സമയമാണിത്
2025 ജൂലൈ 16 ന് സൂര്യന്‍ കര്‍ക്കിടകം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ്. വികാരങ്ങള്‍, സ്വന്തം കുടുംബം, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കര്‍ക്കിടകം രാശിയിലേക്ക് സൂര്യന്‍ പ്രവേശിക്കുന്ന സമയമാണിത്. ഈ പരിവര്‍ത്തനം വ്യക്തിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളും അടങ്ങുന്ന ചുറ്റുപാടിനോട് അടുപ്പം വര്‍ദ്ധിപ്പിക്കുകയും മാതൃത്വത്തിന്റെയും പരിചരണത്തിന്റെയും വികാരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പുതിയ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും, കുടുംബ ജീവിതത്തില്‍ സമാധാനവും സന്തോഷവും സ്ഥാപിക്കാനുമുള്ള സമയമാണിത്. എന്നിരുന്നാലും, കര്‍ക്കിടകത്തിലെ സൂര്യന്റെ സംക്രമണം വ്യക്തിയുടെ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കും. അതിനാല്‍ അഹങ്കാരവും വൈകാരിക ഏറ്റക്കുറച്ചിലുകളും ഒഴിവാക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ ശാരീരിക ആരോഗ്യം പ്രത്യേകിച്ച് ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനങ്ങളും ആരോഗ്യവും ശ്രദ്ധിക്കുക. കുടുംബ ഉത്തരവാദിത്തങ്ങള്‍ കാരണം ബിസിനസ്സ് സ്ഥലത്ത് നിരവധി ജോലിഭാരം അനുഭവപ്പെടും. എന്നിരുന്നാലും, ശരിയായ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് സംതൃപ്തിയെ സൂചിപ്പിക്കുന്നു. മൊത്തത്തില്‍, ഈ സംക്രമണം വൈകാരിക സ്ഥിരത, ബന്ധുക്കളുമായുള്ള ഇടപെടൽ മെച്ചപ്പെടുത്തല്‍, ആത്മവിശ്വാസം എന്നിവയ്ക്കുള്ള അത്ഭുതകരമായ ഒരു സാധ്യത നിലനിര്‍ത്തുന്നു. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
advertisement
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഈ സംക്രമണ സമയത്ത് കുടുംബത്തില്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചേക്കാം. വീടുമായി ബന്ധപ്പെട്ട ഒരു പ്രധാന തീരുമാനം എടുക്കാന്‍ സാധ്യതയുണ്ട്. വൈകാരിക അസ്ഥിരത അനുഭവപ്പെടാം. പക്ഷേ അമ്മയുടെയോ കുടുംബത്തിന്റെയോ പിന്തുണയോടെ സാഹചര്യം സന്തുലിതമാകും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് സ്ഥിരത ലഭിക്കും. എന്നിരുന്നാലും വ്യക്തിജീവിതത്തില്‍ ക്ഷമ പുലര്‍ത്തേണ്ടത് ആവശ്യമാണ്. പങ്കാളിയോടൊപ്പം ദൂരയാത്ര പോകാൻ ഇടയുണ്ട്.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: സൂര്യന്റെ ഈ സംക്രമണം നിങ്ങള്‍ക്ക് തിരക്കേറിയ ഒന്നായിരിക്കും. ചെറിയ യാത്രകളും സാമൂഹിക ഇടപെടലുകളും വര്‍ദ്ധിച്ചേക്കാം. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. നിങ്ങളുടെ അഭിപ്രായം ഫലപ്രദമായി പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. എന്നിരുന്നാലും, നിങ്ങളുടെ സംസാരം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്. അല്ലാത്തപക്ഷം തര്‍ക്കങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: സാമ്പത്തിക വീക്ഷണകോണില്‍ നിന്ന് ഈ സംക്രമണം നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും. കുടുങ്ങിക്കിടക്കുന്ന പണം തിരികെ കിട്ടാന്‍ അവസരം ലഭിക്കും. സമ്പത്ത് ശേഖരിക്കുന്നതിലും നിക്ഷേപത്തിലും നിങ്ങള്‍ കൂടുതല്‍ ഗൗരവമുള്ളവരായിരിക്കും. കുടുംബ ചെലവുകളില്‍ നിയന്ത്രണം ആവശ്യമാണ്. ഈ സമയത്ത് ആത്മവിശ്വാസം വര്‍ദ്ധിക്കും. വ്യക്തിത്വം കാത്തുസൂക്ഷിക്കും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ രാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം നിങ്ങളുടെ ആത്മവിശ്വാസവും നേതൃത്വപരമായ കഴിവും വര്‍ദ്ധിപ്പിക്കും. പുതിയ തുടക്കങ്ങള്‍ക്ക് ഇത് നല്ല സമയമാണ്. എന്നിരുന്നാലും, അഹങ്കാരവും കോപവും ഒഴിവാക്കേണ്ടത് പ്രധാനമാണ്. അല്ലാത്തപക്ഷം ബന്ധങ്ങള്‍ വഷളായേക്കാം. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. തലവേദനയോ നേത്രരോഗമോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ചികിത്സ തേടുക.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ക്ക് ആത്മപരിശോധനയ്ക്കും മാനസിക വിശ്രമത്തിനും ഇത് ഒരു സമയമാണ്. സൂര്യന്‍ പന്ത്രണ്ടാം ഭാവത്തിലേക്ക് സംക്രമിക്കും. ഇത് ചില യാത്രകള്‍ക്ക്, പ്രത്യേകിച്ച് വിദേശ യാത്രകള്‍ നടത്താന്‍ വഴി തുറന്ന് നല്‍കും. ചെലവുകള്‍ വര്‍ദ്ധിക്കും, അതിനാല്‍ ഒരു ബജറ്റ് നിലനിര്‍ത്തുക. ഉള്ളില്‍ നിന്ന് സ്വയം ശക്തിപ്പെടുത്തേണ്ട സമയമാണിത്. ധ്യാനവും ആത്മീയ പരിശീലനവും ഗുണകരമാകും. മാനസിക സമാധാനം വർ‍ധിക്കുകയും അത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ സ്വാധീനിക്കുകയും ചെയ്യും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: സൂര്യന്റെ ഈ സംക്രമണം നിങ്ങളുടെ സാമൂഹിക വലയം വര്‍ധിപ്പിക്കും. സുഹൃത്തുക്കളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. പദ്ധതികളില്‍ വിജയിക്കാനുള്ള സാധ്യതയുണ്ട്, നിങ്ങള്‍ ഒരു ടീം ലീഡറുടെ റോളിലേക്ക് വന്നേക്കാം. എന്നാല്‍ അഹങ്കാരത്തില്‍ നിന്ന് ഒരു തീരുമാനവും എടുക്കരുത്. നിങ്ങളുടെ പ്രശസ്തിയും ബഹുമാനവും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകരാശിയിലേക്കുള്ള സൂര്യന്റെ സംക്രമണം നിങ്ങള്‍ക്ക് ജോലിസ്ഥലത്ത് നേതൃത്വപരമായ സ്ഥാനം നല്‍കാന്‍ സാധ്യതയുണ്ട്. തൊഴിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റമോ പ്രശംസയോ ലഭിച്ചേക്കാം. നിങ്ങളുടെ പിതാവുമായുള്ള ബന്ധം മെച്ചപ്പെടും. എന്നിരുന്നാലും, മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തില്‍ അല്‍പ്പം ശ്രദ്ധിക്കുക. തർക്കമുണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കണം. അല്ലെങ്കിൽ അത് നിങ്ങളുടെ കരിയറിനെ ബാധിച്ചേക്കാം.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മതത്തോടും ആത്മീയതയോടും ഉള്ള നിങ്ങളുടെ താത്പര്യം വര്‍ദ്ധിക്കും. ഉന്നത വിദ്യാഭ്യാസം അല്ലെങ്കില്‍ വിദേശവുമായി ബന്ധപ്പെട്ട പദ്ധതികള്‍ ശക്തി പ്രാപിക്കാം. ഗുരുവുമായോ പിതാവുമായോ ആശയപരമായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. അതിനാല്‍ ആശയവിനിമയത്തില്‍ നിയന്ത്രണം ആവശ്യമാണ്. ഈ സമയത്ത്, അറിവും അനുഭവവും വര്‍ദ്ധിപ്പിക്കാനുള്ള അവസരങ്ങള്‍ ലഭിക്കും. അവയിൽ താത്പര്യ പൂർവം പങ്കുചേരുക. വിജയം ലഭിക്കും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈ സംക്രമണം നിങ്ങള്‍ക്ക് ആത്മപരിശോധനയുടെ സമയമാണ്. പൂര്‍വ്വിക സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത കൊണ്ടുവരേണ്ടിവരും. പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ബന്ധങ്ങളിൽ സുതാര്യതയും സത്യസന്ധതയും നിലനിര്‍ത്തണം. വൈകാരികമായി, നിങ്ങള്‍ക്ക് കൂടുതല്‍ സെന്‍സിറ്റീവ് ആകാൻ സാധ്യതയുണ്ട്..
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ദാമ്പത്യ, പങ്കാളിത്ത ഗ്രഹത്തില്‍ സൂര്യന്റെ സംക്രമണം സംഭവിക്കുന്നു. ഈ സമയം ദാമ്പത്യ ജീവിതത്തില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകാം. പക്ഷേ സംഭാഷണത്തിലൂടെയും മനസ്സിലാക്കലിലൂടെയും പരിഹാരങ്ങള്‍ സാധ്യമാണ്. പങ്കാളിത്തങ്ങളില്‍ സുതാര്യത നിലനിര്‍ത്തുക. ബന്ധത്തിന്റെ ഗൗരവം മനസ്സിലാക്കാനും മെച്ചപ്പെടുത്തല്‍ കൊണ്ടുവരാനും ഈ സമയം അനുയോജ്യമാണ്.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ ജാഗ്രത പാലിക്കണം. ജോലിസ്ഥലത്ത് നിങ്ങള്‍ കഠിനാധ്വാനം ചെയ്യും. പക്ഷേ ഫലങ്ങള്‍ വൈകും. നിങ്ങളുടെ ദൈനംദിന ദിനചര്യയില്‍ നിങ്ങള്‍ കൂടുതല്‍ അച്ചടക്കം പാലിക്കും. നിങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്താനും വ്യായാമത്തിലും ഭക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ള സമയമാണിത്.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഈ സംക്രമണം നിങ്ങളുടെ സര്‍ഗ്ഗാത്മകതയെ ഉത്തേജിപ്പിക്കും. പ്രണയ ബന്ധങ്ങളില്‍ അടുപ്പം വര്‍ദ്ധിക്കും. പക്ഷേ വൈകാരിക അസന്തുലിതാവസ്ഥ ഒഴിവാക്കണം. കുട്ടികളുമായി ബന്ധപ്പെട്ട കൃത്യമായ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. കല, സംഗീതം, സാഹിത്യം അല്ലെങ്കില്‍ അഭിനയം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ഈ സമയം നന്നായി ഗുണകരമാകും.