Weekly Predictions May 26 to June 1| വിവേകത്തോടെ തീരുമാനങ്ങള്‍ എടുക്കുക; ബിസിനസില്‍ ലാഭം നേടാനാകും: വാരഫലം അറിയാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് 26 മുതല്‍ ജൂണ്‍ 1 വരെയുള്ള വാരഫലം
ഏരീസ് (Arise മേഅറിയാംടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവര്‍ ഈ ആഴ്ച്ചയില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ കരിയറിലായാലും ബിസിനസിലായാലും അലസതയും അഹങ്കാരവും നിങ്ങള്‍ ഒഴിവാക്കണം. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുകയുള്ളൂ. ഈ ആഴ്ച്ച പദ്ധതി പ്രകാരം ജോലികള്‍ തീര്‍ക്കാന്‍ കഠിനാധ്വാനവും പരിശ്രമവും ആവശ്യമായി വരും. ബിസിനസില്‍ നിങ്ങളുടെ എതിരാളികളില്‍ നിന്നും കടുത്ത മത്സരം നേരിട്ടേക്കും. ആദ്യ പകുതിയെ അപേക്ഷിച്ച് ആഴ്ച്ചയുടെ അവസാനത്തില്‍ നിങ്ങള്‍ക്ക് കുറച്ച് വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ പ്രിയപ്പെട്ടവരുടെ പിന്തുണയോടെ ജോലി എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങളുടെ ആരോഗ്യവും ബന്ധങ്ങളും നിലനിര്‍ത്താന്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടതായി വരും. നിങ്ങളുടെ ശ്രമങ്ങള്‍ക്ക് ഫലം ലഭിക്കുന്നതായി കാണും. കുടുംബത്തിലും സമൂഹത്തിലും നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. യുവാക്കള്‍ക്ക് കൂടുതല്‍ സമയം സുഹൃത്തുക്കളുമായി ആസ്വദിക്കാന്‍ കഴിയും. വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടയുണ്ട്. പ്രണത്തില്‍ പങ്കാളിയുമായും നല്ലതും ചീത്തയുമായ വാദങ്ങള്‍ ഉണ്ടാകും. പങ്കാളിക്കൊപ്പം ഏതെങ്കിലും വിനോദസഞ്ചാര കേന്ദ്ര സന്ദര്‍ശിക്കാനും നിങ്ങള്‍ക്ക് ഈ ആഴ്ച്ച അവസരം ലഭിക്കും. ഭാഗ്യ നിറം: ക്രീം ഭാഗ്യ സംഖ്യ: 9
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍:ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച്ച നിങ്ങള്‍ക്ക് സന്തോഷവും വിജയവും നിറഞ്ഞതായിരിക്കും. നിങ്ങളുടെ പരിശ്രമത്തിന്റെ പൂര്‍ണ്ണ ഫലം നിങ്ങള്‍ക്ക് ലഭിക്കും. ജോലി സ്ഥലത്ത് ഉന്നതരില്‍ നിന്നും നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കും. പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തിപരമായും നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കപ്പെടും. കോടതിയില്‍ എന്തെങ്കിലും കേസ് നടക്കുന്നുണ്ടെങ്കില്‍ അതിന്റെ വിധിയും നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. സ്വാധീനമുള്ള ഒരു വ്യക്തിയുടെ സഹായത്തോടെ എല്ലാത്തരം തര്‍ക്കങ്ങളും നിങ്ങള്‍ക്ക് പരിഹരിക്കാനാകും. ആഴ്ച്ചയുടെ മധ്യത്തില്‍ പ്രിയപ്പെട്ട ഒരാളെ കണ്ടുമുട്ടിയേക്കും. പ്രണയത്തിന്റെ കാര്യത്തിലും ഈ ആഴ്ച്ച നിങ്ങള്‍ക്ക് വളരെ ശുഭകരമായിരിക്കും. ഒരാളുമായുള്ള നിങ്ങളുടെ സൗഹൃദം പ്രണയമായി മാറിയേക്കാം. ആഴ്ച്ചയുടെ അവസാന പകുതി ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. നിങ്ങള്‍ ജീവിതം വളരെയധികം ആസ്വദിക്കും. ബിസിനസിലും നിങ്ങള്‍ക്ക് പുരോഗതി കൈവരിക്കാനാകും. ബിസിനസിലെ മാറ്റങ്ങളിലും നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ ആരോഗ്യം ഈ ആഴ്ച്ച വളരെ സാധാരണമായിരിക്കും. ബന്ധുക്കളുമായി നല്ല ബന്ധം തുടരും. ഭാഗ്യ നിറം: പിങ്ക് ഭാഗ്യ സംഖ്യ: 10
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍:മിഥുനം രാശിക്കാര്‍ക്ക് ഈ ആഴ്ച്ച അല്പം വിശ്രമം ലഭിക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരില്‍ നിന്നും പൂര്‍ണ്ണ പിന്തുണ ലഭിക്കും. എല്ലാവരുമായും മികച്ച ഏകോപനത്തോടെ പ്രവര്‍ത്തിക്കാനാകും. വീട്ടിലും പുറത്തുമുള്ള ആളുകളില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. ഈ സമയത്ത് ഒരു പുതിയ പദ്ധതിയില്‍ ചേരുന്നതിനോ പുതിയ ബിസിനസ്സ് ആരംഭിക്കുന്നതിനോ സാധ്യതയുണ്ട്. ആഴ്ച്ചയുടെ പകുതിയില്‍ ഒരു യാത്ര ചെയ്യേണ്ടതായി വന്നേക്കാം. നിങ്ങളുടെ ആരോഗ്യത്തിലും ഭക്ഷണ കാര്യത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കാരണം ഈ സമയത്ത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ഇതുമൂലം നിങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ വേദന ഉണ്ടാകാം. ഈ സമയത്ത് നിങ്ങള്‍ നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. പ്രണയത്തിന്റെ കാര്യത്തിലും ഈ ആഴ്ച്ച നിങ്ങള്‍ക്ക് അനുകൂലമാണ്. പ്രണയ പങ്കാളിയുമായി ഐക്യത്തില്‍ മുന്നോട്ടു പോകാനാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഭാഗ്യ നിറം: കറുപ്പ് ഭാഗ്യ സംഖ്യ: 1
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഈ ആഴ്ച്ച ശുഭകരമാണെന്നാണ് നിങ്ങളുടെ വാരഫലം പറയുന്നത്. ആഴച്ചയുടെ തുടക്കത്തില്‍ നിങ്ങളുടെ ബിസിനസിലും കരിയറിലും ശുഭ വാര്‍ത്തകള്‍ കേള്‍ക്കാനാകും. ബിസിനസില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന ലാഭം നേടാനാകും. ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താനാകും. സഹപ്രവര്‍ത്തകരില്‍ നിന്നും സഹായവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും. സുഹൃത്തുക്കളുടെ സഹായത്തോടെ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാകും. അധികാരവും സര്‍ക്കാരുമായി ബന്ധപ്പെട്ട ജോലികളില്‍ നിങ്ങള്‍ക്ക് മികച്ച വിജയം നേടാനാകും. ഏതെങ്കിലും പദ്ധതിയിലോ വിപണിയിലോ കുടങ്ങിക്കിടക്കുന്ന പണം പുറത്തുവരും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ച്ചയുടെ അവസാന പകുതി വളരെ ശുഭകരമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് തടസ്സങ്ങളെല്ലാം നീങ്ങി ആശ്വാസം ലഭിക്കും. പങ്കാളിയുമായുണ്ടായിരുന്ന പിണക്കം ഈ ആഴ്ച്ച ഒരു സ്ത്രീ സുഹൃത്തിന്റെ സഹായത്തോടെ പരിഹരിക്കാനാകും. നിങ്ങളുടെ ബന്ധം വീണ്ടും ശരിയായ ദിശയിലേക്ക് എത്തും. ഈ ആഴ്ച്ച മുഴുവന്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ ദിവസങ്ങളാണ്. എന്നാല്‍, ആഴ്ച്ചാവസാനം പണമിടപാടുകള്‍ നടത്തുമ്പോഴും പദ്ധതികളില്‍ നിക്ഷേപം നടത്തുമ്പോഴും ശ്രദ്ധിക്കണം. ആരോഗ്യം സാധാരണമായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ഭാഗ്യ നിറം: പര്‍പ്പിള്‍ ഭാഗ്യ സംഖ്യ: 6
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍:ചിങ്ങം രാശിക്കാര്‍ക്ക് ആഴ്ച്ചാവസാനം അവരുടെ കരിയറിലും ബിസിനസിലും പ്രത്യേക വിജയവും ബഹുമാനവും ലഭിക്കും. ജോലികള്‍ വളരെ എളുപ്പത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഈ ആഴ്ച്ച നിങ്ങള്‍ക്ക് സാധിക്കും. ബിസിനസില്‍ നിന്ന് ധാരാളം ലാഭം ലഭിക്കും. ആഴ്ച്ചയുടെ തുടക്കത്തില്‍ ബിസിനസുമായി ബന്ധപ്പെട്ട് നടത്തുന്ന യാത്രകള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭവും വിജയവും നല്‍കും. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ ആഴ്ച്ച ശുഭകരമാണ്. ജോലിസ്ഥലത്തും കുടുംബത്തിലും ജോലി ചെയ്യുന്ന സ്ത്രീകളോടുള്ള ബഹുമാനം വര്‍ദ്ധിക്കും. ആഴ്ച്ചയുടെ പകുതിയില്‍ ജീവിതം വളരെ ലളിതമാക്കാന്‍ നിങ്ങള്‍ ശ്രമിക്കും. ഓടി നടക്കുന്നതിന് പകരം ഒരിടത്ത് താമസിച്ച് ജോലി ചെയ്യാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങളുടെ ബന്ധുക്കളൊടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് തോന്നും. പ്രണയത്തിനും ഈ സമയം അനുകൂലമായിരിക്കും. പ്രണയ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. അടുത്ത സുഹൃത്തുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് സ്‌നേഹവും ബഹുമാനവും ലഭിക്കും. ഇത് നിങ്ങളുടെ ഉള്ളിലെ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കും. ആഴ്ച്ചാവസാനം കുടുംബവുമൊത്ത് ഒരു തീര്‍ത്ഥാടനത്തിന് പോകാന്‍ അവസരം ലഭിക്കും. ഭാഗ്യ നിറം: വെള്ള ഭാഗ്യ സംഖ്യ: 2
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍:കന്നി രാശിയില്‍ ജനിച്ചവര്‍ക്ക് ഈ ആഴ്ച്ച കരിയറിലും ബിസിനസിലും പ്രത്യേക നേട്ടം കൊയ്യാനാകും. ബിസിനസ് വികസിപ്പിക്കാനുള്ള പദ്ധതിയില്‍ നിങ്ങള്‍ക്ക് വിജയിക്കാനാകും. വിപണിയിലെ കുതിച്ചുചാട്ടം നിങ്ങള്‍ക്ക് പൂര്‍ണമായി പ്രയോജനപ്പെടുത്താനാകും. ആരുടെയെങ്കിലും പങ്കാളിത്തത്തോടെ ഒരു പുതിയ ബിസിനസ് ആരംഭിക്കാനാകും. തൊഴില്‍ ചെയ്യുന്നവരുടെ സ്ഥലംമാറ്റം, സ്ഥാനകയറ്റം എന്നിവ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ നടക്കും. നിങ്ങള്‍ നല്ല ഓഫര്‍ ലഭിക്കാനും സാധ്യതയുണ്ട്. ആഴ്ച്ചയുടെ അവസാന പകുതിയില്‍ അധികാരവും സര്‍ക്കാരുമായി ബന്ധമുള്ളതുമായ ഒരു വ്യക്തിയെ കണ്ടുമുട്ടാന്‍ സാധ്യതയുണ്ട്. അവരുടെ സഹായത്തോടെ ഭാവിയില്‍ പദ്ധതിയില്‍ പങ്കുചേരാനും ലാഭം നേടാനും കഴിയും. പ്രിയപ്പെട്ടവരുമായി ബന്ധം വഷളാണെങ്കില്‍ ആഴ്ച്ചയുടെ അവസാനം സുഹൃത്തിന്റെ സഹായത്തോടെ പരിഹരിക്കാനാകും. എല്ലാ തെറ്റിദ്ധാരണകളും നീങ്ങുകയും വീണ്ടും പരസ്പര സ്‌നേഹവും വിശ്വാസവും പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യും. ഒരു പ്രണയ ബന്ധം കൂടുതല്‍ ശക്തമാകും. നിങ്ങളുടെ പ്രണയ പങ്കാളിയുമായി സന്തോഷത്തോടെ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ഏതെങ്കിലും പ്രത്യേക ജോലി ചെയ്യുന്നതിന് നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് പ്രത്യേക സഹായവും പിന്തുണയും ലഭിക്കും. ഭാഗ്യ നിറം: ഗ്രേ ഭാഗ്യ സംഖ്യ: 11
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍:തുലാം രാശിക്കാര്‍ ഈ ആഴ്ച്ച ജോലിയില്‍ വളരെ ശ്രദ്ധപുലര്‍ത്തണം. ഏത് ജോലിയും വിവേകത്തോടെ ചെയ്യേണ്ടതുണ്ട്. നിങ്ങള്‍ വലിയ ഏതെങ്കിലും പദ്ധതിയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനെ കുറിച്ച് നന്നായി പഠിക്കണം. ഭൂമിയും കെട്ടിടവും വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും പണമിടപാട് നടത്തുമ്പോഴും ഇ്ക്കാര്യം ശ്രദ്ധിക്കുക. പേപ്പറുകളില്‍ ഒപ്പിടുന്നതിനു മുമ്പ് അത് നന്നായി വായിച്ചുനോക്കുക. ഒരു സുഹൃത്തിനെയോ പങ്കാളിയെയോ അന്ധമായി വിശ്വസിക്കരുത്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിക്കും. ജോലി സ്ഥലത്തും ജോലി മറ്റൊരാളെ ഏല്‍പ്പിക്കുന്നതിന് പകരം അത് സ്വയം ചെയ്യുക. ഈ സമയത്ത് വയറുമായി ബന്ധപ്പെട്ട് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് വന്നേക്കാം. ഭക്ഷണത്തിലും ദിനചര്യയിലും ശ്രദ്ധിക്കണം. വിദേശത്ത് ബിസിനസ് ചെയ്യാനോ കരിയര്‍ ഉണ്ടാക്കാനോ ശ്രമിക്കുന്നുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട ജോലിയില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. അതിന് അല്പം കാത്തിരിക്കേണ്ടി വരും. പ്രണയത്തിന് ഈ ആഴ്ച്ച നിങ്ങള്‍ക്ക് അനുകൂലമല്ല. മൂന്നാമതൊരാളുടെ ഇടപ്പെടല്‍ നിങ്ങളുടെ പ്രണയത്തില്‍ വിള്ളലുണ്ടാക്കും. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ നിങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. ഭാഗ്യ നിറം: മെറൂണ്‍ ഭാഗ്യ സംഖ്യ: 12
advertisement
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍:വൃശ്ചികം രാശിക്കാര്‍ക്ക് കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് ഈ ആഴ്ച്ച കുറച്ചുകൂടി വിശ്രമം ലഭിക്കും. സുഹൃത്തിന്റെ സഹായത്തോടെ മുടങ്ങി കിടക്കുന്ന ജോലി പൂര്‍ത്തിയാക്കാനാകും. ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പരിഹാരമാകും. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കം ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ അത് താമസിപ്പിക്കരുത്. കോടതിയിലേക്ക് തര്‍ക്കം കൊണ്ടുപോകുന്നത് ഒഴിവാക്കുക. കുടുംബവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രശ്‌നം പരിഹരിക്കുമ്പോള്‍ ബന്ധുക്കളുടെ വികാരങ്ങള്‍ അവഗണിക്കരുത്. ബിസിനസില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഈ ആഴ്ച്ച പണം നിക്ഷേപിക്കുന്നത് ഒഴിവാക്കണം. ലാഭത്തിന് പകരം നഷ്ടം സംഭവിക്കാന്‍ ഇടയുണ്ട്. ജോലികാര്യത്തിനായി ആഴ്ച്ചയുടെ അവസാനം യാത്ര ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ കഠിനാധ്വാനത്തിന് ഈ സമയത്ത് പൂര്‍ണ്ണ ഫലം ലഭിക്കും. കുടുംബത്തില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. നിങ്ങള്‍ ബന്ധുക്കളെ കാണും. സുഖസൗകര്യങ്ങളുമായി ബന്ധപ്പെട്ട് വിലയേറിയ എന്തെങ്കിലും ആഴ്ച്ചയുടെ അവസാനം നിങ്ങള്‍ക്ക് വാങ്ങാനാകും. അത് നിങ്ങളുടെ വീട്ടില്‍ സന്തോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ഭാഗ്യ നിറം: ചുവപ്പ് ഭാഗ്യ സംഖ്യ: 7
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാര്‍ ഈ ആഴ്ച്ച തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. ജോലി മാറ്റുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ അഭിപ്രായം കൂടി കണക്കിലെടുക്കണം. ആഴ്ച്ചയുടെ തുടക്കം ജോലിസ്ഥലത്ത് ധാരാളം ജോലിഭാരം ഉണ്ടാകാം. ഈ സമയത്ത് നിങ്ങളുടെ ജോലി കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. നിങ്ങളുടെ ബിസിനസ്സ് ശരിയായ ദിശയിലേക്ക് കൊണ്ടുപോകുന്നതില്‍ വിജയിക്കാനും കഴിയും. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനും നിങ്ങള്‍ ശ്രമിക്കേണ്ടതുണ്ട്. ആഴ്ച്ചയുടെ അവസാനം വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്യുന്നവര്‍ക്ക് ഒരു വലിയ കരാര്‍ ലഭിച്ചേക്കാം. ഈ സമയത്ത് നിങ്ങളുടെ ബുദ്ധിശക്തിയും വിവേചനാധികാരവും ഉപയോഗിച്ച് നിങ്ങള്‍ക്ക് കഴിയുന്നത്ര പണം സമ്പാദിക്കാന്‍ കഴിയും. ഈ ആഴച്ച യുവാക്കളുടെ മിക്ക സമയവും വിനോദത്തിനായി ചെലവഴിക്കും. പ്രണയ ബന്ധങ്ങളില്‍ പരസ്പര വിശ്വാസം വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായി തുടരും. ഭാഗ്യ നിറം: നീല ഭാഗ്യ സംഖ്യ: 15
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാര്‍ക്ക് ഈ ആഴ്ച്ച സമ്മിശ്ര അനുഭവം നിറഞ്ഞതായിരിക്കും. ആഴ്ച്ചയുടെ തുടക്കത്തില്‍ ജോലിക്കാര്യത്തിനായി ധാരാളം ഓടേണ്ടി വന്നേക്കാം. അതില്‍ നിന്ന് നിങ്ങള്‍ക്ക് ഗുണം കിട്ടും. നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികള്‍ പൂര്‍ത്തിയാക്കുന്നതിലായിരിക്കും നിങ്ങളുടെ കൂടുതല്‍ ശ്രദ്ധ. നിങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും പഴയതും തീര്‍പ്പാക്കാത്തതുമായ പ്രശ്‌നങ്ങള്‍ക്ക് തൃപ്തികരമായ പരിഹാരം കൊണ്ടുവരും. നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നും ഭാര്യയുടെ ബന്ധുക്കളില്‍ നിന്നും നിങ്ങള്‍ക്ക് പ്രത്യേക സഹായവും പിന്തുണയും ലഭിക്കും. പ്രൊഫഷണല്‍ ജീവിതത്തിലെ നേട്ടങ്ങള്‍ നിങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിക്കും. അതുവഴി നിങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികള്‍ പോലും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. ആഴ്ച്ചയുടെ അവസാനം അല്‍പ്പം ബുദ്ധിമുട്ടായിരിക്കും. ഈ സമയത്ത് ചില വലിയ ചെലവുകള്‍ നിങ്ങളുടെ തലയില്‍ വന്നേക്കാം. വീട്ടിലെ ഒരു വൃദ്ധന്റെ ആരോഗ്യം നിങ്ങള്‍ക്ക് ആശങ്കയുണ്ടാക്കും. ിങ്ങളുടെ ആരോഗ്യത്തിലും നിങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. നിങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. പ്രണയബന്ധത്തിലെ ഏതൊരു തെറ്റിദ്ധാരണയും ആശയവിനിമയത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുക. അല്ലാത്തപക്ഷം കാര്യങ്ങള്‍ കൂടുതല്‍ വഷളായേക്കാം. ജീവിതത്തിലെ ദുഷ്‌കരമായ സമയങ്ങളില്‍ നിങ്ങളുടെ പങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കും. ഭാഗ്യ നിറം: മഞ്ഞ ഭാഗ്യ സംഖ്യ: 5
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ച്ച അല്പം ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും. കുറുക്കുവഴികള്‍ സ്വീകരിക്കുന്നത് ഒഴിവാക്കണം. നിങ്ങളുടെ ജോലി നശിപ്പിക്കാനോ തെറ്റായ ദിശയിലേക്ക് നിങ്ങളെ തെറ്റിദ്ധരിപ്പിക്കാനോ ശ്രമിക്കുന്ന ആളുകളെക്കുറിച്ച് നിങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. ആഴ്ച്ചയുടെ തുടക്കത്തില്‍ ജോലിയുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് ദീര്‍ഘദൂര യാത്ര ചെയ്യേണ്ടി വന്നേക്കാം. യാത്രയ്ക്കിടെ നിങ്ങളുടെ ആരോഗ്യവും വസ്തുവകകളും നിങ്ങള്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കേണ്ടതുണ്ട്. പരീക്ഷകള്‍ക്കും മത്സരങ്ങള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ഫലം ലഭിക്കുന്നതിന് കഠിനാധ്വാനം ചെയ്യുകയും വളരെയധികം പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. ഭൂമി, കെട്ടിടം എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങള്‍ ഒരു വലിയ ഇടപാട് നടത്താന്‍ പോകുകയാണെങ്കില്‍ പേപ്പര്‍ വര്‍ക്കുകളും പണമിടപാടുകളും നിങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം ചെയ്യണം. കുംഭം രാശിക്കാര്‍ ഈ ആഴ്ച്ച ജോലിസ്ഥലത്തോ ദൈനംദിന ജീവിതത്തിലോ ആളുകളോട് തമാശ പറയുമ്പോള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ വര്‍ഷങ്ങളായി കെട്ടിപ്പടുത്ത ബന്ധത്തെ തകര്‍ക്കുക യും നിങ്ങളുടെ പ്രതിച്ഛായയെ നശിപ്പിക്കുകയും ചെയ്യും. പ്രണയ ബന്ധങ്ങളില്‍ ജാഗ്രതയോടെ മുന്നോട്ട് പോകുക. ദാമ്പത്യ ജീവിതം സാധാരണമായിരിക്കും. ഭാഗ്യ നിറം: ഓറഞ്ച് ഭാഗ്യ സംഖ്യ: 3
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവര്‍ക്ക് ഈ ആഴ്ച്ച മടി നിറഞ്ഞതായിരിക്കും. മടി കാരണം നിങ്ങളുടെ പ്രധാനപ്പെട്ട ജോലികള്‍ പോലും മുടങ്ങിയേക്കാം. അനാവശ്യമായി പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ഈ ആഴ്ച്ച നിങ്ങള്‍ ജോലി മാറ്റുകയോ, പുതിയ ബിസിനസ് ആരംഭിക്കുകയോ, അപകടസാധ്യതയുള്ള നിക്ഷേപങ്ങള്‍ നടത്തുകയോ ചെയ്യുന്നത് ഒഴിവാക്കണം. നിങ്ങള്‍ ബിസിനസില്‍ ആണെങ്കില്‍ രേഖകള്‍ സൂക്ഷിക്കുകയും പണമിടപാടുകളില്‍ ജാഗ്രത പാലിക്കുകയും വേണം. അല്ലാത്തപക്ഷം, നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം നേരിടേണ്ടി വന്നേക്കാം. ഈ ആഴ്ച്ച ആളുകളോട് സംസാരിക്കുമ്പോഴും നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ സംസാരവും പെരുമാറ്റവും നിയന്ത്രിച്ചാല്‍ നിങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലും വിജയം നേടാന്‍ കഴിയും. പിടിവാശിയും പരുഷമായി പെരുമാറുന്നതും നിങ്ങള്‍ ഒഴിവാക്കണം. വിവാഹിതനാണെങ്കില്‍ ദാമ്പത്യ ജീവിതം സന്തോഷകരമാക്കാന്‍ പങ്കാളിക്കായി കുറച്ച് സമയം ചെലവഴിക്കണം. ഭാഗ്യ നിറം: തവിട്ട് നിറം ഭാഗ്യ സംഖ്യ: 4