Weekly Love Horoscope April 14 to 20 | പുതിയ പങ്കാളിയെ കണ്ടുമുട്ടും; ആത്മവിശ്വാസം വര്ധിക്കും: പ്രണയവാരഫലം അറിയാം
- Published by:Sarika N
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഏപ്രില് 14 മുതല് 20 വരെയുള്ള പ്രണയവാരഫലം അറിയാം
ഏരീസ് (Aries - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങള്‍ പുതിയ പങ്കാളിയെ കണ്ടെത്തും. നിങ്ങളുമായി വളരെയധികം സാമ്യമുള്ള ഒരാളെ നിങ്ങള്‍ കണ്ടുമുട്ടും. ഈ ഊര്‍ജസ്വലമായ ബന്ധത്തില്‍ നിങ്ങള്‍ക്ക് ആവേശഭരിതരാകും. നിങ്ങളുടെ വികാരങ്ങള്‍ പങ്കാളിയോട് പ്രകടിപ്പിക്കുക. അതിനെ ഒരു പ്രത്യേകബന്ധമാക്കി മാറ്റുന്നതിന് നിങ്ങള്‍ പരിശ്രമിക്കും. അവിവാഹിതര്‍ക്ക് പുറത്തുപോയി പുതിയ ആളുകളെ കണ്ടുമുട്ടാന്‍ ഇത് മികച്ച അവസരമാണ്.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളെ പിന്തുണയ്ക്കുന്നവരും നിങ്ങള്‍ക്ക് ആവശ്യമായ നല്ല ഊര്‍ജവും പ്രോത്സാഹനവും നല്‍കുന്നവരുമായ ആളുകളാല്‍ മാത്രം ചുറ്റപ്പെട്ട് ജീവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. നിങ്ങളെ പിന്തുണയ്ക്കുന്നവരും അല്ലാത്തവും ആരാണെന്ന് ഈയാഴ്ച നിങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായി തിരിച്ചറിയും. നിങ്ങളുടെ പ്രണയപങ്കാളി എപ്പോഴും നിങ്ങളുടെ പിന്തുണയ്ക്കും. അതിനാല്‍ ആ ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കും.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ വ്യക്തിബന്ധങ്ങളില്‍ പ്രശ്നങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാകും. എന്നാല്‍ ഇത് അധികകാലം നീണ്ടുനില്‍ക്കില്ല. തര്‍ക്കത്തിലേര്‍പ്പെടരുത്. പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കണ്ടെത്തുക. ഈയാഴ്ച നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. പങ്കാളിയോടൊപ്പം സമയം ചെലവഴിക്കും. പരസ്പരം മനസ്സിലാക്കാന്‍ കുറച്ചുസമയം ഒന്നിച്ച് ചെലവഴിക്കുന്നത് നല്ലതാണ്.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: എല്ലാകാര്യങ്ങളും സുഗമമായി നടക്കണമെങ്കില്‍ ഈയാഴ്ച നിങ്ങളുടെ പ്രണയജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് പ്രണയഫലത്തില്‍ പറയുന്നു. വിവാഹിതരായയ ദമ്പതികള്‍ പങ്കാളിയുടെ വികാരങ്ങള്‍ വ്രണപ്പെടുത്തരുത്. കാരണം, അത് ഇരുവര്‍ക്കുമിടയില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. അവിവാഹിതരായവര്‍ പുതിയ ബന്ധത്തിലേക്ക് കടക്കുന്നത് ഒഴിവാക്കണം. അത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിങ്ങള്‍ക്ക് ഗുണകരമാകില്ല.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ പ്രണയജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ അനുഭവപ്പെട്ടേക്കാം. നിങ്ങളുടെ പ്രണയബന്ധവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വാദത്തിലോ തര്‍ക്കത്തിലോ നിങ്ങള്‍ ഏര്‍പ്പെട്ടേക്കാം. ഇത് നിങ്ങളുടെ സന്തോഷം കെടുത്തും. മറ്റുള്ളവരെ വിമര്‍ശിക്കരുത്. എല്ലാറ്റിനും നിങ്ങളുടെ പങ്കാളിയെ കുറ്റപ്പെടുത്തരുത്. അവിവാഹിതര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടയാളെ കണ്ടുമുട്ടിയേക്കാം. നിങ്ങള്‍ക്ക് ആ വ്യക്തിയെ ഇഷ്ടമാണെങ്കില്‍ നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മടിക്കരുത്.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ ജീവിതത്തില്‍ പുതിയ അധ്യായത്തിന്റെ തുടക്കം കുറിക്കും. നിങ്ങള്‍ നന്നായി കഠിനാധ്വാനം ചെയ്യണം. പ്രണയപങ്കാളിയെ കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് കൊണ്ടുപോകാം. അവിവാഹിതര്‍ക്ക് ഇഷ്ടമുള്ള ഒരാളില്‍ നിന്ന് ഒരു വിവാഹഅഭ്യര്‍ത്ഥന ലഭിക്കും. അത് സ്വീകരിക്കുക.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: വളരെ അപ്രതീക്ഷിതമായി ഒരാള്‍ നിങ്ങളോട് പ്രണയം വെളിപ്പെടുത്തും. അത് നിങ്ങളെ അത്ഭുതപ്പെടുത്തും. ഇന്ന് നിങ്ങള്‍ക്കിടയിലെ വികാരങ്ങള്‍ തീവ്രമായിരിക്കും. നിങ്ങള്‍ മറ്റൊരാളിലേക്ക് ആകര്‍ഷിക്കപ്പെടും. നിങ്ങളുടെ സ്നേഹവും ശ്രദ്ധയും അര്‍ഹിക്കുന്ന ഒരാളെ നിങ്ങള്‍ കണ്ടെത്തും. ഈയാഴ്ച പങ്കാളിയോടൊപ്പം പരമാവധി ആസ്വദിക്കുക.
advertisement
സ്കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഇയാഴ്ച ഭൂരിഭാഗം സമയവും നിങ്ങളുടെ പ്രിയപ്പെട്ട ഒരാളെക്കുറിച്ച് ചിന്തിക്കാന്‍ ചെലവഴിക്കും. പങ്കാളിയുമൊത്തുള്ള ജീവിതത്തില്‍ കുറച്ച് സര്‍ഗാത്മകത കൊണ്ടുവരാന്‍ ശ്രമിക്കും. നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ ജീവിതത്തില്‍ വീണ്ടുമൊരു പ്രണയം സംഭവിക്കും. ഈ പുതിയ വ്യക്തിയുടെ വരവ് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സന്തോഷം നല്‍കും. ആ വ്യക്തിയില്‍ നിങ്ങള്‍ക്ക് യഥാര്‍ത്ഥമായ ഇഷ്ടമുണ്ടെന്ന് ഉറപ്പാക്കുക. പഴയ വേദനയിലൂടെയും സങ്കടത്തിലൂടെയും കടന്നുപോകാന്‍ നിങ്ങള്‍ ആഗ്രഹിക്കുകയില്ല.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: വിവാഹിതരായ ദമ്പതികള്‍ക്ക് ഈയാഴ്ച നല്ലതായിരിക്കും. നിങ്ങള്‍ക്ക് ഈയാഴ്ച പുതിയ സുഹൃത്തുക്കളെ ലഭിക്കും. അത് മൂലം നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ അകന്ന് പോകും. ഇതിനോടകം പ്രണയബന്ധത്തിലുള്ളവര്‍ക്ക് പരസ്പരം സമയം ആസ്വദിക്കാന്‍ കഴിയും.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: പങ്കാളിക്കും നിങ്ങള്‍ക്കുമിടയില്‍ ചില തെറ്റിദ്ധാരണകള്‍ ഉണ്ടാകും. നിങ്ങളുടെ ബന്ധം പുനഃപരിശോധിക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ തര്‍ക്കത്തിന്റെ കാരണം കണ്ടെത്തി അത് പരിഹരിക്കുക. പരസ്പരധാരണയോടെ നിങ്ങളുടെ തെറ്റിദ്ധാരണകള്‍ പരിഹരിക്കാന്‍ ശ്രമിക്കുക.
advertisement