Weekly Love Horoscope May 26 to June 1 | പ്രണയപങ്കാളിയെ കണ്ടുമുട്ടും; വിവാഹിതരായ ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കും: പ്രണയ വാരഫലം അറിയാം
- Published by:Nandu Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 മേയ് 26 മുതല്‍ ജൂണ്‍ 1 വരെയുള്ള പ്രണയവാരഫലം അറിയാം
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ഒരാളെ നിങ്ങള്‍ കണ്ടുമുട്ടുമെന്ന് പ്രണയ വാരഫലത്തില്‍ പറയുന്നു. അവരുമായുള്ള സൗഹൃദം ആദ്യ പ്രണയത്തിന്റെ അത്ഭുതകരമായ അനുഭവം ആസ്വദിക്കാനും പ്രണയം അനുഭവിക്കാനും നിങ്ങളെ പ്രാപ്തരാക്കും. ഇത് നിങ്ങള്‍ക്ക് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. നിങ്ങള്‍ക്ക് എന്നേക്കും വിലമതിക്കാന്‍ കഴിയുന്ന ഒരു ദീര്‍ഘകാല നിധിയും ഇത് നിങ്ങള്‍ക്ക് നല്‍കപ്പെടും. കൂടാതെ നിങ്ങളുടെ ഉള്ളില്‍ പോസിറ്റീവ് വികാരങ്ങള്‍ നിറയും.
advertisement
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ താത്പര്യം വര്‍ധിക്കുമെന്ന് പ്രണയ വാരഫലത്തിൽ പറയുന്നു. വിവാഹിതരായ ദമ്പതികള്‍ക്കിടയിലെ ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും നിങ്ങള്‍ മറക്കുകകയും എല്ലാറ്റില്‍ നിന്നും മാറി ബന്ധം പുനരാരംഭിക്കുകയും ചെയ്യും. ഈയാഴ്ച നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ പങ്കാളി നിങ്ങളോടുള്ള തന്റെ വികാരങ്ങള്‍ ആഴത്തില്‍ പ്രകടിപ്പിക്കും. ഇപ്പോള്‍ നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും.
advertisement
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: പ്രണയബന്ധങ്ങള്‍ക്ക് ഈയാഴ്ച അനുകൂലമായിരിക്കില്ലെന്ന് പ്രണയ വാരഫലത്തിൽ പറയുന്നു. വിവാഹാഭ്യര്‍ത്ഥന നടത്താനും ഇത് നല്ല സമയമല്ല. നിങ്ങള്‍ ഇഷ്ടപ്പെടുന്നയാള്‍ നിങ്ങളെക്കുറിച്ച് എന്ത് ധരിക്കുമെന്ന് കരുതി നിങ്ങള്‍ക്ക് ആശയക്കുഴപ്പമുണ്ടാകും. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ മികച്ച സമയത്തിനായി കാത്തിരിക്കുക. നിങ്ങളുടെ വിവാഹ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ ആരെയും നിര്‍ബന്ധിക്കരുത്. എന്നാല്‍, വിഷമിക്കേണ്ട കാര്യമില്ല. ഇത് താത്കാലികമായ പ്രതിസന്ധിയാണ്. ആഴ്ചാവസാനത്തോടെ കാര്യങ്ങളില്‍ മാറ്റമുണ്ടാകും.
advertisement
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മനോഭാവത്തിലെ മാറ്റം നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ശ്രദ്ധ ആകര്‍ഷിക്കുമെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. ഈ അവസരം പ്രയോജനപ്പെടുത്തുക. പ്രണയപങ്കാളികള്‍ ഈയാഴ്ച പതിവിലും കൂടുതല്‍ സമയം ഒന്നിച്ച് ചെലവഴിക്കണം. ചിലര്‍ക്ക് ഒന്നിലധികം ബ്ന്ധങ്ങളുണ്ടാകും. അത് ശ്ര്ദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ നിങ്ങള്‍ ഒരു പ്രതിസന്ധിയില്‍ അകപ്പെട്ടേക്കാം.
advertisement
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: പ്രണയസൗഹൃദങ്ങള്‍ പുതുക്കാന്‍ ഇത് വളരെ അനുകൂലമായ ആഴ്ചയാണെന്ന് പ്രണയ വാരഫലത്തിൽ പറയുന്നു. നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും ഇടയിലുള്ള എല്ലാ തെറ്റിദ്ധാരണകളും പരിഹരിക്കുന്നതിനുള്ള അനുകൂല സമയം സംജാതമാകും. ബന്ധം കുറച്ചുകൂടി മികച്ചതാക്കാന്‍ ചില ക്രമീകരണങ്ങള്‍ ആവശ്യമായി വന്നേക്കാം. മാറ്റങ്ങള്‍ വരുത്തുന്നത് ഗുണം ചെയ്യും. ഒന്നിച്ചുള്ള ഓരോ നിമിഷവും ആസ്വദിക്കുക. ഇത് രസകരമായ അനുഭവം സമ്മാനിക്കും. തിരക്ക് കൂട്ടരുത്. എന്നാല്‍, പ്രണയം വളരെ അപ്രതീക്ഷിതമായി സംഭവിക്കും.
advertisement
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രണയജീവിതത്തില്‍ അത്ഭുതകരമായ ഒരു സംഭവം ഈയാഴ്ച നടക്കുമെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. വളരെ അടുത്ത സുഹൃത്ത് നിങ്ങളോട് പ്രണയം പങ്കുവയ്ക്കും. ഇത് നിങ്ങളെ ആശ്ചര്യപ്പെടുത്തും. ഇത് നിങ്ങളുടെ ജീവിതം മാറ്റിമറിക്കും. ഇത് നിങ്ങള്‍ക്ക് വളരെയധികം സംതൃപ്തി നല്‍കും. പ്രണയബന്ധത്തില്‍ പുരോഗതിയില്ലെങ്കില്‍ അത് ഉപേക്ഷിച്ച് മുന്നോട്ട് പോകണം. എന്നാല്‍, പുതിയ ബന്ധങ്ങള്‍ ആരംഭിക്കാന്‍ തിടുക്കം കൂട്ടരുത്.
advertisement
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ പ്രണയബന്ധം ഏറ്റവും മനോഹരമായ ഒരു ഘട്ടത്തിലേക്ക് കടക്കുമെന്ന് പ്രണയവാരഫലത്തില്‍ പറയുന്നു. നിങ്ങളുടെ നര്‍മ്മബോധം വിലമതിക്കപ്പെടും. ഈയാഴ്ച നിങ്ങളുടെ ആകര്‍ഷകമായ വ്യക്തിത്വവും ശ്രദ്ധേയമായ ആശയവിനിമയ കഴിവുകളും കൊണ്ട് പങ്കാളിയെ നിങ്ങളിലേക്ക് ആകര്‍ഷിക്കും. ഈയാഴ്ച പ്രണയം പ്രകടിപ്പിക്കാനോ വിവാഹാഭ്യര്‍ത്ഥന നടത്താനോ പദ്ധതിയിടുകയാണെങ്കില്‍ ഫലം അനുകൂലമായിരിക്കില്ല. ബന്ധങ്ങളിലെ സങ്കീര്‍ണതകളിലേക്ക് കടക്കുന്നതിന് പകരം നിരുപാധികമായി സ്‌നേഹം പ്രകടിപ്പിക്കുക. നിങ്ങളുടെ ബന്ധം ആഴമേറിയതാകും.
advertisement
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വളരെ നന്നായി ആലോചിച്ച് ഉറപ്പിച്ചതിന് ശേഷം മാത്രം വിവാഹാഭ്യര്‍ത്ഥന നടത്തണമെന്ന് പ്രണയ വാരഫലത്തിൽ പറയുന്നു. ഈ ബന്ധം സ്വാധീനം ചെലുത്താൻ ഇടയുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കണം. നിങ്ങള്‍ഒരു ബന്ധത്തിലേക്ക് തിടുക്കപ്പെട്ട് പ്രവേശിക്കുകയാണെങ്കില്‍ ജീവിതത്തില്‍ അസംതൃപ്തി നിറയും. ഈയാഴ്ച നിങ്ങളുടെ ബന്ധങ്ങള്‍ നിങ്ങളെ തൃപ്തിപ്പെടുത്തിയേക്കില്ല. അതിനാല്‍ നിങ്ങള്‍ അല്‍പ്പസമയം കാത്തിരിക്കേണ്ടി വരും. പ്രണയം സംഭവിക്കാന്‍ സാധ്യതയുണ്ട്.
advertisement
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ പ്രണയബന്ധം തികച്ചും വ്യത്യസ്തമായ ഒരു തലത്തിലേക്കെത്തും. ആഴമേറിയതും അര്‍ത്ഥവത്തായതുമായ ഒന്നായി അത് മാറും. നിങ്ങളുടെ ദാമ്പത്യബന്ധത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഈയാഴ്ച അത് പരിഹരിക്കപ്പെടും. അവിവാഹിതരായവര്‍ തങ്ങളുടെ ജോലി സ്ഥലത്തുനിന്ന് ഒരാളെ കണ്ടുമുട്ടും. അയാളോടൊപ്പം പുറത്ത് പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍, നിങ്ങളുടെ പങ്കാളിയെ സ്വാധീനിക്കാന്‍ അധികം ശ്രമിക്കരുത്.
advertisement
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളെ നിങ്ങള്‍ കണ്ടുമുട്ടിയേക്കാം. എന്നാല്‍ നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ മടികാണിക്കും. സംസാരത്തില്‍ സംയമനം പാലിക്കണം. നിങ്ങള്‍ ഇഷ്ടപ്പെടുന്നതയാള്‍ നിങ്ങളെക്കുറിച്ച് അതേ വികാരങ്ങള്‍ പങ്കുവയ്ക്കുകയില്ല. വിവാഹിതരുടെ ജീവിതത്തില്‍ ചില വെല്ലുവിളികള്‍ ഉണ്ടാകും. മറ്റുള്ളവരിലേക്ക് വിരല്‍ ചൂണ്ടുന്നതിന് പകരം ഉള്ളിലെ പ്രശ്‌നങ്ങള്‍ പഠിക്കുക. ഇതിന് ശേഷം പ്രയോജനമുള്ള കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കുക.
advertisement
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: ഈയാഴ്ച നിങ്ങളുടെ പ്രണയജീവിതത്തില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളേക്കാള്‍ കൂടുതല്‍ മോശമാകും. വിവാഹിതര്‍ തങ്ങളുടെ ബന്ധം നിലനിര്‍ത്താനും അകല്‍ച്ചയുണ്ടാകാതിരിക്കാനും കൂടുതല്‍ പരിശ്രമം നടത്തേണ്ടി വരും. വിവാഹമോചിതരായ ആളുകള്‍ വീണ്ടും ഡേറ്റിംഗ് ആരംഭിക്കുന്നതിന് മുമ്പ് അല്‍പം കാത്തിരിക്കുന്നതാണ് നല്ലത്. ഒരു ബന്ധത്തിലും തിടുക്കം കാണിക്കുന്ന് അത് മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കില്ല.
advertisement
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതത്തിലേക്ക് പ്രണയം കടന്നവരും. വളരെയധികം പ്രതീക്ഷകള്‍ നിറഞ്ഞ ഒരാഴ്ചയായിരിക്കും ഇത്. പുതിയൊരു പ്രണയപങ്കാളിയെ അന്വേഷിക്കുകയാമെങ്കില്‍ ആഴ്ചയുടെ മധ്യത്തോടെ അയാളെ കണ്ടെത്തും. ഇത് നിങ്ങള്‍ക്ക് വളരെയധികം സന്തോഷം നല്‍കും. ഇതിനോടകം തന്നെ ഒരു ബന്ധത്തിലുള്ളവര്‍ക്ക് വഴിയിലെ തടസ്സങ്ങള്‍ നീങ്ങിക്കിട്ടും. നിങ്ങള്‍ പ്രതീക്ഷിച്ച ദിശയിലേക്ക് കാരങ്ങള്‍ നീങ്ങും.