Daily Horoscope May 27| പഴയ സുഹൃത്തുക്കളെ കാണാന് അവസരം ലഭിക്കും; സത്യസന്ധതയോടെ സംസാരിക്കുക: ഇന്നത്തെ രാശിഫലം അറിയാം
- Published by:ASHLI
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 മേയ് 27-ലെ രാശിഫലം അറിയാം. തയ്യാറാക്കിയത്: ചിരാഗ് ധാരുവാല
ഒരു വ്യക്തിയുടെ തൊഴില്‍, ബിസിനസ്, പ്രണയം, വിവാഹം, ആരോഗ്യം എന്നിവയെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ രാശിഫലത്തില്‍ നിന്നും അറിയാം. എല്ലാ മേഖലകളിലും ഈ ദിവസം എങ്ങനെയായിരിക്കുമെന്ന് രാശിഫലം നിങ്ങളോട് പറയും. മേടം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശരിയായി എടുക്കാന്‍ ആത്മവിശ്വാസം നിലനിര്‍ത്തണം. ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പഴയ സുഹൃത്തുക്കളെ കാണാന്‍ അവസരം ലഭിക്കും. മിഥുനം രാശിക്കാര്‍ക്ക് നിങ്ങളുടെ സാമൂഹിത ജീവിതത്തില്‍ സജീവമായി ഇടപെടാനാകും.
advertisement
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. ചിങ്ങം രാശിക്കാര്‍ നിങ്ങളുടെ വികാരങ്ങള്‍ തുറന്നു പ്രകടിപ്പിക്കണം. കന്നി രാശിയില്‍ ജനിച്ചവര്‍ അവരുടെ പങ്കാളിയെ മനസ്സിലാക്കാന്‍ ശ്രമിക്കണം. തുലാം രാശിക്കാര്‍ക്ക് അവരുടെ ഊര്‍ജ്ജം ശരിയായ ദിശയില്‍ ഉപയോഗിക്കാന്‍ കഴിയും ഇന്നത്തെ ദിവസം സാധിക്കും. വൃശ്ചികം രാശിക്കാര്‍ അവരുടെ വ്യക്തിപരമായ ജീവിതത്തില്‍ അവരുടെ അടുത്ത ആളുകളുമായി ആശയവിനിമയം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം. ധനു രാശിക്കാര്‍ക്ക് മാനസിക സമാധാനം ലഭിക്കും. മകരം രാശിക്കാര്‍ക്ക് ജോലി മേഖലയില്‍ ചില പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. സാമ്പത്തികമായി കുംഭം രാശിക്കാര്‍ക്ക് ഇടപാടുകളില്‍ ബുദ്ധിമാനായിരിക്കണം. മീനം രാശിക്കാര്‍ക്ക് മാനസിക സമാധാനം ലഭിക്കാന്‍ കുറച്ച് സമയം നിങ്ങള്‍ക്കായി ചെലവഴിക്കണം.
advertisement
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്ന് ആവേശം നിറഞ്ഞ ദിവസമായിരിക്കും. നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാന്‍ ഇത് ശരിയായ സമയമാണ്. നിങ്ങളുടെ വ്യക്തിബന്ധങ്ങള്‍ ശക്തമാകും. ആരോഗ്യത്തില്‍ ശ്രദ്ധിക്കണം. കുറച്ച് അകലം പാലിക്കുന്നതാണ് നല്ലത്. കരിയറില്‍ നിങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇതാണ് അതിന് പറ്റിയ സമയം. ധാരാളം അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. ശരിയായ തീരുമാനം എടുക്കുന്നതില്‍ ജാഗ്രത പാലിക്കുകയും ആത്മവിശ്വാസം നിലനിര്‍ത്തുകയും ചെയ്യുക. നിങ്ങളുടെ വികാരങ്ങള്‍ ശ്രദ്ധിക്കുകയും ആവശ്യമുള്ളപ്പോള്‍ നിങ്ങളുടെ അടുത്തുള്ള ആളുകളുമായി ബന്ധപ്പെടുകയും ചെയ്യുക. ഇന്ന് നിങ്ങള്‍ക്ക് വിജയവും സംതൃപ്തിയും നല്‍കും. ഭാഗ്യ സംഖ്യ: 5 ഭാഗ്യ നിറം: പച്ച
advertisement
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ സര്‍ഗ്ഗാത്മകത വര്‍ദ്ധിക്കുന്നതായി കാണാം. അതിനാല്‍ കലയിലോ മറ്റ് സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലോ പങ്കെടുക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങളുടെ സാമൂഹിക ജീവിതത്തിലും ചില മാറ്റങ്ങള്‍ ഉണ്ടാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഇത് നിങ്ങള്‍ക്ക് സന്തോഷവും വിശ്രമവും നല്‍കും. കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പോസിറ്റീവ് പുരോഗതി ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതും പ്രധാനമാണ്. മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് യോഗയോ ധ്യാനമോ സ്വീകരിക്കുക. മാറ്റം എപ്പോഴും ശുഭകരമാണ്. ഈ രീതിയില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദിവസം കൂടുതല്‍ മികച്ചതാക്കാന്‍ കഴിയും. ഭാഗ്യ സംഖ്യ: 7 ഭാഗ്യ നിറം: മഞ്ഞ
advertisement
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ ആകാംഷയും സര്‍ഗ്ഗാത്മകതയും പുതിയ ദിശയിലേക്ക് നീങ്ങും. വിവരങ്ങള്‍ പങ്കിടുന്നത് ഗുണം ചെയ്യും. നിങ്ങള്‍ ഒരു പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് പുതിയ പ്രചോദനം ലഭിക്കും. മാനസിക സമാധാനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ധ്യാനവും യോഗയും നിങ്ങളുടെ ഊര്‍ജ്ജ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും. സാമൂഹിക ജീവിതവും സജീവമായി തുടരും. ഇന്ന് നിങ്ങള്‍ക്ക് ചില പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാം അല്ലെങ്കില്‍ പഴയ സൗഹൃദങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ അവസരം ലഭിക്കും. മറ്റുള്ളവരുമായുള്ള ആശയവിനിമയത്തില്‍ ഒരു തടസ്സവും ഉണ്ടാകാതിരിക്കാന്‍ നിങ്ങളുടെ ചിന്തകള്‍ വ്യക്തവും സംയമനം പാലിക്കുകയും ചെയ്യുക. മൊത്തത്തില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു ഊര്‍ജ്ജസ്വലമായ ദിവസമാണ്.<span style="font-size: 20px;">ഭാഗ്യ സംഖ്യ: 1 </span><span style="font-size: 20px;">ഭാഗ്യ നിറം: മെറൂണ്‍</span>
advertisement
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മറ്റുള്ളവര്‍ക്ക് ഒരു പിന്തുണയായി മാറാന്‍ കഴിയും. ആളുകള്‍ നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. ഈ സമയത്ത് നിങ്ങളുടെ സര്‍ഗ്ഗാത്മകതയും വര്‍ദ്ധിക്കും. ജോലിസ്ഥലത്തും നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങള്‍ പ്രതീക്ഷിച്ചിരുന്ന മാറ്റങ്ങള്‍ പതുക്കെ ഫലം നല്‍കാന്‍ തുടങ്ങും. വെല്ലുവിളി നിറഞ്ഞ ജോലികള്‍ നേരിടുമ്പോള്‍ ആത്മവിശ്വാസം നിലനിര്‍ത്തുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ മാനസികാരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ധ്യാനവും യോഗയും പരിശീലിക്കുന്നത് നിങ്ങളുടെ മനസ്സിനെ ശാന്തമായി നിലനിര്‍ത്തുകയും നിങ്ങളുടെ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഈ സമയത്ത് നിങ്ങളോട് ദയ കാണിക്കുകയും നിങ്ങള്‍ക്കായി സമയം ചെലവഴിക്കുകയും ചെയ്യുക. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജവും സന്തോഷവും ലഭിക്കും. ഭാഗ്യ സംഖ്യ: 12 ഭാഗ്യ നിറം: ചുവപ്പ്
advertisement
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം സുഹൃത്തുക്കളുമായും കുടുംബവുമായും സമയം ചെലവഴിക്കുന്നത് വഴി ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് സന്തോഷം ലഭിക്കും. നിങ്ങളുടെ സര്‍ഗ്ഗാത്മകതയിലൂടെ ജോലിയില്‍ പുതുമ കൊണ്ടുവരാന്‍ കഴിയും. എന്നാല്‍, നിങ്ങളുടെ ചില ബന്ധങ്ങളില്‍ തെറ്റിദ്ധാരണകള്‍ കാരണം പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് രാശിഫലം പറയുന്നത്. ആശയവിനിമയം നടത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ വികാരങ്ങള്‍ മറ്റുള്ളവരുമായി തുറന്ന് പങ്കിടുക. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും ശ്രമിക്കുക. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധചെലുത്തേണ്ടത് പ്രധാനമാണ്. വ്യായാമത്തിലും പോഷാകാഹാരത്തിലും ശ്രദ്ധിക്കുക. മാനസിക സമാധാനം നിലനിര്‍ത്താന്‍ ധ്യാനവും യോഗയും സഹായകമാകും. പ്രചോദനാത്മകമായി ഇന്നത്തെ ദിവസം നിങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് നീങ്ങുക. ഭാഗ്യ സംഖ്യ: 4 ഭാഗ്യ നിറം: ഓറഞ്ച്
advertisement
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാര്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്താന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ മടിക്കേണ്ടതില്ല. വ്യക്തിജീവിതത്തിലും തുറന്ന് സംസാരിക്കുന്നത് പ്രോത്സാഹനമാകും. ലളിതമായി സംസാരിക്കാന്‍ ശ്രമിക്കുക. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചെറിയ കാര്യങ്ങളെ പോലും ശ്രദ്ധിക്കുക. മാനസിക സമാധാനത്തിന് യോഗയും ധ്യാനവും ശീലിക്കുക. നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം പോസിറ്റീവും അവസരങ്ങള്‍ നിറഞ്ഞതുമായിരിക്കും. മികച്ച ആസൂത്രണവും പ്രതിബദ്ധതയും ഉണ്ടെങ്കില്‍ ലക്ഷ്യങ്ങള്‍ നിറവേറ്റാനാകും. ഭാഗ്യ സംഖ്യ: 8 ഭാഗ്യ നിറം: വെള്ള
advertisement
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജോലിയില്‍ ശരിയായ ദിശയിലേക്ക് നീങ്ങാനാകും. നിങ്ങളുടെ പദ്ധതികള്‍ കൂടികലരാതിരിക്കാന്‍ ശ്രദ്ധിക്കണം. തീരുമാനങ്ങള്‍ എന്ത് തന്നെയായാലും അത് ചിന്താപൂര്‍വ്വം എടുക്കാന്‍ ശ്രമിക്കുക. സന്തുലിതമായി തീരുമാനങ്ങള്‍ എടുക്കുക. ഇത് നിങ്ങളെ വിജയത്തിലേക്ക് നയിക്കും. നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. യോഗവും ധ്യാനവും നിങ്ങളെ ഊര്‍ജ്ജസ്വലരാക്കും. നിങ്ങളുടെ പ്രണയ ബന്ധത്തിലും പുരോഗതി കാണാനാകും. പഴയ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശരിയായ സമയമാണിത്. നിങ്ങളുടെ സ്നേഹം തുറന്ന് പ്രകടിപ്പിക്കുക. പോസിറ്റിവിറ്റി നിലനിര്‍ത്തുക. നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമാകും. ഭാഗ്യ സംഖ്യ: 10 ഭാഗ്യ നിറം: നേവി ബ്ലൂ
advertisement
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് ജോലി സ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കും. മാത്രമല്ല, പുതിയ പ്രോജക്റ്റില്‍ പ്രവര്‍ത്തിക്കാനും അവസരം ലഭിക്കും. ഇത് നിങ്ങളുടെ പ്രൊഫഷണല്‍ വളര്‍ച്ചയ്ക്ക് സഹായിക്കും. വ്യക്തിജീവിതത്തില്‍ അടുപ്പമുള്ളവരുമായി നന്നായി സംസാരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ഇത് ശരിയായ സമയമാണ്. കുടുംബവുമായി സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. യോഗയും ധ്യാനവും മാനസിക സ്ഥിരത നിലനിര്‍ത്താന്‍ സഹായിക്കും. ഊര്‍ജ്ജത്തെ പോസിറ്റീവായി ഉപയോഗപ്പെടുത്തുക. നിങ്ങളുടെ ഉള്ളിലേക്ക് നോക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള ദിവസമാണിന്ന്. ഭാഗ്യ സംഖ്യ: 3 ഭാഗ്യ നിറം: മജന്ത
advertisement
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവര്‍ക്ക് ഇന്നത്തെ ദിവസം സുഹൃത്തുക്കളുമായും കുടുംബവുമായും സമയം ചെലവഴിക്കുന്നത് മാനസിക സമാധാനം നല്‍കും. പഴയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. ഇത് നിങ്ങളുടെ ബന്ധം മധുരമുള്ളതാക്കും. ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. വ്യായാമവും ധ്യാനവും നിങ്ങളെ ഊര്‍ജ്ജസ്വലരാക്കും. പോസിറ്റീവ് മനോഭാവം വെല്ലുവിളികളെ അതിജീവിക്കാന്‍ നിങ്ങളെ പ്രാപ്തമാക്കും. സന്തുലിതാവസ്ഥ നിലനിര്‍ത്തുക. പുതിയ ആശയങ്ങള്‍ സ്വീകരിക്കുക. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഭാഗ്യ സംഖ്യ: 6 ഭാഗ്യ നിറം: നീല
advertisement
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ജോലിക്കാര്യത്തില്‍ നിങ്ങള്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ഇത് നിങ്ങളെ ശരിയായി ദിശയിലേക്ക് നയിക്കും. നിങ്ങളുടെ ചിന്താശേഷിയും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും നിങ്ങളെ വെല്ലുവിളികള്‍ മറികടക്കാന്‍ സഹായിക്കും. ഒരു പ്രത്യേക വ്യക്തിയുമായി നിങ്ങള്‍ക്കുള്ള അടുപ്പം വര്‍ദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക. വ്യായാമം ചെയ്യുന്നത് ഗുണം ചെയ്യും. നിങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. ഊര്‍ജ്ജസ്വലതയോടെ മുന്നോട്ടുപോകുക.
advertisement
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവര്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ട് പോകുക. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ബന്ധങ്ങള്‍ ശക്തമാക്കും. യോഗയും ധ്യാനവും ആരോഗ്യത്തിന് ഗുണം ചെയ്യും. മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചിട്ടയായ ആഹാരം കഴിക്കുക. സാമ്പത്തികമായി ഇടപാടുകള്‍ ബുദ്ധിപൂര്‍വ്വം ചെയ്യുക. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ഇന്ന് നിങ്ങള്‍ക്ക് അവസരങ്ങള്‍ നിറഞ്ഞതായിരിക്കും. ഭാഗ്യ സംഖ്യ: 2 ഭാഗ്യ നിറം: തവിട്ട് നിറം
advertisement
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാര്‍ നിങ്ങളുടെ ടീമില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുക. ഇത് നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തും. വ്യക്തിബന്ധങ്ങളും ദൃഢമാകും. കുടുംബവുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കും. സഹപ്രവര്‍ത്തകരുമായുള്ള ആശയവിനിമയത്തില്‍ സത്യസന്ധത പുലര്‍ത്തുക. ഇത് പരസ്പര ധാരണ വര്‍ദ്ധിപ്പിക്കും. ആരോഗ്യത്തില്‍ യോഗയും ധ്യാനവും ഉള്‍പ്പെടുത്തുക. മാനസിക സമാധാനത്തിനായി സമയം ചെലവഴിക്കുക. ഭാഗ്യ സംഖ്യ: 11 ഭാഗ്യ നിറം: ആകാശ നീല