Healthy Sleep | രാത്രിയില്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നില്ലേ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിയ്ക്കുക
- Published by:Rajesh V
- trending desk
Last Updated:
എങ്ങനെ നമുക്ക് ഉറക്കം മെച്ചപ്പെടുത്താം? സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സയന്‍സ് വിദഗ്ധനായ ആന്‍ഡ്ര്യൂ ഹ്യൂബര്‍മാന്‍ ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ടിപ്സ് പങ്കുവെച്ചിട്ടുണ്ട്. 10 കാര്യങ്ങളാണ് അദ്ദേഹം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വിവരിക്കുന്നത്.
ഉറക്കക്കുറവ് (Sleep Deprivation) പല ആരോഗ്യ പ്രശ്‌നങ്ങളുടെയും (Health Issues) മൂലകാരണമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം, വ്യായാമം, ചര്‍മ്മ സംരക്ഷണം എന്നിവയൊക്കെപ്പോലെ നിത്യജീവിതത്തിൽ പലരും അവഗണിക്കുന്ന ഒന്നാണ് ഉറക്കവും. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ നിങ്ങള്‍ക്ക് അസ്വസ്ഥത, നിരാശ, അമിതമായ വിശപ്പ്, ക്ഷീണം (Fatigue), ഹൃദ്രോഗം (Heart Disease), ടൈപ്പ് 2 പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ അസുഖങ്ങൾ ഉണ്ടായേക്കാം. പലയാളുകൾക്കും രാത്രിയില്‍ നല്ല ഉറക്കം ലഭിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുന്നു. ഉയർന്ന സ്‌ക്രീൻ എക്സ്പോഷർ, ഉറങ്ങാന്‍ പോകുന്ന സമയത്തെ അമിതമായ കഫീന്‍ ഉപയോഗം, ഉത്കണ്ഠ, അസ്വസ്ഥത, ഇന്‍സോംനിയ (Insomnia) തുടങ്ങിയവ ഉറക്കം കുറയാനുള്ള കാരണങ്ങളാണ്. (Image: Shutterstock)
advertisement
advertisement
advertisement
advertisement
advertisement
സാധാരണ ഉറങ്ങുന്ന സമയത്തിന് മുമ്പ് 1 മണിക്കൂർ ഇടവേളയിൽ ഉണര്‍ന്നിരിക്കാനുമുള്ള പ്രവണത ഉണ്ടാകും. ഇത് സ്വാഭാവികമാണെന്ന് ഉറക്കത്തെ സംബന്ധിച്ച് ഗവേഷണം നടത്തുന്ന വിദഗ്ദ്ധർ പറയുന്നു. നിങ്ങള്‍ കിടക്കുന്ന മുറി തണുപ്പുള്ളതും ഇരുട്ടുള്ളതും ആയിരിക്കണം. നിങ്ങള്‍ക്ക് നീക്കം ചെയ്യാന്‍ കഴിയുന്ന പുതപ്പുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
advertisement