ആരോഗ്യത്തിന് ഏറെ ഗുണകരമായ സമീകൃതാഹാരമാണ് പാൽ. പ്രോട്ടീന്റെയും കാൽസ്യത്തിന്റെയും മികച്ച ഉറവിടമാണ് പാൽ. ദിവസവും പാൽ കുടിക്കണമെന്ന് പലപ്പോഴും വീട്ടിലെ മുതിർന്നവരിൽ നിന്ന് കേൾക്കാറുണ്ട്. പാലിൽ അടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളുമാണ് അതിനെ ഒരു സമീകൃതാഹാരം എന്നു വിളിക്കാൻ കാരണം. ആരോഗ്യത്തിന് പ്രധാനമെന്ന് കരുതുന്നവയാണ് വിറ്റാമിനുകളും ധാതുക്കലും. പാലിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്, ഇത് നമ്മുടെ അസ്ഥികളെ ശക്തിപ്പെടുത്തുന്നതിന് വളരെ പ്രധാനമാണ്. ഇതിന് ഓസ്റ്റിയോപൊറോസിസ് പോലെയുള്ള അസ്ഥി രോഗങ്ങൾ തടയാൻ കഴിയും. എന്നാൽ പാൽ കുടിച്ചതിനുശേഷം കുറച്ച് ശ്രദ്ധിക്കേണ്ടത് പ്രധാനമാണെന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കുക. കാരണം പാലിനുശേഷം കഴിക്കാൻ പാടില്ലാത്ത പലതും ഉണ്ട്. അല്ലെങ്കിൽ അങ്ങനെ കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്. എന്നാൽ ഇപ്പോൾ പാലിന് ഒപ്പമോ അതിനു ശേഷമോ കഴിക്കാൻ പാടില്ലാത്ത കാര്യങ്ങൾ എന്താണെന്ന ചോദ്യം ഉയരുന്നു. ഏതൊക്കെ വസ്തുക്കൾ പാലിനുശേഷം കഴിക്കാൻ പാടില്ല എന്ന് പലർക്കും അറിയില്ല, ഇവിടെയിതാ, പാൽ കുടിച്ചയുടനെ ഏതൊക്കെ കാര്യങ്ങൾ കഴിക്കരുതെന്ന് പറഞ്ഞു തരാം.
1. മസാലകൾ ചേർത്ത ഭക്ഷണം:- എല്ലാവർക്കും മസാലകൾ ചേർത്ത ഭക്ഷണം ഇഷ്ടമാണ്. എന്നാൽ നിങ്ങൾ പാൽ കുടിക്കുകയും ഇതിന് ശേഷം മസാല ഭക്ഷണം കഴിക്കണമെന്ന് കരുതുകയും ചെയ്യുന്നുവെങ്കിൽ, ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിരിക്കുക. ഇത് അസിഡിറ്റി, ഗ്യാസ്ട്രബിൾ, ദഹനക്കേട് എന്നിവയ്ക്കും കാരണമാകും. അതുകൊണ്ടു തന്നെ മസാലകൾ ചേർത്ത ഭക്ഷണം ഒരു കാരണവശാലും പാലിനൊപ്പമോ, അതിനു ശേഷമോ കഴിക്കാതിരിക്കാൻ ശ്രമിക്കുക.

2. ബട്ടർ ബ്രഡ്:- പ്രഭാതഭക്ഷണത്തിൽ ബട്ടർ ബ്രെഡ് കഴിക്കാൻ ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നു. പലരും പാലുമായി ചേർത്തും ബ്രെഡും വെണ്ണയും കഴിക്കുന്നു. ഇവർ ചേർത്ത് കഴിക്കുന്നത് വളരെ രുചികരമാണെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിലും, അതിന്റെ ഉപഭോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് അറിഞ്ഞിരിക്കുക. ഇത് ഛർദ്ദിക്കും കാരണമാകും. കൂടാതെ അതിസാരത്തിന് ഇത് ഇടയാക്കും. അതുകൊണ്ട് പാലിനൊപ്പമോ, അതിനുശേഷമോ ബ്രെഡും ബട്ടറും ചേർത്തു കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
3. ഓറഞ്ചും നാരങ്ങയും:- ഓറഞ്ചും നാരങ്ങുമൊക്കെ വിറ്റാമിൻ സി യുടെ നല്ല ഉറവിടമാണ്. പാലും ഓറഞ്ചും ഒരുമിച്ച് കഴിക്കാൻ പാടില്ല. പാൽ കുടിച്ചു, ഒരു മണിക്കൂർ എങ്കിലും കഴിയാതെ ഓറഞ്ചോ, നാരങ്ങയോ കഴിക്കരുത്. പാലിൽ അടങ്ങിയിരിക്കുന്ന കാൽസ്യം പല എൻസൈമുകളും ആഗിരണം ചെയ്യുന്നു. ഇതുമൂലം ശരീരത്തിന് പോഷകാഹാരം നേടാനാവില്ല. ഇതുകൂടാതെ, ഇത് ഗ്യാസ്ട്രബിൾ പോലെയുളഅള പ്രശ്‌നങ്ങൾക്കും കാരണമാകും.