Health Benefits Of Dragon Fruit | പ്രമേഹം വരെ നിയന്ത്രിക്കും; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ഗുണങ്ങളേറെ

Last Updated:
ഡ്രാഗൺ ഫ്രൂട്ടിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്
1/5
 ഉയർന്ന പോഷകമൂല്യവും ആന്റിഓക്‌സിഡന്റും കുറഞ്ഞ കലോറിയും ഉള്ളതിനാൽ സൂപ്പർഫുഡുകളുടെ പട്ടികയിൽ ഇടം നേടിയ പഴമാണ് ഡ്രാഗൺ ഫ്രൂട്ട് . ഈ പഴത്തിന് തിളക്കമുള്ള പിങ്ക് കലർന്ന ചുവപ്പ് നിറത്തിലുള്ള തൊലിയും പിയർ, പാഷൻ ഫ്രൂട്ട്, കിവി എന്നിവചേർന്നാലുണ്ടാകുന്നതിനോട് സാമ്യമുള്ള രുചിയുമായിരിക്കും. ഡ്രാഗൺ ഫ്രൂട്ട് പതിവായി കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

advertisement
2/5
 നാരുകളാൽ സമ്പന്നമായ ഡ്രാഗൺ ഫ്രൂട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രമേഹമുള്ളവർക്ക് പ്രശ്‌നമുണ്ടാക്കുന്ന പെട്ടെന്നുള്ള ഷുഗർ ലെവലിലെ വർദ്ധനവ് തടയുന്നു. ഈ പഴത്തിന്റെ തുടർച്ചയായ ഉപഭോഗം രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കുന്നതിനും പ്രമേഹമുള്ളവരിൽ കൂടുതൽ മെഡിക്കൽ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനുള്ള ഡ്രാഗൺ ഫ്രൂട്ടിന്റെ കഴിവ് കഴിക്കുന്ന അളവിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതായത് ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് വർദ്ധിപ്പിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാൻ കാരണമാകും. എന്നിരുന്നാലും ഡ്രാഗൺ ഫ്രൂട്ടിന്റെ അമിത ഉപഭോഗം പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും. എലികളിൽ നടത്തിയ ഗവേഷണങ്ങളിൽ ഡ്രാഗൺ ഫ്രൂട്ട് അമിതമായി കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്, ഇത് അമിതവണ്ണത്തിന് കാരണമാകുന്ന ഒരു അവസ്ഥയാണ്. അതിനാൽ പ്രതികൂല ഫലങ്ങൾ ഒഴിവാക്കാൻ പഴം മിതമായി കഴിക്കേണ്ടത് പ്രധാനമാണ്.

3/5
 ഡ്രാഗൺ ഫ്രൂട്ടിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിലെ ഉയർന്ന അളവിലുള്ള വിറ്റാമിൻ സി, ഗുരുതരമായ അണുബാധകളെ ചെറുക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുന്നു. ദിവസവും ഒരു കപ്പ് (200 ഗ്രാം) ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നതിലൂടെ, നിങ്ങൾക്ക് നല്ല ആരോഗ്യം നിലനിർത്താൻ കഴിയും.

4/5
 ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ തുടങ്ങിയ കരോട്ടിനോയിഡുകളും വിറ്റാമിൻ സിയും ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് കാൻസറിനെതിരെ പോരാടാനുള്ള കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ബീറ്റാലൈൻസ് എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും കാൻസർ കോശങ്ങളെ ചെറുക്കാനും സഹായിക്കും. ഡ്രാഗൺ ഫ്രൂട്ടിലെ ബീറ്റാസയാനിനുകൾക്ക് സ്തനാർബുദത്തിന്റെ വളർച്ചയും വ്യാപനവും തടയാൻ കഴിയുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ ആന്റിഓക്‌സിഡന്റുകൾ കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാനും കഴിവുള്ളവയാണ്.

5/5
 പരമ്പരാഗത വൈദ്യശാസ്ത്രം അനുസരിച്ച്, ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് പ്രത്യുൽപാദന ആരോഗ്യം വർദ്ധിപ്പിക്കുകയും ലൈംഗിക അവയവങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എലികളിൽ നടത്തിയ ഒരു പഠനത്തിൽ, ഡ്രാഗൺ ഫ്രൂട്ട് തൊലിയുടെ സത്തിൽ എൻഡോമെട്രിയോസിസിന്റെ പുരോഗതിയെ തടയാനുള്ള കഴിവുണ്ടെന്ന് തെളിഞ്ഞു. എന്നിരുന്നാലും, മനുഷ്യരിൽ ഈ വാദങ്ങളെ പിന്തുണയ്ക്കുന്നതിന് മതിയായ ഗവേഷണങ്ങൾ നടന്നിട്ടില്ല. കൂടാതെ, ഡ്രാഗൺ ഫ്രൂട്ടുകൾ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും വിശ്വസിക്കപ്പെടുന്നു.

മുസ്തഫിസുര്‍ വിവാദം; ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങളുടെ സ്പോണ്‍സര്‍ഷിപ്പിൽ നിന്ന് പിൻമാറി ഇന്ത്യൻ കമ്പനി

  • ബംഗ്ലാദേശ് താരങ്ങളുമായി കരാർ പുതുക്കാതെ ഇന്ത്യൻ കമ്പനി എസ്.ജി പിൻമാറാൻ തീരുമാനിച്ചു.

  • മുസ്തഫിസുര്‍ വിവാദം തുടർന്നതോടെ ഇന്ത്യ-ബംഗ്ലാദേശ് കായിക ബന്ധം കൂടുതൽ മോശമായി.

  • 2026 ടി20 ലോകകപ്പിലെ ബംഗ്ലാദേശ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ ആവശ്യം.

View All
advertisement