രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ സെക്സില്‍ ഏര്‍പ്പെടുന്നത് പലര്‍ക്കും മടിയാണ്. രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ ശാരീരികമായും മാനസികമായും നിരവധി ഗുണങ്ങളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബെല്‍ഫാസ്റ്റിലെ ക്വീന്‍സ് യൂണിവേഴ്സിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ഗുണങ്ങള്‍ എന്തൊല്ലാമെന്ന് പരിശോധിക്കാം.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു: രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. സൈക്കോളജി ആന്‍ഡ് ബിഹേവിയറില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, രോഗത്തിന് കാരണമാകുന്ന അണുക്കളെയും വൈറസുകളെയും ഇല്ലാതാക്കാന്‍ രാവിലെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിലൂടെ സാധിക്കും.