Health Benefits of Potatoes | പതിവായി ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുമോ?
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഏത് ഭക്ഷണ വിഭവത്തിലും ഉരുളക്കിഴങ്ങ് ഉൾപ്പെടുത്താൻ കഴിയും
എല്ലാ ഇന്ത്യൻ വീടുകളിലെയും ഒരു പ്രധാന ഭക്ഷണമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ഇല്ലാതെ ഇന്ത്യയിലെ പച്ചക്കറി വിഭവങ്ങൾ സങ്കൽപ്പിക്കാൻ പോലും കഴിയില്ല. എല്ലായിടത്തും പ്രധാന ഭക്ഷണ മെനുവിൽ ഉൾപ്പെടുത്തിയിട്ടുള്ള ഉരുളക്കിഴങ്ങിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. അതിനാൽ ചിലർ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ശരീര ഭാരവും ശരീരത്തിലെ പഞ്ചസാരയുടെ അളവും വർദ്ധിപ്പിക്കുമെന്ന് വിശ്വസിക്കുന്നു. എന്നാൽ ദൈനംദിന ഭക്ഷണത്തിൽ ഉരുളക്കിഴങ്ങ് ഉൾപ്പെടുത്തുന്നത് ദോഷകരമാണോ എന്നതാണ് പലരുടെയും സംശയം.
advertisement
മിതമായ അളവിൽ ഉരുളക്കിഴങ്ങ് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. ശരിയായ രീതിയിൽ പാചകം ചെയ്യുന്നതിലാണ് കാര്യം. ഡീപ്പ് ഫ്രൈ ചെയ്യുന്നതിന് പകരം വേവിച്ചതോ പച്ചയായോ കഴിക്കുന്നതാണ് നല്ലതെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു. ഉരുളക്കിഴങ്ങിന്റെ തൊലികളിൽ നാരുകൾ ധാരാളമുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും ശരിയായ മലവിസർജ്ജനത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇതിനുപുറമെ, വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.ഉരുളക്കിഴങ്ങിൽ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കുകയും ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലമായി നിലനിർത്തുകയും ചെയ്യും.ഉരുളക്കിഴങ്ങിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് സന്തുലിതമാക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
advertisement
ഗുർഗോണിലെ മാക്സ് ഹെൽത്ത്കെയർ സീനിയർ ഡയബറ്റോളജിസ്റ്റ് ഡോ.പരസ് അഗർവാളിന്റെ അഭിപ്രായത്തിൽ, 100 ഗ്രാം ഉരുളക്കിഴങ്ങിൽ 77 ശതമാനം വെള്ളം, 1.9 ഗ്രാം പ്രോട്ടീൻ, 20.1 ഗ്രാം കാർബോഹൈഡ്രേറ്റ്, 0.9 ഗ്രാം പഞ്ചസാര, 1.8 ഗ്രാം നാരുകൾ, 0.1 ഗ്രാം കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്നു. പൊട്ടാസ്യം, വിറ്റാമിൻ ബി6, വിറ്റാമിൻ സി, ഫോളേറ്റ് തുടങ്ങിയ ഘടകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ഈ രീതിയിൽ നോക്കുകയാണെങ്കിൽ ഉരുളക്കിഴങ്ങ് ഒരു സമ്പൂർണ്ണ ഭക്ഷണ പാക്കേജാണ്.
advertisement
ഉരുളക്കിഴങ്ങ് പോഷകങ്ങളാൽ നിറഞ്ഞതാണെന്ന് ഡോക്ടർ പരസ് പറയുന്നു. എന്നാൽ നിങ്ങൾ ഉരുളക്കിഴങ്ങ് എങ്ങനെ കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ഗുണങ്ങളും ദോഷങ്ങളും. ഉദാഹരണത്തിന്, ഉരുളക്കിഴങ്ങ് എണ്ണയിൽ ദീർഘനേരം വറുത്തെടുക്കുകയും കൂടുതൽ കഴിക്കുകയും ചെയ്താൽ അത് ദോഷം വരുത്തും. എന്നാൽ നിങ്ങൾ ആരോഗ്യവാനാണെങ്കിൽ, പരിമിതമായ അളവിൽ ഉരുളക്കിഴങ്ങ് കഴിക്കുകയാണെങ്കിൽ, ഒരു ദോഷവുമുണ്ടാകില്ല.
advertisement
ഉരുളക്കിഴങ്ങ് കൂടുതലായി കഴിക്കുന്നത് തീർച്ചയായും ശരീര ഭാരം വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉരുളക്കിഴങ്ങിൽ കലോറി വളരെ കൂടുതലാണ്. വറുത്ത ഉരുളക്കിഴങ്ങിൽ മോശം കൊഴുപ്പിന്റെ അളവും വർദ്ധിക്കും. അതിനാൽ, നിങ്ങൾ ഉരുളക്കിഴങ്ങ് കഴിക്കുകയാണെങ്കിൽ, അവ വളരെ പരിമിതമായ അളവിൽ കഴിക്കുക. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ദിവസവും എണ്ണയിൽ അധികം വറുത്തെടുക്കാത്ത 25-50 ഗ്രാം ഉരുളക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
advertisement
ഉരുളക്കിഴങ്ങിൽ ധാരാളം കാർബോഹൈഡ്രേറ്റും അന്നജവും അടങ്ങിയിട്ടുണ്ട്. അതിനാൽ, അമിതമായി ഉരുളക്കിഴങ്ങ് കഴിക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. പ്രമേഹ രോഗികൾ ജാഗ്രത പാലിക്കുകയും പരിമിതമായ അളവിൽ ഉരുളക്കിഴങ്ങ് കഴിക്കുകയും വേണം. ധാരാളം ഉരുളക്കിഴങ്ങ് കഴിക്കുന്ന പ്രമേഹ രോഗികളിൽ അവരുടെ രക്തത്തിലെ പഞ്ചസാരയും വർദ്ധിക്കുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉരുളക്കിഴങ്ങ് പരിമിതമായ അളവിൽ തിളപ്പിച്ച് കഴിക്കുന്നതാണുത്തമം. നിങ്ങൾക്ക് അമിതഭാരമുണ്ടെങ്കിൽ, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, അല്ലെങ്കിൽ പ്രമേഹരോഗികളാണെങ്കിൽ, പ്രതിദിനം എത്ര ഉരുളക്കിഴങ്ങ് കഴിക്കാമെന്നും ഏത് വിധത്തിലാണെന്നും അറിയാൻ ഒരു ഡയറ്റീഷ്യനെ സമീപിക്കുന്നതായിരിക്കും അഭികാമ്യം.